Like

...........

Monday 25 April 2011

ഒരു ഇന്‍ഡ്യക്കാരനായതില്‍ ലജ്ജിക്കുന്നു

എന്റോസള്‍ഫാനെതിരെ ലോകമെങ്ങും ഉയര്‍ന്ന ജാഗ്രതക്കു മുമ്പില്‍ ഇന്‍ഡ്യ പരിഹാസ്യവും ക്രൂരവുമായ നിലപാടെടുത്തതിന്റെ ദൃക്സാക്ഷി വിവരണം .ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എങ്ങനെ കോര്‍പ്പറേറ്റുകള്‍ക്ക് അടിമപ്പണി ചെയ്യുന്നു എന്ന് ജനീവയില്‍ കഴിഞ്ഞ വര്‍ഷം ജനീവയില്‍ നടന്ന പോപ് കണ്‍ വെന്‍ഷനില്‍ പങ്കെടുത്ത സി.ജയകുമാറിന്റെ അനുഭവവിവരണം .1998 ല്‍ പെരിയയിലെ ലീലാകുമാരിയമ്മയുടെ നേതൃത്വത്തില്‍ എന്റോസള്‍ഫാനെതിരെ കാസര്‍ഗോട്ടെ ജനത സമരം തുടങ്ങിയിട്ട് 12 വര്‍ഷത്തിലേറെയായി എന്നിട്ടും മാറാവ്യാധികളുമായി ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ , തീരാദുരിതത്തില്‍ മാത്രം ജീവിച്ച് തീര്‍ക്കുന്ന മനുഷ്യജീവനുകളെ നോക്കി ഭരണകൂടം പരിഹസിച്ചു ചിരിക്കുന്നു

ഒരു ഇന്‍ഡ്യക്കാരനായതില്‍ ഞാന്‍ ലജ്ജിക്കുന്നു .ലോകരാഷ്ട്രങ്ങളെല്ലാം കാസര്‍ഗോട്ടെ ജനങ്ങളെ പ്രതീകമാക്കി എന്റോസള്‍ഫാന്‍ നിരോധിക്കുമ്പോള്‍ പരിഹാസ്യവും ക്രൂരവുമായ തരത്തില്‍ ഇത്തവണയും ജനീവ അന്താരാഷ്ട്ര കണ്വെന്‍ഷനില്‍ എന്റോ സള്‍ഫാന് അനുകൂല നിലപാടെടുത്ത ഒരു രാജ്യത്തെ പൌരനാണെന്ന് പറയാന്‍ ലജ്ജ തോന്നുന്നു .




3 comments:

  1. എന്റോസള്‍ഫാനെതിരെ ലോകമെങ്ങും ഉയര്‍ന്ന ജാഗ്രതക്കു മുമ്പില്‍ ഇന്‍ഡ്യ പരിഹാസ്യവും ക്രൂരവുമായ നിലപാടെടുത്തതിന്റെ ദൃക്സാക്ഷി വിവരണം .ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എങ്ങനെ കോര്‍പ്പറേറ്റുകള്‍ക്ക് അടിമപ്പണി ചെയ്യുന്നു എന്ന് ജനീവയില്‍ കഴിഞ്ഞ വര്‍ഷം ജനീവയില്‍ നടന്ന പോപ് കണ്‍ വെന്‍ഷനില്‍ പങ്കെടുത്ത സി.ജയകുമാറിന്റെ അനുഭവവിവരണം .1998 ല്‍ പെരിയയിലെ ലീലാകുമാരിയമ്മയുടെ നേതൃത്വത്തില്‍ എന്റോസള്‍ഫാനെതിരെ കാസര്‍ഗോട്ടെ ജനത സമരം തുടങ്ങിയിട്ട് 12 വര്‍ഷത്തിലേറെയായി എന്നിട്ടും മാറാവ്യാധികളുമായി ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ , തീരാദുരിതത്തില്‍ മാത്രം ജീവിച്ച് തീര്‍ക്കുന്ന മനുഷ്യജീവനുകളെ നോക്കി ഭരണകൂടം പരിഹസിച്ചു ചിരിക്കുന്നു .

    ReplyDelete
  2. ഇതു ഡൌണ്‍ ലോഡ് ചെയ്ത് ഒരു തവണയെങ്കിലും വായിക്കൂ , നമ്മുടെ ഭരണകൂടം ജനങ്ങളെ എങ്ങനെയാണ് പരിഗണിക്കുന്നത് എന്ന് തിരിച്ചറിയുമ്പോള്‍ ആ ഗവണ്മെന്റിന്റെ പ്രതിനിധികള്‍ ഈ നാട്ടില്‍ വീണ്ടും ഇറങ്ങി നടക്കുവാന്‍ ധൈര്യപ്പെടുന്നെങ്കില്‍ ,ആ ഭരണകൂടത്തെ പിന്തുണക്കാന്‍ വേണ്ടി തുനിയുന്നുണ്ടെങ്കില്‍ അത് തെളിയിക്കുന്നത് നമ്മുടെ ഷണ്ടത്വമല്ലാതെ മറ്റൊന്നുമല്ല .

    ഉളുപ്പില്ലാത്ത ആ ചെറ്റകളെ ചുമക്കാന്‍ നമ്മള്‍ വിധിക്കപ്പെട്ടവരല്ല , ഫെയ്സ് ബുക്കില്‍ ബാഡ്ജ് ധരിച്ചും സമാധാന പ്രക്രിയയില്‍ പങ്കാളിയായും ഈ വിപത്തിനെ നമുക്ക് നേരിടാനാവില്ല .ഇത്തരം രാഷ്ട്രീയക്കാരെ തെരുവിലാണ് നേരിടേണ്ടത് .പുറത്തിറങ്ങി നടക്കാന്‍ ഭയപ്പെടണം .ചുരുങ്ങിയത് ഈ ഒരു കാര്യത്തിലെങ്കിലും അല്പം അക്രമരാഷ്ട്രീയം കാണിക്കാന്‍ അപേക്ഷിക്കുകയാണ് .

    ReplyDelete
  3. " ...പരിഹാസ്യവും ക്രൂരവുമായ തരത്തില്‍ ഇത്തവണയും ജനീവ അന്താരാഷ്ട്ര കണ്വെന്‍ഷനില്‍ എന്റോ സള്‍ഫാന് അനുകൂല നിലപാടെടുത്ത ഒരു രാജ്യത്തെ പൌരനാണെന്ന് പറയാന്‍ ലജ്ജ തോന്നുന്നു."

    ഒരു ജനതക്ക് അവർ അർഹിക്കുന്ന നേതാക്കളേയേ കിട്ടൂ എന്ന് പറയുന്നത് എത്ര ശരി!

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .