Like

...........

Saturday, 13 October 2012

ആര്‍ഷ ഭാരത ഖാപ്പ് പഞ്ചായത്തുകള്‍



കല്‍ക്കത്തയില്‍ ഫൂല്‍മണി എന്ന 10 വയസ്സായ പെണ്‍കുട്ടി അവളുടെ ഭര്‍ത്താവായ 35 വയസ്സുകാരന്‍ ഹരിമോഹന്‍ മൈത്തി എന്നയാളുടെ ശാരീരിക ബന്ധം പുലര്‍ത്താനുള്ള ബലപ്രയോഗത്താല്‍ വിവാഹ രാത്രിയില്‍ തന്നെ മരണപ്പെട്ടു . [1891 - Culcutta ] 


                     ഇന്‍ഡ്യയിലെ സാമൂഹിക നവോത്ഥാനങ്ങളുടെ ചരിത്രത്തില്‍ ഏറെ പ്രസക്തിയുള്ള Age of Consent Bill [ACB]  നിയമം പ്രാബല്യത്തില്‍ വരാനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഫൂല്‍ മണി കൊലപാതക കേസ് .ബാല്യ വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ക്രൂരതകള്‍ക്കൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ 1891- ല്‍ അന്നത്തെ ബ്രിട്ടീഷ് ഇന്‍ഡ്യന്‍ ഗവണ്‍മ്മെന്റ് ആണ് ഇത്തരമൊരു നിയമ ഭേദഗതി കൊണ്ടു വന്നത് .പെണ്‍കുട്ടികളെ വിവാഹം ചെയ്യിക്കാനുള്ള ചുരുങ്ങിയ പ്രായ പരിധി 12 വയസ്സാക്കിക്കൊണ്ടുള്ള നിയമ നിര്‍മ്മാണമായിരുന്നു അത് Age of Consent Bill ഇന്നത്തെ സാമൂഹിക നിലവാരത്തില്‍ നിന്നു പരിശോചിച്ചാല്‍ ബാല്യ വിവാഹത്തിനെതിരെയുള്ള ശക്തമായ ഒരു നിയമ നിര്‍മ്മാണമോ പരിഷ്കരണമോ ഒന്നും ആയിരുന്നില്ല തികച്ചും അപര്യാപ്തവും ഒരു പക്ഷെ പരിഹാസ്യവുമായി തോന്നാവുന്ന നിയമ നിര്‍മ്മാണമായിരുന്നു അതെങ്കിലും അന്നത്തെ മതപരമായി യാഥാസ്ഥിതികവും അടഞ്ഞതുമായ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ അതൊരു വിപ്ലവം തന്നെയായിരുന്നു . 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ പോലും അവരുടെ ബാല്യ നിഷ്കളങ്കതയില്‍ നിന്നു പുറത്തു കടക്കും മുമ്പേ തന്നെ വിവാഹം ചെയ്യപ്പെടുകയും നിരന്തരം ശാരീരിക ആക്രമണങ്ങള്‍ക്കു വിധേയമാവുകയും ചെയ്തു കൊണ്ടിരുന്ന കാലമായിരുന്നു അത് ,ആ നിലയ്ക്കു നോക്കുമ്പോള്‍ 12 വയസ്സെന്നതു വലിയ പുരോഗമനമായിരുന്നു .

                           1890 കളില്‍ ഒരു പറ്റം ബ്രിട്ടീഷ് ലേഡി ഡോക്ടര്‍മാര്‍ ബാല്യവിവാഹവും നിര്‍ബന്ധിത ലൈംഗിക ബന്ധവും മൂലം പെണ്‍ കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരിക അവശതകളെപ്പറ്റിയും അപകടങ്ങളെ പറ്റിയും ഗവണ്മെന്റിനു സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ട് കൂടി ഫൂല്‍മണി കൊലക്കേസിനൊപ്പം തന്നെ Age of Consent Bill ന്റെ നിയമ നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ ത്വരിത ഗതിയിലാക്കിയിരുന്നു .ചികിത്സക്കായി വരുന്ന 12 വയസ്സിനു താഴെയുള്ള വിവാഹിതകളായ പെണ്‍കുട്ടികളില്‍ യോനിപ്രദേശത്തു അപകടകരമായ മുറിവുകളും ഇടുപ്പെല്ലിനും നട്ടെല്ലിനും ഗുരുതരമായ ക്ഷതങ്ങളും മാനസികമായ വിഭ്രാന്തിയും സാധാരണമായിരുന്നു ,പലപ്പോഴും നിയമപരമായ ഈ ശിശുപീഡനങ്ങള്‍ മരണത്തിലെക്കുമെത്തിച്ചിരുന്നു .യഥാര്‍ത്ഥത്തില്‍ അന്നത്തെ യഥാസ്ഥിതികമായ സാമൂഹികാന്തരീക്ഷത്തില്‍ നിന്നും ഇംഗ്ലീഷ് ചികിത്സക്കായി തയ്യാറാകുന്നവര്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമായിരുന്നു. തികച്ചും അനിവാര്യവും മനുഷ്യത്വപരവുമായ ഒരു നിയമമായിരുന്നിട്ടു കൂടി ഹിന്ദു യാഥാസ്ഥിതികരില്‍ ഇതു കനത്ത എതിര്‍പ്പിനിടയാക്കി .ഹിന്ദു സമൂഹത്തിലെ ആചാരാനുഷ്ടാനുങ്ങളുടെ കാര്യത്തില്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കൈ കടത്തലാണ് എന്ന രീതിയിലാണ് ഈ നിയമ നിര്‍മ്മാണത്തെ യാഥാസ്ഥിതികര്‍ കണ്ടത് .രൂക്ഷമായ എതിര്‍പ്പു ഹിന്ദു സമൂഹത്തിലായിരുന്നെങ്കിലും ജാതിമത ഭേദമന്യേ ഇന്‍ഡ്യക്കാര്‍ ഒറ്റക്കെട്ടായി ഇന്‍ഡ്യന്‍ ജനതയ്ക്കു മേലുള്ള ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഈ നിയമത്തിനെതിരെ പ്രതിഷേധിച്ചു !!! ...WTF.


 ഹിന്ദു സമൂഹത്തിലെ പരിഷ്കരണവാദിയായ മഹാദേവ് റാനഡെ തന്റെ പത്രമായ ഇന്ദുപ്രകാശില്‍ ഫൂല്‍മണി കൊലക്കേസിനെയും ബാല്യവിവാഹത്തെയും അപലപിച്ചു കൊണ്ടെഴുതിയതും പത്രപ്രവര്‍ത്തകനും സാമൂഹിക പരിഷ്കര്‍ത്താവുമായ ബെഹ്രംജി മലബാറിയുടെ അക്ഷീണ പരിശ്രമവും Age of Consent Bill - നു പൊതുസമൂഹത്തില്‍ ചെറിയ തോതിലെങ്കിലും സ്വീകാര്യത നല്‍കി .പക്ഷെ കൌതുകകരമായ വസ്തുത എന്തെന്നാല്‍ ബാല ഗംഗാധര തിലകനും ബിപിന്‍ ചന്ദ്ര പാലും പോലുള്ള അന്നത്തെ തീവ്ര ദേശീയവക്താക്കള്‍ നിയമത്തിനെതിരായി തങ്ങളുടെ പത്രങ്ങളില്‍ എഴുതുകയും പൊതു സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടി പ്രതിഷേധിക്കുക കൂടി ചെയ്തിരുന്നു .ഈ ബില്‍ ഹൈന്ദവ ആചാരങ്ങള്‍ക്കെതിരാ‍യ വലിയ കടന്നു കയറ്റവും ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിന്റെ ആസൂത്രിതമായ ഗൂഡനീക്കവും ആണെന്നായിരുന്നു അന്നത്തെ വാദം .പക്ഷെ ഭാഗ്യത്തിനു ഇത്തരം പ്രതിഷേധങ്ങളൊന്നും മുഖവിലക്കെടുക്കാതെ അന്നത്തെ നിയമ നിര്‍മ്മാന കമ്മിറ്റി ഈ നിയമം പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു .

  കൂട്ടബലാത്സംഗങ്ങളും ഖാപ്പ് പഞ്ചായത്തും .

                       ആര്‍ഷ ഭാരതീയ സംസ്കാരത്തിന്റെ ശൈശവ വിവാഹങ്ങളുടെയും സതി പോലെയുള്ള മറ്റു ദുരാചാരങ്ങളുടെയും നാണക്കേടില്‍ നിന്നും ഒരു നൂറ്റാണ്ട് നാം മുന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞു ,പക്ഷെ എന്നിട്ടും ആ ദുരാചാരങ്ങളുടെ വീണ്ടെടുപ്പിനു വേണ്ടി ഖാപ്പ് പഞ്ചായത്തുകാര്‍ പ്രസ്ഥാവന പുറപ്പെടുവിച്ചെന്നു കേള്‍ക്കുമ്പോള്‍ നാം എവിടേക്കാണ് പോകുന്നതെന്നു അല്‍ഭുതം തോന്നുന്നു . ഇക്കഴിഞ്ഞ മാസം രാജ്യത്തെ ജനങ്ങളെയും നിയമ വ്യവസ്ഥകളെയും നാണക്കേടിലാഴ്ത്തിക്കൊണ്ട് ,ആസൂത്രിതമായ ഒരു സംഘടിത ആക്രമണമെന്ന പോലെ ഹരിയാ‍നയില്‍ ഒരു ബലാത്സംഗപരമ്പര തന്നെ അരങ്ങേറുകയുണ്ടായി - വിവാഹിതരായ സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും അടക്കം 17 പേര്‍ .ഇതില്‍ ഇരയാക്കപ്പെട്ടവര്‍ എല്ലാവരും തന്നെ ദളിത് വിഭാഗത്തില്‍ പെട്ടവരും അക്രമികള്‍ സവര്‍ണ്ണരുമാണ് .ഈ യാദൃശ്ചികതയും ഒരു മാസത്തിനുള്ളില്‍ തന്നെയുള്ള ആവര്‍ത്തനവും ഇതൊരു ആസൂത്രിതമായ അക്രമ പരമ്പരയാണ് എന്നു സംശയമുണര്‍ത്തുന്നതാണ് .ഈ ക്രൂരമായ ഈ സംഭവത്തിന്റെ വീഡിയോകള്‍ അക്രമികള്‍ തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നു .വളരെ ഗുരുതരവും അങ്ങേയറ്റം മനുഷ്യത്വ രഹിതവുമായ കുറ്റകൃത്യങ്ങള്‍ ആസൂത്രിതമെന്ന പോലെ നടന്നിരിക്കുന്നു - കുറ്റവാളികളും തെളിവുകളും കണ്മുന്നിലുണ്ട് .പക്ഷെ നടപടിയെടുക്കുന്നതിനു പകരം ദാരുണവുമായ ഒരു കുറ്റ കൃത്യത്തിനെ - ,മനുഷ്യത്വ രഹിതമായ രീതിയില്‍ സമീപിച്ചു വിവാഹ പ്രായത്തിന്റെ പ്രശ്നമാണ് എന്നൊക്കെ വിഡ്ഡിത്തം വിളമ്പിക്കൊണ്ട് ഖാപ് പഞ്ചായത്തിലെ മുതുക്കിളവന്മാരും അതിനെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാരും കൂടി ആ കുറ്റകൃത്യത്തിന്റെ ഭീകരതയെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ് . 16 വയസ്സുള്ള പെണ്‍ കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടൂ ആത്മഹത്യ ചെയ്യാനിടയാകുമ്പോള്‍ അതു ആ പെണ്‍കുട്ടി വിവാഹം കഴിക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണെന്നു പറയാന്‍ കാണിക്കുന്ന ഈ ഉളുപ്പില്ലായ്മ പറയുന്ന ഈ പടുകിളവന്മാരെയൊക്കെ മുക്കാലിയില്‍ കെട്ടി തിരണ്ടി വാലിനടിക്കാന്‍ മാത്രം ചങ്കൂറ്റമുള്ള ആരുമില്ല എന്നതാണ് നമ്മുടെ പ്രശ്നം .


 പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു ഈ റേപ്പ് കേസുകളില്‍ ഇരയാക്കപ്പെട്ടവര്‍ ആത്മഹത്യ ചെയ്ത ഒരു പതിനാറുകാരി ഒഴിച്ചു ബാക്കിയെല്ലാ‍വരും വിവാഹിതകളാണ് . ഈ ഇരകളാക്കപ്പെട്ടവര്‍ വിവാഹിതരാകാത്തതു കൊണ്ട് എന്ന വാദത്തിന്മേലുള്ള വസ്തുതാന്വേഷണം പോലും അബദ്ധമാണ് .പക്ഷെ ഇത്തരത്തില്‍ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത ഒരു കാര്യം സര്‍വ്വ ഖാപ്പ് പഞ്ചായത്തും സംസ്ഥാനത്തെ ഒരു പ്രധാന പാര്‍ട്ടിയും അതിന്റെ നേതാവും ഏറ്റു പിടിക്കുമ്പോള്‍ അത് എത്ര മാത്രം ഗുരുതരമായ ഒരവസ്ഥാ വിശേഷമായി മാറുന്നു .അതിലുപരിയായി ഈ സംഭവങ്ങളെ മുന്‍ നിര്‍ത്തി പാരമ്പരാഗത ആചാരങ്ങളില്‍ നിന്നു വ്യതിചലിക്കുന്നതിന്റെ അപകടമാണെന്ന രീതിയിലുള്ള ഒരു പ്രചരണത്തിനുള്ള ശ്രമം കൂടി നടക്കുന്നുണ്ട് .ഖാപ്പ് പഞ്ചായത്തുകളുടെ താല്പര്യം അതിന്റെ ആചാരങ്ങളുടെ ശാസ്ത്രീയതയെ അംഗീകരിപ്പിക്കലാണ് .നോക്കൂ ഞങ്ങള്‍ പരമ്പരാഗതമായി തുടര്‍ന്നു വന്നിരുന്ന ശൈശവ വിവാഹം ഇല്ലാതായതു കൊണ്ട് ഇപ്പോള്‍ ബലാത്സംഗം വര്‍ദ്ധിച്ചിരിക്കുന്നു ,അതു കൊണ്ട് പഴയ ആചാ‍രത്തിലേക്കു തിരിച്ചു പോകേണ്ടത് അനിവാര്യമായിരിക്കുന്നു !!!. നേരത്തെ തന്നെ പെണ്‍ കുട്ടികള്‍ ജീന്‍സിടുന്നതും മൊബൈല്‍ ഉപയോഗിക്കുന്നതും നിരോധിച്ചു കൊണ്ട് ഖാപ്പ് പഞ്ചായത്തുകള്‍ ഉത്തരവിറക്കിയിരുന്നു .ആദ്യം പതിനാറ് വയസ്സ് ,പിന്നീട് 12 വയസ്സിലേക്കു കൂടി വിവാഹപ്രായം അനുവദനീയമാക്കണം അങ്ങനെ പടി പടിയായി ശൈശവ വിവാഹത്തിനുള്ള അംഗീകാരം കൂടി നേടിയെടുത്താല്‍ ആചാരങ്ങളും പാരമ്പര്യങ്ങളുമുള്ള ആര്‍ഷ ഭാരത സംസ്കൃതി തിരിച്ചെത്തിച്ചതില്‍ അഭിമാനിക്കാന്‍ വകയായി . യമനിലെ നുജൂം അലി എന്ന പത്തു വയസ്സുകാരി പെണ്‍ കുട്ടിയുടെ വേദനിപ്പിക്കുന്ന അനുഭവ കഥ വായിക്കുമ്പോള്‍ നമുക്കജ്ഞാതമായ ഏതോ ലോകത്തിന്റെ കഥയെന്ന സമാശ്വാസത്തോടെയിരിക്കുമ്പോള്‍ തന്നെ നമ്മളോര്‍ക്കേണ്ട ഒരു സംഗതിയുണ്ട് ,ഇതിലും മോശമായ ഒരു സാമൂഹിക അന്തരീക്ഷമായിരുന്നു നമ്മുടെ പുകള്‍ പെറ്റ ആര്‍ഷ ഭാരത സംസ്കൃതിയിലുണ്ടായിരുന്നത് .

 *1829 - സതി നിരോധന നിയമം ,
*1840 - ലെ അടിമത്ത നിരോധന നിയമം
 *1856 - ലെ വിധവാ വിവാഹ നിയമം
 *1891 ലെ Age of Consent Bill

 ഇങ്ങനെ നിയമത്തിന്റെ അംഗീകാരത്തോടെയുള്ള നിരവധി സാമൂഹികപരിഷ്കരണങ്ങളിലൂടെയാണ് നാം പഴയ ദുരാചാരങ്ങളില്‍ നിന്നും അന്ധ വിശ്വാസങ്ങളില്‍ നിന്നും ഒരു പരിധി വരെയെങ്കിലും മോചിതരായത് . മനുഷ്യസ്നേഹികളായ ഒരു കൂട്ടം സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ആര്‍ജ്ജവത്തോടെയുള്ള നിരന്തരമായ ശ്രമവും അതിനൊപ്പം മികച്ച വിദ്യാഭ്യാസവും മതനിരപേക്ഷതയും കൊണ്ടാണ് ,സമത്വ സുന്ദര ഉട്ടോപ്യയല്ലെങ്കില്‍ കൂടി ഇന്നു നാമെത്തി നില്‍ക്കുന്ന സാമൂഹിക സ്ഥിതിയിലെങ്കിലും പരിവര്‍ത്തനം ചെയ്യപ്പെടാന്‍ കഴിഞ്ഞത് .ഇപ്പോഴും 1500 വര്‍ഷം പഴക്കമുള്ള ഒരു പുസ്തകത്തെ അടിസ്ഥാ‍നമാക്കി വിഡ്ഡിത്തങ്ങളെ നിയമനിര്‍മ്മാണം ചെയ്യുന്നതു പോലെ തന്നെ പാരമ്പര്യം ,ആചാരം ,ആര്‍ഷ ഭാരത സംസ്കൃതി എന്നൊക്കെ പറഞ്ഞു കൊണ്ട് ഉള്ള മൌലിക വാദ - ഫാസിസ്റ്റ് കസര്‍ത്തുകള്‍ നമ്മളെ പഴയ പുകള്‍ പെറ്റ ആര്‍ഷ ഭാരതത്തിലേക്കു തന്നെ എത്തിക്കുമെന്നു ഓര്‍ക്കുക .

 Ref: വിമോചനത്തിന്റെ പെണ്‍ ദൂരങ്ങള്‍ - ആനന്ദ് .
 Girl brides and political change - മീരാ കൊസാംബി
 Picture Courtesy - Epoch times

ആര്‍ഷ ഭാരത ഖാപ്പ് പഞ്ചായത്തുകള്‍ .













കല്‍ക്കത്തയില്‍ ഫൂല്‍മണി എന്ന 10 വയസ്സായ പെണ്‍കുട്ടി അവളുടെ ഭര്‍ത്താവായ  35 വയസ്സുകാരന്‍ ഹരിമോഹന്‍ മൈത്തി എന്നയാളുടെ  ശാരീരിക ബന്ധം പുലര്‍ത്താനുള്ള ബലപ്രയോഗത്താല്‍ വിവാഹ രാത്രിയില്‍ തന്നെ മരണപ്പെട്ടു . [1891 - Culcutta ]
ഇന്‍ഡ്യയിലെ സാമൂഹിക നവോത്ഥാനങ്ങളുടെ ചരിത്രത്തില്‍ ഏറെ പ്രസക്തിയുള്ള Age of Consent Bill [ACB]നിയമം പ്രാബല്യത്തില്‍ വരാനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഫൂല്‍ മണി കൊലപാതക കേസ് .ബാല്യ വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ക്രൂരതകള്‍ക്കൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ 1891- ല്‍ അന്നത്തെ ബ്രിട്ടീഷ് ഇന്‍ഡ്യന്‍ ഗവണ്‍മ്മെന്റ് ആണ് ഇത്തരമൊരു നിയമ ഭേദഗതി കൊണ്ടു വന്നത് .പെണ്‍കുട്ടികളെ വിവാഹം ചെയ്യിക്കാനുള്ള ചുരുങ്ങിയ പ്രായ പരിധി 12 വയസ്സാക്കിക്കൊണ്ടുള്ള നിയമ നിര്‍മ്മാണമായിരുന്നു അത് Age of Consent Bill ഇന്നത്തെ സാമൂഹിക നിലവാരത്തില്‍ നിന്നു പരിശോചിച്ചാല്‍ ബാല്യ വിവാഹത്തിനെതിരെയുള്ള ശക്തമായ ഒരു നിയമ നിര്‍മ്മാണമോ പരിഷ്കരണമോ ഒന്നും ആയിരുന്നില്ല തികച്ചും അപര്യാപ്തവും ഒരു പക്ഷെ പരിഹാസ്യവുമായി തോന്നാവുന്ന നിയമ നിര്‍മ്മാണമായിരുന്നു അതെങ്കിലും അന്നത്തെ മതപരമായി യാഥാസ്ഥിതികവും അടഞ്ഞതുമായ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ അതൊരു വിപ്ലവം തന്നെയായിരുന്നു . 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ പോലും അവരുടെ ബാല്യ നിഷ്കളങ്കതയില്‍ നിന്നു പുറത്തു കടക്കും മുമ്പേ തന്നെ വിവാഹം ചെയ്യപ്പെടുകയും നിരന്തരം ശാരീരിക ആക്രമണങ്ങള്‍ക്കു വിധേയമാവുകയും ചെയ്തു കൊണ്ടിരുന്ന കാലമായിരുന്നു അത് ,ആ നിലയ്ക്കു നോക്കുമ്പോള്‍ 12 വയസ്സെന്നതു വലിയ പുരോഗമനമായിരുന്നു . 1890 കളില്‍ ഒരു പറ്റം ബ്രിട്ടീഷ് ലേഡി ഡോക്ടര്‍മാര്‍ ബാല്യവിവാഹവും നിര്‍ബന്ധിത ലൈംഗിക ബന്ധവും മൂലം പെണ്‍ കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരിക അവശതകളെപ്പറ്റിയും അപകടങ്ങളെ പറ്റിയും ഗവണ്മെന്റിനു സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ട് കൂടി ഫൂല്‍മണി കൊലക്കേസിനൊപ്പം തന്നെ Age of Consent Bill ന്റെ നിയമ നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ ത്വരിത ഗതിയിലാക്കിയിരുന്നു .ചികിത്സക്കായി വരുന്ന 12 വയസ്സിനു താഴെയുള്ള വിവാഹിതകളായ പെണ്‍കുട്ടികളില്‍ യോനിപ്രദേശത്തു അപകടകരമായ മുറിവുകളും ഇടുപ്പെല്ലിനും നട്ടെല്ലിനും ഗുരുതരമായ ക്ഷതങ്ങളും മാനസികമായ വിഭ്രാന്തിയും സാധാരണമായിരുന്നു ,പലപ്പോഴും നിയമപരമായ ഈ ശിശുപീഡനങ്ങള്‍ മരണത്തിലെക്കുമെത്തിച്ചിരുന്നു .യഥാര്‍ത്ഥത്തില്‍ അന്നത്തെ യഥാസ്ഥിതികമായ സാമൂഹികാന്തരീക്ഷത്തില്‍ നിന്നും ഇംഗ്ലീഷ് ചികിത്സക്കായി തയ്യാറാകുന്നവര്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമായിരുന്നു. തികച്ചും അനിവാര്യവും മനുഷ്യത്വപരവുമായ ഒരു നിയമമായിരുന്നിട്ടു കൂടി ഹിന്ദു യാഥാസ്ഥിതികരില്‍ ഇതു കനത്ത എതിര്‍പ്പിനിടയാക്കി .ഹിന്ദു സമൂഹത്തിലെ ആചാരാനുഷ്ടാനുങ്ങളുടെ കാര്യത്തില്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കൈ കടത്തലാണ് എന്ന രീതിയിലാണ് ഈ നിയമ നിര്‍മ്മാണത്തെ യാഥാസ്ഥിതികര്‍ കണ്ടത് .രൂക്ഷമായ എതിര്‍പ്പു ഹിന്ദു സമൂഹത്തിലായിരുന്നെങ്കിലും ജാതിമത ഭേദമന്യേ ഇന്‍ഡ്യക്കാര്‍ ഒറ്റക്കെട്ടായി ഇന്‍ഡ്യന്‍ ജനതയ്ക്കു മേലുള്ള ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഈ നിയമത്തിനെതിരെ പ്രതിഷേധിച്ചു !!! ...WTF. ഹിന്ദു സമൂഹത്തിലെ പരിഷ്കരണവാദിയായ മഹാദേവ് റാനഡെ തന്റെ പത്രമായ ഇന്ദുപ്രകാശില്‍ ഫൂല്‍മണി കൊലക്കേസിനെയും ബാല്യവിവാഹത്തെയും അപലപിച്ചു കൊണ്ടെഴുതിയതും പത്രപ്രവര്‍ത്തകനും സാമൂഹിക പരിഷ്കര്‍ത്താവുമായ ബെഹ്രംജി മലബാറിയുടെ അക്ഷീണ പരിശ്രമവും Age of Consent Bill - നു പൊതുസമൂഹത്തില്‍ ചെറിയ തോതിലെങ്കിലും സ്വീകാര്യത നല്‍കി .പക്ഷെ കൌതുകകരമായ വസ്തുത എന്തെന്നാല്‍ ബാല ഗംഗാധര തിലകനും ബിപിന്‍ ചന്ദ്ര പാലും പോലുള്ള അന്നത്തെ തീവ്ര ദേശീയവക്താക്കള്‍ നിയമത്തിനെതിരായി തങ്ങളുടെ പത്രങ്ങളില്‍ എഴുതുകയും പൊതു സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടി പ്രതിഷേധിക്കുക കൂടി ചെയ്തിരുന്നു .ഈ ബില്‍ ഹൈന്ദവ ആചാരങ്ങള്‍ക്കെതിരാ‍യ വലിയ കടന്നു കയറ്റവും ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിന്റെ ആസൂത്രിതമായ ഗൂഡനീക്കവും ആണെന്നായിരുന്നു അന്നത്തെ വാദം .പക്ഷെ ഭാഗ്യത്തിനു ഇത്തരം പ്രതിഷേധങ്ങളൊന്നും മുഖവിലക്കെടുക്കാതെ അന്നത്തെ നിയമ നിര്‍മ്മാന കമ്മിറ്റി ഈ നിയമം പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു . കൂട്ടബലാത്സംഗങ്ങളും ഖാപ്പ് പഞ്ചായത്തും . ആര്‍ഷ ഭാരതീയ സംസ്കാരത്തിന്റെ ശൈശവ വിവാഹങ്ങളുടെയും സതി പോലെയുള്ള മറ്റു ദുരാചാരങ്ങളുടെയും നാണക്കേടില്‍ നിന്നും ഒരു നൂറ്റാണ്ട് നാം മുന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞു ,പക്ഷെ എന്നിട്ടും ആ ദുരാചാരങ്ങളുടെ വീണ്ടെടുപ്പിനു വേണ്ടി ഖാപ്പ് പഞ്ചായത്തുകാര്‍ പ്രസ്ഥാവന പുറപ്പെടുവിച്ചെന്നു കേള്‍ക്കുമ്പോള്‍ നാം എവിടേക്കാണ് പോകുന്നതെന്നു അല്‍ഭുതം തോന്നുന്നു . ഇക്കഴിഞ്ഞ മാസം രാജ്യത്തെ ജനങ്ങളെയും നിയമ വ്യവസ്ഥകളെയും നാണക്കേടിലാഴ്ത്തിക്കൊണ്ട് ,ആസൂത്രിതമായ ഒരു സംഘടിത ആക്രമണമെന്ന പോലെ ഹരിയാ‍നയില്‍ ഒരു ബലാത്സംഗപരമ്പര തന്നെ അരങ്ങേറുകയുണ്ടായി - വിവാഹിതരായ സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും അടക്കം 17 പേര്‍ .ഇതില്‍ ഇരയാക്കപ്പെട്ടവര്‍ എല്ലാവരും തന്നെ ദളിത് വിഭാഗത്തില്‍ പെട്ടവരും അക്രമികള്‍ സവര്‍ണ്ണരുമാണ് .ഈ യാദൃശ്ചികതയും ഒരു മാസത്തിനുള്ളില്‍ തന്നെയുള്ള ആവര്‍ത്തനവും ഇതൊരു ആസൂത്രിതമായ അക്രമ പരമ്പരയാണ് എന്നു സംശയമുണര്‍ത്തുന്നതാണ് .ഈ ക്രൂരമായ ഈ സംഭവത്തിന്റെ വീഡിയോകള്‍ അക്രമികള്‍ തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നു .വളരെ ഗുരുതരവും അങ്ങേയറ്റം മനുഷ്യത്വ രഹിതവുമായ കുറ്റകൃത്യങ്ങള്‍ ആസൂത്രിതമെന്ന പോലെ നടന്നിരിക്കുന്നു - കുറ്റവാളികളും തെളിവുകളും കണ്മുന്നിലുണ്ട് .പക്ഷെ നടപടിയെടുക്കുന്നതിനു പകരം ദാരുണവുമായ ഒരു കുറ്റ കൃത്യത്തിനെ - ,മനുഷ്യത്വ രഹിതമായ രീതിയില്‍ സമീപിച്ചു വിവാഹ പ്രായത്തിന്റെ പ്രശ്നമാണ് എന്നൊക്കെ വിഡ്ഡിത്തം വിളമ്പിക്കൊണ്ട് ഖാപ് പഞ്ചായത്തിലെ മുതുക്കിളവന്മാരും അതിനെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാരും കൂടി ആ കുറ്റകൃത്യത്തിന്റെ ഭീകരതയെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ് . 16 വയസ്സുള്ള പെണ്‍ കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടൂ ആത്മഹത്യ ചെയ്യാനിടയാകുമ്പോള്‍ അതു ആ പെണ്‍കുട്ടി വിവാഹം കഴിക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണെന്നു പറയാന്‍ കാണിക്കുന്ന ഈ ഉളുപ്പില്ലായ്മ പറയുന്ന ഈ പടുകിളവന്മാരെയൊക്കെ മുക്കാലിയില്‍ കെട്ടി തിരണ്ടി വാലിനടിക്കാന്‍ മാത്രം ചങ്കൂറ്റമുള്ള ആരുമില്ല എന്നതാണ് നമ്മുടെ പ്രശ്നം . പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു ഈ റേപ്പ് കേസുകളില്‍ ഇരയാക്കപ്പെട്ടവര്‍ ആത്മഹത്യ ചെയ്ത ഒരു പതിനാറുകാരി ഒഴിച്ചു ബാക്കിയെല്ലാ‍വരും വിവാഹിതകളാണ് . ഈ ഇരകളാക്കപ്പെട്ടവര്‍ വിവാഹിതരാകാത്തതു കൊണ്ട് എന്ന വാദത്തിന്മേലുള്ള വസ്തുതാന്വേഷണം പോലും അബദ്ധമാണ് .പക്ഷെ ഇത്തരത്തില്‍ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത ഒരു കാര്യം സര്‍വ്വ ഖാപ്പ് പഞ്ചായത്തും സംസ്ഥാനത്തെ ഒരു പ്രധാന പാര്‍ട്ടിയും അതിന്റെ നേതാവും ഏറ്റു പിടിക്കുമ്പോള്‍ അത് എത്ര മാത്രം ഗുരുതരമായ ഒരവസ്ഥാ വിശേഷമായി മാറുന്നു .അതിലുപരിയായി ഈ സംഭവങ്ങളെ മുന്‍ നിര്‍ത്തി പാരമ്പരാഗത ആചാരങ്ങളില്‍ നിന്നു വ്യതിചലിക്കുന്നതിന്റെ അപകടമാണെന്ന രീതിയിലുള്ള ഒരു പ്രചരണത്തിനുള്ള ശ്രമം കൂടി നടക്കുന്നുണ്ട് .ഖാപ്പ് പഞ്ചായത്തുകളുടെ താല്പര്യം അതിന്റെ ആചാരങ്ങളുടെ ശാസ്ത്രീയതയെ അംഗീകരിപ്പിക്കലാണ് .നോക്കൂ ഞങ്ങള്‍ പരമ്പരാഗതമായി തുടര്‍ന്നു വന്നിരുന്ന ശൈശവ വിവാഹം ഇല്ലാതായതു കൊണ്ട് ഇപ്പോള്‍ ബലാത്സംഗം വര്‍ദ്ധിച്ചിരിക്കുന്നു ,അതു കൊണ്ട് പഴയ ആചാ‍രത്തിലേക്കു തിരിച്ചു പോകേണ്ടത് അനിവാര്യമായിരിക്കുന്നു !!!. നേരത്തെ തന്നെ പെണ്‍ കുട്ടികള്‍ ജീന്‍സിടുന്നതും മൊബൈല്‍ ഉപയോഗിക്കുന്നതും നിരോധിച്ചു കൊണ്ട് ഖാപ്പ് പഞ്ചായത്തുകള്‍ ഉത്തരവിറക്കിയിരുന്നു .ആദ്യം പതിനാറ് വയസ്സ് ,പിന്നീട് 12 വയസ്സിലേക്കു കൂടി വിവാഹപ്രായം അനുവദനീയമാക്കണം അങ്ങനെ പടി പടിയായി ശൈശവ വിവാഹത്തിനുള്ള അംഗീകാരം കൂടി നേടിയെടുത്താല്‍ ആചാരങ്ങളും പാരമ്പര്യങ്ങളുമുള്ള ആര്‍ഷ ഭാരത സംസ്കൃതി തിരിച്ചെത്തിച്ചതില്‍ അഭിമാനിക്കാന്‍ വകയായി . യമനിലെ നുജൂം അലി എന്ന പത്തു വയസ്സുകാരി പെണ്‍ കുട്ടിയുടെ വേദനിപ്പിക്കുന്ന അനുഭവ കഥ വായിക്കുമ്പോള്‍ നമുക്കജ്ഞാതമായ ഏതോ ലോകത്തിന്റെ കഥയെന്ന സമാശ്വാസത്തോടെയിരിക്കുമ്പോള്‍ തന്നെ നമ്മളോര്‍ക്കേണ്ട ഒരു സംഗതിയുണ്ട് ,ഇതിലും മോശമായ ഒരു സാമൂഹിക അന്തരീക്ഷമായിരുന്നു നമ്മുടെ പുകള്‍ പെറ്റ ആര്‍ഷ ഭാരത സംസ്കൃതിയിലുണ്ടായിരുന്നത് . *1829 - സതി നിരോധന നിയമം , *1840 - ലെ അടിമത്ത നിരോധന നിയമം *1856 - ലെ വിധവാ വിവാഹ നിയമം *1891 ലെ Age of Consent Bill ഇങ്ങനെ നിയമത്തിന്റെ അംഗീകാരത്തോടെയുള്ള നിരവധി സാമൂഹികപരിഷ്കരണങ്ങളിലൂടെയാണ് നാം പഴയ ദുരാചാരങ്ങളില്‍ നിന്നും അന്ധ വിശ്വാസങ്ങളില്‍ നിന്നും ഒരു പരിധി വരെയെങ്കിലും മോചിതരായത് . മനുഷ്യസ്നേഹികളായ ഒരു കൂട്ടം സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ആര്‍ജ്ജവത്തോടെയുള്ള നിരന്തരമായ ശ്രമവും അതിനൊപ്പം മികച്ച വിദ്യാഭ്യാസവും മതനിരപേക്ഷതയും കൊണ്ടാണ് ,സമത്വ സുന്ദര ഉട്ടോപ്യയല്ലെങ്കില്‍ കൂടി ഇന്നു നാമെത്തി നില്‍ക്കുന്ന സാമൂഹിക സ്ഥിതിയിലെങ്കിലും പരിവര്‍ത്തനം ചെയ്യപ്പെടാന്‍ കഴിഞ്ഞത് .ഇപ്പോഴും 1500 വര്‍ഷം പഴക്കമുള്ള ഒരു പുസ്തകത്തെ അടിസ്ഥാ‍നമാക്കി വിഡ്ഡിത്തങ്ങളെ നിയമനിര്‍മ്മാണം ചെയ്യുന്നതു പോലെ തന്നെ പാരമ്പര്യം ,ആചാരം ,ആര്‍ഷ ഭാരത സംസ്കൃതി എന്നൊക്കെ പറഞ്ഞു കൊണ്ട് ഉള്ള മൌലിക വാദ - ഫാസിസ്റ്റ് കസര്‍ത്തുകള്‍ നമ്മളെ പഴയ പുകള്‍ പെറ്റ ആര്‍ഷ ഭാരതത്തിലേക്കു തന്നെ എത്തിക്കുമെന്നു ഓര്‍ക്കുക . Ref: വിമോചനത്തിന്റെ പെണ്‍ ദൂരങ്ങള്‍ - ആനന്ദ് . Girl brides and political change - മീരാ കൊസാംബി Picture Courtesy - Epoch times

Tuesday, 7 August 2012

ഈഫല്‍ ടവര്‍ വില്‍ക്കാനുണ്ട് !!!!




ലോക പ്രശസ്തമായ ,പാരീസ് നഗരത്തിന്റെ മുഖമുദ്രയായ ഈഫല്‍ ഗോപുരം ഫ്രഞ്ച് ഗവണ്മെന്റ് വില്‍ക്കാന്‍ പോകുന്നു ,അതും ഇരുമ്പ് വിലയ്ക്കു !!! സംഗതി സത്യമാണ് പക്ഷെ ഇപ്പോഴല്ല 1925 - ല്‍ ആയിരുന്നു എന്നു മാത്രം . വര്‍ഷാവര്‍ഷമുള്ള ഈഫല്‍ ഗോപുരത്തിന്റെ ഭീമമായ പരിപാലന ചിലവ് താങ്ങാന്‍ കഴിയാതെയാണ് ഫ്രഞ്ച് ഗവണ്‍മ്മെന്റ് ഈ വിചിത്രമായ വില്പന നടത്തിയത് ,പാരീസ് നഗരവാസികളും ഈഫല്‍ ഗോപുരത്തിന്റെ ആരാധകരും പ്രതിഷേധമുയര്‍ത്തുമെന്നുള്ളതു കൊണ്ട് സംഗതി രഹസ്യമായിരുന്നു. ആന്ദ്രേ പോയ്സോണ്‍ എന്ന ചെറുകിട വ്യാപാരിയായിരുന്നു വന്‍ തുക മുടക്കി ഈഫല്‍ ഗോപുരം വാങ്ങിച്ചത് .ധാരാളം പൈസയുണ്ടെങ്കിലും ഒരു നല്ല ബിസിനസ്സുകാരനെന്ന പേരില്ല എന്ന സങ്കടമുള്ള ഒരു പ്രാഞ്ചിയേട്ടനായിരുന്നു ആന്ദ്രേ പോയ്സണ്‍ ,ഈഫല്‍ ഗോപുരം വാങ്ങിയാല്‍ പിന്നെ തന്റെ പേരും പ്രശസ്തിയും നാടാകെ പടരുമെന്നു അയാള്‍ കരുതി .ഗവണ്മെന്റ് ഈഫല്‍ ടവറൊക്കെ വില്‍ക്കുമോ ? ചെറിയ ഒരു സന്ദേഹമുണ്ടായിരുന്നത് ഗവണ്മെന്റ് പ്രതിനിധിയുമായുള്ള ആദ്യകൂടിക്കാഴ്ചയില്‍ തന്നെ അലിഞ്ഞില്ലാതായി .അത്രക്കുണ്ടായിരുന്നു ഗവണ്മെന്റ് പ്രതിനിധിയുടെ മൊത്തത്തിലുള്ള സെറ്റപ്പ് അത്യാഡംബര കാറായ ലിമോസിനില്‍ പ്രൌഡഗംഭീരമായ വസ്ത്രധാരണത്തോടെയുള്ള കുലീനനും മാന്യനുമായ ഒരാള്‍ .എന്തിനേറെ പറയുന്നു ആദ്യകൂടിക്കാഴ്ചയില്‍ തന്നെ ഇടപാടുറപ്പിച്ചു ,രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ തന്നെ വലിയ ഒരു തുകയും കൊടുത്ത് ഈഫല്‍ ടവര്‍ സ്വന്തവുമാക്കി ,ഇനി തന്റെ പേരും പ്രശസ്തിയും നാടാകെ പരക്കും -ആന്ദ്രേ പോയ്സോണ്‍ അന്നു രാത്രി സന്തോഷം കൊണ്ട് ഉറങ്ങിയിട്ടുണ്ടാകില്ല .പിറ്റേ ദിവസം തന്റെ സ്വന്തം ഈഫല്‍ ടവര്‍ പൊളിച്ചാല്‍ എത്ര ടണ്‍ ഇരുമ്പു കിട്ടും എന്നൊക്കെയുള്ള ഒരവലോകനത്തിനു ഈഫല്‍ ടവറിലേക്കു പോയ ആന്ദ്രേ പോയ്സണ്‍ ഹൃദയസ്തംഭനം വന്നു മരിച്ചില്ലന്നെയുള്ളൂ .ഫ്രഞ്ച് ഗവണ്മെന്റ് അങ്ങനെയൊരു വില്പന നടത്തിയിട്ടില്ലത്രെ ,എന്തിനു അങ്ങനെയൊരു ആലോചന പോലുമുണ്ടായിട്ടില്ല . പോയത് പോയി ,ആന്ദ്രെ പോയ്സണ്‍ എന്തായാലും ആരോടും പരാതി പറഞ്ഞു ഉള്ള പേരു കളയാന്‍ നിന്നില്ല .


ഏതാനും മാസങ്ങള്‍ക്കു ശേഷം വീണ്ടും ഈഫല്‍ ടവര്‍ വില്പനക്കു വെച്ചു ,ഇത്തവണ 6 പേര്‍ക്കു ഒരുമിച്ചാണ് ഈഫല്‍ ഗോപുരം വിറ്റത് , അതിലൊരാള്‍ക്കു തോന്നിയ ഒരു സംശയം പരാതിയായി മാറി. അങ്ങനെയാണ് ഈഫല്‍ ടവര്‍ വില്‍ക്കുന്ന ആ ഗവണ്മെന്റ് ഒഫിഷ്യലായി വന്നയാളെ പോലീസ് നോട്ടമിട്ടത് . പക്ഷെ അയാള്‍ അവിടെ നിന്നും അല്‍ഭുതകരമായി വെട്ടിച്ചു കടന്നു കളഞ്ഞു - അദ്ദേഹമായിരുന്നു പിന്നീട് ഈഫല്‍ ടവര്‍ വിറ്റയാള്‍ എന്ന പേരില്‍ പ്രശസ്തനായ വിക്ടര്‍ ലസ്റ്റിഗ് . വിക്ടര്‍ ലസ്റ്റിഗിനു ഇത്തരം ഊടായ്പ്പ് തന്നെയാണ് സ്ഥിരം ജോലി .ഇതിനു മുമ്പ് നോട്ടടിക്കുന്ന ഒരു മെഷീന്‍ ഉണ്ടാക്കി കുറെ പേര്‍ക്കു വിറ്റ ആളാണ് വിക്ടര്‍ .ഒരു സാധാരണ പ്രിന്ററില്‍ ചില അഡ്ജസ്മെന്റൊക്കെ വരുത്തി സ്പെഷ്യല്‍ പ്രിന്റര്‍ ആക്കി മാറ്റി ഓരോ 6 മണിക്കൂറിലും 100 $ വരും ,വന്‍ വില കൊടുത്ത് ധനമോഹികളായ പലരും ഈ മെഷീന്‍ വാങ്ങി ആദ്യ പന്ത്രണ്ട് മണിക്കൂറില്‍ 2 തവണ 100 $ വന്നു ,പിന്നെയൊക്കെ വെറും ബ്ലാങ്ക് പേപ്പര്‍ ,ഈ 12 മണിക്കൂര്‍ തന്നെ ധാരാളമായിരുന്നു വിക്ടറിനു രക്ഷപ്പെടാന്‍ .

കുരുട്ടുബുദ്ധിയും ഊടായ്പ്പും കാണിച്ചു ജീവിക്കുന്നവര്‍ക്കൊരു മാതൃകാ പുരുഷനായിരുന്നു വിക്ടര്‍ ലസ്റ്റിഗ് , ധനത്തിനു ആര്‍ത്തിയുള്ളവരെയും എളുപ്പം പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരെയും നോട്ടമിടുക ,എപ്പോഴും മികച്ച വസ്ത്രധാരണവും പെരുമാറ്റ രീതികളും പുലര്‍ത്തുക ,ഇടപാടുകള്‍ക്കിടയില്‍ മദ്യപാനം അരുത് , ഇടപാടുകാരന്റെ അഭിപ്രായത്തോട് വിശ്വസനീയമായ രീതിയില്‍ യോജിക്കുക ,മതപരവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ പറഞ്ഞു തര്‍ക്കിക്കാതിരിക്കുക ,കഴിയുന്നിടത്തോളം ബഹുഭാഷാ സ്വാധീനം കരസ്ഥമാക്കുക എന്നിങ്ങനെ ഇത്തരക്കാര്‍ക്കു വേണ്ടി ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കിയിരുന്നു .

കോണ്‍ - ട്രിക്സ് & സ്ഥേയ കൌശല കഥകള്‍

സംഗതി ഊടായ്പ്പാണെങ്കിലും പാശ്ചാത്യര്‍ ഇതിനെ ഒരു കലയായാണ് പരിഗണിക്കുന്നത് , അവരിത്തരം ഊടായിപ്പുകളെ കോണ്‍ ആര്‍ട്ട്സ് [ Con Arts - Confident Arts ] എന്നാണ് പേരിട്ടിരിക്കുന്നത് , വൈദഗ്ദ്യവും കഴിവും ആവശ്യമായ ഒരു കലാപരമാ‍യ ഒരു സംഗതി തന്നെയാണല്ലോ ഇതും. മറ്റുള്ളവര്‍ പറ്റിക്കപ്പെടുന്നതു കാണാന്‍ എല്ലാവര്‍ക്കും വലിയ താല്പര്യമുണ്ട് ,ആ താല്പര്യം സ്വയം ഇരയാകുന്നതു വരെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഇത്തരം കഥാപാത്രങ്ങള്‍ നായകരായി ,അവരുടെ കുരുട്ടുബുദ്ധിയും വൈദഗ്ദ്യവും വര്‍ണ്ണിച്ചെഴുതുന്ന കഥകളെ Picaresque stories [സ്ഥേയ കൌശല കഥകള്‍ ] എന്നു പറയുന്നു ,പച്ചമലയാളത്തില്‍ ഊടായ്പ്പു കഥകളെന്നും പറയാം. റോബിന്‍ ഹുഡും ടോം സോയറും ഹക്കിള്‍ ബെറി ഫിന്നും കായംകുളംകൊച്ചുണ്ണിയുമെല്ലാം ഇത്തരം കഥകളാണല്ലോ . ചില കഥകളില്‍ നായകന്റെ തട്ടിപ്പുകളും മോഷണവും ദരിദ്രരെ സഹായിക്കാനും ചൂഷകന്മാരെ ഒരു പാഠം പഠിപ്പിക്കാനും ഉള്ളതാണ് ,അവര്‍ നിരപരാധികളോടു കരുണയുള്ളവരായിരിക്കും ,

Catch me If you Can

കോണ്‍ -ട്രിക്കുകളുടെ കാര്യത്തില്‍ ലോകത്തെ അല്‍ഭുതപ്പെടുത്തിയ മറ്റൊരു വ്യക്തിയാണ് Frank Abagnale ,ഇക്കാര്യത്തില്‍ ഒരു ഇതിഹാസം എന്നു തന്നെ പറയാം . ഊടായ്പ്പു വേലകളില്‍ നാന്ദി കുറിക്കുമ്പോള്‍ ഫ്രാങ്ക് ആബഗ്നേല്‍ സ്വജനപക്ഷപാതമൊന്നും കാട്ടിയില്ല ,സ്വന്തം അച്ഛന്റെ പെട്രോള്‍ കാര്‍ഡില്‍ തിരി മറി നടത്തിയാണ് ജൂനിയര്‍ ആബഗ്നേല്‍ കളത്തിലിറങ്ങിയത് .ഗണപതിക്കു വെച്ചത് കാക്ക കൊണ്ടോയില്ല എന്നു പിന്നീടുള്ള ചരിത്രം സാക്ഷി .ബാങ്ക് ഇടപാടുകളാണ് ഫ്രാങ്ക് ആബഗ്നേയിലിന്റെ മാസ്റ്റര്‍ പീസ് ഇതിനു വേണ്ടി മാത്രം നിരവധി ബാങ്കുകളില്‍ പല പേരുകളില്‍ എക്കൌണ്ട് ഉണ്ടാക്കുന്നു അതും പോരാഞ്ഞ് സ്വന്തമായി ചെക്കുണ്ടാക്കി അത് കൊണ്ട് പണം പിന്‍ വലിക്കുന്നു .പൈലറ്റ് , ഡോക്ടര്‍ ,പ്രൊഫസര്‍ ,വക്കീല്‍ എന്നിങ്ങനെ ആബഗ്നേയില്‍ കെട്ടാത്ത വേഷങ്ങള്‍ ചുരുക്കമാണ് ,വെറുതെ വേഷം കെട്ടുക മാത്രമല്ല ഇതിനെല്ലാം ആവശ്യമായ സര്‍ട്ടിഫിക്കേറ്റുകളും സാമാന്യ വിവരവും അയാള്‍ നേടുന്നത്ര പ്രൊഫഷണലാണ് . പല രാജ്യങ്ങളിലേക്കു യാത്ര ചെയ്യേണ്ടതിനാല്‍ മാത്രം പൈലറ്റാവുകയാണ് എളുപ്പമെന്നു മനസ്സിലാക്കി പാന്‍ അമേരിക്കന്‍ എയര്‍ ലൈന്‍സിന്റെ ഒരു പൈലറ്റ് യൂണിഫോം സംഘടിപ്പിച്ചു ഒരു പൈലറ്റിന്റെ പ്രിവില്യേജസ് [പാന്‍ അമേരിക്കന്‍ എയര്‍ ലൈന്‍സില്‍ സൌജന്യ യാത്ര ,സ്റ്റാര്‍ ഹോട്ടലിലെ താമസം ഇതിനെല്ലാം ഫ്രാങ്കിനു ആകെ കൂടി വേണ്ടി വന്നത് ഒരു പൈലറ്റ് യൂണിഫോമും പിന്നെ കയ്യിലിരുപ്പും “ മാത്രമാണ് ഒന്നിലേറെ തവണ പോലീസ് കസ്റ്റഡിയില്‍ നിന്നും വിദഗ്ദമായി രക്ഷപ്പെട്ടിട്ടൂം പക്ഷെ ഏതു കള്ളന്റെയും അവസാനം പോലെ തന്നെ ആബഗ്നേല്‍ വീണ്ടും രക്ഷപ്പെടാനാവാത്ത വിധം പോലീസ് പിടിയിലായി പക്ഷെ ബാങ്കിങ്ങ് ഇടപാടുകളിലും ചെക്ക് തിരിമറികളിലും ഉള്ള വൈദഗ്ദ്യം കൊണ്ട് അധികാരികളെ അമ്പരപ്പിച്ച ആബഗ്നേയിലിനെ ഫെഡറല്‍ ബ്യൂറോ ഇത്തരം തിരിമറികള്‍ കണ്ടെത്താന്‍ ഗവണ്മെന്റിനെ സഹായിക്കാമെന്ന ഉടമ്പടി പ്രകാരം ശിക്ഷയില്‍ നിന്നൊഴിവാക്കുകയായിരുന്നു .പില്‍ക്കാല ജീവിതം ഇത്തരം ഊടായിപ്പുകളെ കണ്ടെത്താന്‍ അധികാരികളെ സഹായിച്ചും അതിനു വേണ്ടി തന്റെ വൈദഗ്ദ്യം ഉപയോഗിച്ചു ജീവിക്കുന്നു ഇത്തരംചതിക്കുഴികളില്‍ നിന്നും കോണ്‍ - ട്രിക്കുകളില്‍ നിന്നും ആളുകളെ ബോധവല്‍ക്കരിക്കാന്‍ . The Art of the Steal, എന്നൊരു പുസ്തകവും എഴുതിയിട്ടൂണ്ട് -എന്തൊരു ചതിയായിപ്പോയി അല്ലെ .

.ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സ്റ്റീവന്‍ സ്പില്‍ ബെര്‍ഗ് “കാച്ച് മി ഇഫ് യു ക്യാന്‍ “ എന്ന സിനിമയെടുത്തിട്ടൂള്ളത് . കള്ളനെ പോലീസാക്കുന്ന ഈ തന്ത്രത്തിനു ഒരു പാട് പഴക്കമുണ്ട് .ആയിരത്തൊന്നു രാവുകളില്‍ ഷഹറസാദ് പറയുന്ന കഥകളില്‍ ഹസ്സന്‍ ,മുഹമ്മസ് ,ആലി എന്നീ പെരും കള്ളന്മാരെ കെയ് റോയിലെ ഭരണാധികാരിയായിരുന്ന ഹാറൂണ്‍ അല്‍ റഷീദ് പോലീസുദ്യ്യോഗം നല്‍കിയതും അതിനെ തുടര്‍ന്നു അവരുടെ കൌശലം കൊണ്ട് കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതും വിവരിക്കുന്നുണ്ട് .ഒരു യഥാര്‍ത്ഥ കള്ളനല്ലാതെ ആര്‍ക്കാണ് തട്ടിപ്പിന്റെയും മോഷണത്തിന്റെ ദുരൂഹമാം വിധം ഇരുളടഞ്ഞ വഴിത്താരകളെ മനസ്സിലാക്കാന്‍ സാധിക്കുക ? ആ തൊഴിലിലെ കൌശലവും കുബുദ്ധികളും അവരോളം പരിചിതമായവരുണ്ടാകുമോ .ആയിരത്തൊന്നു രാവുകളില്‍ നിന്നു ഇന്നത്തെ Hi tech യുഗത്തിലേക്കെത്തുമ്പോഴും ഇതേ തന്ത്രം തന്നെയാണ് പ്രയോഗിക്കപ്പെടുന്നത് ആന്റി വയറസ്സ് സോഫ്റ്റ് വേര്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ അവരുടെ പുതിയ സോഫ്റ്റ് വേര്‍ നിര്‍മ്മിക്കാനും അതിന്റെ ബലഹീനതകളെ പറ്റി പഠിക്കാനും വിരുതന്മാരായ ഹാക്കേഴ്സിനെയാണ് നിയമിക്കുന്നത് .

റുസ്തം നഗര്‍ വാല കേസ് .

ഇന്‍ഡ്യയില്‍ ഏറ്റവും പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ കോണ്‍-ട്രിക്ക് ആയിരുന്നു റുസ്തം നഗര്‍വാല കേസിന്റേത്. 1971 ലെ മേയ് 24 ഒരു പ്രഭാതത്തില്‍ പാര്‍ല്യമെന്റ് സ്ട്രീറ്റ് ബ്രാഞ്ചിലേക്ക് അന്നത്തെ പ്രധാനമന്ത്രി സാക്ഷാല്‍ ഇന്ദിരാഗാന്ധിയുടെ ഒരു ഫോണ്‍ - അധികം വാക്കുകളൊന്നുമില്ല ഞാന്‍ അയക്കുന്ന "ബംഗ്ലാദേശി ബാബു “ എന്ന ആളുടെ കയ്യില്‍ പറയുന്ന പൈസ കൊടുത്തയക്കുക ,ഈ ഫോണ്‍ സന്ദേശത്തിനു ശേഷം ഉടന്‍ തന്നെ പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും ഒരാള്‍ ബാങ്കിലെത്തുന്നു -അയാള്‍ ആവശ്യപ്പെട്ട പ്രകാരം 60 ലക്ഷം രൂപ യാതൊരു വിധ രേഖകളുമില്ലാതെ കൊടുത്തു വിടുന്നു ,അതിനു ശേഷം മാനേജര്‍ പതിവ് പോലെ ? പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചെന്ന് റെസീപ്റ്റ് ചോദിക്കുമ്പോഴാണ് അത്തരമൊരു ഫോണ്‍ കോളിന്റെ കഥ തന്നെ Prime minister Office അറിയുന്നത് തന്നെ .ഉടന്‍ തന്നെ തീവ്രമായ അന്വേഷണമാരംഭിച്ചു അധികം താമസിയാതെ തന്നെ പാര്‍ലിമെന്റ് സ്ട്രീറ്റിലെ ഒരു റോഡില്‍ നിന്നും റുസ്തംനഗര്‍വാല എന്നൊരാളെ പണമടങ്ങിയ ബാഗുമായി അറസ്റ്റ് ചെയ്യുന്നു .ഈ കേസില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം പിടിക്കപ്പെടാതെ വളരെ ലളിതമായി പണവുമായി രക്ഷപ്പെടാമായിരുന്നിട്ടൂം റുസ്തം നഗര്‍ വാല അതിനു ശ്രമിക്കാതെ പിടി കൊടുക്കുകയായിരുന്നു . വെറുവെറുമൊരു ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ 60 ലക്ഷം രൂപ [1971 ലെ 60 ലക്ഷം രൂപയ്ക്കു ഇന്നത്തെ മൂ‍ല്യം ആലോചിച്ചു നോക്കുക ] ഒരു രശീതി പോലുമില്ലാതെ കൊടുത്തു വിടുക എന്നതിനര്‍ത്ഥം ഇത്തരം ഇടപാടുകള്‍ സ്ഥിരമായിരുന്നു .ഒന്നുകില്‍ ഇന്ദിരാഗാന്ധിക്കു ഭീമമായ നിക്ഷേപങ്ങള്‍ ബിനാമി പേരിലുണ്ടായിരുന്നിരിക്കണം ,അല്ലെങ്കില്‍ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെ സ്വന്തം കുടുംബ സ്വത്തു പോലെയാവണം അവര്‍ കൈകാര്യംചെയ്തിരിക്കുക.മുന്‍ ആര്‍മി ക്യാപ്റ്റനും അതിനു ശേഷം ഇന്റലിജന്‍സുമായി ബന്ധപ്പെട്ടൂ പ്രവര്‍ത്തിക്കുകകയായിരുന്ന റുസ്തത്തിനു ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നിരിക്കണം ,അത് പൊതുജനങ്ങള്‍ക്കു കൂടി മനസ്സിലാകാന്‍ വേണ്ടിയായിരിക്കണം ഇത്തരമൊരു കൃത്യത്തിനു ശേഷം മനപ്പൂര്‍വ്വം പിടി കൊടുക്കാന്‍ തയ്യാറായതും .അതു കൊണ്ട് തന്നെ റുസ്തം നഗര്‍ വാല കേസ് ഒരു കോണ്‍ ട്രിക്ക് എന്നതിലുപരി അധികാരദുര്‍വിനിയോഗത്തിന്റെയും രാഷ്ട്രീയ ഏകാധിപത്യത്തിന്റെയും ചിത്രമാണ് നമുക്കു കാണിച്ചു തരുന്നത് , ഒരു whistleblowing Case .പക്ഷെ കൂടുതലെന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുമ്പ് ജയില്‍ വാസത്തിനിടക്കു ദുരൂഹമാം വിധം റുസ്തം നഗര്‍ വാല മരണപ്പെട്ടൂ അതു കഴിഞ്ഞു നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതെങ്കിലും അതിനും മുമ്പേ തന്നെ ഏകാധിപത്യവും അധികാര ദുര്‍വിനിയോഗവും അടങ്ങിയ രാഷ്ട്രീയ അടിയന്തിരാവസ്ഥ നില നിന്നിരുന്നു .

മലയാളികളും കോണ്‍ - ട്രിക്കും .


മലയാളികളും ഇത്തരം കലാ പരിപാടികളുമായി അഭേദ്യ ബന്ധമുണ്ട് .മലയാളികളുടെ ആദ്യകഥ "വാസനാവികൃതി " തന്നെ ഒരു കള്ളന്റെ ആത്മകഥയായിരുന്നുവല്ലോ . അതു പോലെ തന്നെ 1913 -ല്‍ കാരാട്ട് അച്യുത മേനോന്‍ രചിച്ച ,വലിയ ജനപ്രീതി നേടിയ “വിരുതന്‍ ശങ്കു “ എന്ന നോവല്‍ ഇത്തരത്തില്‍ തന്റെ ബുദ്ധിയും സാമര്‍ത്ഥ്യവും കൊണ്ട് ആളുകളെ കബളിപ്പിക്കുന്ന ഒരു രസികന്റെ കഥയാണ് ,ലക്ഷണമൊത്ത ഒരു സ്തേയ കൌശല [Picaresque ] കഥയായി ഇതിനെ പരിഗണിക്കാം പിന്നീട് ഇത് ഒരു സിനിമയായി വലിയ വിജയം കൈവരിക്കുകയുമുണ്ടായി . പക്ഷെ പാശ്ചാത്യരെ പോലെ കോണ്‍ ട്രിക്ക് ,കോണ്‍ ആര്‍ട്ട് എന്നൊക്കെ പറയുന്നതിനു പകരം നമ്മള്‍ മലയാളികള്‍ ഇതിനെ അല്പം കൂടി വിപുലീകരിച്ചാണ് പറയുക , ഇത് മലയാളത്തിലെ ഒരു തെറിയാണെന്നു പറയപ്പെടുന്നു :) . ഒരു പക്ഷെ ലോകത്തേറ്റവും കൂടുതല്‍ കോണ്‍ ആര്‍ട്ടിസ്റ്റ് സാന്ദ്രതയുള്ള ഭൂവിഭാഗം കേരളമായിരിക്കണം നെറ്റ് വര്‍ക്കു മാര്‍ക്കറ്റിങ്ങ് , അല്‍ഭുത മരുന്നുകള്‍ ,വിസ്സ തട്ടിപ്പ് ,വിവാഹ തട്ടിപ്പ് ,വ്യാ‍ജ ഡോക്ടര്‍ എന്നിങ്ങനെ വിവിധ വകഭേദത്തിലുള്ള കോണ്‍ ട്രിക്കുകളുടെ ഒരു പറുദീസയാണ് കേരളം .മന്ത്രിയുടെ പി എ ചമഞ്ഞു ,സി ബി ഐ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞു ,എന്തിനു സിറ്റി പോലീസ് കമ്മീഷണറാണെന്നു അങ്ങനെ ഇത്തരം കലാരൂപങ്ങളെ കുറിച്ചുള്ള വാര്‍ത്തകളില്ലാത്ത ഒരു ദിവസം പോലുമില്ലാത്ത വിധം ഇത് മലയാളിയുടെ ദൈനം ദിന സാമൂഹ്യജീവിതത്തോട് താദാത്മ്യം പ്രാപിക്കപ്പെട്ടു കഴിഞ്ഞു .തട്ടിപ്പുകാരുള്ളതു പോലെ തന്നെ ഏറ്റവുമധികം തട്ടിപ്പുകള്‍ക്കു വിധേയരാകുന്നതും ഈ മല്ലു വിരുതന്മാരാണ് എന്നതും ശ്രദ്ധേയമാണ് -കോടിക്കണക്കിനു ഡോളറിന്റെ നൈജെരിയന്‍ ലോട്ടറിക്കും ,ഉഗാണ്ടന്‍ കോടീശ്വരന്റെ സുന്ദരിയായ ചെറുമകള്‍ ,ആറു മാസം കൊണ്ട് കാറും ബാങ്ക് ലക്ഷങ്ങളുടെ ബാങ്കു ബാലന്‍സുമുണ്ടാകുന്ന നെറ്റ് വര്‍ക്കിങ്ങ് മാര്‍ക്കറ്റിങ്ങ് എന്നു വേണ്ടാ ലോകത്തുള്ള സകലമാ‍ന തട്ടിപ്പുകളിലും ഇരകളുടെ പട്ടികയില്‍ ഒരു മലയാളിയുമുണ്ടാകും .

ദാ ...ഇതെല്ലാം എഴുതി പോസ്റ്റ് ചെയ്യാനൊരുങ്ങുമ്പോള്‍ അത്യാകര്‍ഷകങ്ങളായ ഓഫറുകളുമായൊരു സ്മാര്‍ട്ടായൊരു ക്രെഡിറ്റ് കാര്‍ഡ് വില്പനക്കാരന്‍ എന്റെ മുന്നില്‍ നിന്നു അസാമാന്യ വാചക മേള - സൌജന്യ എയര്‍ ടിക്കറ്റ് ,സൌജന്യ സിനിമ ,സ്റ്റാര്‍ ഹോട്ടലില്‍ താമസത്തിനു ഡിസ്കൌണ്ട് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 50 % ഡിസ്കൌണ്ട് എന്നു വേണ്ടാ മൊത്തത്തില്‍ ഈ ക്രെഡിറ്റ് കാര്‍ഡ് എടുത്താല്‍ ജീവിതം സാര്‍ത്ഥകമെന്ന മട്ടില്‍ ...........ഇതും ഒരു തരത്തിലുള്ള കോണ്‍ ട്രിക്ക് തന്നെയല്ലെ എന്നു വര്‍ണ്ണ്യത്തിലാശങ്ക തോന്നിക്കൊണ്ട് ഞാന്‍ നിര്‍ത്തുന്നു

Sunday, 1 July 2012

എട്ടുകാലി മമ്മൂഞ്ഞ്




ജനനം - 1908 ജനുവരി 19 ,തലയോലപ്പറമ്പ്, വൈക്കം
മരണം - 5 ജൂലൈ 1994 , ബേപ്പൂർ, കോഴിക്കോട്

അക്കാദമിക് സിദ്ധാന്തങ്ങളുടെ ബലത്തില്‍ വി സി ശ്രീജനെപ്പോലുള്ളവര്‍ പറയുന്നു വൈക്കം മുഹമ്മദ് ബഷീര്‍ ഒരു മികച്ച സാഹിത്യകാരനല്ലെന്ന് ,എന്‍ എസ് മാധവന്‍ കൊല്ലക്കണക്കും ചരിത്രവും വിശകലനം ചെയ്തു പറയുന്നു മുഹമ്മദ് ബഷീര്‍ കള്ളം പറയുന്നുവെന്ന് .....വിമര്‍ശനങ്ങളും വിലയിരുത്തലുകളും നടത്തി എട്ടുകാലി മമ്മൂഞ്ഞുകളാകുന്നവര്‍ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട് - ബഷീറിനോളം വായിക്കപ്പെട്ടിട്ടുള്ള മറ്റൊരു മലയാളം സാഹിത്യകാരനുണ്ടാകില്ല .സാധാരണക്കാരനെയും ബുദ്ധിജീവിയെയും ബഷീറിന്റെ എഴുത്തുകള്‍ ആശ്ചര്യപ്പെടുത്തുന്നു ,അമ്പരപ്പിക്കുന്നു .നേര്‍ത്ത നര്‍മ്മത്തില്‍ പൊതിഞ്ഞ സാധാരണ ജീവിതങ്ങളാണ് അവ ,അതില്‍ തത്വചിന്തയുണ്ട് ,കാരുണ്യമുണ്ട് ,മനുഷ്യത്വമുണ്ട് ,പലപ്പോഴും ഓര്‍ത്തു പുഞ്ചിരിക്കാന്‍ പാകത്തിലുള്ള എഴുത്താണ് ബഷീറിന്റേത് . മലയാളികളുടെ നിത്യജീവിതത്തില്‍ “എട്ടുകാലി മമ്മൂഞ്ഞ് “ നോളം പരാമര്‍ശിക്കപ്പെട്ട മറ്റൊരു കഥാപാത്രമുണ്ടാകില്ല ,കഥാപാത്രം വളര്‍ന്നു ഒരു പ്രയോഗമായി മാറിയ മറ്റൊരു ചരിത്രവുമില്ല . “ "ഇതും ഇതിലപ്പൊറോം ചെയ്യിണ ഹറാംപെറന്നോനാണ്‌ ഞമ്മള്‌" എന്നു പറഞ്ഞു മീശ പിരിക്കുന്ന എട്ടുകാലി മമ്മൂഞ്ഞിനെ സങ്കല്പചിത്രത്തിലിട്ട് നോക്കി നമ്മള്‍ മലയാളികള്‍ എത്ര ചിരിച്ചിട്ടുണ്ടാവണം ,നിത്യജീവിതത്തില്‍ കാണുന്ന ചിലരെയെങ്കിലും എട്ടുകാലി മമ്മൂഞ്ഞുമായി താരതമ്യപ്പെടുത്തിയിട്ടുണ്ടാകില്ലെ ? എട്ടുകാലി മമ്മൂഞ്ഞ് തന്നെയാകണം മലയാള സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ കഥാപാത്രം ,അത് വായിക്കാത്തവര്‍ പോലും പല തവണ മമ്മൂഞ്ഞിനെ പരാമര്‍ശിച്ചിട്ടുണ്ടാകണം .


എട്ടുകാലി മമ്മൂഞ്ഞ്


എവിടെയെങ്കിലും ഒരു സ്ത്രീക്ക്‌ ഗര്‍ഭമായി കണ്ടാല്‍ 'അതു ഞമ്മളാണ്‌' എന്ന്‌ എട്ടുകാലി മമ്മൂഞ്ഞ്‌ അന്നു പറഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അന്നതിനൊന്നും മേല്‍പടിയാന്‌ ധൈര്യമില്ലായിരുന്നു. പ്രസിദ്ധ കള്ളന്മാരായ ആനവാരി രാമന്‍നായര്‍, പൊന്‍കുരിശുതോമാ എന്നിവരുടെ ഒരനുഭാവിയായിരുന്നു എട്ടുകാലി മമ്മൂഞ്ഞ്‌. എന്നിരുന്നാലും അവരുടെ ഇടയില്‍ വലിയ സീറെറാന്നും ഉണ്ടായിരുന്നില്ല മൂപ്പര്‍ക്ക്‌. പോക്കറ്റടിക്കാരനായിരുന്ന മണ്ടന്‍ മൂത്തപാ, മൂച്ചീട്ടുകളിക്കാരാനായിരുന്ന ഒറ്റക്കണ്ണന്‍ പോക്കര്‌ എന്നിവരും എട്ടുകാലി മമ്മൂഞ്ഞിനെ വലിയ കാര്യമൊന്നുമാക്കിയിരുന്നില്ല.

കുറെക്കാലം മുമ്പ്‌ സാമാന്യം ഭേദപ്പെട്ട ഒരു എട്ടുകാലിയായിരുന്നുവെന്നേ മമ്മൂഞ്ഞിനെ കണ്ടാല്‍ തോന്നു. തല വളരെ ചെറുതും പൊക്കം വളരെ കുറവുമാണ്‌ മൂപ്പര്‍ക്ക്‌. ആകെക്കൂടി മമ്മൂഞ്ഞിന്‌ അഭിമാനിക്കുവാനുള്ളത്‌ മീശയാണ്‌. അതു രണ്ടു വശത്തും ഓരോ മുഴം നീളത്തില്‍ മൂപ്പരങ്ങനെ വളര്‍ത്തിവിട്ടിരിക്കയാണ്‌. വഴിയെ പോകുമ്പോള്‍ സ്ത്രീകളുടെ ദേഹത്ത്‌ എട്ടുകാലി മമ്മൂഞ്ഞ്‌ മീശ മുട്ടിക്കുമെന്നൊരു പരാതിയുമുണ്ട്‌. എട്ടുകാലി മമ്മൂഞ്ഞിനെപ്പററി വേറൊന്നുള്ളത്‌ അദ്ദേഹം പുരുഷനല്ലെന്നുള്ളതാണ്‌. സ്ത്രീയുമല്ല. നപുംസകം. ഈ രഹസ്യം സ്ഥലത്തെ സ്ത്രീകള്‍ക്കെല്ലാം അറിയാവുന്നതാണ്‌. ഇതെങ്ങനെയാണ്‌ അവരറിഞ്ഞിട്ടുള്ളതെന്ന്‌ ആര്‍ക്കും ഒരെത്തുംപിടിയുമില്ല.

എട്ടുകാലി മമ്മൂഞ്ഞിനെ കോട്ടുമമ്മൂഞ്ഞ്‌ എന്നും ആളുകള്‍ വിളിക്കാറുണ്ട്‌. നാലോ ആറോ പേരുകൂടി ചീട്ടുകളിക്കാന്‍ തുടങ്ങുമ്പോള്‍ മമ്മൂഞ്ഞ്‌ ചാടി എണീറ്റ്‌ 'കോട്ടൊണ്ടോ? ' എന്നു ചോദിക്കുന്നതു പതിവാണ്‌. അതില്‍നിന്നാണ്‌ മൂപ്പര്‍ക്ക്‌ കോട്ടുമമ്മൂഞ്ഞ്‌ എന്നു പേരുകിട്ടിയത്‌. മമ്മൂഞ്ഞിനെക്കൊണ്ട്‌ വല്ലകാര്യവും കാണാനുള്ളവര്‍ ബഹുമാനപൂര്‍വം കോട്ടുസാഹിബ്‌ എന്നും വിളിക്കാറുണ്ട്‌. എങ്കിലും പട്ടയത്തില്‍ പതിഞ്ഞ പേര്‌ എട്ടുകാലി മമ്മൂഞ്ഞ്‌ എന്നുതന്നെയാണ്‌. മൂപ്പര്‍ക്കെല്ലാവരോടും സ്നേഹമാണ്‌. ആരെന്തുപറഞ്ഞാലും യാതൊരു മടിയും കൂടാതെ മൂപ്പരതുചെയ്യും. മണ്ടന്‍ മൂത്തപായുടെ ചായക്കട അടിച്ചുവാരുക, പാത്രങ്ങള്‍ കഴുകുക, വിറക്‌ കീറിക്കൊടുക്കുക, സ്ഥലത്തെ രണ്ടു പോലീസുകാരുടെ ബല്‍ട്ട്‌ പോളീഷ്‌ ചെയ്യുക, അവരുടെ തൊപ്പിയിലുള്ള നമ്പര്‍ പൊടിമണ്ണിട്ടു തൂത്തു പൊന്നുപോലെയാക്കുക, പോലീസ്‌ സ്റ്റേഷനിലെ ലോക്കപ്പുമുറി അടിച്ചുവാരി ക്ലീനാക്കുക, എന്നുവേണ്ട ആര്‍ക്കും എന്തും ചെയ്യും മൂപ്പര്‌. എന്നാലും, എട്ടുകാലി മമ്മൂഞ്ഞിനെ ആരും സ്നേഹിക്കുന്നില്ല. തന്നെയുമല്ല, മൂപ്പരെപ്പറ്റി അവജ്ഞയോടെ 'ഓ, എട്ടുകാലി മമ്മൂഞ്ഞോ' എന്നേ സ്ഥലവാസികള്‍ പറയൂ. എട്ടുകാലിമമ്മൂഞ്ഞ്‌ എല്ലാവരെയും സ്നേഹിക്കുന്നു.

സംഗതികള്‍ ഇങ്ങനെയിരിക്കെ സ്ഥലത്ത്‌ ഒരു പ്രധാന സംഭവമുണ്ടായി.

ഒരു ദിവസം ആനവാരി രാമന്‍നായര്‍ മണ്ടന്‍ മുത്തപായുടെ ചായക്കടയിലേക്ക്‌ പോവുകയായിരുന്നു. അപ്പോള്‍ പിറകില്‍നിന്ന്‌, 'അടേ ആനവാരി' എന്നൊരു വിളി കേട്ടു. ആനവാരി രാമന്‍നായര്‍ തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ എട്ടുകാലി മമ്മൂഞ്ഞാണ്‌. ആനവാരി രാമന്‍നായര്‍ക്ക്‌ ദേഷ്യംവന്നു എന്ന്‌ പറയേണ്ട ആവശ്യമില്ലല്ലോ. ആനവാരി രാമന്‍നായരെ കേറി 'അടേ ആനവാരി' എന്നു വിളിക്കാന്‍ ലൈസന്‍സ്‌ അധികമാര്‍ക്കും ഇല്ല. നമ്മുടെ പ്രധാനമന്ത്രിയോ പ്രസിഡണ്ടോ വിളിക്കയാണെങ്കില്‍ത്തന്നെയും ആനവാരി രാമന്‍നായര്‍ക്കതിഷ്ടമല്ല. കാരണം അവരാരും ആനവാരി രാമന്‍നായരുടെ സമത്വത്തിലുള്ളവരല്ലെന്നുള്ളതാണ്‌. മേല്‍പടിയാനെക്കേറി 'അടേ ആനവാരി' എന്നു താഴെ പറയുന്നവര്‍ക്ക്‌ വിളിക്കാം. പൊന്‍കുരിശു തോമാ, ജനാബ്‌ മണ്ടന്‍ മൂത്തപാ, ജനാബ്‌ ഒറ്റക്കണ്ണന്‍ പോക്കര്‌, ബഹുമാനപ്പെട്ട രണ്ടുപോലീസുമൂരാച്ചികള്‍, ഈ വിനീത ചരിത്രകാരന്‍. ഞങ്ങളെ കൂടാതെ വേറെയും ചിലരുണ്ട്‌. അവരെല്ലാം ഇപ്പോള്‍ അണ്ടര്‍ഗ്രൗണ്ടിലാണ്‌.

സംഗതിയുടെ ഗൗരവം ഈവിധമിരിക്കെ എട്ടുകാലിമമ്മൂഞ്ഞിന്റെ കഴുത്തിനു ഞെക്കിപ്പിടിച്ചു കൊന്നു വലിച്ചെറിഞ്ഞാലെന്താണെന്നുവരെ ആനവാരി രാമന്‍നായര്‍ക്കു തോന്നി. എന്നാല്‍ ആ ഭയങ്കര കൃത്യം നടക്കുന്നതിനു മുമ്പ്‌ എട്ടുകാലി മമ്മൂഞ്ഞ്‌ അടുത്തു ചെന്നു ചോദിച്ചു;

"സംഗതി അറിഞ്ഞോ?"

ആനവാരി രാമന്‍നായര്‍ എന്തെങ്കിലും ചെയ്യുന്നതിനുമുമ്പുതന്നെ എട്ടുകാലി മമ്മൂഞ്ഞ്‌ ആ ഭയങ്കര രഹസ്യം പറഞ്ഞു കളഞ്ഞു. ആനവാരി രാമന്‍നായര്‍ക്കുവിശ്വാസിക്കാന്‍ കഴിഞ്ഞില്ല. അത്ഭുതത്തോടെ ആനവാരി ചോദിച്ചു;

"നേരോ?"

എട്ടുകാലി മമ്മൂഞ്ഞ്‌ മീശ വീണ്ടും പിരിച്ചുകൊണ്ട്‌ വളരെ ഗൗരവത്തോടെ പറഞ്ഞു "നേര്‌"

അങ്ങനെ അവര്‍ മണ്ടന്‍ മൂത്തപായുടെ ചായക്കടയിലേക്കു നടന്നു. വഴിക്കുവെച്ച്‌ നമ്മുടെ പൊന്‍കുരിശു തോമായെ കണ്ടു. കണ്ടയുടനെ എട്ടുകാലി മമ്മൂഞ്ഞ്‌ ചോദിച്ചു;

"അടേ പൊന്‍കുരിശേ സംഗതി അറിഞ്ഞോ?"

പൊന്‍കുരിശു തോമായ്ക്ക്‌ എട്ടുകാലി മമ്മൂഞ്ഞിന്റെ കരണത്ത്‌ പടപടേന്ന്‌ ഒരാറെണ്ണം കൊടുക്കാന്‍ തോന്നി. കാരണം, പൊന്‍കുരിശു തോമായേയും "അടേ പൊന്‍കുരിശേ" എന്ന്‌ പ്രധാനമന്ത്രി, പ്രസിഡണ്ട്‌, ഏതെങ്കിലും രാജപ്രമുഖന്‍ എന്നിവര്‍ കൂടി വിളിച്ചാല്‍ത്തന്നെ മൂപ്പര്‍ക്കിഷ്ടമില്ല. കാരണം അവരൊന്നും സമന്മാരല്ലല്ലോ. ആനവാരി രാമന്‍നായരെക്കേറി ആര്‍ക്കെല്ലാം "അടേ ആനവാരീ" എന്നു വിളിക്കാമോ അവര്‍ക്കെല്ലാം പൊന്‍കുരിശു തോമായേയും "അടേ പൊന്‍കുരിശേ" എന്നുവിളിക്കാം.

ആ പട്ടികയില്‍പ്പെട്ട ആളല്ലല്ലോ നമ്മുടെ എട്ടുകാലി മമ്മൂഞ്ഞ്‌. പൊന്‍കുരിശുതോമാ എട്ടുകാലി മമ്മൂഞ്ഞിനെ കേറി അടിക്കുന്നതിനുമുമ്പ്‌ ആനവാരി രാമന്‍നായര്‍ പൊന്‍കുരിശുതോമായോട്‌ ആ രഹസ്യം പറഞ്ഞു. പൊന്‍കുരിശുതോമായും അത്ഭുതത്തോടെ ചോദിച്ചു;

"അടേ എട്ടുകാലീ, നേരോ ഇത്‌?"

അപ്പോള്‍ എട്ടുകാലി മമ്മൂഞ്ഞ്‌ തന്റെ മീശ പിരിച്ചുകൊണ്ട്‌ പറഞ്ഞു; "ഇതും ഇതിലപ്പൊറോം ചെയ്യിണ ഹറാംപെറന്നോനാണ്‌ ഞമ്മള്‌"

അങ്ങനെ അവര്‍ മണ്ടന്‍ മൂത്തപായുടെ ചായക്കടയിലെത്തി, അപ്പോള്‍ അവിടെ മണ്ടന്‍ മൂത്തപാ, ഒറ്റക്കണ്ണന്‍ പോക്കര്‌, സ്ഥലത്തെ രണ്ട്‌ പോലീസുമൂരാച്ചികള്‍ എന്നീ മാന്യന്മാരുമുണ്ടായിരുന്നു. അവരോടും ആ രഹസ്യം എട്ടുകാലി മമ്മൂഞ്ഞ്‌ പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. എല്ലാവരും ചോദിച്ചു; നേരോ, നേരോ ഇത്‌?

എട്ടുകാലി മമ്മൂഞ്ഞ്‌ അതിനു സമാധാനം പറഞ്ഞില്ല. വളരെ ഗൗരവത്തോടുകൂടി മീശപിരിച്ചുകൊണ്ട്‌ മന്ദഹസിക്കുക മാത്രം ചെയ്തു. ഉടനെ മണ്ടന്‍ മൂത്തപാ പറഞ്ഞു "ഞമ്മടെ വക എട്ടുകാലി മമ്മൂഞ്ഞിന്‌ ഒരു ശായ". തന്നെയുമല്ല ഒറ്റക്കണ്ണന്‍ പോക്കരുടെ വക രണ്ടു കഷണം പുട്ട്‌, ആനവാരി രാമന്‍നായരുടെ വക കടലയ്ക്ക പുഴുങ്ങിയത്‌, പൊന്‍കുരിശു തോമായുടെ വക രണ്ടുപഴം, രണ്ടു പോലീസുമൂരാച്ചികളുടെ വകയായി ഒരു വടയും ഒരു സുഖിയനും. ഇങ്ങനെ ചായയെല്ലാം കുടിച്ച്‌ ബീഡിയെല്ലാം വലിച്ച്‌ സ്ഥലത്തെ പ്രധാനികളിലൊരാളായിത്തീര്‍ന്നു എട്ടുകാലി മമ്മൂഞ്ഞ്‌.


ഞൊടിയിടകൊണ്ട്‌ എന്നുതന്നെ പറയാം, എട്ടുകാലി മ്മൂഞ്ഞ്‌ ചെയ്ത ധീരപ്രവൃത്തി നാട്ടുകാരെല്ലാവരും അറിഞ്ഞു. ഗാംഭീര്യമുള്ള ഒരു പുരുഷനെന്ന നിലയ്ക്ക്‌ എട്ടുകാലി മമ്മൂഞ്ഞ്‌ പ്രശസ്തനുമായി. രണ്ട്‌ പെണ്ണുങ്ങള്‍ കൂടിയാല്‍ അവരുടെ കുശുകുശുപ്പ്‌ എട്ടുകാലി മമ്മൂഞ്ഞിന്റെ ധീരപ്രവൃത്തിയെപ്പറ്റിയാണ്‌;

എന്നാലും എട്ടുകാലി മമ്മൂഞ്ഞുകേമനാണേയ്‌.

ഇതാണ്‌ സ്ത്രീകളുടെ പ്രസ്താവന.

ഇനി പറയുവാന്‍ പോകുന്നത്‌ എട്ടുകാലി മമ്മൂഞ്ഞിനെ കേമനാക്കിയ ധീരപ്രവൃത്തിയെപ്പറ്റിയാണ്‌. അതൊരു രഹസ്യമാണെന്ന്‌ ഇതിനിടയ്ക്ക്‌ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടല്ലോ? അതുകൊണ്ട്‌ ഈ ചരിത്രത്തിന്റെ സ്പീഡ്‌ അല്‍പം കുറയ്ക്കുവാന്‍ പോകുകയാണ്‌. നമ്മളീ ചരിത്രത്തില്‍നിന്ന്‌ ഒരു രണ്ടര മെയില്‍ ദൂരം പോകേണ്ടിയിരിക്കുന്നു. കുന്നിന്‍ചെരുവിലേക്കാണ്‌. കുണ്ടും കുഴിയുമെല്ലാം കടന്നു നമ്മളങ്ങ്‌ ചെല്ലുമ്പോള്‍ വൈക്കോല്‍ മേഞ്ഞ ഒരു ചെറിയ വീടു കാണും. അവിടെയാണ്‌ സ്ഥലത്തെ പ്രധാന പിശുക്കനായ ഉണ്ടക്കണ്ണന്‍ അന്ത്രു താമസിക്കുന്നത്‌. മൂപ്പര്‍ക്കു ചന്തയില്‍ ഒരു കടയുണ്ട്‌. ചക്കര അല്ലെങ്കില്‍ കരുപ്പെട്ടി വ്യാപാരം. ഉണ്ടക്കണ്ണന്‍ അന്ത്രു സ്ഥലത്തെ പ്രധാന പണക്കാരില്‍ ഒരുവനാണ്‌. ആ മഹാന്‍ ധര്‍മ്മം കൊടുക്കയില്ല, വായ്പകൊടുക്കയില്ല, പണയത്തിനു പണം മൂപ്പരുകൊടുക്കയില്ല. ഈ പണമെല്ലാം എവിടെയാണു സൂക്ഷിക്കുന്നതെന്നും ആര്‍ക്കും അറിഞ്ഞുകൂടാ. ആനവാരി രാമന്‍നായരും പൊന്‍കുരിശു തോമയുംകൂടി രണ്ടു പ്രാവശ്യം രാത്രി അവിടെ കേറി നോക്കിയിട്ടുള്ളതാണ്‌. ആ വീട്ടില്‍ പെട്ടിയില്ല.


പണം കുഴിച്ചിട്ടിരിക്കുകയാണെന്നാണ്‌ നാട്ടുകാരുടെ പരിപൂര്‍ണബോദ്ധ്യം. അതെവിടെയാണന്ന്‌ ആര്‍ക്കും അറിഞ്ഞുകൂടാ. പണത്തിന്റെ കാര്യം പോകട്ടെ. ഇപ്പോള്‍ നമുക്കു പണം ഒരു പ്രശ്നമല്ലല്ലോ. ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ഉമ്മ മരിച്ചതിനുശേഷം വീട്ടില്‍ അരിയും കൂട്ടാനും വെക്കാനും അടിച്ചുവാരാനും ആളില്ലാതായി. ഈ ദുര്‍ഘടാവസ്ഥയില്‍നിന്ന്‌ രക്ഷനേടാനായി മൂപ്പരൊരു ചെറുപ്പക്കാരിയായ വേലക്കാരിയെ കൊണ്ടുവന്നു. അവളുടെ പേര്‌ കദജുമ്മ എന്നാണ്‌. അവള്‍ക്ക്‌ സര്‍വ്വചെലവും കഴിച്ച്‌ മാസം രണ്ടണങ്ങ ശമ്പളമായിരുന്നു. അങ്ങനെ ഒന്നുരണ്ടുമാസം കഴിഞ്ഞപ്പോള്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ മനസ്സില്‍ ഒരെരിച്ചില്‍ ഉണ്ടായി. എന്താണെന്നുവെച്ചാല്‍ ഈ ശമ്പളത്തിന്റെ കാര്യമാണ്‌. അദ്ദേഹം കണക്കുകൂട്ടി നോക്കി. ഒരു കൊല്ലത്തില്‍ ഒന്നര രൂപാ. പത്തുകൊല്ലത്തില്‍ പതിനഞ്ചുരൂപാ. നൂറു കൊല്ലത്തില്‍ നൂറ്റിയമ്പതുരൂപാ. അദ്ദേഹം നടുങ്ങിപ്പോയി. ഉടനെതന്നെ അദ്ദേഹം ഒരു മുസലിയാരെ വരുത്തി 'നിക്കാഹ്‌' ചെയ്ത്‌ അവളെ കെട്ടിയോളാക്കി. എന്താണെന്നുവെച്ചാല്‍ കല്യാണം കഴിച്ചു

ഭാര്യയായാല്‍ പിന്നെ അവള്‍ക്കു ശമ്പളം കൊടുക്കേണ്ടല്ലോ. ആവശ്യമെന്നു തോന്നുമ്പോഴൊക്കെ അവളുടെ മുടിക്കു കുത്തിപ്പിടിച്ച്‌ അവളെ ഇടിക്കുകയും ചെയ്യാം.


എന്നാല്‍ സംഗതി അവിടംകൊണ്ടു നിന്നില്ല. കദിജുമ്മ അങ്ങുപ്രസവിക്കാന്‍ തുടങ്ങി. രണ്ടുമൂന്നുപ്രസവം കഴിഞ്ഞപ്പോള്‍ ഈ പ്രസവകാലത്ത്‌ കദിജുമ്മയ്ക്ക്‌ അരിയും കൂട്ടാനും വെക്കാനും മറ്റും വയ്യെന്നായി. ഇത്‌ ഉണ്ടക്കണ്ണന്‍ അന്ത്രുവിനു ബോദ്ധ്യമാകയും ചെയ്തു. ഈ ദുര്‍ഘട സന്ധിയില്‍നിന്നു മോചനം നേടാന്‍ ഒരു വഴിയുണ്ടായി. കദിജുമ്മയുടെ ബന്ധത്തില്‍പ്പെട്ട താച്ചി എന്നു പേരായ പത്തൊമ്പതു വയസ്സുകാരി ഒരു അവിവാഹിതയെ വേലക്കാരിയായി ഉണ്ടക്കണ്ണന്‍ അന്ത്രു കൊണ്ടുവന്നു. അവള്‍ക്ക്‌ ഒന്നരയണയായിരുന്നു മാസശമ്പളം. താച്ചി വേലക്കാരിയായി വന്നു രണ്ടുമാസം കഴിഞ്ഞപ്പോള്‍ അവള്‍ക്കു ഗര്‍ഭം. അതൊരു ഒമ്പതു മാസമായ പടുക്കയുണ്ടായിരുന്നു. അതെങ്ങനെ ഉണ്ടായി എന്ന്‌ ആര്‍ക്കും അറിഞ്ഞുകൂടാ. ആ ഗര്‍ഭസംബന്ധമായാണ്‌ എട്ടുകാലി മമ്മൂഞ്ഞ്‌ അതു ഞമ്മളാണ്‌ എന്നു പറഞ്ഞത്‌.

തിരിഞ്ഞോ?

നാടൊട്ടുക്ക്‌ എട്ടുകാലി മമ്മൂഞ്ഞ്‌ പറഞ്ഞുനടന്നെങ്കിലും താച്ചി അതു സമ്മതിച്ചില്ല. അവള്‍ പറയുന്നത്‌ ആരുമല്ലെന്നാണ്‌. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ പെണ്ണുങ്ങളെക്കൊണ്ടു സത്യം പറയിക്കാന്‍ ലോകത്തിലെ മഹാന്മാര്‍ പല രഹസ്യവഴികളും കണ്ടുവെച്ചിട്ടുണ്ട്‌. തന്നെയുമല്ല, 'പെണ്ണുങ്ങളെക്കൊണ്ടു സത്യം പറയിക്കാനുള്ളവഴികള്‍' എന്നൊരു ഗ്രന്ഥംതന്നെയുണ്ട്‌. അതില്‍ 33,33,333 വഴികളാണുള്ളത്‌. അതില്‍ ഉണ്ടക്കണ്ണന്‍ അന്ത്രു സ്വീകരിച്ചത്‌ വെറും മൂന്നേ മൂന്നു വഴികള്‍ മാത്രമാണ്‌.


1. കുരുമുളകു പൊടിച്ചു പെണ്ണിന്റെ കണ്ണില്‍ എഴുതുക
2. കത്തികൊണ്ടു പെണ്ണിന്റെ ദേഹത്തെല്ലാം ചെറിയ മുറിവുകളുണ്ടാക്കി മുളകും ഉപ്പുംകൂടി അരച്ചു മുറിവായില്‍ പുരട്ടുക.
3. തീക്കനലെടുത്ത്‌ അവളുടെ കൈവെള്ളയില്‍ വയ്ക്കുക.


ഈ മൂന്നു വഴികളില്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്‌ ഏറ്റവും ശരിയായി തോന്നിയത്‌ മൂന്നാമത്തേതാണ്‌. കാരണം, അതില്‍ നമുക്കു നഷ്ട്ടപ്പെടാനൊന്നുമില്ല. അങ്ങനെ താച്ചിയുടെ കൈവെള്ളയില്‍ ഉണ്ടക്കണ്ണന്‍ അന്ത്രുതന്നെ തീക്കനല്‍ വച്ചു. പെണ്ണല്ലേ - എന്നിട്ടും അവള്‍ സത്യം പറഞ്ഞില്ല. അവള്‍ ആണയിട്ടു പറഞ്ഞു 'ആരുവല്ല'.

സംഗതി ഈ പതനത്തിലെത്തിയപ്പോള്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്‌ എന്താ ചെയ്യേണ്ടതെന്നറിയാന്‍ വയ്യാതായി. വല്ല സുഖക്കേടുമായിരിക്കുമെന്ന്‌ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ഭാര്യ പറഞ്ഞു. അങ്ങനെ സുഖക്കേടിലും ഗര്‍ഭത്തിലുമായി ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ചിന്തകള്‍ കുറേ ദിവസം പാഞ്ഞു നടന്നു. പിന്നീട്‌ അദ്ദേഹം അതത്ര കാര്യമാക്കിയില്ല. കാരണം, അദ്ദേഹത്തിനു ചക്കരവ്യാപാരമാണ്‌ ജോലി. അത്‌ ധാരാളം ലാഭം കിട്ടുന്ന പണിയുമാണ്‌. ഈ ലാഭം കിട്ടുന്നതില്‍ ഒരു രഹസ്യമുണ്ട്‌. ചക്കരവ്യാപാരംചെയ്ത്‌ പണക്കാരാകാന്‍ ആഗ്രഹിക്കുന്നവരുടെ അറിവിലേക്കായി ആ രഹസ്യം ഈ വിനീത ചരിത്രകാരന്‍ ഇവിടെ പറയാന്‍ പോകുന്നു. ഉടഞ്ഞതും തകര്‍ന്നതുമായ നല്ല ചക്കര വിലകുറച്ചു വാങ്ങിക്കുക. അതൊരു വലിയ കലത്തില്‍ വെള്ളമെല്ലാമൊഴിച്ചു തീ കത്തിച്ചുരുക്കുക. എന്നിട്ട്‌ ആ കലത്തിലേക്കു ധാരാളം തവിടും പിണ്ണാക്കുമിട്ടു നല്ലവണ്ണമിളക്കി, ചളിപ്പരുവമാകുമ്പോള്‍ ചെറിയ ചിരട്ടകളില്‍ പകര്‍ന്നു വയ്ക്കുക. അതുറച്ചുകഴിയുമ്പോള്‍ ചിരട്ടയില്‍നിന്നെടുത്തു കൊട്ടയില്‍ കുറെ വൈക്കോലെല്ലാമിട്ട്‌ അടുക്കി 'ഹായ്‌ കൊച്ചു ചക്കര' എന്നുള്ള മുദ്രവാക്യത്തോടുകൂടി വില്‍ക്കുക. എളുപ്പം ആരും പണക്കാരനാകും. ഇല്ലെങ്കില്‍ വേറെ വഴി പറഞ്ഞുതരാം.


അപ്പോള്‍ നമ്മള്‍ പറഞ്ഞുവന്നത്‌ താച്ചിയുടെ ഗര്‍ഭത്തെപ്പറ്റിയാണല്ലോ. പതിനൊന്നു മാസമായിട്ടും അവള്‍ പ്രസവിച്ചില്ല. അങ്ങനെയിരിക്കെ കുറെയധികം കാലമായിട്ട്‌ ഒരു വൈദ്യന്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിനു പതിനൊന്നരയണയോളം കൊടുക്കാനുണ്ടായിരുന്നു. "നശിച്ചുപോട്ടെ" എന്നു പറഞ്ഞ്‌ ഉണ്ടക്കണ്ണന്‍ അന്ത്രു ആ വൈദ്യനെ വിളിച്ചുകൊണ്ടുവന്ന്‌ താച്ചിയെ കാണിച്ചു. അതു ഗര്‍ഭമല്ലെന്നു വൈദ്യന്‍ അഭിപ്രായപ്പെടുകയും എന്തോ കൊടുക്കുകയുംചെയ്തു.

ഇനി നമുക്ക്‌ ആ സ്ഥലത്തുനിന്ന്‌ എട്ടുകാലി മമ്മൂഞ്ഞിന്റെ അടുത്തേക്കുതന്നെ തിരികെ വരാം. ബാക്കി കഥകളെല്ലാം എട്ടുകാലി മമ്മൂഞ്ഞില്‍നിന്നാണ്‌ നമ്മള്‍ മനസ്സിലാക്കാന്‍ പോകുന്നത്‌.

ഒരു ദിവസംം ആനവാരി രാമന്‍നായര്‍ മണ്ടന്‍ മുത്തപായുടെ ചായപ്പീടികയിലേക്കു പോകുമ്പോള്‍ ദു:ഖത്തോടെ എട്ടുകാലി മമ്മൂഞ്ഞ്‌ ആനവാരി രാമന്‍നായരോടു വിളിച്ചുചോദിച്ചു. ആനവാരി രാമന്‍നായര്‍ സ്തംഭിച്ചുപോയി അദ്ദേഹം എന്തുപറയും?

അവര്‍ നടന്നു, വഴിക്ക്‌ പൊന്‍കുരിശുതോമായെ കണ്ടു. ഗദ്ഗദത്തോടെ എട്ടുകാലി മാമ്മൂഞ്ഞു ചോദിച്ചു

"അടേ പൊന്‍കുരിശേ സംഗതി അറിഞ്ഞോ..., അവര്‌ ഞമ്മടെ പുന്നാരമകനെ കൊന്നുകളഞ്ഞ്‌"

പൊന്‍കുരിശുതോമായ്ക്കും ഒന്നും പറയുവാന്‍ കഴിഞ്ഞില്ല. നിശബ്ദരായി അവര്‍ മണ്ടന്‍ മുത്തപായുടെ ചായക്കടയിലെത്തി.

തൊണ്ടവിറയലോടെ, കണ്ണീരൊലിപ്പിച്ചുകൊണ്ട്‌ എട്ടുകാലി മമ്മൂഞ്ഞ്‌ മണ്ടന്‍ മുത്താപായോടു പറഞ്ഞു;

"അടേ മൂത്താപാ, സംഗതി അറിഞ്ഞോ..., ഞമ്മടെ പൊന്നാരമകന അവര്‌ കൊന്നുകളഞ്ഞ്‌"

മണ്ടന്‍ മുത്തപായ്ക്കും ഒന്നും പറയുവാന്‍ കഴിഞ്ഞില്ല. ഈ ഘോരസംഭവം ഒറ്റക്കണ്ണന്‍ പോക്കരറിഞ്ഞു. സ്ഥലത്തെ രണ്ടു പോലീസുമൂരാച്ചികളുമറിഞ്ഞു. എല്ലാവരുംകൂടി ആലോചിച്ചിട്ടും ഒരു പോംവഴിയും കണ്ടില്ല. ഒടുവില്‍ എട്ടുകാലി മമ്മൂഞ്ഞ്‌ പറഞ്ഞു;

"എന്റെ പൊന്നാര മകന കൊന്ന ഹറാമ്പറന്നവന്റെ കൊടലുമാല ഞമ്മള്‌ ശൂടും"

അപ്പോള്‍ പോലീസുകാരിലൊരാള്‍ "ക്ഷമീര്‌". എന്താന്നുവെച്ചാല്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ബാപ്പായുടെ രണ്ടാമത്തെ ഭാര്യയുടെ അനിയത്തീടെ കെട്ടിയോന്റെ അനിയന്റെ മൂത്തമകന്‍ ഒരു ഹെഡ്കാണ്‍സ്റ്റബിളാണ്‌. അതുകൊണ്ട്‌ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ കുടല്‍മാല ചൂടുന്ന വിഷയത്തില്‍ പോലീസുമൂരാച്ചികള്‍ എതിരാണ്‌. നോക്കൂ, ഉദ്യോഗസ്ഥദുഷ്പ്രഭുത്വവും മുതലാളിത്ത കൂട്ടുകെട്ടും. ഉണ്ടക്കണ്ണന്‍ അന്ത്രുവിനെ എട്ടുകാലി മമ്മൂഞ്ഞിനും കൂട്ടുകാര്‍ക്കും എന്തു ചെയ്യുവാന്‍ സാധിക്കും? ഇങ്ങനെ ദു:ഖമയവും അനിശ്ചിതവുമായ ദിവസങ്ങള്‍ കൂറെ കഴിഞ്ഞപ്പോള്‍ ഒരു ഘോരവാര്‍ത്തയുമായി എട്ടുകാലി മമ്മൂഞ്ഞ്‌ മണ്ടന്‍ മുത്തപായുടെ ചായക്കടയിലെത്തി. അപ്പോള്‍ അവിടെ ആനവാരി രാമന്‍നായരും പൊന്‍കുരിശുതോമായും മണ്ടന്‍ മൂത്തപായും ഒറ്റക്കണ്ണന്‍ പോക്കരും രണ്ടു പോലീസുമൂരാച്ചികളും ഈ വിനീത ചരിത്രകാരനും ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരോടുമായിട്ട്‌ എട്ടുകാലി മമ്മൂഞ്ഞ്‌ ചോദിച്ചു.

"സംഗതി അറിഞ്ഞോ?"

പിന്നെ കുറെ സമയത്തേക്ക്‌ എട്ടുകാലി മമ്മൂഞ്ഞിന്‌ ഒന്നും പറയുവാന്‍ കഴിഞ്ഞില്ല. അദ്ദേഹം ദു:ഖത്തിന്റെയും കോപത്തിന്റെയും വേദനയുടെയും ഒരു മൂര്‍ത്തിയായി രൂപാന്തരപ്പെട്ടു. ഒടുവില്‍ അദ്ദേഹം കണ്ണുനീര്‍ ചിതറിച്ചുകൊണ്ടു ഗദ്ഗദത്തോടെ പറഞ്ഞു.

"ആ ഉണ്ടക്കണ്ണന്‍ ഹറാമ്പിറന്നോന്‍ ഞമ്മടെ പുന്നാര മകനേം കൊന്ന്‌ ഞമ്മടെ കെട്ടിയോളായ താച്ചീന കെട്ടുകേം ചെയ്തു"

ചരിത്രവിദ്യാര്‍ത്ഥികളേ, എന്തു ചെയ്യും


*********************************************************
PS : കോപ്പി റൈറ്റ് ലംഘനമാകുമോ എന്നറിയില്ല :( . അങ്ങനെ ഒരു സംഗതിയുണ്ടെങ്കില്‍ ഒഴിവാക്കുന്നതാണ് .

Wednesday, 27 June 2012

പ്രേതമെഴുത്തുകാര്‍ .




ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ആഡം ലാങ്ങിന്റെ ആത്മകഥ എഴുതാനായി നിയോഗിക്കപ്പെടുന്ന ഒരാളുടെ ജീവിതത്തില്‍ അതിനു ശേഷം സംഭവിക്കുന്ന അനിതരസാധാരണമായ സംഭവ വികാസങ്ങളിലൂടെയുള്ള ദുരൂഹത നിറഞ്ഞ യാത്രയാണ് റൊമാന്‍ പൊളന്‍സ്കിയുടെ Ghost writer എന്ന സിനിമ . തന്റെ മുന്‍ ഗാമിക്കു സംഭവിച്ച ദുരൂഹമായ മരണവും ആഡം ലാങ്ങിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളുടെ നിഴലുകളും തന്നെ ഏല്‍പ്പിച്ച ദൌത്യത്തെക്കാളുപരി അയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കു പ്രേരിപ്പിക്കുന്നു .സിനിമ മനോഹരമായൊരനുഭവം തന്നെയായിരുന്നു .സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ അവശേഷിച്ചത് ഘോസ്റ്റ് റൈറ്റേഴ്സിനെ കുറിച്ചുള്ള ചില ചിന്തകളായിരുന്നു Ghost writer നെ മലയാളം പദാനുവിവര്‍ത്തനം ചെയ്ത് “പ്രേത എഴുത്തുകാര്‍ “ എന്നെഴുതുമ്പോള്‍ ആദ്യം ബാറ്റണ്‍ ബോസിനെയോ ബ്രാം സ്റ്റോക്കറെയോ ഏറ്റുമാനൂര്‍ ശിവകുമാറിനെയോ ആകും ഓര്‍ക്കുക ,അതില്‍ അല്‍ഭുതമൊന്നുമില്ല .സത്യത്തില്‍ ഘോസ്റ്റ് റൈറ്ററിനു നല്ലൊരു മലയാളം വാക്കില്ല - പകര്‍ത്തിയെഴുത്തുകാരനെന്നോ പകരമെഴുത്തുകാരനെന്നോ വിളിക്കുന്നതൊരു തരം ഏച്ചുകെട്ടലായി തോന്നുന്നു . മറ്റൊരാള്‍ക്കു വേണ്ടി ,അയാളെന്ന വ്യാജേന എഴുതുന്ന എന്തിനെയും Ghost Writing ആയി പരിഗണിക്കാം . മറ്റൊരാളുടെ ആത്മകഥ ,ഓര്‍മ്മക്കുറിപ്പ് അല്ലെങ്കില്‍ മറ്റൊരാളെന്ന വ്യാജേനയുള്ള എന്തെങ്കിലും എഴുതേണ്ടി വരുമ്പോള്‍ എഴുതപ്പെടേണ്ട ആളായി മാറുന്ന ഒരു തരം കൂടുവിട്ടൂ കൂടുമാറലവിടെ നടക്കുന്നുണ്ട് ,ആ അര്‍ത്ഥത്തില്‍ “പ്രേതമെഴുത്ത് “ എന്ന സംജ്ഞ തന്നെ ഉപയോഗിക്കുകയാണ് നല്ലതെന്നു തോന്നുന്നു :).

പ്രേതമെഴുത്തിന് അങ്ങനെ നിയതമായ രീതികളോ രൂപമോ ഒന്നുമില്ല കഥ ,നോവല്‍ , കവിത ,തിരക്കഥ എന്തിന് ബ്ലോഗ് പോലും ഇത്തരത്തില്‍ പകരമെഴുത്തുകാരെക്കൊണ്ട് എഴുതപ്പെടുന്നവയുണ്ട്. ക്രിക്കറ്റിലോ രാഷ്ട്രീയത്തിലൊ സിനിമയിലോ പ്രസിദ്ധനായ ഒരാള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഒരു സാഹിത്യകാരനെക്കാള്‍ അസാമാന്യമായ ഭാഷാ മികവും ശൈലീ വിലാസവുമായി ആത്മകഥയെഴുതി നമ്മളെ അമ്പരപ്പിക്കുമ്പോള്‍ അതിനു പിന്നില്‍ അറിയപ്പെടാത്ത ഒരാളുടെ പ്രയത്നമുണ്ടാകാനാണ് സാധ്യത.പ്രതിഫലത്തിനു വേണ്ടി പ്രശസ്തര്‍ക്കായി എഴുതുന്നത് തന്നെയാണ് ഘോസ്റ്റ് റൈറ്റിങ്ങിന്റെ മുഖ്യഹേതു , ഒരാളുടെ പ്രശസ്തിക്കനുസരിച്ചു പ്രതിഫലവും കൂടും പക്ഷെ ഘോസ്റ്റ് റൈറ്റിങ്ങ് അത്ര നിസ്സാരമായ പ്രവൃത്തിയല്ല - ഒരു മാതിരിപ്പെട്ട ആത്മകഥകളും ഓര്‍മ്മക്കുറിപ്പുകളുമെല്ലാം ഗ്ലോറിഫൈഡ് കളവുകളാണ് ,അത് സത്യസന്ധമെന്നു തോന്നുന്ന തരത്തിലെഴുതലാണ് പകര്‍ത്തിയെഴുത്തുകാരന്റെ പ്രധാന കര്‍ത്തവ്യം ,അതിനായി എഴുതപ്പെടേണ്ടയാളുടെ ആത്മരതിയുടെ അംശങ്ങളതില്‍ എഴുത്ത് അലിയിപ്പിച്ചെടുക്കേണ്ടതുണ്ട് അതു കൊണ്ട് തന്നെ എഴുതപ്പെടേണ്ട ആത്മാ‍വിലേക്കു കൂടു വിട്ടൂ കൂടുമാറാനായി ഒരു പാട് പ്രയത്നങ്ങള്‍ ആവശ്യമുണ്ട് . ഉദാഹരണത്തിനു ഒരു ക്രിക്കറ്ററുടെ ആത്മകഥ/ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതേണ്ടി വരുമ്പോള്‍ അയാളുടെ കരിയറിന്റെ തുടക്കം മുതലുള്ള ഓരോ കാര്യങ്ങളും വസ്തുതാ പരമായ വിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട് .ആദ്യ ഘട്ടത്തില്‍ അതത് മേഖലയിലെ സവിശേഷമായ സാങ്കേതിക കാര്യങ്ങളില്‍ വ്യക്തമായ അറിവു നേടണം ,ഓരോ മാച്ചിലെയും സംഭവങ്ങളെ പറ്റി വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരിക്കണം ,ഓരോരോ വര്‍ഷങ്ങളിലെയും നേട്ടങ്ങള്‍, ഉയര്‍ച്ചകള്‍ എല്ലാം ഒരു സ്ഥിതിവിവരക്കണക്കു പോലെ അടുക്കി വെച്ചിരിക്കണം -ഇങ്ങനെ ശേഖരിച്ചെടുക്കുന്ന വരണ്ട സ്റ്റാറ്റിസ്റ്റിക്സുകളെ പൊലിപ്പിച്ചെടുക്കലാണ് രണ്ടാം ഘട്ടം അവിടെയാണ് പ്രസാധകന്റെ വിപണന തന്ത്രങ്ങള്‍ക്കായുള്ള വിവാദങ്ങള്‍ കുത്തിത്തിരുകേണ്ടത് ,ആരെയെങ്കിലും പരാമര്‍ശിച്ചു കൊണ്ടുള്ള ഒരു വാചകം ,വിവാദമായ എന്തെങ്കിലും കാര്യങ്ങളിലുള്ള ഒരു അഭിപ്രായ പ്രകടനം - അത്തരമൊരു വിവാദം വായിക്കാന്‍ വേണ്ടി മാത്രം ആ പുസ്തകം വാങ്ങിക്കുന്നവരാണ് നല്ലൊരു ശതമാനം . അതിനൊരുത്തമോദാഹരണമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്ററായ ഷോയിബ് അക്തറിന്റേതായി ഈയിടെ ഇറങ്ങിയ ഓര്‍മ്മക്കുറിപ്പായ “ Controversially Yours -ല്‍ .സച്ചിനും ദ്രാവിഡുമെല്ലാം തന്റെ ബോളിനെ ഭയന്നു വിറച്ചിരുന്നു എന്ന് പ്രീ പബ്ലിക്കേഷനു മുമ്പ് തന്നെ പ്രചരിപ്പിച്ചത് .ഇതു കേട്ടത് കൊണ്ട് മാത്രം ആ പുസ്തകം വാങ്ങിയവരാകും ഭൂരിഭാഗം ഇന്‍ഡ്യന്‍ വായനക്കാരും .വിവാദങ്ങളില്ലാത്ത ഒരു പുസ്തകം വില്‍ക്കാന്‍ പറ്റില്ലെന്നുള്ള പ്രസാധകന്റെ നല്ല ബോധ്യത്തിനു തെളിവാണ് നളിനി ജമീലയുടെയും സിസ്റ്റര്‍ ജെസ്മിയുമെല്ലാം അവരൊരു വാക്കു പോലുമെഴുതാത്ത “ആത്മകഥകള്‍“ പല പതിപ്പ് വിറ്റു പോകുന്നത്


Ghost writing പല ഘട്ടങ്ങളിലും സ്വീകരിക്കപ്പെടാം ,ഒരു കൃതി ആരംഭിക്കുന്നതിനു മുമ്പ് മുതല്‍ അവസാന മിനുക്കു പണികളില്‍ വരെ ഘോസ്റ്റ് റൈറ്റേഴ്സിന്റെ സേവനം ഉപയോഗപ്പെടുത്താം ,ചിലപ്പോള്‍ ഒരു ഏകദേശരൂപരേഖയെ [ബ്ലൂ പ്രിന്റ് ] ഒന്നു മിനുക്കിയെടുക്കാനായി ചെറിയ ചില മാറ്റങ്ങളൊക്കെ വരുത്തി അവതരിപ്പിക്കുന്നത് പോലും ഘോസ്റ്റ് റൈറ്റിങ്ങിന്റെ പരിധിയില്‍ പെടാം .നമ്മുടെ തന്നെ പല സാഹിത്യകാരന്മാരുടെയും കൃതികള്‍ ഇത്തരത്തില്‍ പ്രസാധന സ്ഥാപനത്തിലെ എഡിറ്റര്‍മാരുടെയോ പ്രൂഫ് റീഡേഴ്സ്നിന്റെയോ “കൈ കടത്തലിന് “ ഇരയായിട്ടുണ്ടാകാം ,ഇത്തരത്തിമൊരനുഭവം ഒരിക്കല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും പറഞ്ഞിരുന്നു . അദ്ദേഹത്തിനെതിരെ ടാഗോറിന്റെ കൃതിയുമായുള്ള അനുകരണ വിവാദം [plagiarism ] സംബന്ധിച്ചുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞു - അത് എഡിറ്റര്‍മാര്‍ പറ്റിച്ച പണിയാണ് ,ഞാനറിയാതെയാണ് അവരാ ഭാഗം കൂട്ടിച്ചേര്‍ത്തതെന്ന് !!! അങ്ങനെ ഒരു മുഖ്യധാരാ എഴുത്തുകാരനെ “തിരുത്താനും “ മറ്റൊരു കൃതിയിലെ ഭാഗങ്ങള്‍ അനുകരിച്ച് വെക്കാനും മാത്രം അവകാശം പബ്ലിഷിങ്ങ് സ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ക്കുണ്ടായിരുന്നുവെങ്കില്‍ എഴുത്തുകാരന്റെ സര്‍ഗ്ഗാത്മകതയെക്കാള്‍ അയാളുടെ “പോപ്പുലാരിറ്റി “ ആണ് വില്‍ക്കപ്പെടുന്നതെന്നു വേണം പറയാന്‍ . പലപ്പോഴും കൃതികളില്‍ പല മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും എഡിറ്റര്‍മാരുടെയും പ്രൂഫ് റീഡര്‍മാരുടെ വകയായും സംഭവിക്കാറുണ്ട് . ചിലപ്പോള്‍ ഇതു എഴുത്തുകാരുടെ അനുവാദത്തോടെയാകണമെന്നുമില്ല ,ചിലപ്പോള്‍ ആശയക്കുഴപ്പം കൊണ്ടും സംഭവിക്കാം ,വലിയ പ്രശ്നങ്ങളൊന്നും സംഭവിക്കാത്തതു കൊണ്ട് അത് അവഗണിക്കുകയായിരിക്കും പതിവ് .


പ്രസാധകരുടെ ഇടപെടലുകള്‍


പോപുലറായ ഒരു എഴുത്തുകാരന്റെ പുസ്തകത്തിനു ലഭിക്കുന്ന സവിശേഷമായ സ്വീകാര്യത മുതലെടുക്കാന്‍ വേണ്ടി പലപ്പോഴും പ്രസാധകര്‍ ഇതിനു മുന്‍ കയ്യെടുക്കാറുണ്ട് . മിക്കവാറും പോപ്പുലറായ എഴുത്തുകാരുടെയൊക്കെ കൃതികള്‍ അതിന്റെ ചൂടപ്പം പോലെ വിറ്റഴിയുകയും അത്തരത്തില്‍ ഡിമാന്റുള്ള സമയത്ത് ആവശ്യത്തിനു കൃതികള്‍ ലഭ്യമാകാതിരിക്കുകയും ചെയ്യുമ്പോള്‍ പ്രസാധകന്‍ ആ എഴുത്തുകാരനുമായി ഒരു ഒത്തുത്തീര്‍പ്പിലെത്തുന്നു ,ആ എഴുത്തുകാരന്റെ അതേ ശൈലിയില്‍ എഴുതുന്ന ഏതെങ്കിലും മികച്ച Ghost writer ഉപയോഗിച്ചു ആ എഴുത്തുകാരന്റെ അതേ ശൈലിയില്‍ തന്നെ എഴുതിക്കുന്നു , പ്രസാധകന്‍ എഴുത്തുകാരന്റെ പ്രസിദ്ധിയെ മുതലെടുക്കുന്നു ,എഴുത്തുകാരന് അധ്വാനമില്ലാതെ തന്നെ ആ കൃതിയുടെ പ്രതിഫലവും റോയല്‍റ്റിയും ലഭിക്കുന്നു ,പകരമെഴുതുന്നയാള്‍ക്കാകട്ടെ തന്റെ ജോലിക്കു നല്ല കൂലിയും ലഭിക്കുന്നു - ഈയൊരു ഇടപാടില്‍ എല്ലാവര്‍ക്കും ലാഭമാണ് ,വിഡ്ഡികളാക്കപ്പെടുന്നത് വായനക്കാരന്‍ മാത്രവും , ഒരു പക്ഷെ യഥാര്‍ത്ഥ എഴുത്തുകാരന്റെ കൃതിയെക്കാള്‍ വായനക്കാരന്‍ അത് ആസ്വദിച്ചിട്ടുണ്ടെങ്കില്‍ ? പക്ഷെ “വിഡ്ഡിയാക്കപ്പെടല്‍ “ ആപേക്ഷികം മാത്രമാകും . സിഡ്നി ഷെല്‍ഡനൊക്കെ തന്റെ ഒരു കൃതിയ്ക്ക് പ്രതിഫലം വാങ്ങിയിരുന്നത് ഓരോ പേജിന്റെ എണ്ണം കണക്കിലെടുത്തായിരുന്നു എന്നു കേട്ടിട്ടുണ്ട് , അത്രയ്ക്കു പ്രചാരമുണ്ടായിരുന്നു ഷെല്‍ഡന്‍ കൃതികള്‍ക്കു ,ആ പ്രചാരം പ്രസാധകര്‍ നന്നായി മുതലെടുത്തിരിക്കാന്‍ സാധ്യതയുണ്ട് കാരണം സിഡ്നി ഷെല്‍ഡന്റെ അവസാനമിറങ്ങിയ പല നോവലുകള്‍ക്കും ഇത്തരത്തിലൊരു “പ്രേതബാധയുടെ “ ലക്ഷണമുണ്ടായിരുന്നതായി വായനക്കാര്‍ നിരീക്ഷിച്ചിട്ടുണ്ട് .



സര്‍ഗ്ഗധനരായ എഴുത്തുകാരെ അനുകരിക്കുന്നത് അസാധ്യമായ ഒരു കാര്യമാണ് . മികച്ച എഴുത്തുകാര്‍ക്കു സര്‍ഗ്ഗാത്മകതയുടെ ഒരു സ്വത്വരൂപമുണ്ട് ,ശൈലിയുടെ ,ഭാഷയുടെ എല്ലാം രൂപത്തില്‍ അവരുടെ എഴുത്തിനെ മനോഹരമാക്കുന്ന ഒന്ന് ,മനപ്പൂര്‍വമല്ലാതെ തന്നെ അത് അവരുടെ Identity യെ വായനക്കാര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തുന്നു .എം ടി യും എന്‍ പി മുഹമ്മദും ചേര്‍ന്നു “അറബി പൊന്ന് “ എഴുതുമ്പോള്‍ പരമാവധി തനത് ശൈലിയില്‍ നിന്നു വിമുക്തമാക്കി ഒരു ഏകീകൃതശൈലിയില്‍ എഴുതാന്‍ ശ്രമിക്കണമെന്ന് പരസ്പരം ഒരു നിബന്ധന വെച്ചിരുന്നതായി കേട്ടിട്ടുണ്ട് ,പക്ഷെ എന്നിട്ട് പോലും അറബിപ്പൊന്നു വായിക്കുമ്പോള്‍ എം ടിയെയും എന്‍ പി യെയും വായിച്ചു പരിചയമുള്ള ഒരാള്‍ക്കു ഏതൊക്കെ അധ്യായം ആരൊക്കെ എഴുതിയന്ന് വ്യക്തമായി മനസ്സിലാകുമായിരുന്നു .സര്‍ഗ്ഗാത്മകതയെ അനുകരിക്കുക എന്നത് അത്ര നിസ്സാര കാര്യമല്ലല്ലോ ,പലപ്പോഴും ഒരു ഒപ്പിക്കലായി പോകുന്നതും നിലവാരത്തില്‍ താഴ്ന്നു പോകുന്നതും അതു കൊണ്ടാണ് . മാധവിക്കുട്ടിയുടേതായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ടശ പ്രസിദ്ധീകരിച്ചിരുന്ന “വണ്ടിക്കാളകള്‍ “ ഇത്തരമൊരു പ്രേതമെഴുത്തായിരുന്നോ ? ,മാതൃഭൂമിയിലെ ഏതെങ്കിലും സബ് എഡിറ്റര്‍മാര്‍മാരുടെ രചനയായിരിക്കുമെന്ന് എന്നു ചിലപ്പോള്‍ സംശയം തോന്നിയിട്ടുണ്ട് . ഭാഷയിലെ ,ശൈലിയിലെ ഒക്കെ വ്യത്യാസവും നിലവാരമില്ലായ്മയും കൊണ്ട് തോന്നിയ വെറും സംശയം മാത്രമാകാം . ഒരു പക്ഷെ അവസാന കാലത്തുണ്ടായ വിവാദങ്ങള്‍ അവരുടെ സര്‍ഗ്ഗാത്മകതയെ കാര്യമായി ബാധിച്ചിരുന്നതുമാകാം .

പ്രേതമെഴുത്തിന്റെ മലയാള പാരമ്പര്യം

പാശ്ചാത്യ പ്രസാധകര്‍ മാത്രമായിരുന്നില്ല ഈ പ്രേതബാധയുടെ ഉപഭോക്താക്കള്‍ , മലയാള പ്രസാധന രംഗത്തെ കുലപതിയായ ഡി സി കിഴക്കെ മുറിയും ഒരു കുമ്പസാരം കണക്കെ "ചിരിക്കാം ചിന്തിക്കാം “ എന്ന തന്റെ സ്വന്തം കൃതിയില്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഇത്തരമൊരു കഥ പറഞ്ഞിട്ടുണ്ട് .1949 ല്‍ എന്‍ ബി എസും [National book stall] ഉം സാഹിത്യ പ്രവര്‍ത്തക സംഘവും ലയിച്ച സമയം , ഡി സി കിഴക്കേമുറിയും കാരൂരുമായിരുന്നു അന്ന് സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെ ചുമതലയുള്ള ആളുകള്‍ ,ഏത് വിധേനയും സാഹിത്യപ്രവര്‍ത്തക സംഘത്തിനെ വളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം .ആ‍യിടയ്ക്ക് പാഠപുസ്തക കമ്മിറ്റി പാഠ്യപദ്ധതിയിലേക്ക് വേണ്ടി പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതായൊരു വാര്‍ത്ത ഡി സി കിഴക്കേ മുറി കാണുന്നത് .അതിലേക്കൊരു പുസ്തകം തിരഞ്ഞെടുക്കുക എന്നു പറഞ്ഞാല്‍ വളരെ എളുപ്പത്തില്‍ പതിനായിരക്കണക്കിനു കോപ്പികള്‍ ചിലവാകും ,സാമ്പത്തികമായി വലിയ നേട്ടമായിരുന്നു .ഡി സി കിഴക്കേമുറി ഇക്കാര്യം കാരൂരുമായി ചര്‍ച്ച ചെയ്തു ,കാരൂരിന്റെ കയ്യിലാണെങ്കില്‍ കുട്ടികള്‍ക്കു വേണ്ടി എഴുതിയ കൃതികളൊന്നും തന്നെയില്ല ,പെട്ടെന്നൊരു പുസ്തകം എഴുതാനുള്ള സമയവുമില്ല ,അപ്പോഴാണ് ഡി സി കാരൂരിനോട് പറയുന്നത് അപ്രശസ്തമായ ഏതെങ്കിലും ഒരു ചെറിയ കൃതി കാരൂരിന്റെ പേരില്‍ പാഠപുസ്തക കമ്മിറ്റിക്കു സമര്‍പ്പിക്കാം എന്ന് ,ആദ്യമൊന്നും കാരൂര്‍ സമ്മതിച്ചില്ലെങ്കിലും “സാഹിത്യ പ്രവര്‍ത്തക സംഘത്തിനു ഇതു കൊണ്ടുണ്ടാകുന്ന നേട്ടമോര്‍ത്തു അവസാനം അതിനു സമ്മതിക്കുകയായിരുന്നു .അങ്ങനെയാണ് തിരുവല്ലാ കേശവപ്പിള്ളയെന്ന അധ്യാപകന്റെ അപ്രസിദ്ധമായ “ബാലചന്ദ്രന്‍ “ എന്ന കൃതി സാഹിത്യ പ്രവര്‍ത്തക സംഘം വാങ്ങുകയും കാരൂരിന്റെ പേരില്‍ പാഠ പുസ്തക കമ്മിറ്റിക്കു സമര്‍പ്പിക്കുകയും ചെയ്തത് . ഇതില്‍ സാഹിത്യ പ്രവര്‍ത്തക സംഘത്തിനു നല്ല ലാഭം കിട്ടി ,തിരുവല്ല കേശവപ്പിള്ളക്ക് പ്രതിഫലവും ,കാരൂരിന് ഇതില്‍ സാമ്പത്തികമായി അഞ്ച് പൈസയുടെ നേട്ടമുണ്ടായില്ല എന്നു ഡി സി ആണയിടുന്നു ,അതിനൊപ്പം ഈ “കൊള്ളരുതായ്മ “ യുടെ മുഴുവന്‍ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കുന്നു .രസകരമായ സംഗതി “ബാലചന്ദ്രന്‍ “ എന്ന കാരൂരിന്റെ വ്യത്യസ്ഥമായ കൃതിയെക്കുറിച്ച് പില്‍ക്കാലത്ത് ഒരു പാട് ചര്‍ച്ചകള്‍ നടന്നു . ഇവിടെ പ്രസാധകന്റെ സത്യസന്ധമായ തുറന്നു പറച്ചില്‍ കൊണ്ട് “ബാലചന്ദ്രന്റെ “പിതൃത്വം“ വെളിവാക്കപ്പെട്ടു ,പക്ഷെ എത്രയോ “പ്രേതകഥകള്‍ “ ആരുമറിയാതെ അണിയറയിലവസാനിച്ചിട്ടൂണ്ടാകാം .

ആത്മകഥകളും സ്വഗതാഖ്യാനങ്ങളും .

എന്തായാലും ഡി സി കിഴക്കേമുറി ആരംഭിച്ചു വെച്ച ഈ പാരമ്പര്യം ഡി സി ബുക്സുകാര്‍ ചില മാറ്റങ്ങളോടെ തന്നെ പിന്തുടരുണ്ട് , സാധാരണ ഗതിയില്‍ പ്രശസ്തരുടെ ആത്മകഥകളിലേക്ക് ഒളിഞ്ഞു നോക്കുന്നതിലാണ് വായനക്കാര്‍ക്കു താല്പര്യം ഇപ്പോള്‍ ആ ട്രെന്റ് അപ്രശസ്തരായവരായതെങ്കിലും അസാധാരണമായ ഇടങ്ങളിലുള്ളവരുടെ സ്വഗതാഖ്യാനങ്ങളാണ് .അങ്ങനെയാണ് കള്ളനും വേശ്യയും കന്യാസ്ത്രീയും എക്സ്ട്രാ നടിയുമെല്ലാം വേറാരുടെയൊക്കെ വാക്കുകളാല്‍ ആത്മകഥകളാകുന്നതും സാഹിത്യനിരയിലേക്കു വരുന്നതും . - ഞാന്‍ ലൈംഗിക തൊഴിലാളി [നളിനി ജമീല ] ,ആമേന്‍ [സിസ്റ്റര്‍ ജെസ്മി ] ,കള്ളന്റെ ആത്മകഥ [മണിയന്‍ പിള്ള ] ,ഡ്യൂപ്പ് :ഒരു എക്സ്ട്രാ നടിയുടെ ആത്മകഥ [സുരയ്യ ഭാനു ] എന്നിങ്ങനെ ഒരു വാചകം പോലും സ്വന്തമായെഴുതാത്ത ആത്മകഥകള്‍ സൃഷ്ടിക്കപ്പെടുന്നത് .ഇതെല്ലാം ആത്മകഥയ്ക്കും സ്വഗതാഖ്യാനത്തിനും ഇടയില്‍ വരുന്ന സംഗതികളാണ് ,ഇതില്‍ ഇപ്പറഞ്ഞവരാരും എഴുതിയിട്ടില്ല എങ്കിലും ഇവര്‍ എഴുത്തുകാരാകുന്നു ,ആത്യന്തികമായി ലാഭം കൊയ്യുന്നത് പ്രസാധകനും .ഇനി യഥാര്‍ത്ഥത്തില്‍ നളിനി ജമീലയോ സിസ്റ്റര്‍ ജെസ്മിയോ എഴുതിയതാണെങ്കില്‍ പോലും അതില്‍ സാഹിത്യസംബന്ധിയായ ഒന്നുമില്ല ,അതിനെ ഒരു “ആക്റ്റിവിസം “ എന്നു വേണമെങ്കില്‍ പറയാം .

പാശ്ചാത്ത്യരാജ്യങ്ങളില്‍ Ghost writing ഒരു Professional Job തന്നെയാണ് .ആവശ്യമുള്ളവര്‍ക്കു ഇത്തരത്തിലുള്ള “പകരമെഴുത്തുകാരെ “ നല്‍കാന്‍ വേണ്ടി Ghost writers link പോലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ പോലുമുണ്ട് .അവിടങ്ങളില്‍ തിരക്കഥാ രചനയും നോവല്‍ രചനയുമെല്ലാം ഒരു കോഴ്സായി തന്നെ പഠിപ്പിക്കുമ്പോള്‍ പിന്നെ ഘോസ്റ്റ് റൈറ്റിങ്ങിനു മാത്രം അയിത്തം കല്‍പ്പിക്കേണ്ടതില്ലല്ലോ .മികച്ച പ്രതിഫലവും മികച്ച സൌകര്യങ്ങളുമുള്ള ജോലിയാണ് ഘോസ്റ്റ് റൈറ്റിങ്ങ് .ശരാശരി പ്രതിഫലം 30000 $ - 100000 $ വരെ ഉണ്ടെന്ന് ഈ മേഖലയിലെ ഏജന്‍സിയായ Ghost writers link പറയുന്നു ,ഇത് കൂടാതെ എഴുതുന്ന കാലയളവിലുള്ള മികച്ച താമസ ഭക്ഷണ - സൌകര്യങ്ങള്‍ ,മറ്റ് അടിസ്ഥാനാവശ്യങ്ങളെല്ലാം പരിഗണിക്കപ്പെടുന്നുണ്ട് .ഇത് സാധാരണ ഗതിയിലുള്ള കാര്യമാണ് . അതിപ്രശസ്തരായ ആളുകളുടേതാകുമ്പോള്‍ പ്രതിഫലത്തുക കൂടാം ,റോയല്‍റ്റി ലഭിക്കാം മറ്റു ചിലപ്പോള്‍ “Literary contribution " എന്നൊക്കെ ക്രെഡിറ്റില്‍ പോലും വരാം .ഈയിടെ ബില്‍ ക്ലിന്റന്റെ ഭാര്യയും മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ് ഹില്ലാരി ക്ലിന്റന്റെ “ Memoirs " എഴുതിയതിന് പ്രതിഫലം കൊടുത്തത് 500000 $ ,ഏകദേശം 2.75 കോടി രൂപ ,അതിനു പുറമെ പുസ്തകത്തിന്റെ റൊയല്‍റ്റിയില്‍ നിന്നൊരു പങ്കും .പക്ഷെ ഇന്‍ഡ്യയിലെ സ്ഥിതി പരിതാപകരമാണ് ഘോസ്റ്റ് റൈറ്റേഴ്സ് അണിയറയില്‍ തന്നെ ഒതുങ്ങാറാണ് പതിവ് , മിക്കവാറും ഈ ഘോസ്റ്റ് റൈറ്റേഴ്സ് എല്ലാം തന്നെ നല്ല സാഹിത്യകാരനാകണമെന്നുള്ള കാല്പനിക മോഹവുമായി ഏതെങ്കിലും പ്രസാധകന്റെ കാരുണ്യത്തിനായി കാത്തു നില്‍ക്കുന്നവരാകാം അല്ലെങ്കില്‍ അല്പം അധിക വരുമാനം മോഹിക്കുന്ന ഒരു പത്രപ്രവര്‍ത്തകനാകാം .ഒരു പാട് സമ്പന്നരായ "പ്രാഞ്ചിയേട്ടന്മാരുടെ “ താവളമാണ് കേരളം അവര്‍ക്കൊക്കെ ആത്മകഥകളും ഓര്‍മ്മക്കുറിപ്പുകളും എഴുതി നെഗളിക്കാന്‍ തോന്നട്ടെഎന്നാഗ്രഹിക്കാം. അങ്ങനെയെങ്കിലും സര്‍വ്വകലാശാ‍ലാ ബിരുദവും തൊഴിലില്ലായ്മയും ആവശ്യത്തിലധികമുള്ള ,ജീവിക്കാന്‍ വഴിയില്ലാതെ രണ്ടാം കിട പത്രങ്ങളില്‍ ട്രയിനിയായും പൊട്ടിപ്പൊളിയാറായ പ്രസാധക സ്ഥാപനങ്ങളില്‍ എഡിറ്റര്‍ പണി ചെയ്തും കഷ്ടപ്പെടുന്ന കുറെ പ്രേതാത്മക്കള്‍ രക്ഷപ്പെടട്ടെ .

Sunday, 3 June 2012

നിര്‍മ്മാല്യം : കാലത്തെ അതിജീവിച്ച സിനിമ




ഒരു കലാസൃഷ്ടി അത് സൃഷ്ടിക്കപ്പെട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു വിപ്ലവമായി തന്നെ
നിലകൊള്ളുന്നുണ്ടെങ്കില്‍ അത് കാലാതിവര്‍ത്തിയാണെന്നു നിസ്സംശയം പറയാം ,അങ്ങനെയൊരു കലാസൃഷ്ടിയാണ് .എം ടി കഥയും തിരക്കഥയുമെഴുതി സംവിധാ‍നം ചെയ്ത 1973ല്‍ പുറത്തിറങ്ങിയ നിര്‍മ്മാല്യം മലയാള സിനിമയുടെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗം കൂടിയാണത് അക്കൊല്ലത്തെ.മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്ക്രാവും മികച്ച നടനുള്ള ദേശീയ പുരസ്കാരവും കരസ്ഥമാക്കുകയുണ്ടായി .


1960 -70 കാലഘട്ടം ലോകത്താകമാനം സിനിമയുടെ നവോത്ഥാനത്തിനും കലാപരമാ‍യ മൂല്യത്തിനും പ്രാധാന്യം കൊടുത്തു പുതിയ തലത്തിലുള്ള സിനിമകള്‍ പുറത്തു വന്നിരുന്ന സമയമാണ് . 1960 കളില്‍ ഫ്രഞ്ച് സിനിമയിലൂടെ ആവിര്‍ഭവിച്ച “ന്യൂ വേവ് സിനിമ “ യെ തുടര്‍ന്നു ലോകത്താകമാനം വിവിധ ഭാഷകളില്‍ സൃഷ്ടിക്കപ്പെട്ട നവതരംഗ ചലച്ചിത്രങ്ങളുടെ മലയാളത്തിലെ മൂലക്കല്ല് പി എന്‍ മേനോന്റെ ഓളവും തീരവും “ ആണെന്നു പറയാം . 1970 ല്‍ ഇറങ്ങിയ “ഓളവും തീരവും “ ആയിരുന്നു സ്റ്റുഡിയോ സെറ്റപ്പുകളില്‍ നിന്നും നാടകീയവും കൃത്രിമവുമായ ആഖ്യാന രീതികളില്‍ നിന്നും മലയാള സിനിമയെ മോചിപ്പിച്ചു റിയലിസ്റ്റിക് - നവതരംഗ സിനിമയ്ക്കൊരു തുടക്കം നല്‍കിയത് “ഓളവും തീരവും “ തന്നെയായിരുന്നു .അതിനെ തുടര്‍ന്നെന്നു പറയാനാകില്ലെങ്കിലും അതിനു ശേഷമാണ് പി എ ബക്കറും ജോണ്‍ എബ്രഹാമും അടൂരുമെല്ലാം നവതരംഗ - കലാ സിനിമകള്‍ വളര്‍ത്തിക്കൊണ്ടു വന്നത് . പ്രധാനപ്പെട്ട കാര്യം “ഓളവും തീരവും “ കഥയും തിരക്കഥയും രചിച്ചത് എം ടി വാസുദേവന്‍ നായരായിരുന്നു .മലയാള സിനിമയുടെ നവോത്ഥാനത്തില്‍ എം ടി യുടെ പങ്ക് ശരിയായ അളവില്‍ വിശകലനം ചെയ്യപ്പെടാത്തതിനു കാരണം സാഹിത്യത്തില്‍ എംടിക്കുള്ള അതിപ്രശസ്തിയാകാം

മാറുന്ന കാലത്തെ അംഗീകരിക്കാനാകാതെ പാരമ്പര്യവും വിശ്വാസവും മുറുകെപ്പിടിക്കുന്ന യാഥാസ്ഥിതികത്വം കൊണ്ട് സംഭവിക്കുന്ന ദുരന്തങ്ങളാണ് നിര്‍മ്മാല്യത്തിന്റെ ഇതിവൃത്തം പങ്കു വെക്കുന്ന കാഴ്ച .കേന്ദ്രകഥാപാത്രമായ വെളിച്ചപ്പാട് [പി ജെ ആന്റണി ] തന്റെ വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം തന്നെ രക്ഷിക്കുമെന്ന ഉറച്ച വിശ്വാസത്തിന്മേല്‍ ഭൌതികലോകത്തിലെ മാറ്റങ്ങളെ അംഗീകരിക്കാനുള്ള വിമുഖത [Resistance to change ] കാണിക്കുന്നു .തനിക്കു ചുറ്റുമുള്ള ലോകത്തിന്റെ മാറുന്ന ഘടനയെ മനപ്പൂര്‍വ്വം അയാള്‍ അവഗണിക്കുകയും അതിനെ തുടര്‍ന്നു അയാള്‍ക്കു സംഭവിക്കുന്ന അപചയങ്ങള്‍ അയാള്‍ തിരിച്ചറിയുന്നിടത്തു സിനിമ അവസാനിക്കുന്നു [വര്‍ഷങ്ങള്‍ക്കു ശേഷം കുറേക്കൂടി വ്യക്തിനിഷ്ടമായി ഈ ഒരു പ്രമേയം അടൂര്‍ എലിപ്പത്തായത്തിലൂടെ കൈകാര്യം ചെയ്തിട്ടുണ്ട് ]


ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതവും സംസ്കാരവും പ്രകടമോ പരോക്ഷമോ ആയി അവന്റെ വിശ്വാസത്തെ കൂടി ആശ്രയിച്ചിരിക്കുന്നു .വെളിച്ചപ്പാട് വെറും വിശ്വാസി മാത്രമല്ല , വിശ്വാസത്തിന്റെ പ്രചാരകനും ദൈവത്തിന്റെ മാധ്യമവും ആണ് . തന്റെ വിശ്വാസവും പാരമ്പര്യവും ലൌകികവും ഭൌതികവുമായ നേട്ടങ്ങള്‍ക്കു വേണ്ടി ത്യജിക്കണോ എന്നുള്ള ആശയ കുഴപ്പത്തിലാണ് അയാള്‍ , മാറ്റത്തോടുള്ള വിമുഖത ഇവിടെ ദൃശ്യമാണ് . അയാള്‍ക്കു മുന്നില്‍ നിരവധി കഥാപാത്രങ്ങള്‍ ഈയൊരു സാമൂഹിക മാറ്റത്തിന്റെ ഭാഗമായി മാറുന്നുണ്ട് - ജന്മിയായ വലിയ നമ്പൂതിരി കൃഷിയും ബ്രാഹ്മണ ധര്‍മ്മങ്ങളും ഉപേക്ഷിച്ച് ബസ് വാങ്ങുകയും , റബ്ബര്‍ നടുകയും ചെയ്യുന്നു ,അമ്പലത്തിലെ ആദ്യത്തെ ശാന്തിക്കാരന്‍ പവിത്രവും ദൈവീകവുമായ ശാന്തിപ്പണി ഉപേക്ഷിച്ച് നാട്ടില്‍ ചായക്കട തുടങ്ങുന്നു, മാരാര്‍ അമ്പലക്കഴകമുപേക്ഷിച്ചു കാശിനായി ചെണ്ട കൊട്ടാന്‍ പോകുന്നു , - ക്ഷേത്ര കേന്ദ്രീകൃതമായ കഥകളി എന്ന കലാരൂപം ആര്‍ക്കും വേണ്ടാതെ വരുന്നു എന്നുള്ള കഥകളിക്കാരനായ രാവുണ്ണിയുടെ പരിതപിക്കലുകളിലും ഇക്കാര്യം വ്യക്തമാണ് .1960- 70 കാലഘട്ടത്തില്‍ സജീവമായ കൊണ്ടിരുന്ന യുക്തിവാദ - നക്സല്‍ പ്രസ്ഥാനങ്ങളും , ദൈവ വിശ്വാസത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചുള്ള ചിന്തകളോ ഒക്കെ തന്നെ വെളിച്ചപ്പാടിന്റെ ജീവിത ദുരന്തത്തിനു ആക്കം കൂട്ടുന്നു , വെളിച്ചപ്പാടിന്റെ മകന്‍ അപ്പു നിഷേധിയും യഥാസ്ഥിതികത്വത്തിനു നേരെ പുഛത്തോടെ സമീപിക്കുന്നവനുമാണ് , അവസാനം ഭൌതിക ജീവിതത്തിനു വേണ്ടി ആത്മീയ സാമഗ്രികളെ ഉപേക്ഷിക്കാനും അയാള്‍ തയ്യാറാകുന്നുണ്ടെങ്കിലും അക്കാരണം കൊണ്ട് തന്നെ അയാള്‍ വീടു വിട്ടിറങ്ങേണ്ടു വരുന്നു , പുതിയ ശാന്തിക്കാരന്‍ വെളിച്ചപ്പാടിന്റെ മകളെ പിഴപ്പിച്ചു നാടു വിടുന്നതു ഈയൊരു വിശ്വാസ രാഹിത്യത്തിന്റെ , അല്ലെങ്കില്‍ പവിത്രമെന്നുല്‍ഘോഷിപ്പിക്കപ്പെടുന്ന ദൈവീക പ്രതീകങ്ങളുടെ തകര്‍ച്ചയിലൂടെയാണ് .അപ്പോള്‍ വെളിച്ചപ്പാടിന്റെ ദാരിദ്ര്യവും അയാളുടെ ജീവിത ദുരന്തങ്ങളും വെറും പെഴ്സണല്‍ ട്രാജഡി എന്ന നിലയില്‍ നിന്നും 1970 കളിലെ രാഷ്ട്രീയ സാമൂഹികാവസ്ഥകളുമായി ചേര്‍ത്തു വെച്ചു വേണം വിശകലത്തിനു വിധേയമാക്കേണ്ടത്. ഭൂപരിഷ്കരണവും അതെ തുടര്‍ന്നുണ്ടായ സാമൂഹിക രാഷ്ട്രീയാവസ്ഥകള്‍ , 70 കളിലെ തൊഴിലില്ലായ്മയും യുവതയില്‍ ശക്തമായിക്കൊണ്ടിരുന്ന നിരീശ്വര വാദവും നക്സലിസവും .ക്ഷേത്ര കേന്ദ്രീകൃതമായ സാമ്പത്തികക്രമമുള്ള ഒരു സമൂഹവും മതാധിഷ്ടിതമായ വിശ്വാസ പ്രമാണങ്ങളുള്ള ഒരു ജനതയും ഭൂപരിഷ്കരണത്തെ തുടര്‍ന്നുള്ള സാമൂഹ്യ നവീകരണത്തിന്റെ ഭാഗമായി പാരമ്പര്യങ്ങളില്‍ നിന്നു വ്യതിചലിക്കുകയും അതിജീവനത്തിനായി മറ്റു പാരമ്പര്യേതര വഴികളിലേക്കു തിരിയുകയും ചെയ്യുന്നു .പക്ഷെ ഈയൊരു സാമൂഹിക - രാഷ്ട്രീയ മാറ്റത്തെ അംഗീകരിക്കാനാകാതെ അതിജീവനത്തില്‍ പിഴച്ചു പോകുന്ന ഒരാളാണ് വെളിച്ചപ്പാട്


സിനിമ ഒരു കലാസൃഷ്ടി എന്ന നിലയില്‍ , സിനിമയുടെ ലാവണ്യ രൂപങ്ങളുമായി താരതമ്യം ചെയ്യപെടുമ്പോഴും നിര്‍മ്മാല്യം ബോധ പൂര്‍വ്വം തന്നെ ഒരു നിലപാട് കാത്തു സൂക്ഷിക്കുന്നുണ്ട് . അസന്ദിഗ്ദത എന്ന ഘടകത്തിന്റെ സജീവത ഇതിനുദാഹരണമാണ് . നിര്‍മ്മാല്യം എന്ന പേര് തന്നെ സൂചിപ്പിക്കുന്നത് അത്തരമൊരു ദ്വന്ത സ്വഭാവത്തെയാണ് ,പൂജാദ്രവ്യങ്ങളെന്നും തലേ ദിവസത്തിന്റെ അവശിഷ്ടമെന്നും നിര്‍മ്മാല്യത്തിനര്‍ത്ഥമുണ്ട് , . ഭൂതകാലത്തിന്റെ പാരമ്പര്യ വിശ്വാസത്തിന്റെ പ്രതീകമായി അച്ഛനും ദൈവ നിരാസത്തിന്റെ , നിഷേധത്തിന്റെ ആള്‍ രൂപമായി നിഷേധിയായ മകനും ഈ രണ്ടു വിശ്വാസങ്ങള്‍ക്കും കാലങ്ങള്‍ക്കുമിടയിലാണ് വെളിച്ചപ്പാടിന്റെ സ്വത്വ രൂപീകരണം , അയാള്‍ക്കു വര്‍ത്തമാന കാലത്തെ അതിജീവിക്കാനോ ഭൂതകാലത്തെ പിന്തുടരാനോ സാധിക്കുന്നില്ല .വെളിച്ചപ്പാട് എന്ന നിലയില്‍ ഭഗവതിയുടെ /ദൈവത്തിന്റെ മാധ്യമവും ദൈവമോ തന്നെയാണയാള്‍ പക്ഷെ വ്യക്തിപരമായി ഭക്തനും മനുഷ്യനുമാണ് , നാടിന്റെ രക്ഷകന്‍ എന്ന നിലയില്‍ വെളിച്ചപ്പെടുമ്പോള്‍ തന്നെ കുടുംബത്തില്‍ ദുര്‍ബലനാണ് . ഒരേ സമയം തന്നെ ഒരു മനുഷ്യനെന്ന നിലയില്‍ പുരുഷനും ഭഗവതിയിലൂടെ സ്ത്രീയുമാണയാള്‍ . ചിത്രത്തിലൊരിടത്തും അയാളുടെ ലൈംഗികതയെ കാണിക്കുന്നില്ല ,ഭാര്യയായ നാരായണിയുടെ പെരുമാറ്റങ്ങളില്‍ നിന്നു അതു വ്യക്തവുമാണ് ആ നിലയ്ക്കയാള്‍ ഷണ്ടനാണ് നാരായണിയും മൈമുണ്ണിയുമായ വേഴ്ച കണ്ടെത്തുമ്പോള്‍ മാത്രമാണ് അയാള്‍ ഒരു പുരുഷനെന്ന നിലയില്‍ പ്രതികരിക്കുന്നത് .സിനിമയുടെ ആരംഭം മുതല്‍ അവസാ‍ന രംഗം വരെ ഇത്തരമൊരു സന്ദിഗ്ദാവസ്ഥ സജീവമായി നില നില്‍ക്കുന്നുണ്ട് - ജീവിത ദുരന്തങ്ങള്‍ക്കും ശൈഥില്യങ്ങള്‍ക്കുമവസാനം ഭഗവതിയുടെ നേര്‍ക്കു ആഞ്ഞു തുപ്പുന്നത് നിരീശ്വരത്വമോ ദൈവ നിഷേധമോ ആയിരിക്കണമെന്നില്ല മറിച്ച് താന്‍ വിശ്വസിച്ചു , ആരാധിച്ചു ജീവിച്ച ദൈവം തന്നെ ചതിച്ചതിലുള്ള പ്രതിഷേധവുമാകാ‍ം , .ഇത്തരത്തില്‍ വെളിച്ചപ്പാട് നിരന്തരം ബന്ധപ്പെടുന്നതും സ്വയം ജീവിക്കുന്നതും ചുറ്റുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്നതും വിരുദ്ധ ധ്രുവങ്ങള്‍ക്കിടയിലാണ് നിരവധി തലങ്ങളിലാണ് , നിര്‍വ്വചിക്കാനാവാത്ത ഒരു സ്വഭാവ സവിശേഷതയാണ് വെളിച്ചപ്പാടിന്റെ കഥാപാത്രത്തിലുടനീളം , അതായത് കൃത്യമായ ഒരു നിര്‍വചനമോ കഥാപാത്ര സ്വഭാവ നിര്‍ണ്ണയമോ അസാധ്യമായ തലത്തിലാണ് വെളിച്ചപ്പാടിനെ ചിത്രീകരിച്ചിട്ടുള്ളത് . സിനിമയില്‍ ബോധ പൂര്‍വ്വം തന്നെ ഈയൊരു സന്ദിഗ്ദാവസ്ഥയെ ചിത്രീകരിക്കുന്നുണ്ട് .



** ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നത് പലതിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന “ലിമിനല്‍ “ എന്നു വിശേഷിപ്പിക്കാവുന്ന ഇടനിലകളും അവസ്ഥകളുമാണ് . വെളിച്ചപ്പാട് എന്ന കേന്ദ്ര കഥാപാത്രത്തില്‍ തന്നെ അത്തരമൊരു കൂടിക്കുഴച്ചിലുണ്ട് : നിര്‍മ്മാല്യത്തിന്റെ ആഖ്യാന ഭൂമിക പരിശോധിച്ചാല്‍ പല തരത്തിലുള്ള ഇടനിലകളിലാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത് എന്നു കാണാം . ചിത്രത്തിലുടനീളം വിസ്തരിക്കപ്പെട്ടിടുന്നത് ആഖ്യാന സ്ഥല പരമായ [നരേറ്റീവ് സ്പേസ് ] ഇടനിലകളും കഥാപാത്രാനുഭവപരമായ [ഇമോഷണല്‍ സ്പേസ് ] ഇടനിലകളുമാണ് .ഉദാഹരണമായി നിര്‍മ്മാല്യത്തിലെ ഭൂരിഭാഗം സംഭാഷണങ്ങളും സംഭവങ്ങളും മിക്കവാറുമെല്ലാം തന്നെ അരങ്ങേറുന്നത് ഇടയ്ക്കു സ്ഥിതി ചെയ്യുന്നതായ [ലിമിനല്‍ സ്പേസ് ] പലതരം ഇടങ്ങളിലാണ് .വീടിനകത്തൊ പുറത്തോ അല്ലാത്ത ഇടങ്ങളിലാണ് അതു പോലെ തന്നെ വ്യക്തിപരമെന്നോ സാമൂഹികമെന്നോ നിര്‍വചിക്കാനാവാത്ത ഇടങ്ങളാണ് - ഇതെല്ലാം തന്നെ മനുഷ്യന്‍ താമസിക്കാത്ത എന്നാല്‍ മനുഷ്യന്റെ സാന്നിധ്യമുള്ളതുമായ ഇടങ്ങളാണ് .അമ്പല നട , പ്രദക്ഷിണ വഴി ,ആല്‍ത്തറ , വീടുകളുടെ മുറ്റം , തിണ്ണ , വയല്‍ വരമ്പ് - ഇങ്ങനെ സന്ദിഗ്ദാവസ്ഥയും കൃത്യതയുമില്ലാത്ത ഇടങ്ങളിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് .കഥാപാത്രങ്ങളുടെ കൂട്ടിമുട്ടലുകള്‍ , നിര്‍ണ്ണായകമായ സംഭവങ്ങള്‍ എന്നിവയെല്ലാം തന്നെ ഇങ്ങനെയൊരു ലിമിനല്‍ സ്പേസിലൂടെ ചിത്രീകരിച്ചിരിക്കുന്നതിന്റെ ഉദ്ദേശം തന്നെ വെളിച്ചപ്പാടിന്റെ സങ്കീര്‍ണ്ണമായ സ്വത്വ പ്രതിസന്ധിയെ പ്രതിനിധീകരിക്കുന്നതിനു വേണ്ടിയാണ് . ***

എം ടി യുടെ പല സിനിമകളെയും പോലെ തന്നെ “നിര്‍മ്മാല്യവും “ ഒരു സാഹിത്യ കൃതിയെ ഉപജീവിച്ചു തിരക്കഥയാക്കിയതാണ്.പള്ളിവാളും കാല്‍ച്ചിലമ്പും എന്ന ചെറുകഥയാണ് നിര്‍മ്മാല്യമായി രൂപപ്പെട്ടത് .പള്ളിവാളും കാല്‍ചിലമ്പും “ എന്ന കഥയവസാനിക്കുന്നത് പള്ളിവാളും കാല്‍ ചിലമ്പും വില്‍ക്കാന്‍ ശ്രമിക്കുന്ന വെളിച്ചപ്പാടിലാണ് , പക്ഷെ സിനിമയില്‍ മകനത് വില്‍ക്കാന്‍ ശ്രമിക്കുകയും അതിന്റെ പേരില്‍ വെളിച്ചപ്പാട് കലഹിക്കുകയും ചെയ്യുന്നുണ്ട് , പിന്നീടാണ് തന്റെ ജീവിതത്തെ അഭിശപ്തമായി വഴിതിരിച്ചു വിടുന്ന ഭക്തിയില്‍ നിന്നും വെളിച്ചപ്പാട് മുക്തനാകാന്‍ ശ്രമിക്കുന്നതും പ്രതിഷ്ടയുടെ നേര്‍ക്കു ആഞ്ഞു തുപ്പുന്നതും , തുപ്പുക എന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന കാഴ്ച ദൈവനിഷേധത്തിന്റെ പാരമ്യമാണ് , അതൊരു സാമൂഹിക മാറ്റമാണെന്നല്ല ഒരു പക്ഷെ വെളിച്ചപ്പാട് അത് ഒരു സാമൂഹ്യ മാറ്റമെന്ന നിലയിലൊ ദൈവനിഷേധമോ എന്ന പേരിലോ ചെയ്തതായിരിക്കണമെന്നില്ല , ആരാധിച്ചു , വിശ്വസിച്ചു ഒരു പ്രതീകം തന്നെ ചതിച്ചു എന്ന തോന്നലില്‍ നിന്നുള്ള ആത്മ നിന്ദയുമാകാം - വെളിച്ചപ്പാടിന്റെ തുപ്പലല്ല വിപ്ലവം ,പതിറ്റാണ്ടുകള്‍ക്കു മുമ്പ് യഥാസ്ഥിതികമായ ഒരു സമൂഹത്തിലേക്കു ആ കാഴ്ച ഒരു കലാരൂപമായി ആ ഒരു സംഭവം സിനിമയിലാവിഷ്കരിച്ചതാണ് വിപ്ലവം ആ കാഴ്ച വിപ്ലവം തന്നെയാണ് .



കൌതുകങ്ങള്‍ .

* പി ജെ ആന്റണി ചെയ്ത വെളിച്ചപ്പാടിന്റെ വേഷത്തിലേക്കു ആദ്യം ശങ്കരാടിയെ ആണ് നിശ്ചയിച്ചതെങ്കിലും തന്റെ ബോഡി ലാംഗ്വേജ് അതിനു വഴങ്ങില്ലെന്നു പറഞ്ഞു കൊണ്ടു ശങ്കരാടി തന്നെയാണ് നാടക നടനായ പി ജെ ആന്റണിയെ വെളിച്ചപ്പാടാക്കാന്‍ നിര്‍ദ്ദേശിച്ചത് .അങ്ങനെ പി ജെ ആന്റണിയിലൂടെ മലയാളത്തിനു ആദ്യ ഭരത് അവാര്‍ഡ് ലഭിച്ചു .:)

* എടപ്പാളിലെ മുക്കുതല എന്ന സ്ഥലത്തായിരുന്നു ഷൂട്ടിങ്ങ് .ലോഡ്ജോ ഹോട്ടലോ ഒന്നുമില്ലാതിരുന്ന ഒരു തനിനാടന്‍ ഗ്രാമം .സ്ത്രീ കഥാപാത്രങ്ങളൊക്കെ നടന്‍ സുകുമാരന്റെ അമ്മാവന്റെ വീട്ടിലും ബാക്കിയുള്ള കലാകാ‍രന്മാര്‍ എടപ്പാളില്‍ തന്നെയുള്ള ,രണ്ടു റൂമും ഒരു ചെറിയ ഹാളും മാത്രമുള്ള അരിമില്ലിലുമായിരുന്നു . ഒരു റൂമില്‍ എം ടി യും മറ്റേ റൂമില്‍ പി ജെ ആന്റണിയും ബാക്കിയുള്ള കലാകാരന്മാര്‍ ഒരുമിച്ച് ആ അരിമില്ലിന്റെ ഹാളില്‍ പുല്ലുപാ വിരിച്ചു കിടന്നു !!! . ഛായാഗ്രാഹകനായ രാമചന്ദ്രബാബുവിന്റെ ബ്ലോഗില്‍ നിന്നും

റെഫറന്‍സ് : ** സി എസ് വെങ്കടേശ്വരന്റെ മലയാള സിനിമാ പഠനങ്ങള്‍ .

Tuesday, 22 May 2012

മോഹന്‍ ലാലിനൊരു അടഞ്ഞ കത്ത്





മിസ്റ്റര്‍ മോഹന്‍ ലാല്‍ താങ്കളിന്നലെ ഒരു കത്തെഴുതിയെന്നറിഞ്ഞു ? താങ്കളെന്നു മുതലാണ് ഇങ്ങനെ ഒരു സാമൂഹ്യ പ്രവര്‍ത്തകനായി മാറിയത് ? താങ്കളോട് കുറച്ചു ചോദ്യങ്ങളുണ്ട് . [ഇത് ചോദിച്ചതിന്റെ പേരില്‍ മോഹന്‍ ലാല്‍ ഫാന്‍സ് എന്നെ തെറി പറഞ്ഞാലും ആന്റണി പെരുമ്പാവൂര്‍ എന്നെ കൊന്നാലും സാരമില്ല. ]



1. മഹാഭാരത യുദ്ധത്തില്‍ ആര്‍ എസ് എസുകാരായ പാണ്ഡവരുടെ ആക്രമണത്തില്‍ എത്രയോ ലക്ഷങ്ങള്‍ മരിച്ചു വീണിരിക്കുന്നു , അവരുടെ അമ്മമാരുടെ കണ്ണീര്‍ താങ്കള്‍ കണ്ടില്ലെ ?
2. രണ്ടാം ലോക മഹായുദ്ധത്തിലും കുരിശ് യുദ്ധത്തിലുമെല്ലാം എത്ര പേര്‍ മരിച്ചു - അതിനെ അപലപിച്ചിട്ടുണ്ടോ ?
3 സദ്ദാംഹുസ്സെയിന്‍ കുവൈറ്റ് ആക്രമിച്ചപ്പോള്‍ എവിടെ പോയി ഈ പ്രതികരണ ശേഷി ?
4. റഷ്യയ്ക്കെതിരെ അമേരിക്ക നടത്തുന്ന ഗൂഡ നീക്കങ്ങളില്‍ ഇന്നു വരെ താങ്കള്‍ പ്രതിഷേധിച്ചിട്ടുണ്ടോ ?
5. ലിബിയയിലെ സ്വേച്ഛാധിപത്യത്തിനെതിരെ താങ്കള്‍ എന്താണ് പറഞ്ഞത് ?
6. ഗ്വണ്ടനാമോ ജയിലില്‍ അമേരിക്ക നടത്തുന്ന പീഡനങ്ങള്‍ താങ്കള്‍ കാണുന്നില്ലെ ?
7 1948 ല്‍ ഗാന്ധിജി വെടിയേറ്റു മരിച്ചിട്ടു അതിനെതിരെ ഒരു ചെറുവിരലനക്കിയോ താങ്കള്‍ ?

ഇതെല്ലാം പോട്ടെ സാമ്രാജ്യത്വ മൂരാച്ചികള്‍ പിണറായിയെന്ന പാവത്തിനെ ലാവ്ലിന്‍ കേസില്‍ പെടുത്തിയപ്പോള്‍ എവിടെയായിരുന്നെടാ പുല്ലേ നിന്റെ പ്രതിഷേധം [കണ്ട്രോള്‍ കണ്ട്രോള്‍ ] .. ഓകെ ഓകെ ദെണ്ണം കൊണ്ടാണ് .


ലാല്‍ സലാം എന്ന സിനിമയില്‍ ഔദ്യോഗിക നേതൃത്വത്തിനെതിരെ തിരിഞ്ഞപ്പോള്‍ തന്നെ താങ്കളെ ഞങ്ങള്‍ നോട്ടപ്പുള്ളിയാക്കിയതാണ് ,അതു കഴിഞ്ഞു കൊടിയേരി സഖാവിന്റെ മകനെ താങ്കള്‍ കേണലോ കോപ്പോ ആയ ഒരു സിനിമയില്‍ വെറും പട്ടാളക്കാരനാക്കി കൊണ്ടു പോയി കൊന്നു -അതും ക്ഷമിച്ചു , ഇങ്ങനെ ക്ഷമിക്കുന്ന ഒരു പാരമ്പര്യമാണ് ഈ പ്രസ്ഥാനത്തിനുള്ളത് .പക്ഷെ എന്നു കരുതി മെക്കിട്ടു കയറരുത് . നിനക്കൊക്കെ ഇവിടെ ജീവിക്കാന്‍ പേടിയാകുന്നു എന്നൊക്കെ ഗീര്‍വാണമടിച്ചു ദുബായിലെ ആഡംബര ഫ്ലാറ്റ് കണ്ടു കൊണ്ടാണെന്നൊക്കെ ഞങ്ങള്‍ക്കറിയാം ,ദുബായില്‍ ആഡംബര ഫ്ലാറ്റില്‍ താമസിക്കുന്ന തനിക്കെന്തു യോഗ്യതയാടോ ഇതൊക്കെ പറയാന്‍ ? ഞങ്ങളുടെ നേതാക്കളുടെ മക്കളും അവിടെ ജീവിക്കുന്നുണ്ട് ആഡംബരം പോയിട്ട് നിത്യവൃത്തിക്കു വക പോലുമില്ല ആ പാവങ്ങള്‍ക്ക് ദുബായി മുനിസിപ്പാലിറ്റിയുടെ പുറമ്പോക്കില്‍ ഒരു ഓലക്കുടിലിലാണ് സഖാക്കളുടെ മക്കള്‍ താമസിക്കുന്നത് .അതൊക്കെ ആലോയിക്കുമ്പോള്‍ തന്നെ കണ്ണീന്ന് വെള്ളം വരുന്നു .അങ്ങനെ ത്യാഗത്തിലും സഹനത്തിലുമൊക്കെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ചു നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല .

മരിച്ചു കഴിയുമ്പോള്‍ പുണ്യാളരാക്കുന്ന ഒരു സമ്പ്രദായം അത്ര നല്ലതൊന്നുമല്ല . ഈ ടി പി ചന്ദ്രശേഖരന്‍ നിങ്ങള്‍ കരുതുന്ന പോലെ അത്ര പുണ്യാളനൊന്നുമല്ല - അയാള്‍ മരിക്കുന്നതിനു തൊട്ടു മുമ്പു വരെ ജീവിച്ചിരുന്നു എന്നതിനു തെളിവുണ്ട് . മാത്രവുമല്ല പലചരക്കു കടയില്‍ 726 ഉറുപ്പികയോളം കടക്കാരനുമായിരുന്നു എന്നതിനു ജില്ലാ കമ്മിറ്റിയുടെ പക്കല്‍ കൃത്യമായ രേഖകളുമുണ്ട് . പാര്‍ല്യമെന്ററി വ്യാമോഹത്തിന്റെ പുറത്താണ് അയാള്‍ പാര്‍ട്ടി വിട്ടത് പ്രധാനമന്ത്രിയാകണമെന്നതായിരുന്നു ആഗ്രഹം , പ്രധാന മന്ത്രി ഒന്നും നമുക്കു ശര്യാവില്ല മോനെ അടുത്ത തവണ മുഖ്യമന്ത്രി ആക്കാമെന്നൊക്കെ കെഞ്ചി പറഞ്ഞതാണ് - കേക്കണ്ടേ , ആദ്യമൊക്കെ ഉപദേശിച്ചു നോക്കി ,പിന്നെ സമാധാന ശ്രമങ്ങളുടെ ഭാഗമായി വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തും എന്നു വരെ പറഞ്ഞു , വെള്ള നിറം സമാധാനത്തിന്റെ പ്രതീകമാണല്ലോ - അതാണ് ചില തല്പര കക്ഷികള്‍ ഭീഷണിപ്പെടുത്തി എന്നൊക്കെ പ്രചരിപ്പിക്കുന്നത് - ഇതാണോ ഭീഷണി , ഇങ്ങനെയാണോ ഞങ്ങള്‍ ഭീഷണിപ്പെടുത്തുക ? ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്നു പറയുന്ന കലികാലമാണിത് .

സാംസ്കാരിക പ്രവര്‍ത്തകരെന്ന് പറയുന്ന ചില തെണ്ടികള്‍ ചില പ്രസ്താവനകളൊക്കെ ഇറക്കിയിട്ടൂണ്ട് , അവരോടു ഒന്നേ പറയാനുള്ളൂ സക്കറിയയുടെയും സി ആര്‍ നീലകണ്ടന്റെയുമൊക്കെ ഗതി നിങ്ങള്‍ വരുത്തരുത് , സ്നേഹം കൊണ്ടാണീ പറയുന്നത് . കഴിഞ്ഞ ദിവസം എളമരം കരീം സഖാവ് ചില സാംസ്കാരിക പ്രവര്‍ത്തകരുടെ മുഖം മൂടി വലിച്ചു കീറിയത് കണ്ടു കാണുമല്ലോ , ഇങ്ങനെയൊക്കെ പ്രതികരിക്കുന്ന പത്രമുതലാളിമാരുടെ അവിഹിതത്തെക്കുറിച്ചും സ്ത്രീ താല്പര്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമായി പറഞ്ഞതാണ് . ഇത്തരത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വ ശത്രുക്കളുടെ അവിഹിതം അന്വേഷിക്കാന്‍ സ്പെഷ്യല്‍ വിങ്ങ് തന്നെ രൂപീകരിക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ ഗൌരവമായി ആലോചിക്കുന്നുണ്ട് - ഇതും താങ്കള്‍ ഓര്‍ക്കണം മിസ്റ്റര്‍ മോഹന്‍ ലാല്‍


ആരോഗ്യകരമായ താത്വികാവലോകനങ്ങള്‍ കൊണ്ടും ആശയ പ്രചരണങ്ങള്‍ കൊണ്ടുമാണ് പ്രസ്ഥാനത്തിനു നേരെ വരുന്ന വിമര്‍ശനങ്ങളെ നേരിടുന്നത് അല്ലാതെ വിമര്‍ശനങ്ങളെ ശാരീരികമായി നേരിടുന്ന പ്രസ്ഥാനമല്ല ഇത് , പക്ഷെ നിന്റെയീ കോപ്പിലെ ബ്ലോഗും എഴുത്തും ഒക്കെ ഇന്നത്തോടെ നിര്‍ത്തിക്കോളണം അതാണ് നിനക്കു നല്ലത് ചത്തവന്‍ ചത്തു ...ഇനി അവന്റെ കാര്യം പറഞ്ഞു നിന്റെ കാര്യം കൂടി പ്രശ്നത്തിലാക്കണ്ടാ..മനസ്സിലാകുന്നുണ്ടല്ലോ അല്ലെ മനസ്സിലായാല്‍ കൊള്ളാം .



---------------------------------------------------------