Like

...........

Friday 20 January 2012

വര്‍ഗ്ഗീയ വിവേചനത്തിന്റെ ബൌദ്ധിക ജിഹാദ് .

മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഭാഷാ പരമായ ഔന്നത്യവും സമകാലിക വിഷയങ്ങളിലുള്ള വ്യക്തമായ അവലോകനങ്ങളുമായി സാമാന്യം നിലവാരം പുലര്‍ത്തുന്ന ഒരു പ്രസിദ്ധീകരണമാണ് മാധ്യമം ആഴ്ചപ്പതിപ്പ് . മതേതരത്വം - സാമ്രാജ്യത്വ വിരുദ്ധ - ദളിത് ആദിവാസി അനുകൂല - പരിസ്ഥിത പ്രണയം അങ്ങനെ ഒന്നിലധികം പ്രഖ്യാപിത നിലപാടുകള്‍ ഓരോ ലക്കത്തിലും ലേഖനമായും മുഖ പ്രസംഗമായും ഒക്കെ അവതരിപ്പിക്കുകയും മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകകളായി സ്വയം വിലയിരുത്തുകയും ചെയ്യുന്ന പ്രസിദ്ധീകരണം കൂടിയാണത് . കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നവസാമൂഹിക ഗ്രൂപ്പുകളുടെയും മുഖ പത്രം .നവ സാമൂഹിക ഗ്രൂപ്പെന്നാല്‍ അത്യാവശ്യം ജമാ അത്തെ ഇസ്ലാമികാര്‍, അതി തീവ്ര മുസ്ലീം ഇടതു പക്ഷക്കാര്‍ , പിന്നെ ദളിത് സ്നേഹികള്‍ ഇതാണ് നവ സാമൂഹിക ഗ്രൂപ്പ് . പി കെ പൊക്കര്‍ സായിബ് , കെ ഇ എന്‍ കുഞ്ഞയമ്മദ് സായിബ് , മുതലായ ഇര സംരക്ഷണക്കാരും ബി ആര്‍ പി ഭാസ്കര്‍ , സി ആര്‍ നീലകണ്ടന്‍ ഇത്യാദി അഞ്ചാം തൂണുകാരുമെല്ലാം പെടും . ഇതില്‍ കെ ഇ എന്‍ കുഞ്ഞയമ്മദ് സായിബാണ് ജമാ അത്തെ ഇസ്ലാമി സ്പോണ്‍സേഡ് “ സ്വത്വവാദം “ എന്ന പൊട്ടാതെ പോയ ഗുണ്ടിന്റെ ഉപജ്ഞാതാവ്




മാധ്യമം ദിനപത്രം മുസ്ലീങ്ങള്‍ പോലും വായിക്കാന്‍ മടിക്കുന്ന കാലത്തും മാധ്യമം ആഴ്ചപ്പതിപ്പ് അതിന്റെ ഭാഷാ നിലവാരം കൊണ്ടും ഉയര്‍ത്തുന്ന വിഷയങ്ങള്‍ കൊണ്ടും മുഖ്യധാരയില്‍ ശ്രദ്ധേയമായിരുന്നു .ജമാ അത്തെ ഇസ്ലാ‍മിയുടെ പ്രഖ്യാപിത കാഴ്ചപ്പാടുകളില്‍ നിന്നു വ്യത്യസ്ഥമായി ആഴ്ചപ്പതിപ്പിനു നല്‍കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു .ഒരേ മാതാ പിതാക്കള്‍ക്കളില്‍ നിന്നുണ്ടായ മക്കള്‍ രണ്ടു തരത്തില്‍ പെരുമാറിയാലും അവരുടെ അടിസ്ഥാന സ്വഭാവം എപ്പോഴും ഒന്നു തന്നെയായിരിക്കുമെന്നത് ശാസ്ത്രീയ സത്യമാണ് . അതു കൊണ്ടു തന്നെ ജമാ അത്തെ ഇസ്ലാമി മാധ്യമത്തിലൂടെ പരത്തുന്ന ബൌദ്ധിക ജിഹാദിസം മനസ്സിലാകാത്തവര്‍ പ്രബോധനം വായിച്ചു പ്രബോധിതരാകുവാന്‍ ശ്രമിക്കുക , ആദ്യ രണ്ടു പേജു വായിക്കുമ്പോള്‍ തന്നെ കാര്യങ്ങള്‍ക്കൊക്കെ ഏകദേശമൊരു തീര്‍പ്പു കിട്ടും തീര്‍ച്ച. ഇനി പ്രബോധനം വായിക്കാന്‍ മാത്രം ക്ഷമ നമ്മുടെ കയ്യിലില്ലെങ്കില്‍ ചുരുങ്ങിയത് മലര്‍ വാടി ബാല മാസികയെങ്കിലും വായിക്കുക , ബാല്യം മുതല്‍ ഒരു കുട്ടിയെ എങ്ങനെ പ്രബോധിപ്പിച്ചെടുക്കുന്നതെന്നു കാണാം .പക്ഷെ മാധ്യമം തുടക്കം മുതല്‍ അതിന്റെ പ്രഖ്യാപിത നിലപാടുകളെ ഗോപ്യമായി , ബുദ്ധിപരമായി അവതരിപ്പിക്കുന്നതില്‍ അസാധാരണമായ കയ്യടക്കം കാട്ടിയെന്നു സമ്മതിക്കേണ്ടി വരും അതിന്റെ തുടക്കക്കാലത്ത് അക്കാലത്തെ ഏറ്റവും ധിഷണാശാലിയായ പി കെ ബാലകൃഷ്ണനെയും പിന്നീട് പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷനെയും ഒക്കെ സ്ഥാനീയ എഡിറ്റര്‍ പദവി കൊടുത്തു കൊണ്ടാണ് മുഖ്യധാരയിലെ പ്രതിച്ഛായ സൃഷ്ടിച്ചെടുത്തത് .

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഒടുക്കത്തെ അത്താണിയാണ് ജമാ അത്തെ ഇസ്ലാമിയും അതിന്റെ പ്രസിദ്ധീകരണങ്ങളുമെന്നാണ് അവര്‍ തന്നെ പറയുന്നത് . ജമാ അത്തെ ഇസ്ലാമി കേരള യുടെ ഭരണ ഘടനയില്‍ [അവരുടെ വെബ് സൈറ്റില്‍ നല്ല പച്ച യൂണീക്കൊഡ് മലയാളത്തില്‍ അതെഴുതി വെച്ചിട്ടുണ്ട് ] തന്നെ പറയുന്നുണ്ട് ഇഖാമതുദ്ദീന്‍ ആണ് അവരുടെ ലക്ഷ്യം എന്നു , അതായത് ഇന്നു ലോകത്തു പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഏക ദീന്‍ ഇസ്ലാം ആണ് അനുസരിച്ചു ജീവിക്കുക അങ്ങനെ അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും കരസ്ഥമാക്കുക ഇതു മാത്രമാണ് ഇഹലോകത്തെ ജീവിതത്തിന്റെ ലക്ഷ്യം . അതൊക്കെ ശരി തന്നെയായിരിക്കും അല്ലെന്നു പറയാന്‍ മാത്രമുള്ള വിവരമൊന്നും എനിക്കില്ല. ഒരു സംഘടനയ്ക്കു അങ്ങനെ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള എല്ലാ അവകാശങ്ങളും ഒരു ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയില്‍ ഉണ്ട് .പക്ഷെ അങ്ങനെയൊരു സംഘടന ജനാധിപത്യക്കുറിച്ചു , നിയമത്തെക്കുറിച്ചൊക്കെ വല്ലാതെ ആകുലപ്പെടുന്നതു അല്പം കടന്ന കൈയ്യല്ലെ ?ഇന്‍ഡ്യന്‍ ഭരണഘടന അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ കോടതികളില്‍ ജമാ അത്തെ ഇസ്ലാമിയുടെ സജീവ പ്രവര്‍ത്തകര്‍ക്കു ജോലിക്കു പോകണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങണമെന്നാണ് അറിവ് .സംഗതി ഇവ്വിധമുള്ള പൊരുത്തക്കേടുകളെക്കുറിച്ചൊക്കെ എം എന്‍ കാരശ്ശേരിയും ഹമീദ് ചേന്ദമംഗലൂരുമൊക്കെ പലയാവൃത്തി ലേഖനങ്ങളും പുസ്തകങ്ങളും വരെ എഴുതിയിട്ടുണ്ട് , പക്ഷെ അവരൊക്കെ നാഗ് പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തു നിന്നു നേരിട്ടു പണം പറ്റുന്ന സംഘ പരിവാര്‍ പിണിയാളുകളാണെന്നൊക്കെ മാധ്യമത്തിനു അറിയാം അതു കൊണ്ടു പ്രശ്നമില്ല .

അരക്ഷിതരായ കേരളാ മുസ്ലീങ്ങള്‍ .

ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായ പുരോഗമന ചിന്താഗതിയുള്ള , ഉല്പതിഷ്ണുക്കളായ ഒരു വലിയ വിഭാഗം കേരളത്തിലുണ്ട് , അതു കൊണ്ടു തന്നെ ശക്തമായ ഒരു മതേതര പാരമ്പര്യവും നമുക്കവകാശപ്പെടാം അതു ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ സ്വാധീന ഫലമാണ് .ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാല്‍ ആ ഒരു സ്ഥിതി വിശേഷത്തിനു വലിയ കേടുപാടുകളൊന്നും കൂടാതെ ഇന്നും നിലനില്‍ക്കുന്നുണ്ട് .പൊതുവില്‍ കേരളത്തില്‍ ഏതെങ്കിലും മത വിഭാഗത്തിനോട് എന്തെങ്കിലും അനീതിയോ അടിച്ചമര്‍ത്തലോ ഉണ്ടെന്നു പറയാനാകാത്ത സാഹചര്യമാണ് , എന്നു മാത്രമല്ല ശക്തമായ ഒരു ഇടത് പക്ഷ വിശ്വാസത്തില്‍ [സി പി എം മാത്രമല്ല ] കുറെക്കൂടി പുരോഗമനപരമായ രാഷ്ട്രീയ നിലവാരം അവകാശപ്പെടുക കൂടി ചെയ്യാം .ഇനി ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏതെങ്കിലുമൊരു മത വിഭാഗത്തിനു എന്തെങ്കിലും തരത്തില്‍ അത്തരമൊരു Bargaining or Negotiation സാധ്യമാകുന്നത് മുസ്ലീം മത വിഭാഗത്തിനു മാത്രമാണ് .ഇത്തരമൊരു സാഹചര്യത്തിലാണ് മുസ്ലീം മത വിഭാഗത്തെ ടാര്‍ജെറ്റ് ചെയ്തു കൊണ്ടു കേരളാ സര്‍ക്കാര്‍ [മുസ്ലീം ലീഗ് മുള്ളിയാലും തുമ്മിയാലും ഓച്ചാനിച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ ആണെന്ന് ഓര്‍ക്കണം] ഈ മെയില്‍ ചോര്‍ത്തല്‍ നടത്തിയിരിക്കുന്നത് .258 മുസ്ലീം നാമ ധാരികളുടെ E mail data & log in details ആണ് സര്‍ക്കാര്‍ ചോര്‍ത്തിയിരിക്കുന്നതായി മാധ്യമം പത്രം വാര്‍ത്ത കൊണ്ടു വന്നത് , അതുംമുസല്‍മാന്മാരുടെ മാത്രം . പ്രത്യക്ഷത്തില്‍ തന്നെ നമ്മളൊന്നു ഞെട്ടുന്നു , അല്പ സമയത്തിനു ശേഷം സമചിത്തത വീണ്ടെടുത്ത് വീണ്ടും വീണ്ടും ഞെട്ടുന്നു - ഹോ പടച്ചോനെ മാപ്പളാര്‍ക്കൊരു നാട്ടിലും രക്ഷയില്ലല്ലോ എന്നു ആത്മഗതം മുഴക്കുന്നു , ഇസ്ലാമിനെ ഭീകരവാദിയാക്കാനുള്ള ആഗോള കുത്സിത ശ്രമങ്ങള്‍ക്കു കേരളവും വേദിയായെന്നോര്‍ത്തു ധാര്‍മ്മിക രോഷം കൊള്ളുന്നു . എല്ലാ കലിപ്പും അടങ്ങിക്കഴിഞ്ഞു നോക്കുമ്പോള്‍ വാര്‍ത്ത ഒന്നു കൂടി വായിക്കുമ്പോഴാണ് ചില സംശയങ്ങള്‍ ഉയരുന്നത് .

കൈ വെട്ടു കേസില്‍ പോലീസ് വ്യാപകമായ തിരച്ചിl നടത്തിയിരുന്നു , ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ വീടുകളില്‍ റെയിഡ് നടത്തിയിരുന്നു , ഇതൊക്കെ സ്വാഭാവികമാണ് - ഒരു രാഷ്ട്രീയ കൊലപാതകമുണ്ടാകുമ്പോഴും ഇതൊക്കെ തന്നെ നടക്കുന്നുണ്ട് . ഉടന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വ്യാപക പ്രചരണം - മുസ്ലീങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് - പോലീസ് വേട്ടയാടുന്നു - പിന്നെ പോലീസ് എന്തു ചെയ്യണമായിരുന്നു - കൈ വെട്ടു കേസില്‍ സംശയം തോന്നുന്ന എല്ലാ അവന്മാരെയും പിടിച്ചു ഒരുമ്മയും കൊടുത്തു നന്ദി പറഞ്ഞു തിരിച്ചയക്കണമായിരുന്നോ ? പക്ഷെ ഈയൊരു മുസ്ലീം പീഡനം - മുസ്ലീം അരക്ഷിതാവസ്ഥ എന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രചരണം വ്യാപകമായതു കൊണ്ട് അന്നു സുഡാപ്പി ബാനറില്‍ മത്സരിച്ച കൈ വെട്ടു കേസിലെ പ്രതി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു - അപ്പോള്‍ ഈ അരക്ഷിതാവസ്ഥ പ്രചരണത്തിനും മുസ്ലീം മതമൌലിക ഏകീകരണത്തിനും വലിയ ശക്തിയുണ്ട് എന്നു നമുക്കു മനസ്സിലാക്കാം . അതു തന്നെയാണ് ഇവിടെയും പ്രയോഗിക്കുന്ന ആശയം .

സമകാലിക സംഭവങ്ങളെ അല്പം കൂടി ശ്രദ്ധിച്ചു വിലയിരുത്തിയാല്‍ ഈ “അരക്ഷിതാവസ്ഥ - ഒറ്റപ്പെടല്‍ “ പ്രചരണത്തിന്റെ പരിണിത ഫലമാണ് എന്‍ ഡി എഫ് - സുഡാപ്പി -സിമി എന്നീ പ്രസ്ഥാനങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ശക്തിപ്പെടുന്നതെന്നു കാണാം .മുസ്ലീം ഏകീകരണമല്ലാതെ ഈ പ്രസ്ഥാനങ്ങള്‍ക്കു മറ്റെന്തു അജണ്ടയാണുള്ളത് ? മുസ്ലീം ഏകീകരണത്തിനു , മുസ്ലീം ഉള്‍ വലിയലിനു ഏറ്റവും നല്ല വിഷയമാണ് ഈ അരക്ഷിതാവസ്ഥ

ഭൂരിഭാഗവും മുസ്ലീം മതസ്ഥരാകുമ്പോള്‍ മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വെച്ചാണെന്നു പറയുന്നതിലെന്തു തെറ്റ് എന്നു മാധ്യമം പത്രാധിപര്‍ തിരിച്ചു ചോദിച്ചു കഴിഞ്ഞു . പക്ഷെ ഒരാള്‍ ഇടപഴകുന്നതില്‍ ഭൂരിഭാഗവും മുസ്ലീം നാമധാരികളാവുമ്പോള്‍ പോലീസ് എന്തു ചെയ്യാനാണ് ?ഉദാഹരണമായി നടത്തറ ബോയ്സ് യു പി സ്കൂളില്‍ പഠിക്കുന്ന ടിന്റുമോന്റെ സുഹൃത്തുക്കള്‍ ആ സ്കൂളില്‍ തന്നെയാകുന്നത് സ്വാഭാവികമാണ് , അതു പോലെ തന്നെ ഇസ്ലാം വിശ്വാസങ്ങളോട് അമിത വിധേയത്വം പുലര്‍ത്തുന്ന ഒരാളുടെ മെയില്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ 100 ഹിന്ദു , 75 ക്രിസ്ത്യന്‍ ,50 മുസ്ലീം എന്നിങ്ങനെ ജന സംഖ്യാനുപാതികമായി കാണാന്‍ സാധ്യതയില്ല അതിനു പോലീസെന്തു ചെയ്യും എന്റെ വിജു നായരെ ?

നമുക്കീ ഹിന്ദു - ക്രിസ്ത്യന്‍ - മുസ്ലീം ജനസംഖ്യാ കണക്കെടുപ്പു നിര്‍ത്തി കാര്യങ്ങളിലേക്കു വരാം - കേരളത്തില്‍ ഇസ്ലാം തീവ്രവാദം അല്ലെങ്കില്‍ മൌലിക വാദം ഇല്ല , അതൊക്കെ ഭരണകൂട ഭീകരതയാണ് എന്നു സ്ഥാപിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് പോപ്പുലര്‍ ഫ്രണ്ട് തൊടുപുഴയില്‍ കൈവെട്ടു പരാക്രമം നടത്തിയത് . വ്യക്തമായ ആസൂത്രണവും വിദേശ സഹായവും ഉണ്ടായിരുന്ന ഒരു സംഭവമായിരുന്നു അത് , ആ സംഭവം നടന്നു എന്നതിലുപരി അതിനെ ന്യായീകരിക്കുന്ന ഒരു നിലപാട് പല സ്ഥലത്തു നിന്നും ഉണ്ടായി .പ്രവാചകനെ നിന്ദിച്ചോ ഇല്ലയോ എന്നുള്ള ഹൈപ്പോതെറ്റിക്കല്‍ ചോദ്യത്തിനുമപ്പൂറത്തു വളരെ ആസൂത്രിതമായി അതിനൊരു പകരം വീട്ടല്‍ ഉണ്ടാകാന്‍ മാത്രമൊരു മത മൌലിക വാദത്തീന്റെ ദല്ലാളന്മാര്‍ കേരളത്തില്‍ ശക്തമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് തെളിഞ്ഞതാണ് . അതിനും മുമ്പാണ് കേരളത്തിലെ മുസ്ലീം ചെറുപ്പക്കാര്‍ ജിഹാദില്‍ ആകൃഷ്ടരായി പാക്കിസ്ഥാനിലേക്കു കടക്കുന്നുവെന്നെല്ലാമുള്ള വലിയ വാര്‍ത്താ പ്രചരണങ്ങളുണ്ടായത് .അന്നു ഏറെ പഴി കേട്ടത് സര്‍ക്കാറിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളായിരുന്നു . ഇപ്പോള്‍ അത്തരത്തില്‍ സിമി ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്ന ഒരാളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെ നിരീക്ഷിക്കുന്നതില്‍ എന്താണ് തെറ്റ് ? അഹിതമായി എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പെ അതു തടയുന്നതല്ലെ ഉചിതം .

പത്രാധിപരെ നിങ്ങള്‍ക്കു അംനീഷ്യ ഉണ്ടോ ?

മാധ്യമം ഈ-മെയില്‍ സ്കൂപ്പിനെ അവതരിപ്പിക്കുന്നത് ഇത് വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാത്ത ജനാധിപത്യ വിരുദ്ധമെന്നും ലോകത്തു മുമ്പെങ്ങും നടക്കാത്ത നികൃഷ്ടവുമാണെന്നാണ് . 2010 ഡിസംബര്‍ ലക്കം “പത്രാധിപരെ താങ്കളും നഗ്നനാണ് “ എന്ന കവര്‍ സ്റ്റോറിയുമായി ഇറങ്ങിയ മാധ്യമം ആ ലക്കത്തില്‍ പ്രധാനമായും ഊന്നല്‍ കൊടുത്തതു ഒരേ ഒരു കാര്യത്തിനായിരുന്നു .നീരാ റാഡിയയുമായി ബന്ധപ്പെട്ട നിരവധി പേരുടെ ടെല ഫോണ്‍ ചോര്‍ത്തിയതും അങ്ങനെ പത്രാധിപരും രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളുമടങ്ങിയ അവിശുദ്ധ കൂട്ടു കെട്ട് സൃഷ്ടിച്ച ജീര്‍ണ്ണാവസ്ഥയെക്കുറിച്ചുമാണ് വാരിക ഒന്നിലേറെ ഫീച്ചറുകളുമായി ധാര്‍മ്മിക രോഷം കൊണ്ടത് . അന്നത്തെ സംഭവത്തില്‍ നീരാ റാഡിയയുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ ഫോണ്‍ ചോര്‍ത്തപ്പെട്ട വ്യക്തികള്‍ - എന്‍ ഡി ടി വി എഡിറ്ററും പദ്മശ്രീ ജേതാവുമായ ബര്‍ഖാ ദത്ത , hindusthan times ന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സാംഘ്വി ,അംബാനി , റിലയന്‍സിന്റെ ടോപ്പ് ഒഫിഷ്യത്സ് , രത്തന്‍ ടാറ്റ , അടല്‍ ബിഹാരി ബാജ്പേയിയുടെ മരു മകന്‍ രഞ്ചന്‍ ഭട്ടാചാര്യ തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേരുടെ ഫോണ്‍ ചോര്‍ത്തുകയും അതെല്ലാം തെളിവെടുപ്പിനായി ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു . ആ ഒരു വാര്‍ത്തയെ ആണ് മാധ്യമം “പത്രാധിപരെ താങ്കളും നഗ്നനാണ് “ എന്ന സ്പെഷ്യല്‍ കവര്‍ സ്റ്റോറിയിലൂടെ ധാര്‍മ്മിക രോഷത്തില്‍ മുക്കിയെടുത്തത് .

ഈ മെയില്‍ വിവാദത്തില്‍ മാധ്യമം പറയുന്നു - വ്യക്തികളുടെ സ്വകാര്യതയില്‍ ഭരണ കൂടം ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമാണ് , കുറ്റവാളിയാണ് എന്നു തെളിവില്ലാത്തവരെ ഇത്തരത്തില്‍ നിരീക്ഷിക്കുന്നത് അധാര്‍മ്മികമാണ് , ഈ മെയില്‍ ലിസ്റ്റില്‍ പത്ര പ്രവര്‍ത്തകരുണ്ട് , പ്രൊഫഷണത്സ് ഉണ്ട് , ഉന്നതരുണ്ട് - ഇതൊക്കെ അധാര്‍മ്മികമാണ് - 2010 ഡിസംബര്‍ ലക്കത്തിലെ കവര്‍ സ്റ്റോറിയില്‍ ഇതൊന്നും എഴുതിക്കണ്ടില്ല ബര്‍ഖാ ദത്തോ , രത്തന്‍ ടാറ്റയോ , വീര്‍ സാംഘ്വിയോ മുമ്പു ക്രിമിനല്‍ കേസില്‍ പെട്ടിട്ടുള്ളവരല്ല എന്നു മാത്രമല്ല സമൂഹത്തിലെ ആദരണീയര്‍ കൂടിയായിരുന്നു ,അവരുടെ സ്വകാര്യതകളില്‍ ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമായിരുന്നില്ലെ ? അവര്‍ പ്രൊഫഷണത്സ് ആയിരുന്നു - അപ്പോള്‍ മാധ്യമത്തിന്റെ ജനാധിപത്യത്തോടുള്ള , സ്നേഹവും വ്യക്തിസ്വാതന്ത്ര്യത്തോടുള്ള അഭിനിവേശവും മുസ്ലീങ്ങളുടെ മെയില്‍ പരിശോധനക്കു വിധേയമാക്കുമ്പോള്‍ മാത്രമേ ഉണരുവെങ്കില്‍ അതിന്റെ പേര് ജനാധിപത്യമെന്നല്ല . 2010 ഡിസംബര്‍ കഴിഞ്ഞിട്ടു കാലം ഇശ്ശി ഒന്നും ആയിട്ടില്ലല്ലോ ഓ. അബ്ദു റഹിമാന്‍ സാഹിബേ അതൊക്കെ മറന്നു പോകാന്‍ ?


നിഷ്കളങ്കമായ മാധ്യമ പ്രവര്‍ത്തനം


ഈ മെയില്‍ വിഷയത്തില്‍ ഈ മെയില്‍ ചോര്‍ത്തിയോ പോലീസിന്റെ ഭാഗത്തു വീഴ്ച വന്നോ എന്നുള്ള കാര്യത്തില്‍ എനിക്കും അസന്ദിഗ്ദമായ ഒരു അഭിപ്രായം ഒന്നുമില്ല , പക്ഷെ ഈയൊരു സംഭവത്തെ മാധ്യമം Exploit ചെയ്ത വിധം സംശയാകുലമാണ് . ഈയൊരു വാര്‍ത്തയില്‍ എന്തു മത സ്പര്‍ദ്ധ ?ഞങ്ങള്‍ മറ്റു മതക്കാര്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നു മാധ്യമം പത്രാധിപര്‍ നിഷ്കളങ്കതയോടെ നമ്മോടു ചോദിക്കുന്നു - . മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മറ്റു മതത്തെക്കുറിച്ചു എന്തു പറയുന്നു എന്നല്ല തങ്ങളുടെ മതത്തെക്കുറിച്ചു , മതവിശ്വാസികളെക്കുറിച്ചു എന്തു പറയുന്നു /എന്തു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് അവരുടെ വൈകാരിക പ്രതിബദ്ധത ഉണരുന്നത് . ഉദാഹരണമായി കൈ വെട്ടു കേസ് - അതു ഒരു ക്രിസ്ത്യാനി പറഞ്ഞതു കൊണ്ടല്ല വിഷയമാകുന്നത് മറിച്ചു തന്റെ വിശ്വാസത്തെ , തന്റെ നില നില്‍പ്പിനെ ബാധിക്കുന്നുവെന്ന ഒരറിവാണ് , വിശ്വാസിയായ മുഹമ്മദ് അസറുദ്ദീന്‍ നൈക്കി ഷൂവിന്റെ പരസ്യത്തില്‍ അഭിനയിച്ചപ്പോഴും ഉണ്ടായല്ലൊ ഈ പ്രശ്നം പ്രവാചകന്റെ പേരുള്ള ഒരാള്‍ പാദരക്ഷയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ പാടില്ല - അതായത് തന്റെ മൌലിക വിശ്വാസത്തെ പോറലേല്‍പ്പിക്കാനോ തങ്ങള്‍ അരക്ഷിതരാണെന്ന ധാരണ പരത്താനോ മറ്റൊരു മതത്തിന്റെ സ്വാധീനം ആവശ്യമില്ല .


എല്ലാ വര്‍ഗ്ഗീയ ധ്രുവീകരണവും ആരംഭിക്കുന്നത് - തങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെടുന്നു എന്ന ആശയം സ്ഥാപിച്ചെടുക്കുന്നതിലൂടെയാണ് .ഗോധ്ര കലാപത്തിന്റെ അടിസ്ഥാനം തന്നെ 56 കര്‍സേവകര്‍ ചുട്ടുകൊല്ലപ്പെട്ടിരിക്കുന്നു , തങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെട്ടിരിക്കുന്നു [അതാരാണ് ചെയ്തതെന്നു എനിക്കുറപ്പൊന്നുമില്ല - ഒരു പക്ഷെ സംഘപരിവാര്‍ തന്നെ ചെയ്തതാവാം ]

തന്റെ മത വിശ്വാസം , താന്‍ വിശ്വസിക്കുന്ന മത വിഭാഗം അരക്ഷിതരാണ് , ഞങ്ങള്‍ ഒറ്റപ്പെടുന്നു , ഞങ്ങളെ ഒറ്റപ്പെടുത്തുന്നു , ഞങ്ങള്‍ സംഘടിക്കേണ്ടിയിരിക്കുന്നു - ഇതാണ് മാധ്യമത്തിന്റെ ഈ മെയില്‍ വിവാദം സൃഷ്ടിക്കുന്ന അജണ്ട , അതല്ലെന്നിപ്പോ ഓ അബ്ദു റഹിമാന്‍ ആണയിട്ടു പറഞ്ഞാലും വിശ്വസിക്കാന്‍ ഞാന്‍ ജമാ അത്തെ ഇസ്ലാമിക്കാരനല്ല . അങ്ങനെ തന്നെയാണ് ചര്‍ച്ചകളും പ്രചരണങ്ങളും നടക്കുന്നത് .

ഞങ്ങള്‍ ഒറ്റപ്പെടുന്നു എന്നു വെച്ചാല്‍ ആരില്‍ നിന്നാണ് ഒറ്റപ്പെടുന്നത് ? ഞങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെടുന്നു എന്നു വെച്ചാല്‍ ആരില്‍ നിന്നാണ് ടാര്‍ജെറ്റ് ചെയ്യപ്പെടുന്നത് ? എന്താ സംശയം മറ്റു മത വിഭാഗങ്ങളില്‍ നിന്നാണ് നമ്മള്‍ ഒറ്റപ്പെടുന്നത് , മറ്റു മത വിഭാഗങ്ങള്‍ക്കു വേണ്ടിയാണ് ഭരണ കൂടം നമ്മളെ ടാര്‍ജെറ്റ് ചെയ്യുയ്ന്നത് . അതു കൊണ്ട് നമ്മള്‍ അരക്ഷിതരാണ് , നമ്മള്‍ സംഘടിക്കേണ്ടിയിരിക്കുന്നു .

നോക്കൂ എത്ര ലളിതമായാണ് ഇസ്ലാമിക മൌലിക വാദം മാധ്യമം അതിന്റെ വായനക്കാരിലേക്കെത്തിക്കുന്നത് .എഴുതിയിരിക്കുന്നതേതോ ഒരു നായരും ഇനീപ്പോ എന്തു വേണം കൂടുതല്‍ വിശ്വാസ്യതയ്ക്ക് ?

മുസ്ലീം ലീഗിലെ ഔദ്യോഗിക നേതൃത്വം സര്‍ക്കാറിന്റെ നടപടിയെ ന്യായീകരിക്കുമ്പോള്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി അന്വേഷണം ആവശ്യപ്പെടുന്നു . ഇ ടി മുഹമ്മദ് ബഷീര്‍ അങ്ങനെ ആവശ്യപ്പെട്ടില്ലെങ്കിലേ അല്‍ഭുതമുള്ളൂ , കാരണം അധ്യാപകന്റെ കൈ വെട്ടു കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നടപടിയെ ശ്ലാഘിച്ച മഹനീയ മതേതരത്വ വാ‍സന അദ്ദേഹത്തിന്റെ ഉള്ളിലുണ്ട് .മാധ്യമത്തിന്റെ പ്രധാന എഴുത്താളനാണ് വിജു വി നായര്‍ , അദ്ദേഹത്തിന്റെ ധിഷണാശക്തിയും എഴുത്തിന്റെ ശൈലിയും ആദ്യമായി ശ്രദ്ധിക്കുന്നത് മുംബെയ് ഭീകരാക്രമണത്തോടനുബന്ധിച്ച് സന്ദീപ് ഉണ്ണികൃഷ്ണന്‍ രക്ത സാക്ഷിത്വം വരിച്ചു ആ സംഭവത്തെ അദ്ദേഹം വിവരിച്ച സര്‍ക്കാസ്റ്റിക് സ്റ്റയില് കണ്ടാണ് .“ വെറുതെ തിന്നിരുന്നു ഉണ്ട കൊള്ളാന്‍ പോയി “ എന്നോ മറ്റോ ആയിരുന്നു ആ വാചകം [ഓര്‍മ്മയില്‍ നിന്നാണ് പഴയ ലക്കമൊന്നും സൂക്ഷിച്ചു വച്ചിട്ടുമില്ല ] .അങ്ങനെയൊരാള്‍ എന്തെഴുതിയാലും ആ ഒരു ശൈലി വന്നു പോകുന്നതു സ്വാഭാവികമാണ് , വ്യക്തമായ അജണ്ടയുള്ള ഒരു പത്രമാകുമ്പോള്‍ പ്രത്യേകിച്ചും . പക്ഷെ നാട്ടാരെന്തിനാ ഇത്ര കണ്ട് ബേജാറാകണത് ? ലവ് ജിഹാദ് പോലെ തന്നെ ഈ വാര്‍ത്തയും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി വിവേചനം സൃഷ്ടിക്കാനുള്ള വ്യക്തമായ അജണ്ടയുള്ള ഒരു വാര്‍ത്താ നിര്‍മ്മിതിയാണ് അതിനെ പിന്‍ പറ്റി വലിയ ആശങ്കകള്‍ സമൂഹത്തില്‍ നില നിര്‍ത്തേണ്ട കാര്യമില്ല .

ഉപദംശം .

ഒരു സ്കൂപ്പ് വിവാദം .

കടുത്ത വയറു വേദന കൊണ്ട് കരയുന്ന മകനെയും കൊണ്ട് രാമചന്ദ്രന്‍ ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു ജബ്ബാര്‍ .

ഡോക്ടര്‍ : എപ്പോഴാ ജബ്ബാറേ വയറു വേദന തുടങ്ങീത്‌ ?
ജബ്ബാര്‍ : അസര്‍ ബാങ്ക് കൊടുത്തെ പിന്നെ ആണ് ഡോക്ടറെ
ഡോക്ടര്‍ : എന്നാലിനി ആ സാധനം കൊടുക്കണ്ടാ
ജബ്ബാര്‍ : അയ്യോ ഡോക്ടറെ അത് മോയ്ല്യാര് കൊടുക്കനതാണല്ലോ
ഡോക്ടര്‍ : ആരായാലും അതിനി കൊടുക്കണ്ടാന്ന് പറഞ്ഞേക്ക് , വെറുതെ ഓരോന്ന് കുട്ടിക്ക് കൊടുത്തിട്ടാണ് ഈ വയറു വേദന മാറാത്തത് .

പിറെന്നത്തെ മാധ്യമം സ്കൂപ്പ് വാര്‍ത്ത - ഹിന്ദു ഫാസിസ്റ്റ് ആയ രാമചന്ദ്രന്‍ ഡോക്ടര്‍ അസര്‍ ബാങ്ക് കൊടുക്കണ്ടാ എന്ന് .

64 comments:

  1. എനിക്കു മനസ്സിലാകാത്ത കാര്യമതല്ല , അതീവ രഹസ്യ സ്വഭാവമുള്ള ഒരു ഇന്റലിജന്‍സ് അന്വേഷണ ഉത്തരവ് അതു പുറപ്പെടുവിച്ചു അധിക കാലം കഴിയുന്നതിനു മുമ്പു തന്നെ ജമാ അത്തെ ഇസ്ലാമിയുടെ അധീനതയിലുള്ള ഒരു പത്രത്തിനു മാത്രം ലഭിക്കുക എന്നത് എന്താണ് സൂചിപ്പിക്കുന്നത് ? പോലീസുകാര്‍ക്കുള്ളില്‍ പോലും ജമാ അത്തെ ഇസ്ലാമിയുടെ അനുയായികള്‍ ഒളിഞ്ഞു പ്രവര്‍ത്തിക്കുന്നുണ്ടെന്നോ അതോ പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്താന്‍ പോലും കെല്‍പ്പുള്ള അതീവ സാങ്കേതികതകള്‍ കൈവശമുള്ളവരാണ് ജമാ അത്തെ ഇസ്ലാമിയുടെ അണിയറയിലുള്ളതെന്നോ ?

    ReplyDelete
    Replies
    1. എനിക്ക് മനസ്സിലാകാത്തത് അതല്ല..

      ലവന്മാര്‍ ഇത്ര ഭീകരന്മാര്‍ ആയിട്ടും എന്താ ഇതുവരെ ഒരു വര്‍ഗീയ കലാപത്തില്‍ പോലും പങ്കെടുക്കാതിരുന്നത്?

      ഒരാളെ പോലും വെട്ടാതിരുന്നത്?

      ഒരു സര്‍ക്കാര്‍ ബസിനു നേരെ പോലും കല്ലെരിയാതിരുന്നത്?

      ഒരു അമുസ്ലിമിന്റെയും സ്വത്ത്‌ കൊല്ലയടിക്കാതിരുന്നത്?

      എന്തിനധികം ചോദിക്കണം...

      ലെവന്മാരില്‍ ഒരുത്തന്‍ പോലും ജയിലില്‍ കിടക്കാതത് എന്ത് കൊണ്ടാ?

      എനിക്ക് മനസ്സിലാകാത്തത് കൊണ്ട് ചോദിക്കുവാ..അപ്പൊ ലെവന്മാര്‍ ശരിക്കും ആരാ?

      Delete
    2. താങ്കള്‍ക്കു മനസ്സിലാകാത്ത ഒരു കാര്യം കൂടി ഞാന്‍ പറഞ്ഞു തരാം - ആര്‍ എസ് എസ് അധികം വര്‍ഗ്ഗീയ കലാപങ്ങളിലൊന്നുമില്ല - അത് ഹിന്ദു മഹാസഭയും ബജ്രംഗ് ദളും , ശിവസേനയും ഒക്കെയാണ് നടത്തുന്നത് . ആര്‍ എസ് എസിനെ സംബന്ധിച്ച് അധികം കേസുകളും കാണില്ല - കാരണം അവര്‍ അതൊന്നും ചെയ്യുന്നില്ല , ചെയ്യിക്കുന്നെ ഉള്ളൂ . അവരുടെ ബൌദ്ധിക പ്രചരണങ്ങള്‍ അത് തന്നെയാണ് ജമാ അത്തെ ഇസ്ലാമിയും . ജമാ അത്തെ ഇസ്ലാമി പരിസ്ഥിതി പ്രവര്‍ത്തനവും ആദിവാസി ക്ഷേമവും നടത്തുന്ന അതേ പോലെ തന്നെ വന വാസി കല്യാണും ആദിവാസി ക്ഷേമവുമൊക്കെ ആര്‍ എസ് എസ്സും ചെയ്യുന്നുണ്ട് . അതായത് മസ്തിഷ്ക പ്രക്ഷാളനം എന്നു കേട്ടിട്ടുണോ ലത് തന്നെ സംഗതി

      Delete
  2. വസ്തുനിഷ്ഠമായ ലേഖനം.
    അഭിനന്ദനങ്ങള്‍ .

    ReplyDelete
  3. നന്നായി എഴുതിയിരിക്കുന്നു സഹോദരാ..അഭിനന്ദനങ്ങൾ...

    ReplyDelete
  4. മികച്ച അവതരണം. കണിശമായ പറച്ചില്‍. അഭിനന്ദനങ്ങള്‍...

    ReplyDelete
  5. വളരെ കൃത്യം ആയ നിരീക്ഷണം, നന്നായി അവതരിപ്പിച്ചിരിക്കുന്നു. പുതിയ പുതിയ കുപ്പികളില്‍ ഈ വീഞ്ഞ് ഇനിയും വന്നു കൊണ്ടേ ഇരിക്കും...

    ReplyDelete
  6. പലരോടും പലപ്പോഴുമായി ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ കൂടിയാണ്‌ നീ ചോദിച്ചത്.
    കൈ തരുന്നു.

    ReplyDelete
  7. എനിക്കിപ്പോഴും ഈ വിഷയത്തില്‍ ഒരു വ്യക്തത വന്നിട്ടില. ആ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ ചില കാര്യങ്ങള്‍ പറയാനാഗ്രഹിക്കുന്നു.

    1, 2, 3: "യാഹൂ , ഗൂഗിള്‍ മുതലായ ആഗോള ബിസിനസ്സ് സ്ഥാപനങ്ങള്‍ കേരളാ പോലീസ് ചോദിച്ചാലുടന്‍ തന്നെ അവരുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന തരത്തില്‍ 268 പേരുടെ പാസ് വേഡ് അടക്കമുള്ള കാര്യങ്ങള്‍ കൊടുക്കുമോ ?" ഭീകരവാദ ബന്ധം ഉള്ള ആളുകളുടെ ആണെന്ന് പറഞ്ഞാല്‍ അവര്‍ കൊടുക്കില്ലേ? ഇന്നത്തെ മാധ്യമം റിപ്പോര്‍ട്ടിനെ വിശ്വസിക്കാമെങ്കില്‍ പോലീസ് ആവശ്യപെട്ട രേഖകള്‍ ഇതിനോടകം അവര്‍ക്ക് കിട്ടിയിരിക്കുന്നു, അതും 7 ഗിഗാബൈറ്റ്.
    ബൌദ്ധിക ജിഹാദ്
    ജമാഅത്തെ ഇസ്ലാമിക്ക് ഈ വിശേഷണം ഹമീദ്‌ ചേന്നമങ്ങല്ലൂര്‍ ചാര്‍ത്തി കൊടുക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ ആധുനിക മുസ്ലിം ബുദ്ധിജീവികളില്‍ പ്രമുഖരിലോരാളായ സിയാവുദ്ദീന്‍ സര്‍ദാര്‍ തന്‍റെ Desperately Seeking Paradise: Journeys of a Sceptical Muslim(Granta,2004) (സ്വര്‍ഗം തേടി ഹതാശനായി, (Other Books Calicut))എന്ന പുസ്തകത്തില്‍ ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പറയുന്നിടത്ത് ഈ വാക്ക്‌ ഉപയോഗിക്കുന്നുണ്ട്.
    വിജു വി നായരുടെ എഴുത്ത് ശൈലിയെ കുറിച്ചുള്ള നിരീക്ഷണങ്ങളോട് 100 ശതമാനം യോജിക്കുന്നു.
    "പോലീസുകാര്‍ക്കുള്ളില്‍ പോലും ജമാ അത്തെ ഇസ്ലാമിയുടെ അനുയായികള്‍ ഒളിഞ്ഞു പ്രവര്‍ത്തിക്കുന്നുണ്ടെന്നോ അതോ പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്താന്‍ പോലും കെല്‍പ്പുള്ള അതീവ സാങ്കേതികതകള്‍ കൈവശമുള്ളവരാണ് ജമാ അത്തെ ഇസ്ലാമിയുടെ അണിയറയിലുള്ളതെന്നോ ?" നല്ല തമാശ. പ്രവീണ്‍ സ്വാമിക്ക് കിട്ടാമെങ്കില്‍ അവര്‍ക്കും ആയിക്കുടെ?
    "സി പി എമ്മാണോന്ന് ചോദിച്ചാല്‍ സി പി എം ജമാ അത്തെ ഇസ്ലാമി ആണോന്ന് ചോദിച്ചാല്‍ അങ്ങനെ തന്നെ “ ഈയൊരു ഗണത്തില്‍ വരുന്ന കെ ഇ എന്‍ കുഞ്ഞയമ്മദ് സാബ്." എന്താ സുഹ്രത്തെ ഇത്? അങ്ങേര്‍ തന്നെ മുറിച്ചു കളഞ്ഞ കുഞ്ഞഹമ്മദ്‌ എന്ന വാല്‍ എന്തിനാ വീണ്ടും വീണ്ടും കൂടെ ചേര്‍ത്ത് കൊടുക്കുന്നത്?

    പിന്നെ സി പി എം കൈവശം വെച്ചിരുന്ന സ്ഥാനം വേറെ ആരെങ്കിലും ഏറ്റെടുക്കുന്നെങ്കില്‍ അത് സി പി എമ്മിന്റെ പിടിപ്പു കേടല്ലേ?

    കൂടുതല്‍ പിന്നീട് പറയാം.

    ReplyDelete
  8. @സമാന മനസ്കന്‍ : ഈ മെയില്‍ വിഷയത്തില്‍ ഈ മെയില്‍ ചോര്‍ത്തിയോ പോലീസിന്റെ ഭാഗത്തു വീഴ്ച വന്നോ എന്നുള്ള കാര്യത്തില്‍ എനിക്കും അസന്ദിഗ്ദമായ ഒരു അഭിപ്രായം ഒന്നുമില്ല , പക്ഷെ ഈയൊരു സംഭവത്തെ മാധ്യമം Exploit ചെയ്ത വിധം സംശയാകുലമാണ് . ഈയൊരു വാര്‍ത്തയില്‍ എന്തു മത സ്പര്‍ദ്ധ ?ഞങ്ങള്‍ മറ്റു മതക്കാര്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നു മാധ്യമം പത്രാധിപര്‍ നിഷ്കളങ്കതയോടെ നമ്മോടു ചോദിക്കുന്നു - . ഏതു മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മറ്റു മതത്തെക്കുറിച്ചു എന്തു പറയുന്നു എന്നല്ല തങ്ങളുടെ മതത്തെക്കുറിച്ചു , മതവിശ്വാസികളെക്കുറിച്ചു എന്തു പറയുന്നു /എന്തു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് അവരുടെ വൈകാരിക പ്രതിബദ്ധത ഉണരുന്നത് . ഉദാഹരണമായി കൈ വെട്ടു കേസ് - അതു ഒരു ക്രിസ്ത്യാനി പറഞ്ഞതു കൊണ്ടല്ല വിഷയമാകുന്നത് മറിച്ചു തന്റെ വിശ്വാസത്തെ , തന്റെ നില നില്‍പ്പിനെ ബാധിക്കുന്നുവെന്ന ഒരറിവാണ് , വിശ്വാസിയായ മുഹമ്മദ് അസറുദ്ദീന്‍ നൈക്കി ഷൂവിന്റെ പരസ്യത്തില്‍ അഭിനയിച്ചപ്പോഴും ഉണ്ടായല്ലൊ ഈ പ്രശ്നം പ്രവാചകന്റെ പേരുള്ള ഒരാള്‍ പാദരക്ഷയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ പാടില്ല - അതായത് തന്റെ മൌലിക വിശ്വാസത്തെ പോറലേല്‍പ്പിക്കാനോ തങ്ങള്‍ അരക്ഷിതരാണെന്ന ധാരണ പരത്താനോ മറ്റൊരു മതത്തിന്റെ സ്വാധീനം ആവശ്യമില്ല .

    എല്ലാ വര്‍ഗ്ഗീയ ധ്രുവീകരണവും ആരംഭിക്കുന്നത് - തങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെടുന്നു എന്ന ആശയം സ്ഥാപിച്ചെടുക്കുന്നതിലൂടെയാണ് .ഗോധ്ര കലാപത്തിന്റെ അടിസ്ഥാനം തന്നെ 56 കര്‍സേവകര്‍ ചുട്ടുകൊല്ലപ്പെട്ടിരിക്കുന്നു , തങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെട്ടിരിക്കുന്നു [അതാരാണ് ചെയ്തതെന്നു എനിക്കുറപ്പൊന്നുമില്ല - ഒരു പക്ഷെ സംഘപരിവാര്‍ തന്നെ ചെയ്തതാവാം ]

    തന്റെ മത വിശ്വാസം , താന്‍ വിശ്വസിക്കുന്ന മത വിഭാഗം അരക്ഷിതരാണ് , ഞങ്ങള്‍ ഒറ്റപ്പെടുന്നു , ഞങ്ങളെ ഒറ്റപ്പെടുത്തുന്നു , ഞങ്ങള്‍ സംഘടിക്കേണ്ടിയിരിക്കുന്നു - ഇതാണ് മാധ്യമത്തിന്റെ ഈ മെയില്‍ വിവാദം സൃഷ്ടിക്കുന്ന അജണ്ട , അതല്ലെന്നിപ്പോ ഓ അബ്ദു റഹിമാന്‍ ആണയിട്ടു പറഞ്ഞാലും വിശ്വസിക്കാന്‍ ഞാന്‍ ജമാ അത്തെ ഇസ്ലാമിക്കാരനല്ല . അങ്ങനെ തന്നെയാണ് ചര്‍ച്ചകളും പ്രചരണങ്ങളും നടക്കുന്നത് .

    ഞങ്ങള്‍ ഒറ്റപ്പെടുന്നു എന്നു വെച്ചാല്‍ ആരില്‍ നിന്നാണ് ഒറ്റപ്പെടുന്നത് ? ഞങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെടുന്നു എന്നു വെച്ചാല്‍ ആരില്‍ നിന്നാണ് ടാര്‍ജെറ്റ് ചെയ്യപ്പെടുന്നത് ? എന്താ സംശയം മറ്റു മത വിഭാഗങ്ങളില്‍ നിന്നാണ് നമ്മള്‍ ഒറ്റപ്പെടുന്നത് , മറ്റു മത വിഭാഗങ്ങള്‍ക്കു വേണ്ടിയാണ് ഭരണ കൂടം നമ്മളെ ടാര്‍ജെറ്റ് ചെയ്യുയ്ന്നത് . അതു കൊണ്ട് നമ്മള്‍ അരക്ഷിതരാണ് , നമ്മള്‍ സംഘടിക്കേണ്ടിയിരിക്കുന്നു .

    നോക്കൂ എത്ര ലളിതമായാണ് ഇസ്ലാമിക മൌലിക വാദം മാധ്യമം അതിന്റെ വായനക്കാരിലേക്കെത്തിക്കുന്നത് .എഴുതിയിരിക്കുന്നതേതോ ഒരു നായരും ഇനീപ്പോ എന്തു വേണം കൂടുതല്‍ വിശ്വാസ്യതയ്ക്ക് ?

    ReplyDelete
  9. യാഹൂവും ഗൂഗിളും കൂടി 7 ഗിഗാ ബൈറ്റ് ഡാറ്റ കൊടുത്തിരിക്കുന്നു എന്നത് വിശ്വസിക്കണോ ? ഈ 268 പേരുടെ മാത്രം 7 ഗിഗാ ബൈറ്റ് ഒക്കെ ഉണ്ടാകുമോ ? ഇനീപ്പോ മാധ്യമം നായര് പറഞ്ഞ പോലെ ലോഗ് ഇന്‍ ഡീറ്റെയിത്സ് അഥവാ പാസ്സ് വേഡ് കൊടുത്തിരുന്നെങ്കില്‍ 7 ഗിഗാ ബൈറ്റ് പോയിട്ട് 7 എം ബി പോലുമുണ്ടാകില്ല .അപ്പോള്‍ പോലീസിനു പാസ്സ് വേഡു കിട്ടിയിട്ടില്ല എന്നര്‍ത്ഥം . പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ പെട്ട ഒരാളുടെ മെയില്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഉള്ള 268 പേരുടെ വ്യക്തിഗത വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നു .അതിനു സര്‍വ്വീസ് പ്രൊവൈഡറുടെ സഹായം തേടുന്നു - ഇതല്ലെ സംഗതി ? ഇതു ചരിത്രത്തില്‍ ആദ്യമായിട്ടുണ്ടായതൊന്നുമാവില്ലല്ലോ വര്‍ഷങ്ങളായി ഇന്റലിജന്‍സ് ബ്യൂറോ ഇങ്ങനെയൊക്കെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത് . അയാളുടെ കോണ്ടാക്റ്റ് ലിസ്റ്റിലെ 268 പേരില്‍ 258 പേരും മുസ്ലീമായിരിക്കുന്നത് അയാളുടെ കുഴപ്പമാണ് , അയാളുടെ മാനസിക നില അതായതു കൊണ്ടു തന്നെയാവും അതിനു സര്‍ക്കാറിനോ പോലീസിനോ ഒന്നും ചെയ്യാനാവില്ല .

    ReplyDelete
  10. മാധ്യമത്തില്‍ യാസീന്‍ അഷ്രഫിന്റെ മീഡിയാ സ്കാന്‍ വായിക്കാറുണ്ടോ ? ഇല്ലെങ്കില്‍ ഞാന്‍ വായിക്കാറുണ്ട് അതില്‍ ഒന്നിലേറെ തവണ യാസീന്‍ അഷ്രഫ് വിമര്‍ശിച്ചിട്ടുള്ള ആളാണ് പ്രവീണ്‍ സ്വാമി . പ്രവീണ്‍ സ്വാമിയും ഇന്റലിജന്‍സ് ബ്യൂറോയും തമ്മിലുള്ള ബന്ധവും അവിടെ നിന്നു കിട്ടുന്ന വാര്‍ത്തകളെ പ്രവീണ്‍ സ്വാമി വ്യാഖ്യാനിക്കുന്ന വിധവുമെല്ലാം പലയാവൃത്തി യാസീന്‍ അഷ്രഫ് വിമര്‍ശിച്ചിട്ടുണ്ട് , അതില്‍ പറയുന്നത് പ്രവീണ്‍ സ്വാമിക്കു ഇന്റലിജന്‍സുമായുള്ള അടുപ്പത്തെപ്പറ്റിയാണ് അങ്ങനെയാണ് ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചൊക്കെ പ്രവീണ്‍ സ്വാമി ഹിന്ദുവില്‍ എഴുതുന്നത് , ഹിന്ദു പോലെ ഇടത് പക്ഷ ആശയങ്ങളുള്ള ഒരു പത്രത്തില്‍ വാര്‍ത്തകള്‍ വ്യാഖ്യാനിച്ചെഴുതുന്നതിനൊക്കെ ഒരു പരിധിയുണ്ട് . ഇവിടെ അങ്ങനെയാണോ സ്ഥിതി ? അതീവ രഹസ്യ സ്വഭാവമുള്ള ഒരു കേസിന്റെ വിവരങ്ങള്‍ ജമാ അത്തെ ഇസ്ലാമി പോലെ ഒരു സംഘടനയ്ക്കു കിട്ടുന്നു .അവര്‍ അതിനെ വ്യാഖ്യാനിച്ചു വലിയൊരു ഇര - സ്വത്വ വാദം ലൈനിലേക്കു കൊണ്ടു വരുന്നു . അതു ഗുരുതരമായ മാധ്യമ കുറ്റ കൃത്യം തന്നെയാണ് . മാധ്യമം പത്രാധിപരോ മറ്റോ സര്‍ക്കാറിനെ വെല്ലുവിളിക്കുന്നതു കേട്ടു - ധൈര്യമുണ്ടെങ്കില്‍ കേസ് എടുക്കാന്‍ പറഞ്ഞു , തിരിച്ചു ഒരു വെല്ലുവിളി പകരമായി തരാം - മനോരമയും കേരളാ കൌമുദിയും കൂടി പരമ്പരകള്‍ എഴുതി , നിരന്തരം തെറ്റായ വിവരങ്ങള്‍ കൊടുത്ത് എത്രയോ ദിവസങ്ങളില്‍ ലവ് ജിഹാദിനെപ്പറ്റി നുണകള്‍ എഴുതി വിട്ടിരിക്കുന്നു , എത്രയോ പേര്‍ ബാധിപ്പിക്കപ്പെട്ടു എന്നിട്ടു ആരെങ്കിലും കേസ് കൊടുത്തോ , ഇപ്പറയുന്ന മാധ്യമത്തിനു കൊടുക്കാമായിരുന്നല്ലോ , അല്ലെങ്കില്‍ ജമാ അത്തെ ഇസ്ലാമിക്കു കൊടുക്കാമായിരുന്നല്ലോ എന്തു കൊണ്ടു കൊടുത്തില്ല ?

    ReplyDelete
  11. കെ ഇ എന്നെ കെ ഇ എന്‍ കുഞ്ഞയമ്മദ് ആക്കുന്നത് , മൂപ്പരുടെ ഉള്ളിലെ കുഞ്ഞയമ്മദ് എപ്പോഴും കെട്ടു പൊട്ടിച്ചു പുറത്തു ചാടാന്‍ വെമ്പി നില്‍ക്കുന്നത് ഓരോരോ വാക്കുകളിലും വ്യക്തമാകുന്നതു കൊണ്ടു തന്നെയാണ് . കെ ഇ എന്‍ ആണ് ജമാ അത്തെ ഇസ്ലാമിയുടെ ഈ ഒരു ലൈന്‍ - അതായത് മുസ്ലീം ഇര - ഹിന്ദു വേട്ടക്കാരന്‍ , ക്രിസ്ത്യാനി ചട്ടക്കാരന്‍ എന്നീ സംഗതികളൊക്കെ മലയാളികള്‍ക്കിടയിലേക്ക് കടത്തി വിടാന്‍ നോക്കിയത് , സംഗതി പൊളിഞ്ഞു പാളീസായെങ്കിലും അതിന്റെ ബാക്കി പത്രമാണ് മേല്‍പ്പറഞ്ഞ സംഭവഗതികള്‍ .

    കെ ഇ എന്റെ ഇരകളുടെ മാനിഫെസ്റ്റോ യില്‍ നിന്നു ചില ഉദ്ധരണികള്‍ തരാം -

    1. ജാതിരഹിത സമൂഹം എന്ന ആശയത്തെ സവര്‍ണ മനോഭാവം സന്തോഷ പൂര്‍വ്വം ശരി വെക്കുന്നത് കീഴ് ജാതിക്കാര്‍ അനുഭവിക്കുന്ന പരിമിതമായ അവകാശങ്ങള്‍ പോലും അട്ടിമറിക്കാനുള്ള ജനാധിപത്യ വിരുദ്ധ പദ്ധതി മനസ്സില്‍ വെച്ചു കൊണ്ടാണ്

    2.മുസ്ലീം മത മൌലിക വാദം ഏക മുഖമല്ല .സാമ്രാജ്യത്വ വിരുദ്ധതയും സാമ്രാജ്യത്വ വിധേയത്വവും പുലര്‍ത്തുന്ന അതിന്റെ വ്യത്യസ്ത മുഖങ്ങള്‍ വേര്‍ തിരിച്ചു കാണേണ്ടതുണ്ട് .ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന ചെറുത്തു നില്‍പ്പുകള്‍ക്ക് ഇസ്ലാമികമായ പ്രചോദനങ്ങള്‍ ഉണ്ടാകുന്നുണ്ട് “രചനാത്മകമായ മത മൌലിക വാദം “ “നിഷേധാത്മകമായ മത മൌലിക വാദം “ എന്ന വര്‍ഗ്ഗീകരണം ഇന്ന് എത്രത്തോളം പ്രസക്തമാണ് എന്നു ആലോചിക്കാവുന്നതാണ്

    3.സ്വവര്‍ഗ്ഗ രതി പ്രണയ തിരസ്കാരത്തിന്റെ പ്രത്യയ ശാസ്ത്രവും സ്വകാര്യ വല്‍ക്കരണത്തിന്റെ ആയുധമേന്തിയ ആവിഷ്കാരവുമാണ് . നാളെ അതു മനുഷ്യ സംസ്കാരത്തിന് തന്നെ ഒരു ബാധ്യതയായി തീരും . സ്വവര്‍ഗ്ഗ രതിയെ കൊണ്ടാടുന്നവര്‍ നാളെ “ജന്തു - മനുഷ്യക്കൂട്ടായ്മ “യുടെ അനിവാര്യതയെക്കുറിച്ചു തീസ്സീസുകള്‍ അവതരിപ്പിക്കും


    സവര്‍ണ്ണ ഹിന്ദുത്വത്തെയും അതിന്റെ ഫാസിസ്റ്റ് മനോഭാവത്തെയും നിരന്തരം ആക്രമിക്കുന്ന കെ ഇ എന്‍ ഇസ്ലാമിക മത മൌലികവാദത്തെപറ്റി അധികം ആശങ്കപ്പെട്ടു കണ്ടിട്ടില്ല എന്നു മാത്രമല്ല ഇസ്ലാമിക സ്വത്വ വാദത്തിലൂടെ ഇരയാക്കപ്പെടുന്നവരുടെ ഐക്യം ആവശ്യപ്പെടുകയും കൂടി ചെയ്യുന്നു .ഇസ്ലാമിക മൌലിക വാദികള്‍ സ്വവര്‍ഗ്ഗ രതിയെക്കുറിച്ചു പ്രചരിപ്പിക്കുന്ന അതേ നിലപാടു തന്നെയാണ് സ്വത്വവാദമുന്നയിച്ച കെ ഇ എന്നും പറയാന്ന് ശ്രമിക്കുന്നത് .മൂന്നാം ലിംഗക്കാരുടെ അവകാശങ്ങളെക്കുറിച്ചു ലോകം കാരുണ്യ പൂര്‍വ്വം ഇടപെടുന്നിടത്താണ് കെ ഇ എന്‍ തന്റെസിദ്ധാന്തത്തിന്റെ പ്രചാരകനാകുന്നത് . ശാസ്ത്രീയവും സാമൂഹികവുമായ മാനങ്ങളില്‍ സ്വവര്‍ഗ്ഗ ലൈംഗികതയും മൂന്നാം ലിംഗക്കാരുടെ ജീവിതവുമെല്ലാം സമൂഹം അംഗീകരിക്കേണ്ടതാണെന്നും അതു അവരുടെ അവകാശമാണെന്നുമുള്ള സ്വത്വ വാദം നില നില്‍ക്കുമ്പോള്‍ കെ ഇ എന്‍ ഉന്നയിക്കുന്ന സ്വത്വ വാദം വെറും മത മൌലിക തീവ്ര വാദം മാത്രമാകുന്നു .പക്ഷെ സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചുള്ള തന്റെ പുസ്തകത്തിലെ നിലപാടുകള്‍ മാറ്റിക്കൊണ്ടു ഒരു വെബ് സൈറ്റില്‍ ഈയിടെ ഒരു അഭിമുഖം വായിച്ചിരുന്നു .അഭിമുഖം നടത്തിയ ബുജികള്‍ എന്തായാലും ഇരകളുടെ മാനിഫെസ്റ്റോയോ , കെ ഇ എന്നെയോ വായിച്ചിട്ടുണ്ടാവില്ല അല്ലെങ്കില്‍ പിന്നെ സ്വവര്‍ഗ്ഗ ലൈംഗികതയെ ഇപ്പോള്‍ ന്യായീകരിക്കുമ്പോള്‍ മുഴുങ്ങസ്യാന്നു ഇരിക്കില്ലല്ലോ :)

    ReplyDelete
  12. ആള്‍ക്കെമിസ്ടിന്റെ പതിവ് ശൈലിക്ക് വിപരീതമായി , ഒട്ടും വസ്തുനിഷ്ടം അല്ലാത്ത, എന്നാല്‍ ഊഹാപോഹങ്ങളും അതില്‍ നിന്നും ഉറവെടുത്ത വ്യാകുലതകളും നീരസങ്ങളും മാത്രം കുത്തി നിറച്ച ലേഖനം !

    മാധ്യമം പത്രം ആര് നടത്തുന്നതാണ് , അവരുടെ അജണ്ടയും പോളിസിയും എന്താണ് എന്നൊന്നും ആല്‍കെമിസ്റ്റ് ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല എന്നത് ഈ ലേഖനത്തിലൂടെ ആല്‍കെമിസ്റ്റ് വ്യക്തമാക്കുന്നു. മാധ്യമം ഉടമസ്ഥപ്പെട്ടിരിക്കുന്ന പ്രസ്ഥാനം തന്നെ അത് ആര്‍ക്കും ആക്സസ് ചെയ്യാവുന്ന അവരുടെ വെബ്‌ സൈറ്റില്‍ പറഞ്ഞിട്ടും ഉണ്ട് ! അപ്പൊ..പിന്നെ ഈ ബൌധിക ജിഹാദ് , സ്ലോ പോയിസനിംഗ് എന്നൊക്കെ ഉള്ള വ്യാകുലതകള്‍ക്ക് അടിസ്ഥാനം എവിടെയാണ് ?

    ഇനി , ഇപ്പോഴത്തെ വിഷയം നിയമപരമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാതെ, ഒരു സര്‍ക്കാര്‍ സംവിധാനം ചില പൌരന്മാരുടെ സ്വകാര്യതയിലേക്ക് രഹസ്യമായി ഊളിയിടുന്നു എന്നുള്ള ആരോപണം ആണ് മാധ്യമം മുന്നോട്ടു വെക്കുന്നത്. ഒപ്പം, കൃത്യമായ തെളിവുകള്‍ ഇല്ലാതെ കുറെ പൌരന്മാര്‍ ഒരു നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധം ഉള്ളവരാണ് എന്ന് ഒരു ആധികാരിക രേഖയില്‍ സര്‍ക്കാരിനെ പ്രതിനിധാനം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍ രേഖപ്പെടുതിയിരിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അത് പുറത്തു കൊണ്ടുവരേണ്ടത് മാധ്യമ ധര്‍മ്മം തന്നെയാണ്. മാധ്യമം അവരുടെ വാര്‍ത്തയില്‍ പറഞ്ഞിരുന്നു 268 പേരില്‍ പത്തു പേര്‍ മുസ്ലിം വിഭാഗത്തില്‍ നിന്നും ഉള്ളവരല്ല എന്ന്.
    മേല്‍ പറഞ്ഞ പ്രഖ്യാപിത അജണ്ടയില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ പത്രം ആയത്‌ കൊണ്ട് സ്വാഭാവികമായും , അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തോട്‌ കൂടുതല്‍ താല്പര്യം അവര്‍ക്കുണ്ടാവും. അത് ഒളിച്ചു വെച്ചിരുന്നു എങ്കില്‍ അല്ലെ അതൊരു രഹസ്യ അജണ്ട എന്ന താങ്കളുടെ ആരോപണത്തെ ന്യായീകരിക്കൂ ?


    ഏഴു ജി ബി വിവരങ്ങള്‍ ഈ മെയില്‍ കമ്പനികള്‍ കൈമാറി എന്ന് തെളിവുകളോടെ വാര്‍ത്ത പുറത്തു വന്ന സ്ഥിതിക്ക് , മേല്‍ ലേഖനത്തിലെ ലേഖകന്റെ മിക്ക ആകുലതകളും പൊളിയുകയാണ് !
    പിന്നെ, ഒരു പത്രത്തിന് , പ്രത്യേകിച്ച് മാധ്യമത്തിനു അവരുടെ പനി ചെയ്യാന്‍ എന്തൊക്കെ സൗകര്യം ഉപയോഗപ്പെടുത്താം, അല്ലെങ്കില്‍ പെടുത്താന്‍ പാടില്ല എന്നുള്ള ആകുലത ഏറെ ഇഷ്ടായി !!

    ReplyDelete
  13. @nakshu - വസ്തു നിഷ്ടം അല്ലാത്തതെവിടെ ആണ് എന്നു വ്യക്തമായില്ല , മാധ്യമം വാരികയോട് നീരസം വ്യാകുലത ഇത്യാദി ഐറ്റംസ് ഒന്നും എനിക്കില്ല എന്നു മാത്രമല്ല കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മാധ്യമം വാരിക സ്ഥിരമെന്നോണം വായിക്കുന്ന ആളുമാണ് ഞാന്‍ . അതു കൊണ്ടു തന്നെയാണ് അവരുടെ ഹിഡന്‍ ആശയങ്ങള്‍ മുഖ്യധാരാ വിഷയങ്ങളിലൂടെ ഒളിച്ചു കടത്തപ്പെടുന്നു എന്നു തോന്നിയത് . അങ്ങനെ വെറുതെ തോന്നുകയല്ല എന്നു സ്ഥാപിക്കാന്‍ ഒരു നൂറു ഉദാഹരണങ്ങള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ മാധ്യമം ആഴ്ചപ്പതിപ്പു ഒത്തു നോക്കി പറയാന്‍ കഴിയും . മാധ്യമത്തിന്റെ , ജമാ അത്തെ ഇസ്ലാമിയുടെ അജണ്ട ഒക്കെ അവിട് നില്‍ക്കട്ടെ ..ജനാധിപത്യമാണല്ലോ സംഗതി . ഒരു ജനാധിപത്യ രാജ്യത്തെ പൌരന്റെ സ്വകാര്യതകള്‍ ഹനിക്കാന്‍ പാടില്ല എന്നാണ് - എന്നു മുതലാണ് ഈ മാധ്യമം ഈ നിലപാടുകളൊക്കെ സ്വീകരിച്ചത് - 2 ജി & 3 ജി അഴിമതി കേസില്‍ രത്തന്‍ ടാറ്റ മുതല്‍ വാജ്പേയിയുടെ മരുമകന്‍ രഞ്ചന്‍ ഭട്ടാചാര്യയുടെ ഫോണ്‍ വരെ ഇന്റലിജന്‍സും സി ബി ഐയും ചോര്‍ത്തിയില്ലെ ? അന്നു അതിനെ സംബന്ധിച്ച വാര്‍ത്തകള്‍ വലിയ ക്രെഡിറ്റ് ആയാണ് മാധ്യമം കൊടുത്തിരുന്നത് . അതു കോര്‍പ്പറേറ്റ് ദുഷ്ടന്മാരല്ലെ ഇവിടെ സാധാരണക്കാരായ പാവങ്ങളല്ലെ എന്നാണെങ്കില്‍ പിന്നെ ജനാധിപത്യത്തെക്കുറിച്ചൊന്നും പറയരുത് , അങ്ങനെ സെലക്റ്റീവ് ജനാധിപത്യം വേണ്ടാ .സംശയം തോന്നുന്ന ഈ ഫോണ്‍ ചോര്‍ത്തല്‍ , ഈ മെയില്‍ ചോര്‍ത്തല്‍ ഒക്കെ നമ്മുടെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റുട്ടീന്‍ നടപടി ക്രമങ്ങള്‍ ആണ് അതില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നിരീക്ഷണത്തിലായ ഒരാളുടെ ഫ്രണ്ട്സ് ഭൂരിഭാഗവും മുസ്ലീങ്ങള്‍ ആയത് ആരുടെ കുറ്റമാണ് ?

    ReplyDelete
  14. മറ്റൊരു കാര്യം - സിമി ബന്ധം ഉണ്ടോ ഇല്ലയോ എന്നു അന്വേഷിക്കാനാണല്ലോ ഈ രഹസ്യ സ്വഭാവമുള്ള അന്വേഷണം അതെങ്ങനെയാണ് നിയമ പരമാക്കുക ? അതായത് സംശയം തോന്നുന്ന X ന്റെ മെയിലുകള്‍ പരിശോധിക്കാന്‍ കോടതി ഉത്തരവ് വാങ്ങുക അതിനു ശേഷം X ന്റെ അനുവാദത്തോടെ മെയിലുകള്‍ ഒക്കെ പരിശോധിച്ചു തൃപ്തിപ്പെടുക - ഇതായിരിക്കും താങ്കള്‍ ഉദ്ദേശിക്കുന്ന നിയമ പരമായ സംവിധാനം !!!! - പോലീസ് പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ പതിന്മടങ്ങ് കുറ്റവാളികള്‍ അവര്‍ പിടിക്കപ്പെടാതിരിക്കാന്‍ ശ്രമിക്കും - അങ്ങനെയുള്ള സാഹചര്യങ്ങള്‍ രഹസ്യ നിരീക്ഷണങ്ങള്‍ സ്വാഭാവികമാണ് . ഒരു കാലത്തു ഇന്ഡ്യന്‍ ഗവണ്മെന്റിനെ തന്നെ നിയന്ത്രിച്ച അമര്‍ സിങ്ങിന്റെ ഫോണ്‍ ചോര്‍ത്തിയിരിക്കുന്നു , ഇന്‍ഡ്യയിലെ വന്‍ കിട കോര്‍പ്പറേറ്റുകളുടെ വരെ ഫോണ്‍ ചോര്‍ത്തുന്നു , മെയിലും ചോര്‍ത്തുന്നുണ്ടാകാം - ചില അന്വേഷണങ്ങള്‍ക്കു അതൊക്കെ സ്വാഭാവികമാണ് അല്ലാതെ കുറ്റവാളി ആരെന്നു കണ്ടെത്താന്‍ പാഴൂര്‍ പടിപ്പുരയില്‍ പോയി മഷി നോക്കാന്‍ പറ്റ്വോ ?

    ReplyDelete
  15. ഒരു പ്രസ്ഥാനത്തിന് അല്ലെങ്കില്‍ ഒരു മാധ്യമത്തിനു അതിന്റേതായ വീക്ഷണങ്ങള്‍ ഉണ്ടാവുക അപരാധമൊന്നുമല്ല ! സ്വാഭാവികമായും അത് പ്രോപഗേറ്റ് ചെയ്യാന്‍ തന്നെ ആവും അവര്‍ കഷ്ടപ്പെട്ട് പ്രസിദ്ധീകരണങ്ങള്‍ നടത്തുന്നത് ! അത് ഒരു താങ്കളുടെ വീക്ഷണങ്ങളുമായി ഒത്തു പോകുന്നത് അല്ല എന്ന് വെച്ചു , അതിനെ ഹിഡന്‍ അജണ്ടയുടെ ഒളിച്ചു കടത്തല്‍ ആയി ആരോപിക്കുന്നതില്‍ എന്ത് ആനന്ദമാണ് ?
    അതോ, ആരുടേയും ഹിഡന്‍ അജണ്ടകള്‍ ഒക്കെ മനസ്സിലാക്കാന്‍ മാത്രം അതിബുദ്ധിമാന്‍ ആണ് താങ്കള്‍ എന്ന് സ്വയം വിലയിരുത്തി അഭിമാനിക്കുകയാണോ ? മാധ്യമം ആഴ്ചപ്പതിപ്പ് പതിവായി വായിക്കുന്ന അത്യാവശ്യം ബുദ്ധി ഉള്ള (അതില്ലാത്തവര്‍ മാധ്യമം ആഴ്ചപ്പതിപ്പ് പതിവായി വായിക്കില്ല എന്നാണ് എന്റെ വിചാരം !!) വളരെ എളുപ്പത്തില്‍ മനസ്സിലാകുന്നതാണ് അതിന്റെ ശൈലി. അത് അവര്‍ പ്രോപഗേറ്റ് ചെയ്യുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമല്ല എന്നത് തന്നെ ആണ് വരുടെ സത്യസന്ധതക്കു മാറ്റു കൂട്ടുന്നതും .
    താങ്കള്‍ പേരെടുത്തു പറഞ്ഞവരുടെ ഒക്കെ വിവരങ്ങള്‍ ചോര്‍ത്തിയതിനു , അത് പുറത്തായപ്പോള്‍ കേസും ഉണ്ടായതല്ലേ ?
    ഇവിടെ , ഒരു കൂട്ടം പൌരന്മാരെ ഒരു നിരോധിത സംഘടനയുമായി ബന്ധം ഉള്ളവര്‍ എന്ന് ഒരു ആധികാരിക രേഖയില്‍ ചാപ്പ കുതിയതില്‍ താങ്കള്‍ക്കു എന്താണ് പറയാനുള്ളത് ? നാളെ ഇവരില്‍ ആരെ കുറിച്ച് എങ്കിലും ഒരു കോഴി മോഷണ കേസ് ഉണ്ടായാല്‍ അയാളെ ഭീകരന്‍ ആക്കാന്‍ താങ്കള്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് റഫറന്‍സ് ആക്കാന്‍ ആ രേഖ ഉപയോഗപ്പെടും എന്നത് കൊണ്ടോ ?
    റൂട്ടിന്‍ നടപടിക്രമങ്ങള്‍ എന്ന് പറഞ്ഞു ലാഘവീകരിക്കുന്ന താങ്കള്‍ക്കു ഇത് സംബന്ധിച്ച നിയമ വ്യവസ്ഥകളെ കുറിച്ച് ഒന്നും അറിയാത്തതോ , അറിയില്ല എന്ന് നടിക്കുന്നതോ ?
    അതോ... ജനാധിപത്യ വ്യവസ്ഥയില്‍ ചില ഘട്ടങ്ങളില്‍ചില സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മാത്രം നിയമസംവിധാനങ്ങളെ മാറി കടക്കാന്‍ അവകാശം ഉണ്ട് എന്ന് താങ്കള്‍ വിശ്വസിക്കുന്നുവോ ?

    ReplyDelete
  16. സംശയിക്കപ്പെടുന്ന എക്സ് എന്നാ ഒരാളുടെ കോണ്ടാക്റ്റ്‌ ലിസ്റ്റില്‍ പേര് ഉണ്ടായി എന്ന ഒരു കാരണം കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയില്‍ കൈ കടത്തിയ രീതിയെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല ..........

    ReplyDelete
  17. @Alchemist: " അതല്ലെന്നിപ്പോ ഓ അബ്ദു റഹിമാന്‍ ആണയിട്ടു പറഞ്ഞാലും വിശ്വസിക്കാന്‍ ഞാന്‍ ജമാ അത്തെ ഇസ്ലാമിക്കാരനല്ല." അപ്പോ കാര്യം കിടക്കുന്നത് അവിടെയാണ്. അബ്ദുറഹിമാന്‍ പറയുന്നതോ ഷെയ്ഖ്‌ മുഹമ്മദ്‌ കാരക്കുന്നോ പറയുന്നത് എല്ലാം വിശ്വസിക്കാന്‍ ഞാനും ജമാഅത്തെ ഇസ്ലാമിക്കാരന്‍ ഒന്നുമല്ല.ഈ പറയപ്പെടുന്ന ഇഖ്‌ാമത്തുദീന്‍ നിലവില്‍ വന്നാല്‍ നില നില്‍പ് പരുങ്ങലിലായി പോകുന്ന ഒരാളാണ്. എന്ന് വെച്ച് ജമാഅത്തെ ഇസ്ലാമി എന്ന പേര്‍ കേട്ടാല്‍ ഉടനെ വിളറി പിടിക്കുകയും ഇല്ല. അത് മാത്രം മതിയാവില്ലല്ലോ അല്ലെ, അവരോടു പൂര്‍ണ ശത്രുത പ്രാഖ്യപിച്ചില്ലേല്‍ ചിലപ്പോ എന്റെ പേരിലെ മുഹമ്മദ്‌ പുറത്തു ചാടുന്നതാണെന്ന് പറയുമായിരിക്കും. നായരുമാരെയും നമ്പൂതിരിമാരെയും വെച്ച് മാധ്യമത്തിന് ഇറങ്ങേണ്ടി വരുന്നത് അവരുടെ ഒളിയജണ്ട കൊണ്ട് മാത്രമാവില്ല, അല്ലെങ്കില്‍ ആ ഒളിയജണ്ട ആവശ്യമാക്കി തീര്‍ക്കുന്ന ഒരു തരം അധീശ്വത സെകുലര്‍ വേവലാതിയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ആ റിപ്പോര്‍ട്ട്‌ ഒരു മുസ്ലിം നാമധാരിയാണ് എഴുതിയിരുന്നതെങ്കില്‍ ഇതൊന്നുമാല്ലായിരിക്കും പലരുടെയും പ്രതികരണം.

    ReplyDelete
  18. @Alchemist: മീഡിയ സ്കാന്‍ സ്ഥിരമായി വായിക്കുന്ന ഒരാള്‍ തന്നെയാണ് ഞാനും. "ഹിന്ദു പോലെ ഇടത് പക്ഷ ആശയങ്ങളുള്ള ഒരു പത്രത്തില്‍ വാര്‍ത്തകള്‍ വ്യാഖ്യാനിച്ചെഴുതുന്നതിനൊക്കെ ഒരു പരിധിയുണ്ട്." this explains a lot about how you look at things. I do not understand what is that 'limit' you meant.

    പിന്നെ, ഇപ്പോഴും കെ ഇ എന്നിലും ഹമീദ്‌ ചേന്നമങ്ങല്ലൂരിലും ദി ഹിന്ദുവിലും കുടുങ്ങി കിടക്കുന്നതിനു പകരം ഫൈസല്‍ ദേവ്ജിയെയോ ജൂഡിത്ത് ബട്ലെരെയോ ഒക്കെ മനസിലാക്കാന്‍ ശ്രമിച്ചാല്‍ സ്വതം ഇര മൌലിക വാദം എന്നൊക്കെ കേള്‍ക്കുമ്പോഴേ വിറളി പിടിക്കുന്നത് ഒഴിവാക്കാന്‍ പറ്റും.

    ReplyDelete
  19. ഭാര്യയുമായി വഴക്കടിക്കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ ഭാര്യയുടെ മുന്‍ കാമുകന്‍റെ പേര്‍ പറഞ്ഞു പോയിന്റ്‌ നേടാന്‍ നോക്കുന്നത് പോലെയാണ് ഇടയ്ക്കിടെ സിമി ബന്ധം സിമി ബന്ധം എന്ന് പറയുന്നത് എന്ന് തോന്നിപ്പോകുന്നു.

    ReplyDelete
  20. ഭാര്യയുമായി വഴക്കടിക്കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ ഭാര്യയുടെ മുന്‍ കാമുകന്‍റെ പേര്‍ പറഞ്ഞു പോയിന്റ്‌ നേടാന്‍ നോക്കുന്നത് പോലെയാണ് ഇടയ്ക്കിടെ സിമി ബന്ധം സിമി ബന്ധം എന്ന് പറയുന്നത് എന്ന് തോന്നിപ്പോകുന്നു.
    _____________________________________
    ഹിയര്‍.... ഹിയര്‍ !!!

    :)

    ReplyDelete
  21. മായക്കാഴ്ചകളുടെ ഉപകരണമായ കലെടോസ്കോപ്പിനു ബ്ലോഗിന് 'ടീം ടൈം ബ്ലോഗ്‌' എന്ന് ഒരു വിശേഷണം കൂടി നല്‍കിയപ്പോ.... അത് നായനാര്‍ സഖാവ പണ്ട് പറഞ്ഞ മാതിരി ഉള്ള ഒരു ചായ കുടി ആകും എന്ന് പ്രതീക്ഷിച്ചിരുന്നില്ല !!
    ചായ കുടിക്കുന്നത് പോലെ ലാഘവമായി എഴുതുന്ന /വായിക്കേണ്ടുന്ന ഒരു ബ്ലോഗ്ഗില്‍ ഇത്ര ഗഹനമായ കാര്യങ്ങള്‍ ലാഘവമായി കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മുന്‍‌കൂര്‍ ജാമ്യം ആയിരുന്നോ തലക്കെട്ടില്‍ ആ വിശേഷണം ചേര്‍ക്കല്‍ , ശ്രീ.ആല്‍ക്കെമിസ്റ്റ് ?
    :)

    ReplyDelete
  22. "യാഹൂവും ഗൂഗിളും കൂടി 7 ഗിഗാ ബൈറ്റ് ഡാറ്റ കൊടുത്തിരിക്കുന്നു എന്നത് വിശ്വസിക്കണോ ? ഈ 268 പേരുടെ മാത്രം 7 ഗിഗാ ബൈറ്റ് ഒക്കെ ഉണ്ടാകുമോ ? ഇനീപ്പോ മാധ്യമം നായര് പറഞ്ഞ പോലെ ലോഗ് ഇന്‍ ഡീറ്റെയിത്സ് അഥവാ പാസ്സ് വേഡ് കൊടുത്തിരുന്നെങ്കില്‍ 7 ഗിഗാ ബൈറ്റ് പോയിട്ട് 7 എം ബി പോലുമുണ്ടാകില്ല"
    കേവലം മൂന്ന് വര്ഷം മുന്‍പ്‌ മാത്രം തുടങ്ങിയ എന്റെ ജിമെയില്‍ accountinte താഴെ കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്. "Using 3291 MB of your 7671 MB" അതായത്‌ ആറു ഗിഗാബൈറ്റിനടുത്ത്‌... അപ്പൊ 268 പേരുടെ മെയിലില്‍ നിന്ന്, അതായത്‌ ചോര്തിയിട്ടുണ്ടെങ്കില്‍, 7 M B പോലും കാണില്ല എന്നാണു താങ്കള്‍ വിശ്വസിക്കുന്നതെന്കില്‍ ഒന്നും പറയാനില്ല.

    "ഇനീപ്പോ മാധ്യമം നായര് പറഞ്ഞ പോലെ ലോഗ് ഇന്‍ ഡീറ്റെയിത്സ് അഥവാ പാസ്സ് വേഡ് കൊടുത്തിരുന്നെങ്കില്‍ 7 ഗിഗാ ബൈറ്റ് പോയിട്ട് 7 എം ബി പോലുമുണ്ടാകില്ല .അപ്പോള്‍ പോലീസിനു പാസ്സ് വേഡു കിട്ടിയിട്ടില്ല എന്നര്‍ത്ഥം" നല്ല തമാശ. പാസ്‌ വേര്‍ഡ്‌ കൊടുക്കാതതോണ്ട് എല്ലാം കൂടെ കുത്തി പൊളിച്ചു എടുതതോണ്ടാവും 7 G B കനം:)

    ReplyDelete
    Replies
    1. sorry. ചെറിയൊരു പിഴവ്‌... ആറു ഗിഗാബൈറ്റിനടുത്ത്‌. എന്നെഴുതിയത് മൂന്നു ഗിഗാബൈറ്റിനടുത്ത്‌. എന്ന് വായിക്കാന്‍ അപേക്ഷ

      Delete
  23. ഒരു നിഷ്പക്ഷമായ വില ഇരുത്തൽ അല്ലന്ന് തോന്നുന്നത് കൊണ്ട് ലേഖനത്തോട് യോജിക്കാൻ കഴിയുന്നില്ല..

    ReplyDelete
  24. എഴുതിയ കാര്യങ്ങളോട് യോജിക്കാനും വിയോജിക്കാനും എല്ലാ‍വര്‍ക്കും അവകാശമുണ്ട് , ഞാനതിനെ നിരുത്സാഹപ്പെടുത്തുന്നില്ല .പക്ഷെ മതപരമായ വൈകാരിക ആഭിമുഖ്യത്തെ പുറത്തു നിര്‍ത്തിക്കൊണ്ടു വസ്തുനിഷ്ടമായി ചിന്തിച്ചാല്‍ തെളിയാവുന്നത്ര ലളിതമായ സംഗതിയേ ഞാന്‍ പറഞ്ഞിട്ടുള്ളൂ .

    @സമാന മനസ്കന്‍ - സാന്ദര്‍ഭികമായി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അടര്‍ത്തിയെടുത്തു - “ഓഹോ അതാണല്ലെ കാര്യം ഇപ്പം മനസ്സിലായി “ എന്ന കണ്ടു പിടുത്തം നടത്തുന്നതില്‍ വലിയ കാര്യമൊന്നുമില്ല , അടിസ്ഥാന പരമായി എന്താണ് ഈ മെയില്‍ വിവാദത്തെ സംബന്ധിച്ച നിലപാട് എന്നു ഞാന്‍ മേല്‍പ്പറഞ്ഞ ബ്ലോഗില്‍ എഴുതിയിട്ടുണ്ട് . ഓ അബ്ദു റഹിമാന്‍ മത സ്പര്‍ദ്ധ വളര്‍ത്താനല്ല എന്നു നിഷ്കളങ്കമായി പറയുന്നതു വിശ്വസിക്കാന്‍ ഞാന്‍ മൂപ്പരുടെ അനുയായി ഒന്നുമല്ല എന്നേ പറഞ്ഞുള്ളൂ ,. കെ ഇ എന്‍ കുഞ്ഞഹമ്മദിലെ കുഞ്ഞഹമ്മദ് പുറത്തു ചാടുന്നതെങ്ങനെയാണെന്നു തിരിയണമെങ്കില്‍ “ഇരകളുടെ മാനിഫെസ്റ്റോ “ വായിക്കുക .കേരളീയ മതേതര സമൂഹത്തില്‍ ഇരകളും വേട്ടക്കാരനും സ്വത്വ രാഷ്ട്രീയവും ആസൂത്രിതമായി കുത്തിത്തിരുകുന്ന ബൌദ്ധിക വാചാടോപങ്ങള്‍ വായിച്ചു മനസ്സിലാക്കുക .പോപ്പുലര്‍ ഫ്രണ്ടിനെ മത മൌലികവാദത്തിന്റെ കടുത്ത അസ്ക്യതയുള്ള തീവ്രവാദ പ്രസ്ഥാനമായി കേരളീയ സമൂഹം പരിഗണിക്കുമ്പോള്‍ തന്നെയാണ് കെ ഇ എന്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ അനുഭാവം പ്രകടിപ്പിക്കുകയും അവരോടൊത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് . http://popularfrontindia.org/pp/image/ken വളരെ ശ്രദ്ധേയമായ സംഗതി കേരളീയ സാംസ്കാരിക - സാംസ്കാരിക രംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്ന മതേതര നാട്യമുള്ള ഒരാള്‍ തീവ്ര വാദ സംഘടനയെന്നു തെളിഞ്ഞ ഒരു സംഘടനയോട് അനുഭാവം പ്രകടിപ്പിച്ചാല്‍ പോലും കേരളീയ സമൂഹത്തില്‍ അതു വലിയ ചര്‍ച്ചാ വിഷയമാകുന്നില്ല , നേരെ മറിച്ചു അക്കിത്തത്തെപ്പൊലെ കേരളീയ പൊതു സമൂഹത്തിലെ പ്രശ്നങ്ങളില്‍ സാന്നിധ്യമാകാത്ത , നിശബ്ദനായ ഒരു മനുഷ്യന്‍ ആര്‍ . എസ് എസ്സിനോടു അനുഭാവം പ്രകടിപ്പിക്കുമ്പോള്‍ കേരളീയ മതേതര നാട്യങ്ങള്‍ ഞെട്ടുന്നു , ഞടുങ്ങുന്നു സാംസ്കാരിക ഹിന്ദു ഫാസിസമെന്നു അലമുറയിടുന്നു - എന്താണ് ഇത് കാണിക്കുന്നത് ? പൊതു രംഗത്തു പ്രവര്‍ത്തിക്കുന്ന കെ വേണുവാകട്ടെ, സിവിക് ചന്ദ്രനാകട്ടെ ,നീലകണ്ടനാകട്ടെ , ബി ആര്‍ പി ഭാസ്കര്‍ ആകട്ടെ ഇസ്ലാമിക മൌലികതയെ അനുകൂലിച്ചു സംസാരിക്കുമ്പോള്‍ മാത്രം തികഞ്ഞ മതേതരരാകുന്നു , യഥാര്‍ത്ഥ സാംസ്കാരികന്മാരാകുന്നു അതേ സമയത്തു എം എന്‍ കാരശ്ശേരിയോ ഹമീദ് ചേന്ദമംഗലൂരോ വസ്തു നിഷ്ടമായി അതെക്കുറിച്ചു അപഗ്രഥിച്ചാല്‍ ഉടന്‍ തന്നെ ഹിന്ദു ഫാസിസ്റ്റുകളാകുന്നു . ഇത്തരമൊരു മതേതരത്വമാണ് കേരളത്തില്‍ നിലവിലുള്ളത് - ആയൊരു സ്ഥിതി വിശേഷത്തിലേക്കാണ് ഇര - വേട്ടക്കാരന്‍ സ്വത്വവാദം ഒക്കെ തിരുകിക്കയറ്റി വര്‍ഗ്ഗീയ വിവേചനം ഒരുക്കാന്‍ ശ്രമിക്കുന്നത് .അതിനു കൂട്ടു പിടിക്കുന്നത് ദളിത് - ആദിവാസി ഐക്യമാണ് .സ്വത്വവാദത്തെക്കുറിച്ച് അതുയര്‍ന്ന കാലഘട്ടത്തില്‍ തന്നെ വ്യക്തമായ സംവാദങ്ങളും ആശയ സംഘട്ടനങ്ങളും നടന്നതാണ് .കേരളീയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ അതൊരനാവശ്യം തന്നെയായിരുന്നു അന്നു വിലയിരുത്തിയതുമാണ് .


    “ഹിന്ദു പോലുള്ള പത്രത്തില്‍ “ എന്നു പറയാന്‍ കാരണം അതിന്റെ പത്രാധിപര്‍ എന്‍ റാമിന്റെ ശക്തമായ ഇടതു പക്ഷ ആശയങ്ങള്‍ / നിലപാടുകള്‍ കൊണ്ടാണ് . ഹമീദ് ചേന്ദമംഗലൂരിനെയോ കെ ഇ എന്നിനെയോ സാന്ദര്‍ഭികമായി പരാമര്‍ശിച്ചു എന്നു കരുതി അവരാണ് എന്റ് എല്ലാം എന്നൊന്നുമില്ല , വിഷയവുമായി ബന്ധപ്പെട്ടു പറഞ്ഞന്നെ ഉള്ളൂ .ജുഡിത്ത് ബട്ലറെ ഞാന്‍ വായിച്ചിട്ടില്ല ഇന്‍ഫാക്റ്റ് ഈയൊരു വിഷയത്തീല്‍ വളരെ സമകാലികവും ശ്രദ്ധേയവുമായ ചില സംഭവങ്ങളെ പരാമര്‍ശിച്ചു , എനിക്കു ബോധ്യമായ കാര്യങ്ങള്‍ എഴുതി എന്നേ ഉള്ളൂ , ഇതൊരു അക്കാദമിക് പ്രബന്ധമൊന്നുമല്ല എന്നു മനസ്സിലായിക്കാണുമല്ലോ . ഞാന്‍ കരുതുന്നത് എന്തു വായിച്ചു , ആരെ വായിച്ചു എന്നതിനെക്കാള്‍ എന്തു മനസ്സിലാക്കുന്നു ,എങ്ങനെ മനസ്സിലാക്കുന്നു എന്നുള്ളതാണ് .എറിക് ഹോബ്സ്വാമിനെയോ നോം ചോസ്കിയെയോ അല്ലെങ്കില്‍ എഡ്വേഡ് സെയ്തിനെയോ വായിച്ച അതിന്റെ ഉദ്ധരണികള്‍ മേമ്പൊടിക്കു ചേര്‍ക്കാന്‍ മാത്രം ഒന്നും ഈ വിഷയത്തില്‍ ഇല്ല .വളരെ ലളിതമായ ഒരു വിഷയമാണിത് . ലവ് ജിഹാദ് പോലെ തന്നെ ഈ മെയില്‍ വിവാദവും കേരളീയ സമൂഹത്തെ വര്‍ഗ്ഗീയ വിഭജനം ഉണ്ടാക്കാനായി മനപ്പൂര്‍വ്വം വ്യാഖ്യാനിച്ചെടുത്തതു തന്നെയാണ് .

    പിന്നെ ഭാര്യയുടെ പൂര്‍വ്വ കാമുകന്റെ പേരു പറഞ്ഞു പോയിന്റെ നേടുന്ന കല എനിക്കന്യമാണ് , കാരണം ആം സ്റ്റില്‍ എ ബാച്ചലര്‍ :)

    ReplyDelete
    Replies
    1. മേല്‍ പരങ്ങ അങ്ങയുടെ വിപുലമായ വിസ്താരം വായിച്ചു ..ബലേ ബിഷ് ..പോപ്പുലര്‍ ഫ്രെണ്ട് മത മൌലീക വാതികള്‍ താനെ സമ്മതിച്ചു ..എന്ന് കരുതി ഓരോ മുസല്‍മാനും അവരെ പിന്തുടരുന്നവാരെനെന്നുന്ടോ ? ശത്രുത നല്ലതാണ് പക്ഷെ കുരങ്ങത് ശത്രുവിനെ കുറിച്ച് പടിചിട്ടാവാം എന്ന് ഒര്മിപ്പിക്കുന്നൂ ....ലാല്‍ സലാം ..ജയ് ഹിന്ത്

      Delete
    2. ഓരോ മുസല്‍ മാനും അവരെ പിന്തുടരുന്നു എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല അങ്ങനെ പിന്തുടര്‍ന്നിരുന്നെങ്കില്‍ ലീഗ് ഉണ്ടാകുമോ ? വേറെ കാക്കത്തൊള്ളായിരം മുസ്ലീം സംഘടനകളുണ്ടാകുമായിരുന്നോ ? സംഗതി സുഡാപ്പിയും ടീമും കേരളത്തില്‍ പലയിടത്തും തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തക്ക മത മൌലികത കേരളത്തിലുണ്ടെന്നു സമ്മതിച്ചേ തീരൂ :)

      Delete
  25. @Alchemist: ഞാനും ഒരു ബാചിലെര്‍ ആണേ :-) ഞാന്‍ പൊതുവായി ഒരു കാര്യം പറഞ്ഞു എന്നെ ഉള്ളൂ. സിമി എന്ന ഒരു സാധനത്തെ ഞാന്‍ പറഞ്ഞത് പോലെ ഉള്ള ഒരു സംഭവമായി ഉപയോഗിക്കുന്നു എന്നറിയാന്‍ തെഹെല്കയിലായിരുന്നപ്പോ അജിത്‌ സാഹി ചെയ്ത റിപ്പോര്‍ട്ട്‌ ഉപകരിക്കും. ഹിന്ദു പോലുള്ള പത്രം അത്ര വല്യ പുണ്യ സാധനമായി നാം കാണേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. nothing needs to be held sacred. ഇന്ത്യയിലെ മറ്റു പല ഭാഗങ്ങളിലും തൊണ്ണൂറുകളുടെ തുടക്കത്തിലേ വന്ന സ്വതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ എത്താന്‍ വൈകിയെന്നെ ഉള്ളൂ. അതിനു പ്രധാന കാരണം ഒരു തരം വര്‍ഗ സമര സംവാദം കേരളത്തില്‍ ശക്തമായി നിന്നത് കൊണ്ടാണ്. പിന്നെ, ഇരകളുടെ ഐക്യം എന്നത് കെ ഇ എന്‍ കൊണ്ട് വന്ന പദാവലി യോന്നുമല്ല. കീഴാള-അധിനിവേശാനന്തര പഠനങ്ങളില്‍ ശ്രദ്ധേയയായ ഗായത്രി സ്പിവാക് വര്‍ഷങ്ങള്‍ക്കു മുന്‍പേ പറഞ്ഞു വെച്ച ഒരു കാര്യമാണ് അത്. ജൂഡിത്ത് ബട്ലെരും ആവര്‍ത്തിക്കുന്നുണ്ട്. കേരളവും കേരള സാഹചര്യങ്ങളും മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണ് ഇവിടെ പ്രശ്നങ്ങളില്ല, ഇങ്ങനെയുള്ള ചര്‍ച്ചകളുടെ ആവശ്യമില്ല എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്‌.
    ജൂഡിത്ത് ബട്ലെരെയോ ദേവ്ജിയെയോ ഒക്കെ വായിക്കാന്‍ പറഞ്ഞത് മേമ്പൊടിക്ക് വേണ്ടിയല്ല. എവിടെ നിന്നാണ് നമ്മുടെ കേരള ചിന്തകര്‍ കോപ്പി അടിച്ചു കടിച്ചാല്‍ പൊട്ടാത്ത മലയാളത്തിലെക്കാക്കി ചില സാധനങ്ങള്‍ തള്ളി വിടുന്നതെന്ന് മനസിലാക്കാന്‍ വേണ്ടിയാണ് പറഞ്ഞത്.

    ReplyDelete
  26. ഞാന്‍ ഒരുദാഹരണം കൂടി പറഞ്ഞു നിര്‍ത്തുകയാണ് [വേറെ പണിയുണ്ടെനിക്കു , ഇതല്ലെങ്കില്‍ അവിരാ‍മം ഒരു വാചക ഗുസ്തിയായി തീരാനുള്ള എല്ലാ വകുപ്പുമുണ്ട് , ചര്‍വ്വിത ചര്‍വ്വണത്തില്‍ പഴയ പോലെ താല്പര്യമില്ല ]

    പ്രവാചക നിന്ദ കേസില്‍ പ്രൊഫസ്സര്‍ ജോസഫ് തെറ്റുകാരനാണോ അല്ലയോ എന്നെനിക്കറിയില്ല, മനപ്പൂര്‍വ്വം ചെയ്തതാകാന്‍ വഴിയില്ല എന്നു കരുതുന്നു , അതില്‍ ഇസ്ലാം മത വിശ്വാസികളുടെ ന്യായമായ വൈകാരികതയെ അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ - പിന്നീടുള്ള ദിവസങ്ങളില്‍ എന്തെന്ത് ഭ്രാന്താണ് കേരള സമൂഹം കണ്ടത് - ജോസഫ് എന്ന അധ്യാപകനെ ക്രൂശിക്കണമെന്നും വധിക്കണമെന്നും മാന്യമായും തെറിയായും അമ്പതിലേറെ ഫോര്‍വേഡ് മെയിലുകള്‍ ആ ദിവസങ്ങളില്‍ എനിക്കു കിട്ടിയിട്ടുണ്ട് , അതില്‍ മിതവാദികളായ എന്റെ മുസ്ലീം സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു - അതൊരു വ്യക്തമായ ആശയ പ്രചരണമായിരുന്നു - നമ്മുടെ മത വിശ്വാസം വ്രണപ്പെട്ടു , നമ്മള്‍ സംഘടിക്കേണ്ടിയിരിക്കുന്നു , പകരം വീട്ടേണ്ടിയിരിക്കുന്നു . അതില്‍ മിതവാദം തീവ്രവാദമായി മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത് - മതത്തിന്റെ സമാധാനം വെറും പേച്ചുക്കു മാത്രമായിരുന്നു . അതോടൊപ്പം കേരളാ ഗവണ്മെന്റ് ചെയ്തതെന്തായിരുന്നു - ഒരു കൊടും കുറ്റവാളിയെ പോലെ പ്രൊഫസറുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു , പോലീസ് അദ്ദേഹത്തിന്റെ മകനെ ബന്ധിയാക്കി , മര്‍ദ്ദിച്ചു വില പേശുന്നു - അതിനു ശേഷം പ്രൊഫസറുടെ ക്ഷമാ യാചനത്തിനു ശേഷവും പ്രതികാര ബുദ്ധിയോടെ , വ്യക്തമായ ആസൂത്രണത്തോടെ അദ്ദേഹത്തിന്റെ കൈ വെട്ടുന്നു . കൈവെട്ടു കേസില്‍ പ്രതിയായിരിക്കുന്നതില്‍ ഒരു കോളേജ് അധ്യാപകനും ഒരു ഡോക്ടറും ബിരുദ ധാരികളുമൊക്കെയാണ് എന്നത് മാത്രമല്ല അതിനെ വ്യത്യസ്ഥമാക്കുന്നത് . ഇ ടി മുഹമ്മദ് ബഷീറെന്ന പാര്‍ല്യമെന്റംഗം പോലും പോപ്പുലര്‍ ഫ്രണ്ടിന്റെ ഈ പ്രവൃത്തി ന്യായീകരിച്ചു എന്നതാണ് .

    കൈ വെട്ടു കേസില്‍ പോലീസ് വ്യാപകമായ തിരച്ചിl നടത്തിയിരുന്നു , ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ വീടുകളില്‍ റെയിഡ് നടത്തിയിരുന്നു , ഇതൊക്കെ സ്വാഭാവികമാണ് - ഒരു രാഷ്ട്രീയ കൊലപാതകമുണ്ടാകുമ്പോഴും ഇതൊക്കെ തന്നെ നടക്കുന്നുണ്ട് എന്നു ഒരു കൊടുങ്ങല്ലൂര്‍ക്കാരനായ ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാണ് - ഉടന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വ്യാപക പ്രചരണം - മുസ്ലീങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് - പോലീസ് വേട്ടയാടുന്നു - പിന്നെ പോലീസ് എന്തു ചെയ്യണമായിരുന്നു - കൈ വെട്ടു കേസില്‍ സംശയം തോന്നുന്ന എല്ലാ അവന്മാരെയും പിടിച്ചു ഒരുമ്മയും കൊടുത്തു നന്ദി പറഞ്ഞു തിരിച്ചയക്കണമായിരുന്നോ ? പക്ഷെ ഈയൊരു മുസ്ലീം പീഡനം - മുസ്ലീം അരക്ഷിതാവസ്ഥ എന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രചരണം വ്യാപകമായതു കൊണ്ട് അന്നു സുഡാപ്പി ബാനറില്‍ മത്സരിച്ച കൈ വെട്ടു കേസിലെ പ്രതി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു - അപ്പോള്‍ ഈ അരക്ഷിതാവസ്ഥ പ്രചരണത്തിനും മുസ്ലീം മതമൌലിക ഏകീകരണത്തിനും വലിയ ശക്തിയുണ്ട് എന്നു നമുക്കു മനസ്സിലാക്കാം . അതു തന്നെയാണ് ഇവിടെയും പ്രയോഗിക്കുന്ന ആശയം .

    സമകാലിക സംഭവങ്ങളെ അല്പം കൂടി ശ്രദ്ധിച്ചു വിലയിരുത്തിയാല്‍ ഈ “അരക്ഷിതാവസ്ഥ - ഒറ്റപ്പെടല്‍ “ പ്രചരണത്തിന്റെ പരിണിത ഫലമാണ് എന്‍ ഡി എഫ് - സുഡാപ്പി -സിമി എന്നീ പ്രസ്ഥാനങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ശക്തിപ്പെടുന്നതെന്നു കാണാം .മുസ്ലീം ഏകീകരണമല്ലാതെ ഈ പ്രസ്ഥാനങ്ങള്‍ക്കു മറ്റെന്തു അജണ്ടയാണുള്ളത് ? മുസ്ലീം ഏകീകരണത്തിനു , മുസ്ലീം ഉള്‍ വലിയലിനു ഏറ്റവും നല്ല വിഷയമാണ് ഈ അരക്ഷിതാവസ്ഥ - .

    ReplyDelete
    Replies
    1. thaankalkku vere paniyulla sthithikku namukk ivide nirthaam. enikkum vere paniyonnum illaathathu kondalla, pinne oru suhrthu thaankalude bloginte link ayachu thannaappo onnu keri nokki ennu maathram. chila viyojipukal ullathu kondu ath parayaamennum vechu. vaachaka gusthiyil thaalparyamilla ennu parayunnundenkilum athil thaankal athyaavashyam nalla thalparyam undu ennu manasilaakkunnu.

      Delete
    2. ഒരു പ്രസ്ഥാനത്തെ അഭിസംഭോതന ചെയ്യുമ്പോള്‍ പോലും യഥാര്‍ത്ഥ നാമം ഒഴിവാക്കി താങ്കളുടെ മാനസിക നിലവാരതിനോത നാമകരണം നല്‍കുന്നതില്‍ / അവരെ മോശകരമായി അഭിമ്സഭോധന ചെയ്യുന്നതി നിന്ന് തന്നെ താങ്കളുടെ അജണ്ടയും, മാനസികനിലയും വ്യക്തമാണ്.
      അതിനപ്പുറമുള്ള വിശദീകരണമോ, വിശദാംശങ്ങളോ ഒന്നും ഈ ഭരണകൂട ദാസ്യ കുരിപ്പ്നില്ല..മുസ്ലിം ലീഗ് അന്ന സമുദായത്തിന്റെ അധികാര വിഭാഗത്തിന്റെ പതിവ് വാരോലകള്‍ മാത്രം...

      Delete
  27. സ്വത്വവാദം - ഇരകള്‍ -കീഴാള പരിപ്രേക്ഷ്യം എന്നിവ വളരെ തെറ്റായ രീതിയില്‍ കേരളീയ സമൂഹത്തില്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് . യഥാര്‍ത്ഥത്തില്‍ അത്തരമൊരു മുസ്ലീം അരക്ഷിതാവസ്ഥ കേരളത്തിലുണ്ടോ ? ഈയൊരു സംഭവത്തെ അടിസ്ഥാനമാക്കി അങ്ങനെ ഉണ്ടെന്നു സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് പൊതു സമൂഹത്തില്‍ അത്തരം വിഷയങ്ങള്‍ വ്യാജമായി സൃഷ്ടിച്ചെടുക്കുന്നവ മാത്രമാണെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട് .ഉത്തരേന്ത്യയിലെയൊ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയോ രാഷ്ടീയ അന്തരീക്ഷമല്ല കേരളത്തില്‍ , അങ്ങനെയാണ് എന്നു സ്ഥാപിക്കുമ്പോള്‍ മറ്റു സ്ഥലങ്ങളിലെ ഇത്തരം വിഷയങ്ങളിലെ ഗൌരവം ലഘൂകരിക്കുകയാണ് ചെയ്യുന്നത് . ഉത്തരെന്ത്യയിലും ആന്ധ്രയിലും തമിഴ് നാട്ടിലും മറ്റും ദളിതരും മുസ്ലീം ജന വിഭാഗവും അനുഭവിക്കുന്ന , നേരിടുന്ന പ്രശ്നങ്ങളെയാണ് ഈ സ്വത്വ - ഇര - വേട്ടക്കാരന്‍ പ്രയോഗങ്ങളിലൂടെ വെളിവാക്കപ്പെടുന്നത് , അതു തന്നെ കേരളത്തിലും ആരോപിക്കുംപ്പോള്‍ അത്തരം വിഷയങ്ങളെ ലഘൂകരിക്കുകയാണ് , അതായത് ഇതൊക്കെ ഇത്രേ ഉള്ളൂ എന്ന മനോഭാവം സൃഷ്ടിക്കുകയാണ് ചെയ്യുന്നത് .

    മുസ്ലീം ജീവിതം എല്ലായിടത്തും ഒരു പോലെയാണ് എന്ന ഹൈപ്പോതീസിസ് വെച്ചു കൊണ്ടു മാത്രമേ സ്വത്വ രാഷ്ട്രീയം എല്ലായിടത്തും ആപ്ലിക്കബിള്‍ ആയ തിയറി ആയി കണക്കാക്കാന്‍ പറ്റൂ , ലോകത്തൊരിടത്തും അങ്ങനെയല്ല മിഡില്‍ ഈസ്റ്റിലും പാലസ്തീനിലും പാക്കിസ്ഥാനിലും അമേരിക്കയിലും എല്ലാം അതു വ്യത്യസ്ഥമാണ് , അതു പോലെ തന്നെ ഇന്‍ഡ്യയിലെ വിവിധ സ്ഥലങ്ങളിലും ആ ജീവിത സാഹചര്യങ്ങള്‍ വ്യത്യസ്ഥമാണ് .ഉത്തരേന്ത്യന്‍ അവസ്ഥയെടുത്തു കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ കുത്തിക്കലര്‍ത്തരുത് .
    Refer : Buffalo nationalism by Kanchaa ilayya .കാഞ്ചാ ഏലയ്യയുടെ എരുമ ദേശീയത ലളിതമായി തന്നെ കാര്യങ്ങള്‍ വിശദീകരിക്കുന്ന ഒന്നാണ് . ഹിന്ദു ഫാസിസം നില നില്‍ക്കുന്ന അതിന്റെ സോഫ്റ്റായ വര്‍ഗ്ഗീയ നിലപാടുകള്‍ [ഗോ വധ നിരോധനം പോലെ ഉള്ളവ ] എത്ര മാത്രം അപകടകരമാണെന്നും വിശദീകരിക്കുന്നുണ്ട് അതു കൊണ്ട് തന്നെ ഉത്തരേന്ത്യയിലും മറ്റും സ്വത്വം ഏകീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ പറ്റി കാരണ സഹിതം പറഞ്ഞിരിക്കുന്നു .ഇതു ന്യായമാണ് പക്ഷെ കേരളത്തില്‍ അത്തരമൊരു രാഷ്ട്രീയ അന്തരീക്ഷം ഇല്ലെന്നു സ്വത്വ രാഷ്ട്രീയമെന്നു സംഗതി കെ ഇ എന്‍ ഉയര്‍ത്തിയപ്പോള്‍ തന്നെ വ്യക്തമായ സംവാദങ്ങള്‍ ഉണ്ടായതാണ് ബി രാജീവനും സുനില്‍ ഇളയിടവുമൊക്കെ അതിനു ശരിയായ രീതിയില്‍ തൃപ്തികരമായ മറുപടികള്‍ കൊടുക്കുകയും ചെയ്തതാണ് .

    ReplyDelete
    Replies
    1. Nirthaam ennu vchathaayirunnu. Pakshe thaankalkku nirthaan bhaavamillaathathondu oru marupadi kude.
      “മുസ്ലീം ജീവിതം എല്ലായിടത്തും ഒരു പോലെയാണ് എന്ന ഹൈപ്പോതീസിസ് വെച്ചു കൊണ്ടു മാത്രമേ സ്വത്വ രാഷ്ട്രീയം എല്ലായിടത്തും ആപ്ലിക്കബിള് ആയ തിയറി ആയി കണക്കാക്കാന് പറ്റൂ “
      Islam allenkil muslim swatham ennullath oru eka shilaa roopamalla ennu njan amgeekarikkunnu. Pan Islamism polulla vaadangal adisthaana rahithamaanu thaanum. Essentialization of marginal identities is as problematic as the essentialization under homogeneity. I am sure you must be aware of the concept called strategic essemtialism. Pala deshangalilulla aalukal vyathyastharaayirikkumbol thane avar thammil samaanathayum undu.

      Delete
    2. എന്റെ മടിയെ സമാന മനസ്കന്‍ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു arrogant ആയി ഫീല്‍ ചെയ്തോ , തെറ്റിദ്ധരിച്ചെങ്കില്‍ ഞാന്‍ മാത്രമാണ് ഉത്തരവാദി , ഞാന്‍ മാത്രം പണിയുള്ളവന്‍ ബാക്കിയുള്ളവരൊക്കെ ചുമ്മാ ഇരിക്കുന്നതെന്ന അര്‍ത്ഥത്തില്‍ പറഞ്ഞതല്ല :) .
      എഴുത്തായാലും , വായനയായാലും ഒരു അസ്വാസ്ഥ്യം പരിഹരിക്കല്‍ ഒരു രസമെന്ന രീതിയില്‍ കാണുന്നതിലാണ് സന്തോഷം , ഒരു സംഗതി എഴുതിക്കഴിഞ്ഞു അതിനെക്കുറിച്ചു കൂടുതല്‍ എന്തെങ്കിലും കാര്യം അറിയാന്‍ കഴിയുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ് പക്ഷെ അതു തന്നെ ആവര്‍ത്തിച്ചു പറയേണ്ടി വരികയും കേള്‍ക്കേണ്ടി വരികയും ചെയ്യുന്നതു ബോറിങ്ങ് ആണ് .ചിലപ്പോഴൊക്കെ വളരെ ഇന്ററസ്റ്റിങ്ങ് ആയ ഐഡിയാസ് , ചിലപ്പോള്‍ പുതിയ ഒരു പുസ്ത്കത്തെക്കുറിച്ചൊക്കെ Comentsil കേള്‍ക്കാറുണ്ട് അങ്ങനെ വളരെ അപൂര്‍വ്വമായെങ്കിലും പുതിയ സംഗതികള്‍ ഷെയര്‍ ചെയ്യപ്പെടുന്ന കമന്റുകള്‍ ഒക്കെയാണ് ബ്ലോഗെഴുത്തു കൊണ്ട് കിട്ടുന്ന ഒരു ബോണസ് , എന്തൊക്കെ പറഞ്ഞാലും ബ്ലോഗിന്റെ തനത് കമന്റുകള്‍ - കിടു - കിടിലം , തകര്‍ത്തു വാരി , ഹോ ഭയങ്കരം , ഇത്യാദി വമനേച്ഛ ഉളവാക്കുന്ന കമന്റുകള്‍ ഉണ്ടാക്കുന്ന കമന്റുകള്‍ കിട്ടാത്തതില്‍ ഞാന്‍ സന്തോഷിക്കുന്നു . സമാന മനസ്കന്‍ ജുഡിത്ത് ബട്ലറെ കുറിച്ചു പറഞ്ഞത് അങ്ങനെയൊരു ഷെയറിങ്ങ് ആയിരുന്നു അത് കൊണ്ട് ഞാന്‍ ഹാപ്പി ആണ് . പിന്നെ ഞാന്‍ നിര്‍ത്തുന്നു എന്നു പറയാന്‍ കാരണം സ്വത്വ രാഷ്ട്രീയത്തെക്കുറിച്ചു , അതിന്റെ തിയററ്റിക്കല്‍ ആയ രീതികളെപ്പറ്റി പറയാന്‍ മാത്രമുള്ള മറ്റീരിയത്സ് കൈ വശമില്ല , പിന്നെ ഇതിങ്ങനെ പറഞ്ഞോണ്ടിരിക്കാം എന്നു മാത്രം . ഈയടുത്ത് കാഞ്ച ഐലയ്യയുടെ പുസ്തകം വായിച്ചിരുന്നു - എരുമ ദേശീയത :) . അതൊക്കെ മനസ്സിലാക്കുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയ - സാമൂഹിക അന്തരീക്ഷം എത്ര മാത്രം ഫാസിസ്റ്റ് വിരുദ്ധമാണ് എന്നു നമുക്കു മനസ്സിലാവും ആയൊരവസ്ഥയെ കൃത്രിമമായ രീതിയില്‍ മാറ്റ് മറിക്കാന്‍ ശ്രമിക്കുന്നതിലെ എതിര്‍പ്പ് മാത്രമാണ് ഞാന്‍ പ്രകടിപ്പിച്ചത് ,

      .പിന്നെ Tehelca ലെ അജിത്‌ സാഹിയെ കുറിച്ച് പറഞ്ഞത് കൊണ്ട് ഒരു കാര്യം കൂടി പറയുന്നു - തെഹല്‍ക്ക അറിഞ്ഞോ അറിയാതെയോ ഈയൊരു കീഴാള പരിപ്രേക്ഷ്യത്തിലേക്ക് വലിയൊരു സംഭാവന കൊടുത്തിട്ടുണ്ട്‌ . ബി ജെ പി എന്നാ സവര്‍ണ്ണ ഹിന്ദു പാര്‍ട്ടിയുടെ ഒരേ ഒരു ദളിത്‌ പ്രസിടന്റായിരുന്നു ബെന്ഗാരു ലക്ഷ്മണ്‍ .Operation west end എന്ന ഒളിക്യാമറാ ഓപെറഷനിലൂടെ അയാളുടെ രാഷ്ട്രീയം അവസാനിച്ചു .ഞാന്‍ ആ പുസ്തകം വായിച്ചതാണ് അതില്‍ ബെങ്കാരു ലക്ഷ്മണ്‍ വ്യക്തമായി പറയുന്നുണ്ട് - ഇതു പാര്‍ട്ടുക്കുള്ള സംഭാവനയാണ് എന്നു .കോടികളുടെ ഇടപാടില്‍ വെറും ഒരു ലക്ഷം കൈക്കൂലി [അതും 80000 മാത്രമെ ടെഹല്‍ക്കാ ടീം കൊടുത്തു എന്നു പറയപ്പെടുന്നു , ബാക്കി ബെങ്കാരു കയ്യീന്നിടണ്ടി വന്നു :) ] വാങ്ങുന്ന ഒരാളെ സങ്കല്‍പ്പിക്കാനാവില്ല - അയാള്‍ നിഷ്കളങ്കനായിരുന്നു അതു ടെഹല്‍ക്കക്കും അറിയാമായിരുന്നു .അതോടെ ബി ജെ പി യിലെ ദളിത് നേതാവ് ഇല്ലാതായി :) .

      Delete
  28. Kaali ... kollam ..enikkishtayi ..kudos ..
    let the adi continues

    ReplyDelete
  29. സ്വത്വരാഷ്ട്രീയം എല്ലായിടത്തും ഒരു പോലെയല്ല പ്രയോഗ ക്ഷമമാക്കേണ്ടത് - തിയററ്റിക്കല്‍ നോളേജ് ഇക്കാര്യത്തില്‍ കുറവാണ് എങ്കിലും അനുഭവപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് പറയാം .വടക്കന്‍ കേരളത്തിലുള്ള അവസ്ഥയല്ല തെക്കന്‍ കേരളത്തില്‍ ദളിത് സമൂഹം നേരിടുന്നത് , ഒരു സംസ്ഥാനത്തിന്റെ രണ്ടു പ്രദേശങ്ങളിലുള്ള ഈ വിടവ് തന്നെ അടുത്ത സംസ്ഥാനമായ തമിഴ് നാട്ടിലെ ഗ്രാ‍മപ്രദേശത്ത് എത്തുമ്പോള്‍ രൂക്ഷമാകുന്നു .അവിടെ ഇപ്പോഴും ദളിതര്‍ക്കു ചെരുപ്പിടാന്‍ പാടില്ലാത്ത , സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത , അയിത്തമുള്ള ഗ്രാമങ്ങള്‍ ഉണ്ട് പക്ഷെ അതു നഗരങ്ങളിലേക്കെത്തുമ്പോള്‍ സ്ഥിതി വ്യത്യസ്ഥമാകുന്നു . നഗരങ്ങളിലെ വിദ്യാഭ്യാസമുള്ള ദളിതുകള്‍ ശക്തരാണ് - ചെന്നൈ ലോ കോളേജില്‍ നടന്ന സംഘട്ടനവും അതേ തുടര്‍ന്നു മറ്റ് കോളേജുകളില്‍ ഉണ്ടായ ഐക്യദാര്‍ഡ്യവുമെല്ലാം ഓര്‍ക്കുക .

    തെക്കന്‍ കേരളത്തില്‍ ശക്തമായി വന്ന ഡി ഏച്ച് ആര്‍ എം ചെയ്തത് പൊതു സമൂഹത്തില്‍ നിന്നു ദളിതരെ ഒറ്റപ്പെടുത്തി , മുഖ്യധാരയില്‍ നിന്ന് അവരെ മാറ്റി മറ്റൊരു ജനതയായി മാറ്റാനുള്ള ശ്രമമാണ് , അതില്‍ ന്യായമുണ്ട് പക്ഷെ അതൊരു നെഗറ്റീവ് ആറ്റിറ്റ്യൂഡാണ് .സ്വത്വ വാദം ഇരകളായവര്‍ സംഘടിക്കുക എന്നു പറയുമ്പോള്‍ മുഖ്യധാരയില്‍ നിന്നു സ്വയം ഒറ്റപ്പെടലാണ് .മതേതരത്വമായ ഉല്പതിഷ്ണുക്കളായ ഒരു ജന സമൂഹത്തില്‍ നിന്നും അത്തരമൊരു ഒറ്റപ്പെടല്‍ അനാവശ്യമാണ് . ഇവിടെ സുഡാപ്പിയും പോപ്പുലര്‍ ഫ്രണ്ടും അത്തരം ഉള്‍ വലിയലിനാണ് പ്രേരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് . ഇസ്ലാം ശുദ്ധിവാദം - മറു വശത്തു ഹിന്ദു ശുദ്ധി വാദം - ഇങ്ങനെ അവരവരുടെ മൌലികതയിലേക്കു ചുരുങ്ങി സ്വയം വിഭജിക്കുക , സ്സ്വയം അതിരുകള്‍ തീര്‍ക്കുക അതു തന്നെയാണ് ഈ ബൌദ്ധിക പ്രചരണങ്ങള്‍ കൊണ്ടു സാധ്യമാകുന്നത് .

    ReplyDelete
  30. "ഈ മെയില്‍ വിഷയത്തില്‍ ഈ മെയില്‍ ചോര്‍ത്തിയോ പോലീസിന്റെ ഭാഗത്തു വീഴ്ച വന്നോ എന്നുള്ള കാര്യത്തില്‍ എനിക്കും അസന്ദിഗ്ദമായ ഒരു അഭിപ്രായം ഒന്നുമില്ല , പക്ഷെ ഈയൊരു സംഭവത്തെ മാധ്യമം Exploit ചെയ്ത വിധം സംശയാകുലമാണ്" അല്ല വ്യക്തമായ ദുഷ്ട അജണ്ടയുണ്ട്. കലക്കി മാഷേ, കൊട് കൈ. അരക്ഷിത ബോധത്തിന്‍റെ വിപണന സാധ്യത മാധ്യമം തിരിച്ചറിയുന്നുവെന്ന് നമ്മളും അറിയുന്നു.

    ReplyDelete
  31. "ഇ ടി മുഹമ്മദ് ബഷീര്‍ അങ്ങനെ ആവശ്യപ്പെട്ടില്ലെങ്കിലേ അല്‍ഭുതമുള്ളൂ , കാരണം അധ്യാപകന്റെ കൈ വെട്ടു കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നടപടിയെ ശ്ലാഘിച്ച മഹനീയ മതേതരത്വ വാ‍സന അദ്ദേഹത്തിന്റെ ഉള്ളിലുണ്ട്."...നിഗമനം കൊള്ളാം .അങ്ങിനെ ഒരു നടപടി ഇ ടി യുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടുള്ളതായി താങ്കള്‍ക്കു തെളിയിക്കാന്‍ കഴിയുമോ ...??...കെ പി രാമനുണ്ണിയുടെ പ്രസ്താവന വളച്ചൊടിച്ചു അദ്ദേഹം കൈ വെട്ടു കേസിനെ ന്യായീകരിച്ചു എന്നും അത് കൊണ്ടാണ് അദ്ദേഹത്തിന് സര്‍ക്കാര്‍ അവാര്‍ഡ്‌ നല്‍കിയത് എന്നും സംഗ്പരിവാരിനോപ്പം പ്രചരണം നടത്തുന്ന സെകുലര്‍ നാട്യക്കാരുടെ ഇടയില്‍ നിന്നും ഇത്തരം ദുര്‍വാഖ്യാനങ്ങള്‍ വരുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.

    ReplyDelete
  32. അനോണീ -ഇ ടി എന്തു പറഞ്ഞുവെന്നു കൈരളി ടി വി യില്‍ ഞാന്‍ വ്യക്തമായി കണ്ടതും കേട്ടതുമാണ് . തെളിവു നിരത്താനായി - ഒന്നര വര്‍ഷം മുമ്പത്തെ ഒരു സംഭവത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എന്തു പറഞ്ഞുവെന്നതിന്റെ പേപ്പര്‍ കട്ടിങ്ങും വാര്‍ത്തയും പിന്നീട് ഉപകരിക്കുമല്ലോ എന്നോര്‍ത്തു ശേഖരിച്ചു വെച്ചില്ല അത് വലിയ അല്‍ഭുതമൊന്നുമുള്ള വാര്‍ത്തയുമായിരുന്നില്ല , വളരെ സ്വാഭാവിക പ്രതികരണമായിരുന്നു അത് .ഇന്റെര്‍ നെറ്റില്‍ കുറെ തിരഞ്ഞെങ്കിലും മുഖ്യധാരാ പത്രങ്ങളുടെ ആര്‍ക്കൈവ്സ് വളരെ പെട്ടെന്നു അപ്ഡേട് ചെയ്യാറുണ്ട് - അതു കൊണ്ടത് കിട്ടിയില്ല -

    എങ്കിലും ചില ചെറു കിട വെബ്സൈറ്റില്‍ അന്നത്തെ ആ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത ഇപ്പോഴും ബാക്കിയാണ് - വാര്‍ത്തയും വെബ് അഡ്രസ്സും താഴെ കൊടുക്കുന്നു .

    യൂത്ത് ലീഗ് യോഗത്തില്‍ ബഷീറിനു വിമര്‍ശനം
    കോഴിക്കോട്: പോപ്പുലര്‍ഫ്രണ്ടിനെ ന്യായീകരിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിക്കെതിരെ യൂത്ത് ലീഗ്. കൈരളി പീപ്പിളിലെ ചര്‍ച്ചയ്ക്കിടെ ഇ.ടി. മുഹമ്മദ് ബഷീര്‍ പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിച്ചു സംസാരിച്ചതാണ് എതിര്‍പ്പിനിടയാക്കിയത്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയെയും അതൃപ്തി അറിയിക്കാന്‍ ഇന്നലെ ചേര്‍ന്ന യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ലീഗ് യോഗത്തില്‍ തീവ്രവാദത്തിനെതിരെ പ്രമേയം കൊണ്ടു വന്നതിനു തൊട്ടു പിന്നാലെ ഇ.ടി. മുഹമ്മദ് ബഷീര്‍ പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിച്ചു സംസാരിച്ചത് മോശമായിപ്പോയെന്നു യോഗത്തില്‍ പങ്കെടുത്തവരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പട്ടതായാണു സൂചന. http://www.keralabhooshanam.com/?p=8462



    http://www.old1.kasaragodvartha.com/viewnews.php?id=47983
    ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ യൂത്ത് ലീഗ്
    കോഴിക്കോട്: ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഇ.ടി. മുഹമ്മദ് ബഷീര്‍ പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിച്ചു സംസാരിച്ചതാണ് എതിര്‍പ്പിനിടയാക്കിയത്. സംസ്ഥാന പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും അതൃപ്തി അറിയിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ലീഗ് യോഗത്തില്‍ തീവ്രവാദത്തിനെതിരെ പ്രമേയം കൊണ്ടു വന്നതിനു തൊട്ടു പിന്നാലെ ഇ.ടി. മുഹമ്മദ് ബഷീര്‍ പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിച്ചു സംസാരിച്ചത് മോശമായിപ്പോയെന്നു യോഗത്തില്‍ പങ്കെടുത്തവരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു

    ReplyDelete
  33. ഒരു പ്രസ്ഥാനത്തെ അഭിസംഭോതന ചെയ്യുമ്പോള്‍ പോലും യഥാര്‍ത്ഥ നാമം ഒഴിവാക്കി താങ്കളുടെ മാനസിക നിലവാരതിനോത നാമകരണം നല്‍കുന്നതില്‍ / അവരെ മോശകരമായി അഭിമ്സഭോധന ചെയ്യുന്നതി നിന്ന് തന്നെ താങ്കളുടെ അജണ്ടയും, മാനസികനിലയും വ്യക്തമാണ്.

    അതിനപ്പുറമുള്ള വിശദീകരണമോ, വിശദാംശങ്ങളോ ഒന്നും ഈ ഭരണകൂട ദാസ്യ കുരിപ്പ്നില്ല..മുസ്ലിം ലീഗ് അന്ന സമുദായത്തിന്റെ അധികാര വിഭാഗത്തിന്റെ പതിവ് വാരോലകള്‍ മാത്രം...

    ReplyDelete
  34. എസ ഡി പി ഐ യെ സുടാപ്പിയെന്നു വിളിച്ചതായിരിക്കും പുലരിചേട്ടനെ വ്രണിത ഹൃദയനാക്കിയതെന്നു ഊഹിക്കുന്നു . ഡി വൈ എഫ് ഐ യ നമ്മള്‍ ഡി ഫി എന്ന് വിളിക്കാറില്ലേ , അത് പോലെ എസ ഡി പി ഐ യെ സുടാപ്പി എന്ന് വിളിച്ചൂന്ന് കൂട്ടിയാല്‍ മതി

    ReplyDelete
  35. This comment has been removed by the author.

    ReplyDelete
  36. ഇതില്‍ വ്രണപ്പെടാന്‍ മാത്രമുള്ള ഒന്നുമില്ല.
    ഡി.വൈ.എഫ .ഐ എന്നതിന്റെ ഷോര്‍ട്ട് ഫോമായിട്ടാണ് ഡിഫി എന്ന് പലരും വിളിക്കുന്നത്‌.. സുടാപി എന്നൂകെയുള്ള താങ്കളുടെ വിശേഷണം / നാമകരണം അത് സദുദ്ദേശ്യത്തോടെ ഉള്ളതല്ല എന്ന് സാമാന്യ ബോധം ഉള്ളവര്‍ക്ക് തിരിച്ചറിയാനാകും.

    അതെ സമയം ഒരു പ്രസ്ഥാനത്തെ എന്ത് വിളിക്കുന്നതെന്നു തിരുമാനിക്കുവാനുള്ള താങ്കളുടെ അവകാശത്തെ ഞാന്‍ വിലകല്പിക്കുന്നു. അത് പക്ഷെ ഇഷ്ടമില്ലാതവനെതിരെയുള്ള പതിവ്‌ ആക്ഷേപത്തിലും, അസഹിഷ്ണുതയിലും അപ്പുറം ഒന്നുമില്ല എന്ന് Alchemist ഇക്കാനെ ഓര്‍മ്മിപ്പിക്കട്ടെ.

    ReplyDelete
  37. കൈ വെട്ടു കേസില്‍ പോലീസ് വ്യാപകമായ തിരച്ചിl നടത്തിയിരുന്നു , ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ വീടുകളില്‍ റെയിഡ് നടത്തിയിരുന്നു , ഇതൊക്കെ സ്വാഭാവികമാണ് - ഒരു രാഷ്ട്രീയ കൊലപാതകമുണ്ടാകുമ്പോഴും ഇതൊക്കെ തന്നെ നടക്കുന്നുണ്ട് എന്നു ഒരു കൊടുങ്ങല്ലൂര്‍ക്കാരനായ ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാണ് - ഉടന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വ്യാപക പ്രചരണം - മുസ്ലീങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് - പോലീസ് വേട്ടയാടുന്നു - പിന്നെ പോലീസ് എന്തു ചെയ്യണമായിരുന്നു - കൈ വെട്ടു കേസില്‍ സംശയം തോന്നുന്ന എല്ലാ അവന്മാരെയും പിടിച്ചു ഒരുമ്മയും കൊടുത്തു നന്ദി പറഞ്ഞു തിരിച്ചയക്കണമായിരുന്നോ ? പക്ഷെ ഈയൊരു മുസ്ലീം പീഡനം - മുസ്ലീം അരക്ഷിതാവസ്ഥ എന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രചരണം വ്യാപകമായതു കൊണ്ട് അന്നു സുഡാപ്പി ബാനറില്‍ മത്സരിച്ച കൈ വെട്ടു കേസിലെ പ്രതി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു - അപ്പോള്‍ ഈ അരക്ഷിതാവസ്ഥ പ്രചരണത്തിനും മുസ്ലീം മതമൌലിക ഏകീകരണത്തിനും വലിയ ശക്തിയുണ്ട് എന്നു നമുക്കു മനസ്സിലാക്കാം . അതു തന്നെയാണ് ഇവിടെയും പ്രയോഗിക്കുന്ന ആശയം .


    ----------------------------------------------------------
    താന്കള്‍ പറയുന്നു കൈവെട്ടു കേസുമായി ബന്ധപ്പെട്ട പ്രതികളുടെ വീട്ടിലാണ് റെയിഡ് നടന്നതെന്ന്...
    അതിനു മുന്‍പേ ഒരു കാര്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു..
    ഒന്ന് എന്താണ് കൈവെട്ടു എന്നാ സംഭവത്തില്‍ മറ്റേതൊരു ക്രമിനെക്കാള്‍ താന്കള്‍ കാണുന്ന പ്രത്യേകത?

    ജോസഫ്‌ ഒരു ക്രിസ്ത്യാനി ആയതാണോ?
    വെട്ടിയത് കൈപത്തി ആയതാണോ?
    ജോസഫ്‌ ഒരു അദ്ധ്യാപകന്‍ ആയതാണോ?
    ജോസഫ്‌ നിന്ദിച്ചതു പ്രവാചകന്‍ മുഹമ്മദിനെ ആയതാണോ?
    അയാളെ അപായപ്പെടുടിയത് പോപ്പുലര്‍ ഫ്രെന്റ്റ്‌ പ്രവര്‍ത്തകര്‍ ആണെന്നതാണോ?

    പോലീസ്‌ നടപടികള്‍ ആധികാരികമായി അപ്പടി ന്യായീകരിക്കുന്ന താന്കള്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ സന്മനസ്സ് കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  38. സമകാലിക സംഭവങ്ങളെ അല്പം കൂടി ശ്രദ്ധിച്ചു വിലയിരുത്തിയാല്‍ ഈ “അരക്ഷിതാവസ്ഥ - ഒറ്റപ്പെടല്‍ “ പ്രചരണത്തിന്റെ പരിണിത ഫലമാണ് എന്‍ ഡി എഫ് - സുഡാപ്പി -സിമി എന്നീ പ്രസ്ഥാനങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ശക്തിപ്പെടുന്നതെന്നു കാണാം .മുസ്ലീം ഏകീകരണമല്ലാതെ ഈ പ്രസ്ഥാനങ്ങള്‍ക്കു മറ്റെന്തു അജണ്ടയാണുള്ളത് ? മുസ്ലീം ഏകീകരണത്തിനു , മുസ്ലീം ഉള്‍ വലിയലിനു ഏറ്റവും നല്ല വിഷയമാണ് ഈ അരക്ഷിതാവസ്ഥ
    ------------------------------------

    ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഒരു പ്രസ്ഥാനമാണ് സിമി.
    അതിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ / രാജ്യത് നടക്കുന്നതായി ഒരു വിവരവും ഇല്ല.
    അതിനപ്പുറം താന്കള്‍ പറയുന്നു സിമി ഇവിടെ വളരുന്നു എന്ന്.
    ഈ വിലയിരുത്തലിനു ആധികാരികമായ എന്ത് തെളിവാണ് താങ്കളുടെ കയ്യില്‍ ഉള്ളത?
    താന്കള്‍ അവരുടെ പരിപാടികള്‍ കാനരുന്ടോ?
    എന്തെങ്കിലും പരിപാടികള്‍ നടക്കുന്നതായി താങ്കള്‍ക്കു അറിയുമോ?
    ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.

    ReplyDelete
  39. കേരളത്തില്‍ , ഇന്ത്യയില്‍ അരക്ഷിതാവസ്ഥ ഉണ്ടെങ്കില്‍ ഈ ഭീകരര്‍ ഒക്കെ ന്യായത്തിന്റെ ഭാഗത്താകുമോ ...?

    കേരളത്തില്‍ അരക്ഷിതാവസ്ഥ വിറ്റാണോ സുടാപ്പികള്‍ വോട്ടു നേടിയത് , അതോ വേട്ടയാടല്‍ നേരിട്ട് അനുഭവിച്ചതിന്റെ പ്രതികരണം ആണോ ..?

    കേരളത്തിലെ ആദ്യത്തെ വെട്ടു കേസാണോ ഈ കൈവെട്ടു ..? മുന്‍കാല പിന്‍കാല ഇതര വെട്ടുകളില്‍ കേരള പോലീസ് ചാര്‍ത്തിയ വകുപ്പുകള്‍ ഏതൊക്കെ എന്ന് അറിയാമോ ..?

    കേരളത്തിലെ പോലീസ്‌ റൈഡ് നടത്തിയ പതിനാലു ജില്ലകളിലും പ്രതികള്‍ ഓടി നടന്നു ഗൂഢാലോചന നടത്തിയാണ് വെട്ടിയത് എന്ന് താങ്കള്‍ തീരുമാനിച്ചു ... പക്ഷെ ജോസഫ്‌ എന്തെങ്കിലും ചെയ്തോ എന്ന് ഇപ്പോഴും നിശ്ചയമില്ല ..തിരിച്ചറിയല്‍ കാര്‍ഡ്‌ മായി നടക്കുന്നപോലെ , പോസ്ടരുകളില്‍ ബോംബ്‌ പൊതിയുന്ന ഭീകരരെ കേരളത്തില്‍ ആദ്യമായി കണ്ടതും ഈ നാളില്‍ ആണ് , കൂട്ടത്തില്‍ ലഖുലെഖകള്‍ ഉണ്ടായിരുന്നു ..

    പ്രവീണ്‍ സ്വാമിയുടെ മുന്‍കാല്‍ സ്ഫോടന വിവരണ ലേഖനങ്ങളില്‍ തെളിവ് സഹിതം ഉദാഹരിച്ചിരിക്കുന്ന പതിനാറു സ്ഫോടനങ്ങളുടെ പ്രതികള്‍ മതം മാറിയത് താങ്കള്‍ അറിഞ്ഞിരിക്കും എന്ന് കരുതുന്നു ..

    പ്രവീണ്‍ സ്വാമിയെ ഇരവാധാത്തിന്റെ വക്താവകുന്ന മാധ്യമ ലേഖകകരുമായുള്ള തുലനം രസകരമായ ഒന്നായി അനുഭവപ്പെട്ടു ... പക്ഷെ വൈരുധ്യങ്ങളിലെ ഏകീകൃത സ്വഭാവത്തിനെ കൂട്ടി കെട്ടുമ്പോള്‍ എന്താണ് യാഥാര്‍ത്ഥ്യം എന്ന് താങ്കള്‍ മറന്നു ...

    പല സംഗതികളും വ്യക്തതയോടെ പറയുമ്പോ , പോപ്പുലര്‍ ഫ്രന്റ്‌ , ഡി എച്ച് ആര്‍ എം വേറിട്ട ജനങ്ങളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്ന് താങ്കള്‍ സമര്‍ത്തിക്കുന്നതിലൂടെ അവരെ കുറിച്ചുള്ള അന്ജതയാണ് വെളിവാകുന്നത് .. അത് മുന്‍പ് പറഞ്ഞ വ്യക്തയോടെയുള്ള വിവരങ്ങളില്‍ കളങ്കം കടന്നു കയറും എന്ന് താങ്കള്‍ മറക്കരുത്

    കേരളത്തില്‍ , വിശേഷാല്‍ ഇന്ത്യയില്‍ മുസ്ലിമുകള്‍ക്ക് പ്രശ്നങ്ങള്‍ ഇല്ല എന്ന് പറയുന്നതിലൂടെ തങ്ങള്‍ക്കു യാഥാര്‍ത്ഥ്യ ബോധം തന്നെ ഇല്ല എന്ന് പറയേണ്ടി വരുന്നു ... ഇരട്ട നീതി നടപ്പാക്കുന്നതിനെ കുറിച്ച് വ്യക്തമായ ധാരണകള്‍ ഇല്ല , മാധ്യമ, ഭരണകൂട , സ്ഥാപിത രാഷ്ട്രീയക്കാരുടെ പ്രചാരണങ്ങളുടെ കുത്തൊഴുക്കില്‍ താങ്കളും ഒലിച്ചു പോകുന്നത് കാണാന്‍ കഴിയുന്നു

    ReplyDelete
  40. @ പുലരി -കൈ വെട്ടു കേസ് എങ്ങനെയാണ് സാധാ‍രണ കുറ്റകൃത്യങ്ങളെക്കാള്‍ ഗൌരവതരമാകുന്നത് എന്നതിന്റെ ഉത്തരം ഇതാണ് - മതം , ദൈവം ഇതിന്റെ പേരിലുള്ള ആസൂത്രിതമായ കുറ്റ കൃത്യങ്ങള്‍ കേവലം അതിന്റെ ആ സമയത്തെ പ്രത്യാഘാതത്തെക്കാള്‍ വലിയ ദുരന്തത്തിലായിരിക്കും സാധാരണ അവസാനിക്കുക . മത പരമായ വ്രണിത ഹൃദയര്‍ എളുപ്പം സംഘടിതരാവുകയും ഹിസ്റ്റീരിയാ ബാധിതരാവുകയും ചെയ്യുന്നത് എത്രയോ തവണ നമ്മള്‍ കണ്ടിരിക്കുന്നു - എസ് ഡി പി ഐ ക്കാര്‍ക്കു എളുപ്പം മനസ്സിലാവുന്ന രണ്ടു ഉദാഹരണങ്ങള്‍ പറയാം - 1. ബാബറി മസ്ജിദ് ധ്വംസനം 2. ഗോധ്ര വംശീയ ഹത്യ - രണ്ടു സംഭവങ്ങളുടെയും ഉത്തരവാദി ഹിന്ദു ഫാസിസ്റ്റുകളാണ് അതു കൊണ്ട് തന്നെ അതെങ്കിലും നിങ്ങള്‍ വായിച്ചു പഠിച്ചിരിക്കുമെന്ന ധാരണയിലാണ് ഇതു ഉദാഹരിച്ചത് - ഈ രണ്ടു സംഭവങ്ങളിലും കാരണം ഒന്നാണ് - മതം & ദൈവം - ഇതു വളരെ അപകടകരമായ സ്ഥിതി വിശേഷമാണ് - മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ വ്രണിത ഹൃദയര്‍ സംഘടിക്കുന്നത് - അതിലേക്കു ഒരു ചെറിയ തീപ്പൊരി മതി ആളിക്കത്തിക്കാന്‍ - ഞാനിതു പറയാന്‍ കാരണം - ജോസഫിന്റെ കൈ വെട്ടിനു മുമ്പായി വളരെ ആസൂത്രിതമായി ഇത്തരത്തില്‍ മതത്തെ ഉപയോഗിച്ചു വികാര നിര്‍ഭരമായ ചില ഡയലോഗുകള്‍ കുത്തി നിറച്ചു നിരവധി ഫോര്‍വേഡ് മെയിലുകള്‍ എന്റെ സുഹൃത്തുക്കളില്‍ നിന്നും അറിഞ്ഞോ അറിയാതെയോ ഒക്കെ ലഭിച്ചിട്ടുണ്ട് - അതു വളരെ സംഘടിതമായ ഒരു കാമ്പെയിന്‍ ആയിരുന്നു - അതായത് ജോസഫിനെ വധിക്കണം അല്ലെങ്കില്‍ തക്കതായ ശിക്ഷക്കു ജോസഫ് അര്‍ഹനാണ് എന്ന രീതിയില്‍ വ്യാപകമായ പ്രചരണം -


    - ജോസഫ് സര്‍ ചെയ്ത ഒരു കൈപ്പിഴക്കു അയാളുടെ മകനെ കൊണ്ട് പോയി പീഡിപ്പിക്കാനും കാടിളക്കി തിരച്ചില്‍ നടത്താനും അയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനും മാത്രം വലിയ കുറ്റമാകുന്ന അതേ ന്യായം തന്നെയാണ് അയാളുടെ കൈ വെട്ടുമ്പോഴും സംഭവിക്കുന്നത് -

    ReplyDelete
    Replies
    1. ആദ്യമായി ഞാന്‍ ഒരു കാര്യം വ്യക്തമാക്കുന്നു.
      അതായത്‌ മുവാടുപുഴയില്‍ നടന്ന ആക്രമണത്തെ ഞാന്‍ അനുകൂലിക്കുന്നില്ല. അത് അപലപനീയമാണ്.

      ഇനി വിഷയത്തിലേക്ക് വരാം.
      താന്കള്‍ പറയുന്നു ജോസഫ്‌ ചെയ്തത് ഒരു കയ്യബദ്ധമായിരുന്നു എന്ന്.
      അത് തികച്ചും തെറ്റായ ഒരു വിലയിരുത്തല ആണ്. അതായത് ജോസഫ്‌ ഈ ചോദ്യപേപ്പര്‍ തയ്യാരാക്കിക്കൊണ്ട് ടൈപ്പ്‌ ചെയ്യാന്‍ നല്‍കിയപ്പോള്‍ തന്നെ ഇതിനെകുരിച്ചുള്ള മുന്നറിയിപ്പ് കോളേജിന്നുള്ളില്‍ നിന്ന് തന്നെ ഉണ്ടായിരുന്നു. അത ജോസഫ്‌ തള്ളിക്കളഞ്ഞു. ചോദ്യപെപ്പരുമായി മുന്നോട്ടു പോയി. ജോസഫിനെ ആക്രമിച്ച സമയത്തെ ആദ്യ നിമിഷത്തില്‍ അദ്ദേഹം അല്പം ക്ഷമാപണസ്വരത്തില്‍ സംസാരിച്ചു എങ്കിലും പിന്നീട് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ആ ചോദ്യപേപ്പര്‍ തയ്യാരാക്കിയതെന്നുള്ള സുവ്യക്തമായ പ്രസ്താവനയാണ് ജോസഫില്‍ നിന്ന് തുടരെ തുടരെ ഉണ്ടായത്..
      അപ്പോള്‍ താന്കള്‍ പറഞ്ഞത് പോലെ ഇത് വെറും കയ്യബ്ദ്ധമല്ല എന്ന് വ്യക്തം. മറിച്ചു അയാള്‍ ബോധപൂര്‍വം തന്നെ ചെയ്ത ഒരു കൃത്യായിരുന്നു ഇത്. ഈ വിഷയത്തില്‍ ക്രൈസ്തവ സഭ തന്നെ ജോസഫിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞു, അയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അതിനു പറഞ്ഞ കാരണം ജോസഫ്‌ തെറ്റ്‌ അംഗീകരിക്കുന്നില്ല, മതസംഘര്‍ഷം ഉണ്ടാക്കുവാന്‍ ബോധപൂര്‍വം ശ്രമിച്ചു എന്നായിരുന്നു.
      ഇത് സംപന്ധമായ ഒരു വിവരം ഇവിടെ (http://www.pulari.co.in/2010/09/blog-post_04.html)

      Delete
    2. ഇനി ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് താന്കള്‍ നല്‍കിയ മരുപടികളിലേക്ക് കടാകാം. കേരളത്തില്‍ ആദ്യമായാണോ മതപരമായ പശ്ചാത്തലത്തില്‍ ഒരാക്രമണം നടക്കുന്നത്? നിരവധി വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് കേരളം വേദിയായിട്ടുണ്ട്. ആസൂത്രിത ആക്രമണം എന്നാ നിലക്ക് തന്നെ പല കൊലപാതകങ്ങളും, വധ്ശ്രമങ്ങളും നടന്നിട്ടുണ്ട്.

      ഉദാ: ഒള്പ്പമാന്നയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ സംഘപരിവാരം നടത്തിയ ആക്രമണം.
      രണ്ടു തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ വെച്ച് പള്ളിയില്‍ ഉറങ്ങി കിടക്കുകയായിരുന്ന മുസ്ലിയാരെ (ആലി മുസ്ലിയാര്‍)) സംഘപരിവാരം പള്ളിയില്‍ കയറി വെട്ടിക്കൊന്ന സംഭവം
      മൂന്നു. തിരൂര്‍ യാസി എന്നാ യുവാവിനെ മതപ്രചാരണം നടത്തി എന്ന് പറഞ്ഞുകൊണ്ട് സംഘപരിവാരം ആക്രമിച്ചു കൊന്ന കേസുകള്‍ .. ഇതെല്ലാം മതപരാമായ പശ്ചാത്തലത്തില്‍ നടന്ന ആക്രമണങ്ങളില്‍ ചിലത് മാത്രമാണ്.
      അതായത്‌ ആദ്യമായല്ല കേരളത്തില്‍ മതപരമായ പശ്ചാത്തലത്തില്‍ ആക്രമണം നടക്കുന്നത്.

      അതെ സമയം ഇവിടെ എവിടെയും കാണാത്ത പോലീസ്‌ നടപടികള്‍, ഭരണകൂട അമിത ജാഗ്രത എന്തുകൊന്റ്റ്‌ കൈവെട്ടു കേസില്‍ മാത്രം ഉണ്ടായി എന്നത് ചോദ്യം ചെയ്യപ്പെടേണ്ട വസ്ത്‌ാതയാണ്. മേല്പറഞ്ഞ സംഭവങ്ങളില്‍ എവിടെയും ഈ സംഭവത്തിന്റെ പേരില്‍ ആരോപണ വിധേയരായ സംഘടനയുടെ അഖിലേന്ത്യാ നേതാക്കല മുതല്‍ സഹോദര സംഘടനകളെ വരെ അടിയന്തിരാവസ്ഥ സമാനമായ പോലീസ്‌ നടപടികള്‍ക്ക് വിധേയമാക്കിയിട്ടില്ല.

      പോപ്പുലര്‍ ഫ്രെന്റിന്റെ സംസ്ഥാന കമ്മറ്റി ഓഫീസ്‌ റെയിഡ് ചെയ്തത് എന്തിന്റെ പേരിലാണ്? കേരളത്തില്‍ അന്ഗോലമിങ്ങോലമുള്ള സംഘടനയുടെ ഓഫീസുകള്‍ റെയിഡ് ചെയ്യുവാന്‍ മാത്രം എന്ത് പ്രത്യേകതയാണ് ഈ കേസിന് ഉള്ളത? ഞാന്‍ മുന്‍പേ പറഞ്ഞത് പോലെ മതപരമായ ആദ്യ അക്രമം അല്ല ഇത്.സംഘടനാ ബന്ധം ആരോപിച്ചുകൊന്റ്റ്‌ എസ.ഡി.പി.ഐ എന്നാ പാര്‍ട്ടി, വുമന്‍സ്‌ ഫ്രെന്റ്റ്‌ എന്നാ വനിതാ പ്രസ്ഥാനം,എന്നുവേണ്ട പാര്‍ട്ടി പരിപാടികളില്‍ വരെ പോലീസ്‌ ബലം പ്രയോഗിച്ചു കൊണ്ട്ട് അതിക്രമിച്ചു കയറി നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തി. എന്ന് മാത്രമല്ല ടാഡയേക്കാള്‍ ഭയാനകമായ കരിനിയമവും പിടിക്കപ്പെട്ടവര്‍ക്കെതിരെ ചുമത്തി.

      ഇതെല്ലാം കൈവെട്ടു എന്നാ കേസിന്റെ പേരില്‍ മാത്രമാണോ? അതോ ഇതിന്റെ പേരില്‍ ഒരു സമുദായത്തെ ടാര്‍ഗറ്റ് ചെയ്യുവാനുള്ള ശ്രമത്തിന്റെ ഭാഗമോ? കേരളത്തില്‍ സംഘപരിവാരം നടത്തിയ ഏതെന്കിലും സംഘര്‍ഷത്തിന്റെ പേരില്‍ ബി.ജെ.പിയുടെ സംസ്ത്ഹന കമ്മറ്റി ഓഫീസ്‌ റെയിഡ് ചെയ്ത ചരിത്രം ഉണ്ടായിട്ടുണ്ടോ? അവരുടെ നേതാക്കളെ ചോദ്യം ചെയ്ത ചരിത്രം ഉണ്ടോ?

      അധ്യാപകനെ കുട്ടികളുടെ മുന്പിലിട്ടു കൊന്ന ചരിത്രമുള്ള കേരളത്തില്‍ അതിന്റെ പേരില്‍ ഏ.കെ.ജി സെന്ററില്‍ പോലീസ്‌ റെയിഡ് ചെയ്യുവാം മുതിരുന്നുവോ?അവരുടെ ലോക്കല്‍ നേതാകളെ പോലും ചോദ്യം ചെയ്തില്ല പോലീസ്‌.
      ഇവിടെ ഒന്ന് കാണിക്കാത്ത അമിത ജാഗ്രത കൈവെട്ടു വിഷയത്തില്‍ മാത്രം കാണിക്കുന്നതിന്റെ താല്പര്യം എന്ത്?
      ഇവിടെയാണ് ഭരണകൂടത്തിന്റെ ഹിഡന്‍ അജണ്ടകള്‍ പുറത്തു വരുന്നത്. ഒറ്റപ്പെടുത്തി ആക്രമിച്ചു ഇല്ലാതാക്കുക എന്നാ തന്ത്രടിന്റെ ഭാഗം. അത് പോപ്പുലര്‍ ഫ്ര്ന്റിനെതിരെ മാത്രമല്‍. ഇന്ന് നിലവില്‍ ഉള്ള പോലീസ്‌ മേധാവി അധികാരത്തില്‍ എത്തിയ അന്ന് തുടങ്ങി ഏഴു മുസ്ലിം ചെയ്രുപ്പക്കാരെയാണ് ഒരു പ്രകോപനവും ഇല്ലാതെ പുന്നൂസിന്റെ പോലീസ്‌ വെടിവെച്ചു കൊന്നത്.

      ബീമാപള്ളിയില്‍ ആറു, കാസര്‍കോട്‌ ഒന്ന്. ഇവ്ടെയൊക്കെ പോലീസ്‌ അമിതമായ അക്രമ വാജ്ഞ കാണിക്കുകയായിരുന്നു എന്നാണു ഇത് സംപന്ചിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
      പറഞ്ഞു വരുന്നത് ഇത് ഒറ്റപ്പെട്ട സംഭവം അല്ല. ഭരണകൂടം ഓരോ മുസ്ലിം സമുദായത്തിലെ ഓരോ വിഭാഗത്തെയും ഒറ്റപ്പെടുത്തി ആക്രമിച്ചു ഇല്ലതാകുവാ ശ്രമിക്കുന്നു. അതിന്റെ ഭാഗം മാത്രമാണ് കൈവെട്ടു കേസ്‌ എന്നാ വെറും വധശ്രമ കേസിന്റെ പേരില്‍ കേരള പോലീസ്‌ നടത്തിയ നരനായാട്ട്.

      പ്രകടനം നടത്തിയവരെ, പോലീസ്‌ അതിക്രമത്തിനെതിരെ മനുഷ്യാവകാഷ്‌ കമ്മീഷന് കേസ്‌ കൊടുത്തവരെ എല്ലാം കേരളത്തില്‍ വര്‍ഗ്ഗെയ പോലീസ്‌ കള്ളകേസില്‍ കുടുക്കി അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്തവര്‍ വളരെ മൃഗീയമായി മര്‍ദ്ദിച്ചു. എത്രത്തോളമെന്നാല്‍ നെഞ്ചില്‍ കൂടിന്റെ ഇടയിലൂടെ ആയുധം വരെ കയട്ടികൊന്റാണ് പോലീസ്‌ ഈ കേസില അറസ്റ്റു ചെയ്തവരെ നേരിട്ടത്.

      ഇത് വര്‍ഗ്ഗീയമല്ലേ? കേരള പോലീസിന്റെ ഈ നടപടികള്‍ വെറും ഭരണനടപടികള്‍ മാത്രമാണോ? ഇത് സംപന്ധമായി പല ഉദ്യോഗസ്ഥര്‍ക്കെതിരെയുമുള്ള കേസുകള്‍ കോടതികളില്‍ നടപടികള്‍ ആറന്ഹിച്ചു കഴിഞ്ഞു.. അത്രമാത്രം മര്‍ദ്ദനം.
      എന്തിന്റെ പേരില്‍/?
      കേവലം ഒരു കൈവേട്ടിന്റെ പേരില്‍..
      ഇത് വര്‍ഗ്ഗെയമാല്ലെങ്കില്‍ പിന്നെ എന്താണ്?

      Delete
  41. നിരോധിക്കപ്പെട്ട പ്രസ്ഥാനമാണ് സിമി - അതു കൊണ്ട് സിമി ഇല്ല . :) . ഒരു പ്രസ്ഥാനമോ സംഘടനയോ നിരോധിച്ചാലുടന്‍ അനിക്സ്പ്രേയുടെ പരസ്യം പോലെ “പൊടി പോലുമില്ല “ കണ്ടു പിടിക്കാന്‍ എന്ന മട്ടില്‍ കെട്ടും കെടക്കേം സ്ഥാവര ജംഗമോം വാരിക്കെട്ടി പോകുമെന്നൊന്നും ധരിച്ചു കളയരുത് . ജമാ അത്തെ ഇസ്ലാമി രണ്ടു വട്ടം നിരോധിച്ച സംഘടനയാണ് , ആര്‍ എസ് എസ്സിനെയും നിരോധിച്ചിട്ടുണ്ട് , എന്നിട്ടവരിവരില്ലാതായോ ? ഇല്ല . ക്ലിപ്തം നമ്പറും രെജിസ്റ്റേഡ് ഓഫീസ്സുമായി നിലവിലില്ലെന്നേ ഉള്ളൂ , അത്തരം പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നവര്‍ നിരോധിച്ച ശേഷം പെട്ടെന്നു തന്നെ “ ദേ നമ്മളെ ഗവണ്മെന്റ് നിരോധിച്ചൂട്ടാ , ഇനി നമുക്കു വീട്ടീപ്പോവാം “ എന്നു പറഞ്ഞു പോകുന്നവരല്ല എന്നു സാമാന്യ ബുദ്ധി കുറച്ചുപയോഗിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ . അവരിവിടെ ഒക്കെ തന്നെ ഉണ്ട് - മറ്റു സംഘടനകളിലായി , അതു സുഡാപ്പിയാകാം , പോപ്പുലര്‍ ഫ്രണ്ട് ആകാം , ജമാ അത്തെ ആകാം - ഇതൊക്കെ വളരെ ലളിതമായ സംഗതികളാണ് .ചാരായം നിരോധിച്ചിട്ടു ചാരായം കിട്ടാതിരിക്കുന്നുണ്ടോ ? ചാരായം കുടിക്കുന്നവര്‍ക്കറിയാം അതെവിടെ കിട്ടുമെന്നു - അതു പോലെ ഇതിലൊക്കെ പ്രവര്‍ത്തിച്ചിരുന്നവര്‍ക്കറിയാം എങ്ങനെ , ഏതു വിധത്തില്‍ പുന സംഘടിക്കണമെന്നും പ്രവര്‍ത്തിക്കണമെന്നും .

    ReplyDelete
    Replies
    1. ഇതിലേക്ക് നാളെ വരാം.

      Delete
  42. @ തകരപ്പാട്ട - ഇന്‍ഡ്യയില്‍ ന്യൂന പക്ഷങ്ങള്‍ സന്തോഷത്തിലാറും ഏഴും ആടി നടക്കുകയാണ് , അവര്‍ക്കു അരക്ഷിതാവസ്ഥ ഇല്ല എന്നൊന്നും ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല - പൊതുവില്‍ ഇന്‍ഡ്യന്‍ അവസ്ഥയില്‍ നിന്നു വ്യത്യസ്ഥമായി കേരളത്തില്‍ അല്പം കൂടി ഉല്പതിഷ്ണുക്കളായ , പുരോഗമനക്കാരായ ആളുകള്‍ ആണെന്നാണ് ബ്ലോഗിലും കമന്റിലുമായി ഞാന്‍ പറഞ്ഞിട്ടുള്ളത് . അതിനെ സ്ഥാപിക്കുന്നതിനായി - കാഞ്ച ഏലയ്യയുടെ - ബുഫല്ലോ നാഷണലിസം “ എന്ന കൃതിയെ കൂടി പരാമര്‍ശിച്ചിരുന്നു [വായിച്ചിട്ടുണ്ടോ അത് ? ഇല്ലെങ്കില്‍ വായിക്കണം ] ഉത്തരേന്ത്യന്‍ അവസ്ഥകളില്‍ നിന്നും വിഭിന്നമാണ് കേരളത്തിലെ രാഷ്ട്രീയ - മത പരമായ സാഹചര്യങ്ങള്‍ ഇവിടെ അത്തരത്തില്‍ ന്യൂന പക്ഷങ്ങള്‍ക്കൊരു അരക്ഷിതാവസ്ഥ എന്ന അവസ്ഥ ഇല്ല .


    കേരളത്തിലെ ആദ്യത്തെ കൈവെട്ടു കേസാണോ ? അല്ല - അതു പോലെ മറ്റൊരു ചോദ്യം കേരളത്തില്‍ ആദ്യമായാണോ ഒരു അധ്യാപകന്റെ ചോദ്യപ്പേപ്പറില്‍ ഒരു “പിശക് “ കടന്നു കൂടുന്നത് ? അല്ല .

    ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരം ഇത് ആദ്യത്തേതല്ല - പക്ഷെ ഈ പിശകുകള്‍ അല്ലെങ്കില്‍ ഈ കൈവെട്ടു ഏതെങ്കിലും മതവുമായി ബന്ധപ്പെടുമ്പോള്‍ ഒരു ബഹുസ്വര സമൂഹത്തില്‍ അതിന്റെ പരിണിതിയായി വീണ്ടും കലാപങ്ങള്‍ക്കുള്ള സാധ്യതകളെ ഇല്ലാതാക്കാന്‍ ഇതൊക്കെ അസാധാരണമായി പരിഗണിക്കേണ്ടിയിരിക്കുന്നു .



    അപ്പോ പറഞ്ഞു വന്നത് ഡി എച്ച് ആര്‍ എം നെക്കുറിച്ചാണ് . ഡി ഏച്ച് ആര്‍ എം ന്റെ ലക്ഷ്യം ന്യായമായിരുന്നു - പക്ഷെ തികച്ചും മൌലികമായ ആശയങ്ങളുമായി കൂടുതല്‍ ഉള്‍ വലിയുന്നത് ഒരു ബഹുസ്വര സമൂഹത്തില്‍ ഒറ്റപ്പെടാനെ സഹായിക്കൂ . ഡി എച്ച് ആര്‍ എം ചെയ്തത് - ചില അപ്രായോഗികമായ , കാല്പനികമായ ചില ആശയങ്ങള്‍ കൂത്തി നിറച്ചു പ്രവര്‍ത്തകരെ ഒരു തരം വിഡ്ഡി വേഷം കെട്ടിക്കുകയായിരുന്നു . [ഞാന്‍ അവരുടെ ചില ലഘുലേഖകള്‍ വായിച്ചിരുന്നു ] .മദ്യത്തിനും ലഹരിക്കും എതിരെ അവര്‍ സൃഷ്ടിച്ച പോഇറ്റീവായ ബോധ വല്‍ക്കരണത്തിനു ഒപ്പം തന്നെ വിചിത്രമായ ചില രീതികള്‍ , ചില ആശയങ്ങള്‍അംഗങ്ങളില്‍ നടപ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു - അതു ആശയപരമായി തെറ്റായിരുന്നു . സ്ഥലത്തെ ശിവസേനക്കോ , സി പി എമ്മിനോ അവരുടെ മെക്കിട്ടു കയറിയതു ജനാധിപത്യ വിരുദ്ധവും ഫാസിസവുമായിരുന്നു .- ഡി എച്ച് ആര്‍ എം കുറെ ശരിയും അല്പം തെറ്റുമായിരുന്നു - അവര്‍ തന്നെയാണ് ആ പ്രസ്ഥാനത്തെ നശിപ്പിച്ചത് .അതൊരു വ്യത്യസ്ഥ വിഷയമാണ് , അതും ഇതും കൂടിയൊന്നും കൂട്ടിക്കുഴക്കുന്നത് ശരിയാവില്ല

    ReplyDelete
  43. The Kafka Project

    In a crucial investigation over three months, Editor-at-Large AJIT SAHI tracked the SIMI fictions across 11 cities —Trivandrum, Bangalore, Hyderabad, Chennai, Udaipur, Bhopal, Mumbai, Delhi, Aurangabad, Ahmedabad and Gorakhpur. His findings are alarming and distressing. They demand urgent introspection and corrective action

    http://www.tehelka.com/story_main40.asp?filename=Ne160808thekafka_project.asp

    ReplyDelete
  44. http://www.tehelka.com/story_main40.asp?filename=Ne160808ajudge_stirs.asp

    A Judge Stirs A Hornet's Nest

    Mere opinions, a stunning abscence of facts and gross violations of law in the Centre’s case against SIMI are what moved tribunal judge Geeta Mittal to reject the ban, Reports AJIT SAHI

    ReplyDelete
  45. വളരെ നന്നായി അവതരിപിച്ചു, സത്യം വിളിച്ചു പറഞ്ഞ മാധ്യമത്തിനെതിരെ കേസ് .. "ലവ് ജിഹാദ്" എന്ന ഇല്ലാത്ത നുണ പ്രചരിപിച്ച മലയാള മനോരമക്ക് തലോടല്‍ .. നല്ല ബ്ലോഗ്‌ .. ഭാവുകങ്ങള്‍, സമയം കിട്ടിയാല്‍ ഈ ബ്ലോഗ്‌ ഒന്ന് സന്ദര്‍ശിക്കുക ..

    സുമനസ്സ്: "ലൗ ജിഹാദ്" വൈ ദിസ്‌ കൊലവിളി
    http://sumanass.blogspot.com/2012/01/blo...

    ReplyDelete
  46. @പുലരി - മൂവാറ്റുപുഴയിലെ അധ്യാപകന്‍ ചെയ്തത് തെറ്റാണെന്നു സ്ഥാപിക്കാന്‍ ക്രിസ്ത്യാനികളായ കോളേജ് അധികൃതര്‍ ജോസഫിനെ പിരിച്ചു വിട്ടൂവെന്നു പറയുന്നു !!!! അതു മുസ്ലീങ്ങളോടൂള്ള ഐക്യദാര്‍ഡ്യ പ്രകടനമാണെന്നു കരുതിയോ ? ഹ ഹ - നസ്രാണി മാനേജ്മെന്റിനെക്കുറിച്ചു ഒരു ചുക്കും അറിയാത്തോണ്ടാണ് .1. മൂവാറ്റുപുഴയില്‍ മുസ്ലീങ്ങളെ പിണക്കി ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്താന്‍ അത്ര എളുപ്പമല്ല , 2. ജോസഫിനെ ഇക്കാര്യം പറഞ്ഞു പിരിച്ചു വിട്ടാല്‍ പുതിയ ഒരാളെ ജോലിക്കു വെക്കുമ്പോള്‍ കിട്ടാന്‍ പോകുന്ന ലക്ഷങ്ങള്‍ - ഈ രണ്ട് കാരണങ്ങള്‍ തന്നെ ധാരാളമല്ലെ അയാള്‍ക്കെതിരെ തിരിയാന്‍ ? ഇനി അയാളെ സപ്പോര്‍ട്ട് ചെയ്തിട്ടു എന്തു കിട്ടാനാണ് ? ഒന്നും കിട്ടില്ല . ലവ് ജിഹാദ് പ്രശ്നത്തില്‍ ആര്‍ എസ് എസ്സിനൊപ്പം കെ സി ബി സി ആയിരുന്നു വലിയ കളി കളിച്ചത് എന്നോര്‍ക്കുമല്ലോ , അപ്പോള്‍ ഈ മുസ്ലീങ്ങളുടെ വികാരം മാനിച്ചു കൊണ്ടു ആണ് അധ്യാ‍പകനെതിരെ തിരിഞ്ഞതെന്നൊക്കെയുള്ളത് വിഡ്ഡിത്തരമാണ് - ഇറ്റ് ഈസ് ബിസിനസ്സ് , ഓണ്‍ലി ബിസിനസ്സ് .

    ReplyDelete
  47. താങ്കള്‍ പറയുന്നു - അധ്യാപകന്റെ കൈവെട്ടു കേസല്ല കേരളത്തില്‍ മതപരമായ കാരണങ്ങളാല്‍ സംഭവിക്കുന്ന ആദ്യത്തെ ക്രിമിനല്‍ കേസെന്ന് . ആണെന്നു ആരും പറഞ്ഞിട്ടുമില്ല . മതങ്ങള്‍ ഉണ്ടായ കാലം മുതല്‍ മത പരമായ സംഘട്ടനങ്ങളും ഉണ്ടായിട്ടുണ്ട് .ഒരു മതത്തെയോ ദൈവത്തെയോ അല്ലെങ്കില്‍ ആത്മീയാചാര്യനെയോ പ്രവാചകനെയോ വിശ്വാസികള്‍ക്കു വിഷമമുണ്ടാക്കുന്ന പരാമര്‍ശിക്കുകയോ അപമാനിച്ചു എന്നു പറഞ്ഞു കൊണ്ടുണ്ടാകുന്ന ആദ്യത്തെ സംഭവമല്ല മൂവാറ്റു പുഴയില്‍ നടന്നത് . [പ്രവാചക നിന്ദയുടെ ന്യായാന്യായങ്ങളിലേക്കു കടക്കുന്നില്ല - വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് ഞാന്‍ ഗള്‍ഫിലാണ് ജോലി ചെയ്യുന്നത് , ഇവിടെയുള്ള സെന്‍സറിങ്ങ് അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് ].
    '

    എന്റെ നാട്ടില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശത്തു സ്ഥിരമായി നടന്നിരുന്ന വയള് പ്രഭാഷണങ്ങളില്‍ ഒരു മുസ്ല്യാര് , ചുമ്മാ പ്രൊവോക്ക് ചെയ്യാന്‍ വേണ്ടി “ശ്രീകൃഷ്ണനാ‍ണ് എയിഡ്സ് ഉണ്ടാക്കിയത് , അയാള്‍ക്കു 16008 ബീവിമാരുണ്ടായിരുന്നല്ലോ “ എന്ന രീതിയിലൊക്കെ പ്രഭാഷണം ചെയ്യാന്‍ തുടങ്ങി , വയള്‍ പ്രഭാഷണങ്ങളുടെ അന്ത സത്ത ഇതല്ല ,മറ്റതാണ് , അങ്ങനെയൊന്നും പറയില്ല എന്നു വാദിക്കണ്ടാ - ഉണ്ടായ സംഭവമാണ് .വളരെ മത വിരുദ്ധമായ , വികാരം ഇളക്കി വിടുന്ന ഒരു സംഭവം ആയിരുന്നു അത് .പക്ഷെ നാട്ടിലെ മുതിര്‍ന്ന ചില ആളുകള്‍ തമ്മില്‍ സംസാരിച്ച് അത് ഒത്തു തീര്‍പ്പാക്കി , പിന്നീട് അതു ആവര്‍ത്തിക്കാതെ ശ്രദ്ധിച്ചു . തൃപ്രയാര്‍ അമ്പലത്തിന്റെ പരിസരത്തു യഹോവാദാസ്യമെന്നൊക്കെ പറഞ്ഞു ചില സുവിശേഷകര്‍ ഹനുമാന്‍ കുരങ്ങനാണ് ,ശിവന്‍ പാമ്പാട്ടിയാണ് എന്നൊക്കെ പറഞ്ഞു സുവിശേഷ പ്രസംഗം നടത്തിയിരുന്നു - സമീപ വാസികളായ ഓട്ടോ - ചുമട്ട് തൊഴിലാളികള്‍ “ചേട്ടാ ഇവിടെ നിന്നു ഇമ്മാതിരി ഡയലോഗടിച്ചാല്‍ പണി പാളും , വണ്ടി വിട്ടോ “ എന്നു പറഞ്ഞു അയാളെ പറഞ്ഞയക്കുകയായിരുന്നു - ഇതെല്ലാം കൊച്ചു തമാശകളായി എടുക്കാനുള്ള ഒരു ഹ്യൂമര്‍ സെന്‍സില്ലായ്മയാണ് പ്രശ്നം - ഈ രണ്ടു സംഭവങ്ങളും ഹിന്ദു മഹാ മനസ്കതയെ സൂചിപ്പിക്കാന്‍ പറഞ്ഞതല്ല , ഇതു പോലെ തന്നെ മുസ്ലീം മത വിശ്വാസികളും സഹിഷ്ണുതയോടെ നാട്ടിന്‍ പുറങ്ങളില്‍ ചില വിട്ടൂ വീഴ്ചാ അല്ലെങ്കില്‍ സഹിഷ്ണുത കാണിച്ചിട്ടുള്ള സന്ദര്‍ഭങ്ങള്‍ക്കു ഞാന്‍ സാക്ഷിയായിട്ടുണ്ട് തല്‍ക്കാലം അതെന്താണെന്നു വിവരിക്കുന്നില്ല ,അതു കേട്ടാല്‍ ഒരു പക്ഷെ “ ഓഹോ അവിടെ അങ്ങനെ നടന്നോ . എന്നിട്ടാരും പ്രതികരിച്ചില്ലെ “ എന്നൊക്കെ പറഞ്ഞു വീണ്ടും പ്രശ്നമുണ്ടാക്കിക്കളയും :) .

    പറഞ്ഞു വന്നത് ഇത്തരത്തില്‍ പ്രാദേശികമായി ഒതുങ്ങേണ്ടുന്ന ചില നിസ്സാര മത വൈകാരികതകള്‍ എങ്ങനെയാണ് ആസൂത്രിതമായി സംഘടിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി പരത്തിയതെന്നുള്ളതിന്റെ ഉത്തമോദാഹരണമാണ് മൂവാറ്റു പുഴന്യൂമാന്‍ കോളേജ് സംഭവം . താങ്കള്‍ പറഞ്ഞ കാട്ടൂര്‍ ആലി മുസ്ല്യാര്‍ സംഭവം എനിക്കറിയാം മറ്റു രണ്ടു കേസുകള്‍ ഞാന്‍ കേട്ടിട്ടില്ല , കാട്ടൂര്‍ ആലി മുസ്ല്യാര്‍ സംഭവം പ്രാദേശികമായ ഒരു സംഭവമായിരുന്നു , അതില്‍ ഉള്‍പ്പെട്ടവര്‍ പ്രദേശ വാസികളായ ആര്‍ എസ് എസുകാര്‍ തന്നെ , അവരെ പിടിക്കുകയും ചെയ്തു - പിന്നെ എന്തിനാണ് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തണം ?


    മൂവാറ്റു പുഴ സംഭവത്തിന്റെ ആദ്യ ദിനം മുതല്‍ സംഘടിതമായ ഒരു വര്‍ഗ്ഗീയ കലാപത്തിനു ഒരുക്കം കൂട്ടുന്നുണ്ടായിരുന്നു , പ്രതിഷേധ ദിനത്തില്‍ സമീപത്തുള്ള ക്ഷേത്രത്തിനു നേര്‍ക്കു ആരൊക്കെയോ അത്തരത്തില്‍ നീക്കം നടത്തിയിരുന്നു . അതു പോലെ തന്നെ തികചും സംഘടിതമായ, സംസ്താന വ്യാപകമായ പ്രചരണം ആയിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്നത് , അതൊരു പ്രാദേശിക സംഭവത്തില്‍ നിന്നും വലിയ മത വൈരമായി വളര്‍ത്തിക്കൊണ്ടു വരാന്‍ സംസ്ഥാന വ്യാപകമായി ശ്രമം നടത്തുമ്പോള്‍ അതിന്റെ വ്യാപ്തി മാറുന്നു .ഈ വിഷയത്തില്‍ വലിയ ഓണ്‍ ലൈന്‍ പ്രചാരണങ്ങള്‍ തന്നെ ഉണ്ടായിരുന്നു .

    ReplyDelete
  48. "കടുത്ത വയറു വേദന കൊണ്ട് കരയുന്ന മകനെയും കൊണ്ട് രാമചന്ദ്രന്‍ ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു ജബ്ബാര്‍ .

    ഡോക്ടര്‍ : എപ്പോഴാ ജബ്ബാറേ വയറു വേദന തുടങ്ങീത്‌ ?
    ജബ്ബാര്‍ : അസര്‍ ബാങ്ക് കൊടുത്തെ പിന്നെ ആണ് ഡോക്ടറെ
    ഡോക്ടര്‍ : എന്നാലിനി ആ സാധനം കൊടുക്കണ്ടാ
    ജബ്ബാര്‍ : അയ്യോ ഡോക്ടറെ അത് മോയ്ല്യാര് കൊടുക്കനതാണല്ലോ
    ഡോക്ടര്‍ : ആരായാലും അതിനി കൊടുക്കണ്ടാന്ന് പറഞ്ഞേക്ക് , വെറുതെ ഓരോന്ന് കുട്ടിക്ക് കൊടുത്തിട്ടാണ് ഈ വയറു വേദന മാറാത്തത് .

    പിറെന്നത്തെ മാധ്യമം സ്കൂപ്പ് വാര്‍ത്ത - ഹിന്ദു ഫാസിസ്റ്റ് ആയ രാമചന്ദ്രന്‍ ഡോക്ടര്‍ അസര്‍ ബാങ്ക് കൊടുക്കണ്ടാ എന്ന് ."

    thankalude thiruthiyezhuthiya upadamsham kandu. ithrayum ridiculous aayano thaankal oru article avasaanippikkuka? kaalangalaayi prachaarathilulla aa thamaasha, chila prathyeka samskaarangaleyum bhashayeyum aparavalkkarikkunnathinu vendiyaanu upayogichittullath. ithrayadhikam mathanirapekshathayum matha sauhaardavum undu ennu thaankal veembu parayunna ee keralathil, asar banl enthaanu ennu oru educated aaya oraal chodikkanamenkil vyathyastha matha vibhaagangalkku aparante samskaarathe kurich ethratholam ariyaam ennathinte soochanayalle athu?

    question-specific aaya oru marupadi pratheekshikkunnu

    ReplyDelete
  49. ജോസഫിനെ സാത്താനയി പ്രഖ്യാപിച്ച സഭയുടെ നടപടി ബിസിനസ് തന്ത്രമെന്നു വ്യക്തമായി അറിയാം.സഭ ഇതിൽ കാണുന്നത് അതിനപ്പുരമുള്ള രാഷ്ട്രീയമായിരുന്നു. ക്രൈസ്തവനായ ഒരു അധ്യാപകനെ പ്രൊട്ടക്ട് ചെയ്തതിലൂടെ മാർക്ക്സിറ്റ് പാർട്ടി നേടിയെടുത്തേക്കാവുന്ന ക്രൈസ്തവ സ്വാധീനത്തിനു വളരെ തന്ത്രപരമായ ഒരു തടയിടൽ. അതായത് ജോസഫ് ചെയ്തത് തെറ്റെന്നു സഭാവിശ്വാസികളെ ധരിപ്പിക്കുകയും അതു കൊണ്ട് തന്നെ ജോസഫിനെ വേന്റിയുള്ള സി.പി.എം ഇടപെടൽ അനാവശ്യമെന്ന ബോദ്ധ്യടുത്തുക.

    ഇതു അറിയാതെയല്ല.. എന്നാൽ പോലും സി.പി,എം എന്ന രാഷ്ട്രീയ പാർട്ടിയേക്കാൽ ഇവിടെ നിലപാടെടുക്കുന്നത് ഭരണത്തിൽ ദുസ്വാധീനം നേടിയ ഒരു വിഭാഗം ഉദ്യോഗസ്ഥ വിഭാഗമാണ്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരിൽ തൊണ്ണൂറു ശതമാനവും പങ്കിടുന്നത് ജേകബ് പുന്നൂസ് ഉൾപ്പെടുന്ന ഈ വിഭാഗം തന്നെ. ഈ വിഭാഗത്തിന്റെ ചില രഹസ്യ അജണ്ടകൾ മുസ്ലിം കേസുകൾ വരുമ്പൊൽ പുറത്തു വരുന്നത് ശ്രദ്ധിക്കപ്പെടാതെ പോകരുതു.
    ഞാൻ നേരത്തെ പറഞ്ഞ ചില സംഭവങ്ങൾ ആവർത്തിക്കുന്നു. ഏ.വി .ജോർജ്ജ്, അടക്കമുള്ള പല ഉയ്ദൊഗസ്ഥരും മുസ്ലിം വിഷയങ്ങളിൽ കാണിക്കുന്ന അമിത താല്പര്യം തിരിച്ചറിയാതെ പോകുന്നത് മതേതര കേരളത്തിനു നന്നല്ല്. ഒരു മുസ്ലിം ഒരു കേസിൽ ഉൾപ്പെട്ടാൽ അതിനു അന്താരാഷ്ട്രീയമായ ഗൂഢാലോചന സിദ്ധാന്തം നൽകി പത്രമാധ്യമങ്ങൾ വഴി നടത്തുന്ന വിചാരണക്ക് പലപ്പോഴും ചുക്കാൻ പിടിച്ചത് കേരള പോലീസിലെ ഒരു വിഭാഗം പോലീസുകാർ തന്നെയാണ്.
    താങ്കൾ പരഞ്ഞു കാട്ടൂർ ആലിമുല്യിയാരുടെ കെസ് പ്രാദേശികം ആനെന്നു. അതെങ്ങിനെ ഉറപ്പിച്ചു പറയുവാൻ സാധിക്കും?

    ന്യുമാൻ കൊളെജ് സംഭവത്തെ പോലെ പോലീസ് അഖിലേന്ത്യാ തലം വരെ നീണ്ടുനിൽക്കുന്ന എന്തെങ്കിലും അന്വേഷനങ്ങൾ നടത്തിയതായി അറിയുമോ? ഇല്ല എന്നാണുത്തരം.. അതായത് മറ്റേതൊരു കൊലപാതകത്തെയും പോലെ പ്രാദേശിക പ്രവർത്തകരിൽ കേന്ദ്രീകരിച്ചു കൊണ്ട് പോലീസ് അന്വേഷനം ആരംഭിച്ചു, അവരിൽ തന്നെ അവസാനിപ്പിച്ചു.
    അതു പോലെ കണ്ണൂരിൽ ജയകൃഷ്ണൻ മാഷിന്റെ കൊലപാതകം തന്നെ എടുക്കാം. അയൾ ഒരു അഖിലേന്ത്യാ പാർട്ടിയുടെ സംസ്ഥാന നേതാവായിരുന്നു, കൊല്ലപ്പെടുമ്പൊൾ. അത്തരം ഒരാളെ കൊല്ലപ്പെടുത്തുവാൻ വെറും ബ്രാഞ്ച തലത്തിലോ, ലോക്കൽ തലത്തിലോ, ഏരിയാ തലത്തിലോ എന്തിനു ജില്ലാ തലത്തിൽ പോലുമുള്ള തിരുമാനമല്ല ഉണ്ടാകുക എന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം.
    പക്ഷെ പിടിച്ചത് വെറും പത്തിൽ താഴെ പ്പേരെ മാത്രം.അതും ഈ കൃത്യത്തിൽ നേരിട്ടു പെങ്കെടുത്തവരെ മാത്രം.. അപ്പൊൾ ഇതിന്റെ പിന്നിലെ ഗൂഢാലോചന, മോട്ടീവ് ഇതൊക്കെ പുറത്തുകൊണ്ടുവരത്തക്ക വിധം എന്തുകൊണ്ട് അന്വേഷണം ഒന്നും ഉണ്ടായില്ല എന്ന ചിന്തിക്കേണ്ട വസ്തുതയാണ്. ലളിതമായി പറഞ്ഞാൽ ഒരു ആധ്യാപകനെ കൊലപ്പെടുത്തിയ കേസിൽ പിടിച്ചതും, പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതും ആറു പേർ മാത്രം. അതെ സമയം ജോസഫിനെതിരെ നടന്ന വധമല്ല വധശ്രമത്തിൽ പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അറുപതോളം പേരെ...
    ഇതെങ്ങിനെ സംഭവിക്കുന്നു? വെറും യദൃശ്ചികം മാത്രമാണോ?
    മാറാട് ഒന്നാം കലാപത്തിന്റെ കേസിൽ ഉൾപ്പെട്ട് അറസ്റ്റിലായവർ കയ്യീലെണ്ണാവുന്നവർ മാത്രം..
    അതെ സമയം രണ്ടാം കലാപത്തിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടത് ഇരുനൂറോളം പേർ. അവർക്കാകട്ടെ വിചാരന കഴിയും വരെ ജാമ്യവും നൽകിയില്ല.
    താങ്കൾക്കരൊയാമല്ലോ വിവാദമായ പോസ്റ്റ ബോംബ് കേസിന്റെ ആദ്യവും അന്ത്യവും.
    മുഹസിൻ എന്ന ചെറുപ്പക്കാരനെ അനാവശ്യമായി പ്രതിപ്പട്ടികയിൽ ചേർത്തു അറസ്റ്റു ചെയ്യുവാനും, ആ വ്യക്തിയെ കുറിച്ച് അന്താരാഷ്ട്ര ഭീകരൻ എന്നു വരെ മാധ്യമങ്ങൽക്ക് വാർത്ത നൽകുവാനും പോലീസ് കാണിച്ച് അമിതോത്സാഹം, പിന്നീട് മുഹസിനിൽ നിന്നു മാറി രാഹുൽ (രാക്കേഷ്) എന്ന വ്യക്തിയിലേക്ക് എത്തിയപ്പൊൾ വെറും വ്യക്തിപരവും, മാനസിക രോഗിയുടെ ചെയ്തികളുമായി മാറിയത് നാം കണ്ടു.
    ചേർത്തുവായിക്കുമ്പൊൾ വെറും നീതിനിവഹനത്തിനുഅപ്പുറം ചില രഹസ്യ അജണ്ടകൾ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്നു എന്ന് വ്യക്തം. താങ്കളെ പോലെയുള്ളവർ ഇത് കണ്ടില്ലെന്നു നടിക്കരുതു..
    പോലീസ് സംവിധാനം നിശ്പക്ഷ നീതിനിർവഹണത്റ്റിന്റെ ഭാഗമാകേണ്ടവയാണ് പൌരനു സുരക്ഷിത ബോധം നൽകാൻ ബാധ്യതപ്പെട്ടവർ.
    അവർ ആ പണിചെയ്യാതെ മനസ്സിൽ വിഭാഗീയ ചിന്തക്ക് ആനുപാധികമായ തരത്തിൽ ഒരു വിഭാഗത്തിനു നേരെ നിയമവിരുദ്ധ പ്രവർത്തനങ്ങൽ നടത്തുന്നു. അതു തുറന്നു കാണിക്കുകയാണ്ഠ് താങ്കളെ പോലുള്ളവർ ചെയ്യേണ്ടത്.

    ReplyDelete
  50. hmm.. angane okke ththanneyaaa ee vaka kaaryangal...

    ReplyDelete
  51. ഈ വിഷയത്തെപ്പറ്റിയുള്ള എന്‍റെ അറിവുകള്‍ പരിമിതമാണ്. അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.

    ReplyDelete
  52. കുറിപ്പും അഭിപ്രായങ്ങളും വായിച്ചു... ആകെപ്പാടെ വല്ലായ്മയായി.. അതുകൊണ്ട് ബാക്കി ബ്ലോഗ് വായന പിന്നെ..

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .