Like

...........

Sunday, 15 May 2011

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍


ജനങ്ങളുടെ തലയില്‍ ഇടിത്തീ , ഇരുട്ടടി മുതലായ ക്ലീഷെ പ്രയോഗങ്ങള്‍ തലങ്ങും വിലങ്ങും ഉപയോഗിക്കാന്‍ അവസരമൊരുക്കിക്കൊണ്ടു പെട്രോളിന്റെ വില സര്‍വ്വകാല റെക്കൊര്‍ഡായി ഉയര്‍ത്തിയിട്ടുണ്ട് .ബംഗാളിലും കേരളത്തിലും കോണ്‍ഗ്രസ്സിനെ ജയിപ്പിച്ചതിനുള്ള ശിക്ഷയാണെന്ന് പറയുമ്പോഴും ഭരണം കയ്യിലില്ലാത്തതു കൊണ്ടു പ്രക്ഷോഭത്തിന് ഒരല്പം ആവേശം കൂട്ടാമല്ലോ എന്നുള്ള ആശ്വാസമാണ് കമ്യൂണിസ്റ്റുകാര്‍ക്ക്.


കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷം ആഞ്ഞടിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ പെട്രോള്‍ വില വര്‍ദ്ധനവ് തങ്ങളുടെ പക്കലല്ല തങ്ങളീ നാട്ടുകാരല്ല എന്നൊക്കെ ഒരു മുഴം മുന്നെ ധനമന്ത്രി പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.പ്രണബ് മുഖര്‍ജി പറഞ്ഞതു ശരിയാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ കേന്ദ്രഗവണ്മെന്റ് Price Deregulation പ്രഖ്യാപിച്ചതാണ് . അതായതു പെട്രോളിന്റെ വില നിര്‍ണ്ണയിക്കാനുള്ള അവകാശം ഗവണ്മെന്റില്‍ നിന്നും ഓയില്‍ കമ്പനികള്‍ക്കു നല്‍കി .അതിന്‍പ്രകാരം പെട്രോളിയം കമ്പനികള്‍ക്കാണ് ഓയില്‍ പ്രൈസ് നിശ്ചയിക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം .ഇതു അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയെ ആശ്രയിച്ചെന്നാണ് വെയ്പ്പു . അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയാല്‍ പെട്രോളിന്റെ വില വര്‍ദ്ധിപ്പിക്കാം പക്ഷെ കുറഞ്ഞാല്‍ അതിന് ആനുപാതികമായി കുറക്കണമെന്നു നിര്‍ബന്ധമില്ല .ഈ പദ്ധതി വളരെ മികച്ച രീതിയില്‍ തന്നെ സ്വകാര്യ - പൊതുമേഖലാ കമ്പനികള്‍ നടപ്പാക്കി വരുന്നതു കൊണ്ട് കഴിഞ്ഞ ഒമ്പതു മാസങ്ങളിലായി ഒമ്പത് തവണയായി 47.93 ല്‍ നിന്നും 65 ലേക്കു ഉയര്‍ത്തിയാണ് അവര്‍ കേന്ദ്രഗവണ്മെന്റിന്റെ ഈ തീരുമാനത്തോടു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത് . കഴിഞ്ഞ കുറച്ച് മാസങ്ങള്‍ നിയമ സഭാ തിരഞ്ഞെടുപ്പെന്ന ചക്കരക്കുടം കണ്മുന്നിലുണ്ടായിരുന്നതു കൊണ്ട് ഈ വില കൂട്ടല്‍ മാമാങ്കത്തിനു ഒരല്പം ആശ്വാസമുണ്ടായിരുന്നു .ഇപ്രാവശ്യത്തെ വില കൂട്ടലിന് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ പ്രൈസുമായി കാര്യമായ ബന്ധമൊന്നുമില്ല , മുമ്പെങ്ങോ ക്രൂഡ് ഓയില്‍ പ്രൈസ് കൂട്ടിയതിന്റെ ഓര്‍മ്മക്കായിട്ടാവണം .


കേന്ദ്ര ഗവണ്മെന്റിലെ അപ്പാവികള്‍ പറയുന്നതു ആഡംബരപ്രിയരായ ജനങ്ങള്‍ക്കു സുഖിക്കാന്‍ പെട്രോളിന് സബ്സിഡി കൊടുത്തു മടുത്തു എന്നൊക്കെയാണ് . ജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ ആളുകള്‍ക്കു പെട്രോളടിച്ചു കളയാന്‍ സബ്സിഡി കൊടുക്കുന്ന വിഡ്ഡിത്തത്തെക്കുറിച്ചു കോണ്‍ഗ്രസ്സ് ബുദ്ധിജീവികള്‍ [കോണ്‍ഗ്രസ്സില്‍ ബുദ്ധിജീവികളോ ?ന് തല്‍ക്കാലം അല്പം എക്കോണോമിക്സ് ഒക്കെ പറഞ്ഞു ഉമ്മാക്കി കാണിക്കുന്നവരെ ബുദ്ധിജീവികളാക്കി തരം തിരിക്കാം ]വിശകലനം നടത്തിയിട്ടുണ്ട് .ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു , ഇന്ധനഉപയോഗത്തില്‍ മിതവ്യയം പാലിക്കേണ്ടിയിരിക്കുന്നു എന്നൊക്കെയാണ് ഉപദേശങ്ങള്‍ .

മാര്‍ക്കറ്റിങ്ങിന്റെ തത്വങ്ങളിലൊന്നാണ് Demarketing - എന്നു വെച്ചാല്‍ ദുര്‍ലഭമായ വസ്തുക്കള്‍ അധികം ഉപഭോഗം ചെയ്യാതിരിക്കാനുള്ള ഒരു ബോധവല്‍ക്കരണം. മാര്‍ക്കറ്റിങ്ങ് പഠന ഗ്രന്ഥങ്ങളില്‍ Demarketing ന് ഉത്തമോദാഹരണമായി കൊടുക്കുന്നത് പെട്രോളിയം ഉല്‍പ്പന്നങ്ങളാണ്. ഓരോ തുള്ളിയും അമൂല്യമാണെന്ന് പാവപ്പെട്ടവരുടെ ചാനലായ ദൂരദര്‍ശനില്‍ പരസ്യം കാണിക്കുകയും അതിനൊപ്പം തന്നെ കോടിക്കണക്കിന് രൂപ ചിലവഴിച്ചു പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കു പരസ്യം കൊടുക്കുകയും ചെയ്യുന്ന വിരോധാഭാസത്തെ ചിലര്‍ സാമ്പത്തികശാസ്ത്ര തത്വമുപയോഗിച്ച് അനുകൂലിക്കാന്‍ ശ്രമിക്കുന്നതു കണ്ടപ്പോള്‍ സഹതാപം തോന്നി. Price Deregulation പ്രകാരം അന്താരാഷ്ട്ര ക്രൂഡ് ഓയിലിന്റെ വില മാത്രമല്ല സ്വകാര്യ പൊതു മേഖലാ ഓയില്‍ കമ്പനികളുടെ ലാഭ നഷ്ട കണക്കു കൂടി ഈ വിലയെ ബാധിക്കാം. ഒരു പരസ്യം കൊടുക്കാതിരുന്നതു കൊണ്ട് ആരും പെട്രോള്‍ വാങ്ങാതെയൊന്നുമിരിക്കില്ല . പറഞ്ഞു വന്ന സംഗതി ഇതൊന്നുമല്ല പുര കത്തുമ്പോള്‍ വാഴ നടുക , കഴുക്കോല്‍ വലിച്ചൂരുക തുടങ്ങിയ നാടന്‍ കലാപരിപാടികളുടെ അല്പം കൂടി വ്യാപ്തിയുള്ള സംഭവവികാസങ്ങള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ് .

കെയിണ്‍ ഇന്‍ഡ്യാ - വേദാന്ത ലയനം


കഴിഞ്ഞ ദിവസങ്ങളില്‍‍ ദേശീയപത്രങ്ങളില്‍ ഇന്ധന വില വര്‍ദ്ധനവിനെതിരെയുള്ള വ്യാപക പ്രതിഷേധമെന്ന വാര്‍ത്തകള്‍ക്കൊപ്പം തന്നെ ഉള്‍ പേജിലെ വാണിജ്യ കോളങ്ങളില്‍ ‍ 9.6 ബില്ല്യന്റെ കെയിണ്‍ ഇന്‍ഡ്യാ - വേദാന്താ ലയനത്തെക്കുറിച്ച് ചില വാര്‍ത്തകള്‍ കണ്ടിരുന്നു .കെയിണ്‍ എനര്‍ജി ഗ്രൂപ്പ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓയില്‍ പര്യവേക്ഷണ കമ്പനികളിലൊന്നാണ്. ഇന്‍ഡ്യയില്‍ നിന്നാണ് അവരുടെ ഉല്പാദനത്തിന്റെ ഏറിയ പങ്കും .വേദാന്ത ഇന്‍ഡ്യയിലെ കാടും മലയുമൊക്കെ കുത്തകയാക്കി ഖനനം നടത്തുന്ന കുപ്രസിദ്ധമായ ഖനന കമ്പനിയും. രണ്ടു കമ്പനികളുടെ പ്രതിനിധികള്‍ക്കൊപ്പം ലയന ചര്‍ച്ചയുടെ മുന്‍പന്തിയിലുണ്ടായിരുന്നത് മന്ത്രിസഭാ അംഗങ്ങള്‍ അടങ്ങിയ ഒരു പാനലും പ്രധാനമന്ത്രിയുടെ പ്രതിനിധികളും ആയിരുന്നു. രണ്ടു ബഹുരാഷ്ട്രകുത്തകകളുടെ ലയന ചര്‍ച്ചയില്‍ ഗവണ്മെന്റിന് എന്താണ് കാര്യമെന്നു ചോദിച്ചാല്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണപ്പാടങ്ങളിലൊന്നായ രാജസ്ഥാനിലെ മംഗള ഓയില്‍ ഫീല്‍ഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ ചര്‍ച്ച .

രാജസ്ഥാനിലെ മംഗളാ ഓയില്‍ ഫീല്‍ഡ് 3.6 ബില്ല്യണ്‍ ബാരന്റെ വന്‍ നിക്ഷേപമുള്ള ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഓണ്‍ ഷോര്‍ എണ്ണപ്പാടങ്ങളിലൊന്നാണ്. പ്രതിദിനം 125000 ബാരല്‍ എണ്ണയാണ് ഇവിടെ നിന്നുല്പാദിപ്പിക്കപ്പെടുന്നത് .കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡും പൊതുമേഖലാ ഓയില്‍ കമ്പനിയായ ഓ എന്‍ ജി സി [Oil and Natural Gas Corp ] യുമാണ് ഇവിടെ ഉല്പാദനം നടത്തുന്നത് .ഇതില്‍ 70 % ഉല്പാദനവും കെയിണ്‍ ഇന്‍ഡ്യക്കും ഓ എന്‍ ജി സിക്കു 30 ശതമാനവുമാണ് പക്ഷെ രസകരമായ ഒരു വസ്തുത എന്തെന്നു വെച്ചാല്‍ സംസ്ഥാന ഗവണ്മെന്റിന് ഈ എണ്ണപ്പാടത്തില്‍ നിന്നെടുക്കുന്ന ഓരോ ബാരലിന്റെയും റോയല്‍റ്റി മുഴുവനും കൊടുക്കേണ്ടതു പൊതുമേഖലാ സ്ഥാപനമായ ഓ എന്‍ ജി സി ആകുന്നു .

അതായത് 70 ശതമാനം ഉല്പാദനത്തിന്റെ വരുമാനം സ്വന്തമാക്കുന്ന കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡ് അണ പൈ സംസ്ഥാന ഗവണ്മെന്റിനു കരം കൊടുക്കേണ്ടതില്ല മറിച്ച് 30 % ശതമാനം മാത്രം ഉല്പാദനമുള്ള ഓ എന്‍ ജി സി മംഗളാ ഫീല്‍ഡിലെ മുഴുവന്‍ എണ്ണ ഉല്പാദനത്തിന്റെയും കരം അടക്കേണ്ടതുണ്ട്. ബാരലിന് 40 യു എസ് ഡോളര്‍ കണക്കില്‍ വാര്‍ഷിക ഉല്പാദനമായ 6 ദശലക്ഷം ടണ്‍ അസംസ്കൃത എണ്ണയ്ക്ക് ഓ എന്‍ ജി സി വര്‍ഷാ വര്‍ഷം നല്‍കേണ്ട റോയല്‍റ്റി തുക 1760 കോടി രൂപയാണ് . കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡ് ഉല്പാദിപ്പിച്ച് വിറ്റു കൊണ്ടിരിക്കുന്ന അസംസ്കൃത എണ്ണയുടെ റോയല്‍റ്റിയും ഓ എന്‍ ജി സി എന്ന ഇന്‍ഡ്യന്‍ പൊതുമേഖലാ സ്ഥാപനം വഹിക്കണം .ഉല്പാദനം ആരംഭിച്ച 2006 മുതല്‍ ഇതു തന്നെയാണ് സ്ഥിതി .കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡ് Initial investment നടത്തിയതിന്റെ കോമ്പന്‍സേഷനായിട്ടായിരിക്കണം ഇത്തരമൊരു ഉടമ്പടി തുടര്‍ന്നു വരുന്നത് .പക്ഷെ ഒരു രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ കയ്യാളുമ്പോള്‍ സ്വാഭാവികമായും ആ രാജ്യത്തിന് ചില പ്രത്യേക അവകാശങ്ങള്‍ ആവശ്യപ്പെടാവുന്നതാണ് .അതിനു പകരം ബഹുരാഷ്ട്രകുത്തകകള്‍ക്കു രാജ്യത്തെ പ്രകൃതി വിഭവങ്ങളെ തീറെഴുതിക്കൊടുക്കുന്ന കരാറാണ് ഇന്‍ഡ്യാ ഗവണ്മെന്റ് രൂപീകരിച്ചിട്ടുള്ളത് . 2006 മുതല്‍ ഇങ്ങനെ ദശലക്ഷക്കണക്കിന് കോടി രൂപയാണ് ഓരോ ഇന്‍ഡ്യക്കാരന്റെ നികുതിപ്പണത്തില്‍ നിന്നും മറ്റൊരു ബഹുരാഷ്ട്രകുത്തകയുടെ ലാഭം വര്‍ദ്ധിപ്പിക്കാനായി ചിലവഴിച്ചു കൊണ്ടിരിക്കുന്നത് .

ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്നൊക്കെ നമുക്കു അല്‍ഭുതപ്പെടാം പക്ഷെ ചില സമയങ്ങളില്‍ നമ്മള്‍ വെള്ളരിക്കാപ്പട്ടണമെന്ന പ്രയോഗത്തെക്കാളുമൊക്കെ മോശം അവസ്ഥയിലാണ് . വേദാന്ത ലിമിറ്റഡ് കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡിനെ ഏറ്റെടുക്കുമ്പോള്‍ ഈ കരാര്‍ പുനപരിശോധിച്ചു കൊണ്ടു ഉല്പാദനത്തിന്റെ അനുപാതത്തില്‍ മാത്രം റോയല്‍റ്റി എന്ന നിലപാട് സോളിസിറ്റര്‍ ജനറലിന്റെ ഉപദേശപ്രകാരം ഓ എന്‍ ജി സി എടുത്തതിനെത്തുടര്‍ന്നാണ് കുറച്ചു മാസങ്ങളായി തുടരുന്ന ഈ ലയന പ്രതിസന്ധി . ഈ ഏറ്റെടുക്കലിലൂടെ രാജസ്ഥാനിലെ മംഗള ബ്ലോക്കടക്കം പത്ത് ഉല്പാദന കേന്ദ്രങ്ങളാണ് കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡില്‍ നിന്നും വേദാന്ത ഗ്രൂപ്പിനു സ്വന്തമാകാന്‍ പോകുന്നത് . മംഗള ബ്ലോക്കില്‍ നിന്നു ഉല്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ മുഴുവന്‍ ഉല്പാദനത്തിന്റെയും റോയല്‍റ്റി ഇപ്പോഴുള്ള കരാറനുസരിച്ച് ഓ എന്‍ ജി സി യാണ് നല്‍കേണ്ടത് .ഈ അധിക ബാധ്യതയില്‍ നിന്നൊഴിവാകുന്നതിനായി ധാരണാ പത്രം ഒപ്പു വെക്കുന്ന സമയത്തു തന്നെ ഓ എന്‍ ജി സി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഉല്പാദിപ്പിക്കപ്പെടുന്ന മുഴുവന്‍ ക്രൂഡ് ഓയിലിന്റെ റോയല്‍റ്റിയും ഓ എന്‍ ജി സി തന്നെ നല്‍കേണ്ടതുണ്ട് എന്ന നിലപാടിലായിരുന്നു വേദാന്താ ഗ്രൂപ്പ് .

ഇത്തരത്തില്‍ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാട് എടുക്കാന്‍ വേദാന്തയെയും കെയിണ്‍ ലിമിറ്റഡിനെയും പ്രേരിപ്പിക്കുന്നത് രാജ്യത്തെ ഭരണാധികാരികള്‍ അവര്‍ക്കു നല്‍കുന്ന പിന്തുണ കൊണ്ടു തന്നെയാണ് .ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പളനിയപ്പന്‍ ചിദംബരം ഇപ്പോഴത്തെ മന്ത്രിപ്പണിക്കു മുമ്പ് വേദാന്ത എന്ന കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായിരുന്നു എന്നു മാത്രമല്ല മന്ത്രിസഭയിലെ അംഗങ്ങളില്‍ പലരും ഉന്നതോദ്യോഗസ്ഥന്മാരും ഇതിന്റെ ഓഹരിയുടമകളും അഭ്യുതയകാംക്ഷികളുമാണ് .അതു കൊണ്ടു തന്നെ കേന്ദ്ര പെട്രോളിയം മന്ത്രിയും പ്രധാന മന്ത്രിയുടെ ഓഫീസും കെയിണ്‍ - വേദാന്ത ഏറ്റെടുക്കല്‍ പ്രക്രിയക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട് . ഈ ലയനത്തോടു കേന്ദ്ര ഗവണ്മെന്റ് പുലര്‍ത്തുന്ന മൃദു സമീപനം ആ രാജ്യത്തെ ഓരോ പൌരന്റെയും നികുതിപ്പണത്തിന്റെ ബലത്തിലാണ് .

മുമ്പുണ്ടായിരുന്ന കരാറുകളോ ഉടമ്പടിയോ എന്തുമാകട്ടെ ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന് അനാവശ്യമായ ഒരു അധികബാധ്യത വരുത്തി ഒരു ബഹുരാഷ്ട്രകമ്പനിയുടെ ലാഭത്തിന് വേണ്ടി മാത്രം ധൃതഗതിയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഭരണകൂടത്തിന് ആ രാജ്യത്തെ ജനങ്ങളോടുള്ള പ്രതിബദ്ധത എന്താണ് ? ഓ എന്‍ ജി സി യുടെ വളരെ ന്യായമായ ഒരു നിലപാടിനെതിരെ ഭരണകൂടവും ബന്ധപ്പെട്ട മന്ത്രാലയവും കാണിക്കുന്ന ഈ താല്പര്യത്തിന്റെ ഒരു ശതമാനമെങ്കിലും ഇന്നാട്ടിലെ ജനങ്ങളോടുണ്ടായിരുന്നെങ്കില്‍ ആഗ്രഹിച്ചു പോകുന്നു .പെട്രോളിയം കമ്പനികള്‍ വില ഉയര്‍ത്തിയാലും പൊക്കിയാലും കേന്ദ്രഗവണ്മെന്റിന് ഒന്നും സംഭവിക്കാനില്ല പക്ഷെ സ്വകാര്യ കുത്തകകളുടെ ലയനത്തിനായി മന്ത്രിസഭാ സമിതിയും പ്രധാനമന്ത്രിയുടെ പ്രതിനിധികളുമെല്ലാം ഹാജരുണ്ടാവും കാരണം ഗവണ്മെന്റുകളെയും മന്ത്രിമാരെയും സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും അവരാണല്ലോ .


പ്രകടമായി ഓ എന്‍ ജി സി ക്കു അനുകൂലമായ രീതിയിലുള്ള റോയല്‍റ്റി കരാര്‍ എന്നൊക്കെയുള്ള ഗവണ്മെന്റിന്റെ വാദത്തിന് എന്തു സംഭവിക്കുമെന്നു ഈ മാസം അറിയാം . ഈയൊരു ലയനത്തോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഓണ്‍ഷോര്‍ എണ്ണപാടമായ രാജസ്ഥാനിലെ മംഗള എണ്ണപ്പാടം ഇതോടെ വേദാന്തക്ക് സ്വന്തമാകും പ്രതിദിനം 1,25,000 ബാരലാണു കമ്പനി ഉത്പാദിപ്പിക്കുന്നത് ഇത് 150000 ബാരലായി ഉയര്‍ത്താനും സാധ്യമാണ് .മംഗളാ എണ്ണപ്പാടത്തില്‍ ഇനി ഉല്പാദനം ഉയരല്ലെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം കാരണം അവിടെ ഉല്പാദിപ്പിക്കപ്പെടുന്ന ഓരോ ബാരല്‍ എണ്ണയ്ക്കും നികുതി കൊടുക്കേണ്ടത് പൊതുമേഖലാ സ്ഥാപനമായ ഓ എന്‍ ജി സി യാകുന്നു .അനുബന്ധം .

അഞ്ചു രൂപയോ ആറു രൂപയോ കൂട്ടിയതിനു ശേഷം ജനങ്ങളുടെ ദുരിതങ്ങളില്‍ ഭൂതദയ തോന്നി ഒന്നോ രണ്ടോ രൂപ കുറച്ചാല്‍ അതു കേന്ദ്രഗവണ്മെന്റിന്റെ ഏറ്റവും വലിയ മഹാമനസ്കതയായിരിക്കും .മൂന്നു രൂപ കൂട്ടി കുറക്കാതിരിക്കുന്നതിലും നല്ലത് ആറു രൂപ കൂട്ടി രണ്ടു രൂപ കുറക്കുന്നതാണല്ലോ .സംഭവിക്കണമെന്നില്ല സാധ്യതയുള്ള ഒരു സംഗതിയായി പറഞ്ഞന്നെ ഉള്ളൂ .

17 comments:

 1. ശിവ ശിവ സുകൃതക്ഷയം എന്ന് പറഞ്ഞിരുന്നു പണ്ടാരം അടങ്ങാനെ നിവര്‍ത്തിയുള്ളൂ .അല്ലാതെ ഇതിനെ ഒക്കെ മാറ്റിമറിക്കാന്‍ മറ്റു മാര്‍ഗം കാണുന്നില്ല .

  ReplyDelete
 2. കാലാകാലങ്ങളായി കേന്ദ്രസര്‍ക്കാര്‍ നടത്തി വന്നിരുന്ന പെട്രോള്‍ വില കൂട്ടല്‍ മഹോത്സവത്തിന്‍റെ ഉത്സവകമ്മിറ്റി അംഗങ്ങളായി അതാത് കമ്പനികളെ ഒമ്പത് മാസം മുന്‍പാണ്‍ നിയമിച്ചത്. അതു കൊണ്ട് സര്‍ക്കാരിനു നേട്ടം രണ്ടാണ്‍, ഒന്ന് പെട്രോളിയം കമ്പനികളുടെ പ്രാക്കും തെറിവിളിയും വാങ്ങേണ്ട ആവശ്യമില്ല, രണ്ട് ഇന്നലെ ചിദംബരം മന്ത്രി പറഞ്ഞ പോലെം അയ്യൊ അത് ഞാനല്ല കൂട്ടിയത്, എന്‍റേത് ഇങ്ങനല്ല എന്നു പറഞ്ഞ് കൈ കഴുകാനും പറ്റും. ആ വകയില്‍ ബോണസ്സായി കുറച്ച് ടാക്സും കിട്ടും. പെട്രോള്‍ വില നിര്‍ണ്ണയാവകാശം കമ്പനികള്‍ക്ക് കൊടുത്തപ്പൊ അധികമാരും അതിനെതിരെ പ്രതികരിച്ചു കണ്ടില്ല, പകരം അതിനു വേണ്ടിയുണ്ടാക്കിയ അഞ്ചു രൂപാ വിലവര്‍ദ്ധനയെന്ന കവറിംഗ് ഫയറിനെതിരെ ഘോരഘോരം പ്രസംഗിച്ച് രണ്ടോ മൂന്നോ രൂപാ കുറപ്പിച്ച് വല്യകാര്യം നേടിയപോലെ നടന്നു. മാഡത്തിനും സര്‍ദാര്‍ജി പാവയ്ക്കും, പിന്നെ അവരുടെ ഉപഗ്രഹങ്ങള്‍ക്കുമറിയാം പെട്രോള്‍ വില ഇനി എത്ര കൂട്ടിയാലും ഉപഭോഗം കുറയില്ലെന്നും, അതിനെതിരെയുള്ള പ്രതിക്ഷേധം ഒരു ഭാരത് ബന്ദിലും രണ്ട് ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റ്റെ ചില്ലിലും കഴിയും എന്ന്. ഇനി ഇതിന്‍റെ പേരില്‍ പാര്‍ലമെന്‍റിലും വല്യ കോലാഹലമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല, ഉണ്ടായാലും സര്‍ക്കാരിനെ അത് ബാധിക്കില്ല. ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും കഴിവുള്ള ചിദംബരം സാറും, എന്തുവന്നാലും കല്ലിനു കാറ്റു പിടിച്ചമാതിരി നില്ക്കുന്ന സര്‍ദാജിയും, ഇറ്റലില്‍ പെട്രോളിനു വിലകൂടിയാല്‍ പ്രതികരിക്കാം എന്ന മട്ടിലുള്ള മാഡവും ഉള്ളപ്പൊ പിന്നെ പെട്രോളിയം കമ്പനികള്‍ ആരെ പേടിക്കാന്‍, എന്തിനു പേടിക്കാന്‍. ഇനീം രണ്ടുമൂന്നു കൊല്ലം കൂടെ കൈയ്യടിക്കാനും കൈ പൊക്കാനുമുള്ള വക ഭാരതത്തിലെ പ്രബുദ്ധരായ കഴുതകള്‍ തന്നിട്ടുണ്ട്..... പിന്നെ ഞങ്ങക്കെന്താ.

  ReplyDelete
 3. ജനാധിപത്യം എന്ന പൊറാട്ട് നാടകം ഇനിയും ഇന്ത്യയിൽ വേണോ എന്ന് ചിന്തിക്കണം...അറ്റ്ലീസ്റ്റ് കേരളത്തെ എങ്കിലും സ്വതന്ത്രമായ രാജ്യമാക്കണം...ഒന്നാലോചിച്ചാൽ അതാണ് നല്ലത്..

  ReplyDelete
 4. എന്താ പറയുക....? എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍, നമ്മുടെ രാജ്യത്തെ കുറിച്ച് വല്ലാത്ത ആശങ്കയും ഭയവും തോന്നുന്നു.

  ReplyDelete
 5. Cairn India can produce up to 2,40,000 barrels per day
  Cairn India can produce up to 2,40,000 barrels per day from its prolific Rajasthan fields, equivalent to output from the nation's largest oilfield of Mumbai High, the company has informed the government in March 2010. Cairn India CEO Rahul Dhir last week wrote to the Petroleum Ministry and the sector regulator DGH informing that it can produce 37 per cent more oil from the Thar dessert fields than previously thought.
  "Based on our review, we estimate that the potential resource in the (Rajasthan) block is now estimated to be 6.5 billion barrels of oil equivalent in place. This resource base provides a basis for a vision to produce 2,40,000 barrels of oil per day, subject to necessary approvals and additional investments," he wrote in identical letters to Petroleum Minister Murli Deora, Oil Secretary S Sundareshan and DGH Director General S K Srivastava.

  ONGC and CAIRN ENERGY
  ONGC had started exploration for oil and gas in western Rajasthan in 1954 and Oil India Limited in 1983. Cairn Energy of UK had in January 2004, announced the discovery of 450 to 1,100 million barrels of good quality light crude oil at the well, N-B-1, in block RJ-ON-90/1 in northern Rajasthan. Earlier this year, ONGC had acquired Cairn Energy's stake in two fields in the Gulf of Cambay in a swap deal. The Cairn Energy has till date has made 18 discoveries - Guda, Raageshwari gas, Raageshwari oil, Kameshwari oil, Saraswati oil, GS-V-1, N-R-4, Vandana, Vijaya, N-E-1, Aishwariya, Mangala, Bhagyam South-I, NC West Oil and gas, N-I, Shakti and Bhagyam.

  "Cairn is very positive about the Barmer region and we are preparing to start production and to achieve the target of 1,75,000 bopd from the area," he added. The project will create over Rs 5,500 crore of earning through annual royalty to the Rajasthan government (Rs 15 crore per day). In addition, the state government would also be paid royalty for the usage of the pipeline amounting to Rs 4 crore per day. It will also create considerable earning for the Union government that has 50% profit share in the project.

  വിഷ്ണൂ, ബ്ലോഗ്‌ വായിക്കുന്ന എല്ലാവരും മണ്ടന്മാരാണെന്ന് വിചാരിക്കരുത്. പെട്രോള്‍ വില വര്‍ധനയെ ന്യായീകരിക്കുന്നില്ല, പക്ഷെ ഈ ബ്ലോഗിലുള്ളതും മുകളില്‍ കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ടും തമ്മില്‍ ഒരുപാട് വൈരുധ്യങ്ങളുണ്ട്. ഏതാണ്‌ വിശ്വസിക്കേണ്ടത് ?

  ReplyDelete
 6. .@sangeeth - എതിരഭിപ്രായങ്ങള്‍ക്കു കൂടുതല്‍ സ്വാഗതം . ബ്ലൊഗ് വായിക്കുന്ന എല്ലാവരും മണ്ടന്മാരാണെന്നു എനിക്കു ധാരണയില്ല പക്ഷെ ചിലരെങ്കിലും മണ്ടന്മാരാണ് . :)

  താങ്കള്‍ മുകളില്‍ കൊടുത്ത റിപ്പോര്‍ട്ട് അക്ഷരം പ്രതിയോ അക്കം പ്രതിയോ ഒക്കെ അച്ചട്ടാവാനുള്ള സാധ്യതയുണ്ട് . പക്ഷെ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്നതുമായി ഒരു വൈരുദ്ധ്യവും കാണാന്‍ കഴിഞ്ഞില്ല.

  രാജസ്ഥാന്‍ ബ്ലോക്കില്‍ മംഗള കൂടാതെ നിധി , ഐശ്വര്യ എന്നിങ്ങനെ പിന്നെയും എണ്ണപ്പാടങ്ങളുണ്ട് .അവിടെ മറ്റു കരാറുകളും നിബന്ധനകളും ഉണ്ടാവാം .രാജസ്ഥാനിലെ മംഗള ഓയില്‍ ഫീല്‍ഡാണ് ഈ ഏറ്റെടുക്കല്‍ പ്രക്രിയയിലെ പ്രധാന ഡിസ്പ്യൂട്ട് .മംഗളാ ഓയില്‍ ഫീല്‍ഡില്‍ നിലവിലുള്ള കരാര്‍ പ്രകാരം 70 % പ്രൊഡക്ഷന്‍ കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡിനും ബാക്കിയുള്ള 30 % ഓ എന്‍ ജി സി യുമാണ് .പക്ഷെ ഈ ഒരു അനുപാതത്തില്‍ നിന്നു വ്യത്യസ്ഥമായി ഉല്പാദനത്തിന്റെ 100 % റോയല്‍റ്റിയും ഓ എന്‍ ജി സി ആണ് കൊടുക്കേണ്ടത് . 2006 ല്‍ മംഗളാ എണ്ണപ്പാടത്തില്‍ നിന്നും എണ്ണ ഉല്പാദനം തുടങ്ങിയതു മുതല്‍ ഈ കരാര്‍ പ്രകാരം ഓ എന്‍ ജി സി കോടിക്കണക്കിന് ഡോളര്‍ വര്‍ഷാ വര്‍ഷം നല്‍കുന്നുണ്ട് .
  ഇത്രയും ഭാഗം വരെ എന്തെങ്കിലും വിരുദ്ധാഭിപ്രായം ഇല്ലെന്നു കരുതുന്നു .ഈ ഒരു കരാര്‍ തുടര്‍ന്നു കൊണ്ടിരിക്കണം എന്നതാണ് ഏറ്റെടുക്കുന്നതിനായി വേദാന്ത റിസോഴ്സ് മുന്നോട്ടു വെച്ചിരിക്കുന്ന ഉപാധി .അതായത് ഇനിയുള്ള കാലവും മംഗളാ ഓയില്‍ ഫീല്‍ഡില്‍ നിന്നുള്ള ഉല്പാദനത്തിന്റെ മുഴുവന്‍ റോയല്‍റ്റിയും ഓ എന്‍ ജി സി തന്നെ നല്‍കണമെന്നു .


  ഇതിലെവിടെയാണ് താങ്കള്‍ക്കു വൈരുധ്യം അനുഭവപ്പെട്ടത് ?
  എനിക്കു മനസ്സിലാകാത്ത കാര്യം ബ്ലൊഗില്‍ പറഞ്ഞ കാര്യവുമായി ബന്ധവുമില്ലാത്ത കുറെ റിപ്പോര്‍ട്ടുകള്‍ കൊണ്ടു വന്നു പോസ്റ്റ് ചെയ്തതെന്തിനാണെന്നു മനസ്സിലായില്ല . വിരോധമില്ലെങ്കില്‍ ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു .

  ReplyDelete
 7. Let people who could read both read it and find out :-)

  ReplyDelete
 8. @ sangeeth .

  u have some arguement and u cannot explain with your own idea but can copy paste some irrelevent facts .It is absurd . whatever the crap u coming to say is miserably failed and giving some lame excuses.

  i dont like people blindly following my views infact i want to people to check the facts with their own perceptions .may be am wrong but atleast u should tell the reason what is the wrong .so i request you to explain your point .

  ReplyDelete
 9. 1yr munp 50p udeyo 1 roopayudeyo incremnt aanu petrol nu undayirunnath..Diesel nte vila max. koottathe nokkukayum cheythirunnu..eppol diesel nu vare 3 roopa yude increment yennu parayunnath onnumallathayirikkunnu..disel nte increment ella avasya vasthukkaludeyum vila vardhippikkunnathinum nirbandippikkunnu..Evide KSA il ennu oru ltr nu 1sar aanu..athayathu rs12 koduthal 2.5ltr petrl adikkam.randu cntry kaleyum thammil cmpre cheyyukayalla..1LTR vellathinu evide nattile rs12 kodukkanam... ennal nattil athinum 15 roopa kodukkanam... Ooronninteyum vila angane angottu Koodatte...

  ReplyDelete
 10. ഭാരം പേറാന്‍ പൊതുജന കഴുതകളുടെ ജീവിതം പിന്നെയും ബാക്കി

  ReplyDelete
 11. I can articulate my own ideas with the help of any news from websites, news papers, blogs and other credible sources. One thing you are specific that I am just copying and pasting the report exactly as it is, that is why because i want the people to know the updated and exact details ( at least basic data) unlike you are doing with your own stereotypical conceptions and obsolete data ( I think u are not insane to overlook difference between at least the 'production of petroleum per day' in both documents, and the discrepancy start from there itself, and the 'Profit and royalty given to the Rajastan govt.' and so on) and without a credible manipulation you are trying to mislead the readers to where you want to with a preoccupation ( like every govt. firm are only trying to make the profit for the outside conglomerates). I presume that the only sources you have had was medias and websites, and I think you are not attending the meetings directly between the aforementioned companies like vedanda and ONGC. So these are the sources available for me too. If you mention these are 'craps', I think your Blog is a bigger one which are just translating these 'craps' into malayalam without any credentials. And I feel that whenever an indomitable argument comes across you are becoming intolerant and uneasy, desptite you put a comment of 'welcome for any arguments'. I request you that if topic come up, refer to the maxim sources you can get and be well prepared about it and conclude with it an genuine impartial stance. And I want you to know one thing that I am not a person who wants a Show-Offs to promote myself using these gimmickries, that is because i didnt translate the report into malayalam, otherwise i could have done that more effectively that you are doing with these 'craps'. and I can assume your reply about all these and welcome whatever it may be.
  Thank you

  ReplyDelete
 12. Alchemist, this is a great piece of information.

  But I have a request to you, when you make such a researched post, it is extremely important to acknowledge the references used. Other wise, it cannot be read as an authentic information.

  The same is true for Sangeeth. Giving a quotation is not giving reference. Readers want to know from where has that quotation come from.

  Now coming to the topic, in my understanding, Alchemist and Sangeeth are talking about two different things. May I say that with regard to what alchemist argues Sageeth does not make sense.

  ReplyDelete
 13. @ prasanna raghavan - i never made an attempt to manipulate the things whatever i written is fact and it might be influenced by my political views but i believe the ability of readers that they have enough capability to understand the facts by analysing it . and advice every reader dont blindly following anything make sure before u reaching a conclusion . in these web connected world we can access the information whatever we required and it is available in many sources thats why i didnt put much reference links , i dnt like to underestimate the readers by adding reference links .

  ReplyDelete
 14. will sharing you some reliable source of infirmation which states royalty & production sharing contract of ONGC with cairn india ltd, go through it and analyse fact with ur own idea

  1.http://www.deccanherald.com/content/133235/resolve-royalty-row-approving-cairn.html [Decan herald ]

  2.http://articles.timesofindia.indiatimes.com/2011-01-30/india-business/28368008_1_cairn-vedanta-deal-second-highest-law-officer-issue-of-excess-royalty [times of india ]

  3. http://www.thehindubusinessline.com/companies/article1584884.ece [hindu business line ]


  hope all these above reports are enough for understanding royalty issue

  ReplyDelete
 15. Now u can read the interventions of prime ministers office .

  http://www.thehindu.com/business/companies/article1605498.ece .

  ReplyDelete
 16. Alchemist,

  Thanks a lot.

  Of course, i know that I can search through web for information. But that does not give your article credibility.

  ReplyDelete
 17. അവിശ്വസനീയമെന്നു തോന്നുന്ന കാര്യങ്ങള്‍ എഴുതുമ്പോള്‍ തീര്‍ച്ചയായും അതിനെ സംബന്ധിക്കുന്ന റെഫറന്‍സുകള്‍ കൂടി നല്‍കേണ്ടതു ആവശ്യം തന്നെയാണ് , അതൊരു സാമാന്യ മര്യാദയുടെയും എഴുതുന്നവരുടെ വിശ്വാസ്യതയുടെയും കാര്യം തന്നെയാണ് അതറിയാഞ്ഞിട്ടല്ല . പക്ഷെ ഈ വിഷയം വേദാന്താ - കെയിണ്‍ ലയന ചര്‍ച്ചകള്‍ ഇപ്പോഴും വളരെ ലൈവ് ആയി നില്‍ക്കുന്ന ഒന്നായതു കൊണ്ടു തന്നെ വളരെ അനായാസം അത് ലഭ്യമാകുമല്ലോ എന്നോര്‍ത്തു ഒഴിവാക്കിയതാണ് മാത്രമല്ല ഞാന്‍ എഴുതുമ്പോള്‍ എന്റെ രാഷ്ട്രീയ ചായ്‌വ് വ്യക്തമായി അതില്‍ പ്രകടമാകും അപ്പോള്‍ വായിക്കുന്നവരുടെ സ്വതന്ത്രമായ ബോധ്യപ്പെടലിന് അവരവര്‍ തന്നെ ശ്രമിക്കട്ടെ എന്നേ കരുതിയുള്ളൂ .എന്റെ എഴുത്തിന് എല്ലായപ്പോഴും ഒരു biased political view ഉണ്ടു എന്നു എനിക്കു തന്നെ അറിയാം , :)

  എന്റെ മറ്റു ബ്ലോഗുകളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ക്കു സപ്പോര്‍ട്ടിങ്ങ് എവിഡന്‍സ് ഞാന്‍ മറ്റൊരു ബ്ലോഗില്‍ http://supportdocuments.blogspot.com/ കൊടുത്തിട്ടുണ്ട് .അതിന് കാരണം അവ ഒരു പക്ഷെ അതിപ്പോള്‍ കിട്ടുന്ന വെബ് ഇടങ്ങളുടെ ആര്‍ക്കൈവ്സില്‍ നിന്നു കാലപ്പഴക്കം കൊണ്ടോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ഇല്ലാതെയാവാനുള്ള സാധ്യത മുന്‍ കൂട്ടി കണ്ടു കൊണ്ടാണ് .

  ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .