അഗ്രഹാരത്തില്‍ കഴുതൈ

മലയാള സിനിമയിലെ വിപ്ലവകാരിയായിരുന്നു ജോണ്‍ എബ്രഹാം ,ഒരു അവധൂതനെ പോല പരിഗണിക്കപ്പെടുന്ന സിനിമയിലെ ധിഷണാശാലി .ഒരു സൌഹൃദ സംഘത്തിലെ ലഹരിയുടെ ആധിക്യത്തില്‍ കാല്‍ വഴുതിയ ജോണ്‍ എബ്രഹാം മലയാള സിനിമക്കു നഷ്ടപ്പെട്ടിട്ട് 26 വര്‍ഷമാകുന്നു . ജോണുണ്ടായിരുന്നെങ്കില്‍ സൃഷ്ടിക്കുമായിരുന്ന സിനിമകളെ കുറിച്ചോ ജോണ്‍ എടുത്ത സിനിമകളെ കുറിച്ചോ ആധികാരികമായി എഴുതാന്‍ മാത്രമുള്ള അറിവെനിക്കില്ല . അഗ്രഹാരത്തില്‍ കഴുതൈ എന്ന സിനിമയായിരിക്കണം ജോണിന്റെ ഏറ്റവും കോലാഹലം സൃഷ്ടിച്ച സിനിമ , യാഥാസ്ഥിതിക ബ്രാഹ്മണ സമൂഹത്തിന്റെ മിഥ്യാഭിമാന ബോധത്തെയും അന്ധ വിശ്വാസത്തെയും കണക്കറ്റ് പരിഹസിച്ച ആ സിനിമ ഒരു പാട് എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിട്ടു .എന്തിനു ദേശീയ പുരസ്കാരം ലഭിച്ചിട്ടു പോലും ഈ സിനിമ ദൂരദര്‍ശനില്‍ സം പ്രേക്ഷണം ചെയ്യാന്‍ സാധിക്കാത്ത വിധം വന്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു . ദക്ഷിണേന്ത്യന്‍ ബ്രാഹ്മണരുടെ ഔദ്യോഗിക പത്രമെന്ന ഖ്യാതിയുള്ള “ഹിന്ദു” വില്‍ ഈ സിനിമക്കെതിരെ ആയിരക്കണക്കിനു കത്തുകളാണ് ലഭിച്ചതത്രെ , അതു പോലെ തന്നെ ഈ സിനിമയുടെ ദൂരദര്‍ശന്‍ ടെലി കാസ്റ്റിങ്ങ് നിര്‍ത്തിക്കാനായ അന്നത്തെ രാഷ്ട്രപതിക്കു മേല്‍ ബ്രാഹ്മണരില്‍ നിന്ന വന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു . അതു കൊണ്ട് ഈ ഓര്‍മ്മ ദിനത്തില്‍ ജോണ്‍ എബ്രഹാം ' അഗ്രഹാരത്തില്‍ കഴുതൈ' എന്ന ചിത്രത്തിനു വേണ്ടി എഴുതിയ കഥാസാരം ഞാന്‍ പങ്കു വെക്കുന്നു.
---------------------------------------------------------------------------
അഗ്രഹാരത്തില്‍ കഴുതൈ'
പ്രെഫസര്‍
നാരായണസ്വാമി തനിക്ക് ദീര്‍ഘകാല അവധി വേണമെന്ന് പ്രിന്‍സപ്പലിനോട്
അപേക്ഷിക്കുന്നു. പ്രിന്‍സിപ്പല്‍ അവധി നിഷേധിക്കുന്നു. തന്റെ ചിന്നനെ'
നോക്കാന്‍ വേറെ ആരുമില്ലെന്ന് പറഞ്ഞ് നാരായണസ്വാമി രാജിക്കത്തെഴുതി
കൊടുത്തിട്ട് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും പുറത്തിറങ്ങുന്നു.
പ്രെഫസര്‍
വീട്ടിലെത്തിയ ഉടനെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തോട് രാജി
പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിക്കുനനു. യാത്ര പുറപ്പെടാനായി സാധനങ്ങളൊക്കെ
കെട്ടിവയ്ക്കുന്നതിനിടയ്ക്ക് പ്രെഫസര്‍ അവര്‍ക്ക് മറുപടി കൊടുക്കുന്നു.
താന്‍ വളര്‍ത്തുന്ന കഴുതക്കുട്ടിയുമായി ഉടനെ അദ്ദേഹം സ്വന്തം
ഗ്രാമത്തിലേക്ക് പോവുകയാണ്. കഴുതക്കുട്ടിയെ ഒരു കൂടയ്ക്കകത്താക്കി
അദ്ദേഹം യാത്ര പുറപ്പെടുന്നു. തീവണ്ടിയില്‍ ഒന്നാം ക്ലാസ്
കംപാര്‍ട്ട്മെന്റിലെ സഹയാത്രക്കാര്‍ കഴുതക്കുട്ടിയെപ്പറ്റി പരിഹാസത്തോടെ
അന്വേഷിക്കുന്നു.
ടിക്കറ്റ്
പരിശോധകന്‍ വരുന്നു. കഴുതക്കുട്ടിയെ ഒന്നാം ക്ലാസ് കംപാര്‍ട്ട്മെന്റില്‍
കൊണ്ടുപോകാന്‍ പാടില്ലെന്ന് പറയുന്നു. പ്രെഫസര്‍ താന്‍ വാങ്ങിയ സ്പെഷല്‍
പെര്‍മിഷന്‍ എടുത്തുകാണിക്കുന്നു. പിന്നീട് ആരും എതിരു പറയുന്നില്ല.
പ്രെഫസര്‍ തന്റെ സ്വന്തം ഗ്രാമത്തിലെത്തുന്നു. കഴുതക്കുട്ടി
കൂടെയുള്ളതുകൊണ്ട് ടാക്സി ഡ്രൈവര്‍മാര്‍ പരിഹസിക്കുന്നു. കൂടുതല്‍
ചാര്‍ജ് ചോദിക്കുന്നു. പ്രെഫസര്‍ വിസമ്മതിക്കുന്നു. എന്നിട്ട് ഒരു
കാളവണ്ടിയില്‍ കഴുതക്കുട്ടിയും സാധനങ്ങളും എടുത്തുവച്ച് വീട്ടിലേക്ക്
പോകുന്നു.
അച്ഛനും
അമ്മയുടം സന്തോഷത്തോടെ അദ്ദേഹത്തെ സ്വീകരിക്കുന്നു. വണ്ടിക്കാരന്‍
കഴുതക്കുട്ടിയും സാധനങ്ങളുമെടുത്ത് വീട്ടിനകത്ത് വയ്ക്കുന്നു. പ്രെഫസര്‍
കുളിക്കാന്‍ പോകുന്നു. അദ്ദേഹത്തിന്റെ വൃദ്ധയായ അമ്മ സാധനങ്ങളുടെ കൂടെ ഒരു
കൂടയ്ക്കകത്ത് കഴുതക്കുട്ടി ഇരിക്കുന്നത് കണ്ട് ഞെട്ടുന്നു. പ്രെഫസറുടെ
അച്ഛനെ വിളിച്ചുകാണിക്കുന്നു. അദ്ദേഹത്തിന് അതു കണ്ടിട്ട് വിഷമം
തോന്നുന്നു. കുളിച്ചിട്ടു വന്ന ഉടനെ പ്രഫസര്‍ ആ കഴുതക്കുട്ടി തന്റെ
വളര്‍ത്തുമൃഗമാണെന്ന് അവരോട് പറയുന്നു.
പ്രെഫസറും
അച്ചനും ഊണു കഴിക്കുന്നതിനിടയില്‍ സംഭാഷണം വീണ്ടും കഴുതക്കുട്ടിയിലേക്ക്
തിരിയുന്നു. അച്ഛനമ്മമാരുടെ ഇഷ്ടക്കേടിനെ വകവയ്ക്കാതെ പ്രെഫസര്‍
കഴുതക്കുട്ടിയെ വളര്‍ത്തുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. വയസ്സായ
അച്ഛനും അമ്മയും പിന്നെ അതിനെപ്പറ്റി ഒന്നും പറയുന്നില്ല. പ്രെഫസര്‍
അമ്മയുടെ അടുത്ത് ചോദിച്ച് കഴുതക്കുട്ടിക്ക് ചോറും സാമ്പാറും അവിയലും
എടുത്തുകൊണ്ടു പോകുന്നു. കഴുതക്കുട്ടിക്ക് ചോറു മാത്രം പോരാ. ചോറില്‍
നെയ്യൊഴിച്ച് കൊടുക്കണമെന്ന് അദ്ദേഹം പറയുന്നു. പ്രെഫസര്‍ തന്റെ
മുറിയില്‍പ്പോയി കഴുതക്കുട്ടിക്ക് ആഹാരം കൊടുക്കുന്നു. കഴുതക്കുട്ടിയുടെ
മുഖം തുടച്ചിട്ട് അദ്ദേഹം തന്നെ ഇലയെടുത്ത് പുറത്തേക്കെറിയുന്നു.
വേലക്കാരിപ്പെണ്ണ് ഉമ മുറി വൃത്തിയാക്കുന്നു. അവള്‍ക്ക്
കഴുതക്കുട്ടിയോട് സ്നേഹം തോന്നുന്നു. അതുകണ്ട് പ്രെഫസര്‍
സന്തോഷിക്കുന്നു. കഴുതക്കുട്ടിക്ക് ഉറങ്ങാന്‍ പ്രെഫസര്‍ പായ
വിരിച്ചുകൊടുക്കുന്നു.
പ്രെഫസര്‍
കഴുതയെ വളര്‍ത്തുന്ന കാര്യമറിഞ്ഞ് അഗ്രഹാരത്തിലുള്ളവരൊക്കെ കാണാന്‍
വരുന്നു. അതിനെ അഗ്രഹാരത്തില്‍ നിന്നോടിക്കണമെന്ന് അവര്‍
നാരായണസ്വാമിയോട് പറയുന്നു. പക്ഷേ നാരായണസ്വാമി അത് സമ്മതിക്കുന്നില്ല.
കഴുതക്കുട്ടിയോടു സ്നേഹമുള്ള ഒരേയൊരു ജീവി ഉമ മാത്രമാണെന്ന്
പ്രെഫസര്‍ക്ക് ബോധ്യപ്പെടുന്നു. അഗ്രഹാരവാസികളുടെ വിരോധത്തെ വകവയ്ക്കാതെ
പ്രെഫസറും ഉമയും കൂടെ കഴുതക്കുട്ടിയെ വളര്‍ത്തുന്നു. കഴുതക്കുട്ടി
നന്നായിട്ടു വളരുന്നു.
പ്രെഫസറുടെ
ചേട്ടന്‍ ഒരു ബാങ്ക് മാനേജരാണ്. അദ്ദേഹം ഭാര്യയുമായി നാട്ടില്‍ വരുന്നു.
വീട്ടില്‍ കഴുത യെ വളര്‍ത്തുന്നത് അവര്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമല്ല.
ചേട്ടനും അനിയനും തമ്മില്‍ വഴക്കിടുന്നു. അവസാനം പ്രെഫസര്‍ അമ്മയുടെയും
അച്ഛന്റെയും നിര്‍ബന്ധത്തിനു വഴങ്ങി കഴുതക്കുട്ടിയെ അമ്പലത്തില്‍ നടയ്ക്ക്
ഇരുത്താനായി കൊണ്ടുവരുന്നു. പക്ഷേ ബ്രാഹ്മണര്‍ അതിനും സമ്മതിക്കുന്നില്ല.
പ്രെഫസറും ബ്രാഹ്മണരും തമ്മില്‍ വാക്കുതര്‍ക്കം.
കഴുതക്കുട്ടിയെ
നോക്കിക്കൊള്ളാന്‍ ഉമയോട് പറഞ്ഞിട്ട് പ്രെഫസര്‍ യാത്ര പുറപ്പെടുന്നു. ഉമ
കഴുതക്കുട്ടിയെ നന്നായിട്ടു നോക്കുന്നു. അതിനുവേണ്ടി അവള്‍ രാത്രിയിലും
അമ്പലമുറ്റത്ത് വരുന്നു. ആ സന്ദര്‍ഭം ഉപയോഗിച്ച് ഒരാള്‍
സംഭോഗത്തിലേര്‍പ്പെടുന്നു. പിന്നീടെല്ലാ രാത്രികളിലും
ഇതാവര്‍ത്തിക്കപ്പെടുന്നു.
ഒരു
ദിവസം ശാന്തിക്കാരന്‍ കഴുതയെ അടിച്ചോടിക്കാന്‍ ശ്രമിക്കുന്നു. കഴുത അയാളെ
തൊഴിക്കുന്നു. അയാള്‍ താഴെ വീഴുന്നു. ഈ സംഭവം അഗ്രഹാരത്തില്‍ വലിയ
ഒച്ചപ്പാടുണ്ടാക്കുന്നു. കഴുതയെ ഓടിക്കണമെന്ന് എല്ലാവരും കൂടെ
നിശ്ചയിക്കുന്നു. അവര്‍ ഒരു വെളുത്തേടനെ വിളിച്ച് കഴുതയെ അവന്
കൊടുക്കുന്നു. കഴുതയെ കൊണ്ടുപോകുന്ന വെളുത്തേടനുമായി ഉമ വഴക്കിടുന്നു.
പക്ഷേ പ്രയോജനമില്ല. വെളുത്തേടന്‍ കഴുതയെ കൊണ്ടുപോകുന്നു.
പ്രെഫസര്‍
യാത്ര കഴിഞ്ഞ് ഗ്രാമത്തില്‍ തിരിച്ചെത്തിയ ഉടനെ കഴുതയെപ്പറ്റി
അന്വേഷിക്കുന്നു. ഉമ നടന്നതൊക്കെ പ്രെഫസറോട് പറയുന്നു. എന്നിട്ട്
അദ്ദേഹത്തെ വെളുത്തേടന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. പ്രെഫസര്‍
കഴുതയെ വെളുത്തേടന്റെ അടുത്തുനിന്ന് വാങ്ങിച്ച്, ഗര്‍ഭിണിയായ ഉമയെ
കഴുതപ്പുറത്തിരുത്തി അഗ്രഹാരത്തിലേക്കു മടങ്ങുന്നു. കഴുത വീണ്ടും
അമ്പലമുറ്റത്തെത്തുന്നു.
ഉമ
കുടിലിലെത്തിയിട്ട് ഛര്‍ദ്ദിക്കുന്നു. ഉമയുടെ മുത്തശ്ശി അതുകണ്ട് ഉടനെ,
അവള്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കുന്നു. അഗ്രഹാരത്തിലെ ബ്രാഹ്മണര്‍
വീണ്ടും എതിര്‍ക്കുന്നു. ഇപ്പോള്‍ ഉമ വീട്ടു ജോലി ചെയ്യാന്‍ വരുന്നില്ല.
പകരം ഉമയുടെ മുത്തശ്ശി വരുന്നു. ഉമ വരാത്തതെന്താണെന്ന് പ്രെഫസര്‍
ചോദിക്കുമ്പോള്‍, മുത്തശ്ശി വ്യക്തമായ ഉത്തരമൊന്നും പറയാതെ
ഒഴിഞ്ഞുമാറുന്നു.
കഴുതക്കുട്ടിയെ
പ്രെഫസര്‍ നേരിട്ട് ശുശ്രൂഷിക്കുന്നു. ഉമ ഒരു കുഞ്ഞിനെ പ്രസവിക്കുന്നു.
രാവിലെ അമ്പലത്തിലെത്തിയ ശാന്തിക്കാരന്‍ അമ്പലനടയില്‍ ഒരു കൊച്ചുകുഞ്ഞിന്റെ
ശവം കിടക്കുന്നത് കണ്ട് ഞെട്ടുന്നു. ഗ്രാമത്തിലെ പ്രധാനികളെ
വിളിച്ചുകാണിക്കുന്നു. ശവശരീരം മാറ്റിയിട്ട് ശുദ്ധികലശം ചെയ്യുന്നു.
ഗ്രാമത്തിലെ
പ്രധാനികള്‍ ചേര്‍ന്ന് കഴുതയെ ഓടിക്കണമെന്ന് നിശ്ചയിക്കുന്നു. ചില
ആളുകളെ വിളിച്ച് കഴുതെ ഓടിക്കാന്‍ ആജ്ഞാപിക്കുന്നു. അവര്‍ കഴുതയെ
ഓടിച്ചിട്ട് അടിച്ചു കൊല്ലുന്നു.
വീണ്ടും
ഒരു യാത്ര പോയിരുന്ന പ്രെഫസര്‍ തിരിച്ചെത്തുമ്പോള്‍ കുഞ്ഞിനും കഴുതയ്ക്കും
എന്തോ വാങ്ങിച്ചുകൊണ്ടുവരുന്നു. ആ സാധനങ്ങളും കൊണ്ട് ഉമയെ കാണുമ്പോഴാണ്
കുഞ്ഞും കഴുതയും മരിച്ച വിവരം അദ്ദേഹം അറിയുന്നത്. പ്രെഫസറുടെ അച്ഛനും
അമ്മയും പശ്ചാത്തപിക്കുന്നു.
അഗ്രഹാരത്തിലെ
ബ്രാഹ്മണര്‍ക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല. രാത്രിയില്‍ അവര്‍ കഴുതയുടെ
കരച്ചില്‍ കേട്ട് ഞെട്ടുന്നു. നാരായണസ്വാമിയുടെ ജ്യേഷ്ഠന്റെ ഭാര്യ
രാത്രിയില്‍ വീട്ടിനു പുറത്തേക്ക് വരുമ്പോള്‍ ഒരു കുന്നിന്റെ മുകളില്‍
കഴുതയുടെ രൂപം കണ്ട് ഞെട്ടുന്നു. ഭര്‍ത്താവിനെയും പ്രെഫസറേയും പ്രെഫസറുടെ
അച്ഛനമ്മമാരെയും വിളിച്ചുകാണിക്കുന്നു. ഈ വാര്‍ത്ത പെട്ടെന്ന് അഗ്രഹാരം
മുഴുവന്‍ പ്രചരിക്കുന്നു. കഴുതയുടെ രൂപം കാണാനായി എല്ലാവരും വരുന്നു.
ചിലര്‍ക്ക് കാണാം. ചിലര്‍ക്ക് കാണാന്‍ സാധിക്കുന്നില്ല.
പ്രഫസറുടെ
ജ്യേഷ്ഠന്റെ ഭാര്യ ഗര്‍ഭിണിയാകുന്നു. എല്ലാവരും കുഞ്ഞിനെ കാണാന്‍ വരുന്നു.
കഴുതയെപ്പറ്റി വാര്‍ത്ത ചുറ്റുമുള്ള ഗ്രാമങ്ങളിലൊക്കെ എത്തുന്നു.
കഴുതയ്ക്ക് ഒരമ്പലം പണിയണമെന്ന് അവരെല്ലാവരും കൂടെ നിശ്ചയിക്കുന്നു.
പ്രെഫസര്‍ ഗ്രാമം വിടുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. ഉമ പ്രെഫസറുടെ വീട്ടില്‍ വേലക്കാരിയായിരിക്കണം.
2. പ്രെഫസര്‍ക്ക് അവിവാഹിതയായി ഒരു സഹോദരിയുണ്ടായിരിക്കണം. അവരുടെ വിവാഹാലോചന കഴുത കാരണം മുടങ്ങിയെന്നു വരാം.
3. പ്രെഫസര്‍ക്ക് ഒരു വയസ്സായ സ്നേഹിതനുണ്ടായിരിക്കാം.
4. ഉമ ഗര്‍ഭിണിയാകുന്നതും നാരാണസ്വാമി യാത്ര പോകുന്നതും തമ്മില്‍ ബന്ധമുണ്ടായിരിക്കണം.
5. കഴുതയെ കേന്ദ്രബിന്ദുവാക്കി വേണം മറ്റു കഥാപാത്രങ്ങളും സംഭവങ്ങളും ചിത്രീകരിക്കാന്‍.
6. കഴുത, പ്രെഫസര്‍, ഉമ- പ്രധാന കഥാപാത്രങ്ങളായിരിക്കണം.
(കടപ്പാട്: ഭാഷാപോഷിണി)
[വളരെ മുമ്പ് ഫ്ലിക്കറില്‍ ഏതോ ഒര അജ്ഞാതന്‍ പോസ്റ്റിയ ഈ കുറിപ്പ് ഞാന്‍ എടുത്തു സൂക്ഷിച്ചു വെക്കുകയായിരുന്നു ,ആ കുറിപ്പ് ഇപ്പോള്‍ നെറ്റില്‍ എങ്ങും ശേഷിച്ചിട്ടില്ല ,അതു കൊണ്ട് തന്നെ ആ അജ്ഞാതന്‍ അജ്ഞാതനായി തന്നെ തുടരുന്നു , അദ്ദേഹത്തിനും കൂടി ഈ കുറിപ്പിന്റെ കടപ്പാട് ]
അഗ്രഹാരത്തില്‍ കഴുതൈ എന്ന സിനിമയായിരിക്കണം ജോണിന്റെ ഏറ്റവും കോലാഹലം സൃഷ്ടിച്ച സിനിമ , യാഥാസ്ഥിതിക ബ്രാഹ്മണ സമൂഹത്തിന്റെ മിഥ്യാഭിമാന ബോധത്തെയും അന്ധ വിശ്വാസത്തെയും കണക്കറ്റ് പരിഹസിച്ച ആ സിനിമ ഒരു പാട് എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിട്ടു .എന്തിനു ദേശീയ പുരസ്കാരം ലഭിച്ചിട്ടു പോലും ഈ സിനിമ ദൂരദര്‍ശനില്‍ സം പ്രേക്ഷണം ചെയ്യാന്‍ സാധിക്കാത്ത വിധം വന്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു .
ReplyDeleteഅഗ്രഹാരത്തിലെ കഴുത കണ്ടിരുന്നില്ല
ReplyDeleteഇപ്പോള്‍ കഥാസാരം വായിയ്ക്കാന്‍ സാധിച്ചു
താങ്ക്സ് ഫോര്‍ ഷെയറിംഗ്
ബ്രാഹ്മണസമൂഹത്തിന്റെ മിഥ്യാഭിമാനബോധത്തെയും അന്ധവിശ്വാസത്തെയും പരിഹസിക്കുന്നതിലുപരി, കഴുത ക്രിസ്തുവിന്റെ ഒരു ഇമേജറിയായി വായിക്കുമ്പോഴാണ് ആ സിനിമ കൂടുതൽ ശക്തമാവുക എന്നു തോന്നുന്നു. (ബ്രാഹ്മണ്യത്തെ പരിഹസിക്കൽ അതിന്റെ വളരെ ഉപരിപ്ലവമായ ഒരു വായന മാത്രമാണ്.)
ReplyDelete@ അനോണിമസ് - താങ്കള്‍ പറഞ്ഞത് തന്നെ ശരിയാവാനാണ് സാധ്യത . ജോണ്‍ എബ്രഹാമിന്റെ സിനിമകളെ വിലയിരുത്താന്‍ മാത്രമുള്ള അറിവൊന്നുമെനിക്കില്ല , അതു കൊണ്ടാണ് അതിനു മുതിരാത്തതും . ഈ സംഗ്രഹം ജോണ്‍ എബ്രഹാം തന്നെ എഴുതിയതാണ് , അതു മുമ്പെപ്പോഴോ നെറ്റില്‍ വന്നപ്പോള്‍ ഞാനെടുത്തൂ സൂക്ഷിച്ചിരുന്നു , ഇന്നു ഈ ഓര്‍മ്മ ദിവസത്തില്‍ അത് ഷെയര്‍ ചെയ്തു അത്രേ ഉള്ളൂ ..പിന്നെ ബ്രാഹ്മണ്യത്തിന്റെ ആ ഒരു മിഥ്യാഭിമാന ബോധത്തിനേറ്റ ഒരു പ്രഹരം എന്ന നിലയിലാണ് ആ സിനിമയുടെ ഒരു പൊതു ഇമേജ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത് , സൂക്ഷ്മനിരീക്ഷണത്തിനോ വ്യാഖ്യാനത്തിനോ ശ്രമിക്കാന്‍ മാത്രമുള്ള സിനിമാ ബോധം എനിക്കീ കാര്യത്തിലില്ല :)
Deleteഇത് ഷെയർ ചെയ്തതിന് വളരെ നന്ദി
ReplyDeleteകഥാസാരം കാഴ്ചയിലേക്ക് അടുപ്പിക്കുന്നു, പരാജയപെട്ടതാ എന്നാലും ഒന്ന്കൂടി ശ്രമിച്ചു നോക്കട്ടെ .
ReplyDeleteഈ കുറിപ്പ് വായിക്കാന്‍ അവസരം ഒരുക്കിയതില്‍ വളരെ നന്ദി.
ReplyDeletethanks for sharing
ReplyDeleteഇത് നന്നായി ഇങ്ങിനെ ചെയ്തത്... അറിയുവാനും അടുക്കുവാനും പറ്റിയല്ലോ ..!
ReplyDeleteഈ സിനിമയ്ക്ക് വെങ്കിട്ട് സ്വാമിനാഥന്റെ തയ്യാറാക്കിയ തിരക്കഥ പണ്ട് വായിച്ചിട്ടുണ്ട്.. ഇപ്പോളീ കുറിപ്പ് ഒരു ഓര്‍മ്മ പുതുകലിനു വഴി വെച്ചു...
ReplyDeleteഇനിയും സിനിമ കണ്ടിട്ടില്ലാ... ജോണിന്റെ സിനിമകള്‍ ഒന്ന് പോലും കാണാന്‍ സാധിച്ചിട്ടില്ലാ...
എങ്കിലും ജോണിന്റേതായ കഥകളും കുറിപ്പുകളില്‍ നിന്നും
ഞാന്‍ ഇതിനകം കടുത്ത ആരാധകനായിരിക്കുന്നു...
This comment has been removed by the author.
ReplyDelete..
ReplyDeleteജോണിനെ മറക്കാതിരുന്നതിനു നന്ദി...ജീവിതത്തിന്റെ വാള്‍ത്തലയ്ക്കു മീതെ അപകടകരമായി രണ്ടു കയ്യും വിട്ടു നടക്കാന്‍ ജോണിനേ കഴിയൂ.....നിര്‍ദ്ദയമായ യാഥാര്‍ഥ്യബോധത്തോടെ സമൂഹത്തിനു നേരെ തുറിച്ചു നോക്കിയിരുന്ന ഒരു മൂന്നാംകണ്ണ് ജോണിനുണ്ടായിരുന്നു..നമ്മുടെയൊക്കെ കണ്ണട വെച്ച സദാചാരബോധത്തെ അയാള്‍ പ്രതിരോധിച്ചു....മുഷിഞ്ഞു കൂറ കുത്തിയ കുര്‍ത്ത കൊണ്ട് നമ്മുടെ അലക്കിത്തേച്ച കപടമാന്യതയെ പരിഹസിച്ചു....കഴുത പലരുടേയും പ്രതിരൂപമായിരുന്നെന്നു കേട്ടുണ്ട്...ഈ ചിത്രത്തെക്കുറിച്ചും ജോണിനെക്കുറിച്ചും ഇനിയുമെഴുതുമല്ലൊ..
ReplyDeleteGlad to follow your blog!
ReplyDeleteSaranya
http://wittysoul.blogspot.com/
http://foodandtaste.blogspot.com/
സിനിമ പലവട്ടം കണ്ടിട്ടുണ്ട്... ഈ കുറിപ്പ് വായിക്കാനായതില്‍ ആഹ്ലാദം..
ReplyDeleteBest Roulette Casinos 2021 - Lucky Club Live
ReplyDeleteRoulette with a simple setup is very good luckyclub and it is only one of several software suppliers. As with many other casino sites, this casino site was
https://bayanlarsitesi.com/
ReplyDeleteTokat
Kastamonu
Tekirdağ
Gümüşhane
YS3PPB