Like

...........

Tuesday, 30 July 2013

വന്‍ മരങ്ങള്‍ വീഴുമ്പോള്‍ .

“Some riots took place in the country following the murder of Indiraji. We know the people were very angry and for a few days it seemed that India had been shaken. But, when a mighty tree falls, it is only natural that the earth around it does shake a little.”  - Rajeev Gandhi 


“വന്‍ മരങ്ങള്‍ വീഴുമ്പോള്‍ അതിനു ചുറ്റുമുള്ള ഭൂമി കുലുങ്ങുന്നതു സ്വാഭാവികമാണ് "

ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിനു ശേഷം നടന്ന ക്രൂരമായ സിഖ് കൂട്ടക്കൊലയെ രാജീവ് ഗാന്ധി വിശേഷിപ്പിച്ചതു ഇങ്ങനെയാണ് ,ഗോധ്ര കൂട്ടക്കൊലയെ പറ്റിയുള്ള ചോദ്യത്തില്‍ നരേന്ദ്ര മോഡി വിശദീകരിച്ചത്  കാറിനടിയില്‍ പെട്ടു ചാവുന്ന നായകളോടെന്ന പോലെ എനിക്കു സഹതാപമുണ്ടെന്നും [അഭിമുഖം ഞാന്‍ കേട്ടതാണ് ,അതു തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു ,നായ് കുട്ടികളോടുള്ള സ്നേഹമാണ് മോഡി ഉദ്ദേശിച്ചതെന്നൊക്കെയുള്ള വ്യാഖ്യാന ഫാക്ടറിക്കാര്‍ ക്ഷമിക്കുക ].

എന്തൊരു സാമ്യമാണ് ,അധികാരത്തിന്റെ ,അതിന്റെ വിദ്വേഷം നിറഞ്ഞ ധാര്‍ഷ്ട്യത്തിന്റെ ഫലമായുണ്ടായ ഒരു കൂട്ടക്കൊലയെ വിശേഷിപ്പിക്കാന്‍ അതിനുത്തരവാദികളായവര്‍ ഉപയോഗിച്ച പദ പ്രയോഗങ്ങള്‍ക്കു !!! .എത്ര ലളിതമായാണ് ബാധിക്കപ്പെട്ടവരെ നിസ്സാര വല്‍ക്കരിക്കുന്നത് !!! .എല്ലാ കൂട്ടക്കൊലകള്‍ക്കും വംശ ഹത്യകള്‍ക്കും അവിശ്വസനീയമാം വിധം ലളിതമായ കാരണങ്ങളാണ് അതിനുത്തരവാദികളായവര്‍ നല്‍കുക.

രാജീവ് ഗാന്ധി പറഞ്ഞ ആ  “കൊച്ചു  ഭൂമി കുലുക്കത്തില്‍ “ എണ്ണായിരത്തോളം നിരപരാധികളായ സിക്കുകാരെയാണ് തിരഞ്ഞു പിടിച്ചു ഇല്ലാതാക്കിയത് ,ഒരു പാട് സിക്കുകാര്‍  ഭവന രഹിതരായി രാജ്യ തലസ്ഥാനത്തു നിന്നു പലായനം ചെയ്തു .ജൂതന്മാര്‍ രാജ്യ പുരൊഗതിക്കു തടസ്സമാകുന്നു എന്ന കാരണമാണ് ജൂതവംശ ഹത്യക്കു ഹിറ്റ്ലര്‍ കാരണമായി പറഞ്ഞത് . എട്ടു ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ട റുവാണ്ടന്‍ വംശ ഹത്യക്കു കാരണം ടുട്ടു വംശജനായ റുവാണ്ടന്‍ പ്രസിഡണ്ട്  വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നതിന്റെ പകരം വീട്ടലാണ് [അതിനു മുമ്പേ തന്നെ ടുട്ടു - ഹുട്സു വംശജര്‍ തമ്മില്‍ നീറിപ്പുകയുന്ന വംശീയ വിദ്വേഷമുണ്ടായിരുന്നുവെങ്കിലും ആ കൂട്ടക്കൊലക്കു കാരണം ഇതായിരുന്നു ]
 - എങ്ങനെയാണ് കലാപങ്ങള്‍ക്കും വംശഹത്യകള്‍ക്കും അതിനു നേതൃത്വം നല്‍കുന്നവര്‍ ഇത്ര ലളിതമായ യുക്തിയില്‍ വിശദീകരിക്കുന്നതു ? അതില്‍ പങ്കാളികളാകുന്നവര്‍ക്കും അതിനെ ന്യായീകരിക്കുന്നവര്‍ക്കും എങ്ങനെയാണ് ഇങ്ങനെയുള്ള നിസ്സാര കാരണങ്ങള്‍ ദഹിക്കുന്നത് ? 

യഥാര്‍ത്ഥത്തില്‍ ബാധിക്കപ്പെടുന്നതു വരേക്കും എല്ലാവര്‍ക്കും ഇതു വളരെ നിസ്സാരവും ലാഘവുമായി പരിഗണിക്കാനാകും  എന്നതാണ് യാഥാര്‍ത്ഥ്യം . ഇസ്ലാമിക രാജ്യങ്ങളിലെ ആഭ്യന്തര വംശ ഹത്യകളെയും പാക്കിസ്ഥാനിലെ ഹിന്ദു പീഡനങ്ങളെയും  ഇതു പോലെ നിസ്സാര കാരണങ്ങളെ കൊണ്ടു തന്നെയാണ് അതത് ഇടങ്ങളിലെ ഇസ്ലാം മതസ്ഥര്‍ ന്യായീകരിക്കുന്നത് .  ഹിറ്റ്ലറിന്റെ ജൂതഹത്യയെ അനുകൂലിക്കുന്ന [ഇസ്രയേലി വിരുദ്ധ വികാരം കൊണ്ട് ] ഒരു പാട് ഇസ്ലാം മതസ്ഥരെ ഞാന്‍ കണ്ടിട്ടുണ്ട് ,എന്തിന് ജൂതന്മാരെ ഇല്ലാതാക്കാനുള്ള പടച്ചവന്റെ സൃഷ്ടിയാണ് ഹിറ്റ്ലര്‍ എന്നു വരെ പറഞ്ഞു കേട്ടിട്ടുണ്ട് .വെറുപ്പും വിദ്വേഷവും ആളുകളില്‍ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത് .

ഇതെല്ലാം സ്വാഭാവികമായ ഒരു പ്രതിപ്രവര്‍ത്തനമെന്ന നിസ്സാരവല്‍ക്കരണത്തിനപ്പുറത്തു കൃത്യമായ ആസൂത്രണവും പ്രചരണവും ഉണ്ടെന്നതിനു വ്യക്തമായ തെളിവുകളുണ്ട്. മാധ്യമങ്ങളുടെയും ഉത്തരവാദിത്തപ്പെട്ട അധികാരികളുടെയും പങ്കു ധം  ഇതില്‍ പ്രധാനപ്പെട്ടതാണ് - സിഖ് കൂട്ടക്കൊലയായാലും ജൂത ഹത്യയായാലും ഗോധ്രാ കലാപമായാലും എരിതീയില്‍ എണ്ണയൊഴിക്കും വിധമുള്ള വ്യാജ വാര്‍ത്തകള്‍ ആളുകളെ ഒരു തരം ഹിസ്റ്റീരിയാ ബാധിതരാക്കി തീര്‍ക്കുകയായിരുന്നു .അതോടൊപ്പം പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് ഒഫിഷ്യലുകളുടെയും നേരിട്ടുള്ള പങ്കും

എന്‍ എസ് മാധവന്റെ “വന്‍ മരങ്ങള്‍ വീഴുമ്പോള്‍ “ എന്ന കഥ 1984 ലെ സിക്കു കൂട്ടക്കൊലയില്‍ നിന്നു ഒരു സിക്ക് യുവതിയെയും അവരുടെ ഏഴു വയസ്സുള്ള കുട്ടീയെയും  കുറച്ചു കന്യാസ്ത്രീകള്‍  രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് . ആ കുട്ടിയുടെ മതപരമായ ഐഡന്റിറ്റി  -അവന്റെ ശിരോ വസ്ത്രം മാറ്റുമ്പൊള്‍  ത്വക്കിലുള്ള നിറവ്യത്യാസം കണ്ടു  ആകന്യാസ്ത്രീകള്‍  ആശങ്കപ്പെടുന്നു ,കാരണം സിക്കുകാരനെന്ന ഓരോ അടയാളവും മരണത്തിലേക്കുള്ള ഒരു കാരണമായിരുന്നു  .ജൂത വംശ ഹത്യയില്‍ ജൂതന്മാരുടെ ശാരീരിക സവിശേഷതകള്‍ -കണ്ണിന്റെയും മൂക്കിന്റെയുമൊക്കെ പ്രത്യേകതകളായിരുന്നുവത്രെ ഈ അടയാളങ്ങള്‍ .ഗോധ്രയിലും അതു തന്നെയാണ് ചെയ്തതും -സുന്നത്തു ചെയ്ത ലിംഗവും തട്ടമിട്ട പെണ്ണും തിരഞ്ഞു പിടിച്ചു വേട്ടയാടപ്പെട്ടു .വംശ ഹത്യ [Genocide] ന്റെ പ്രാഥമിക ലക്ഷണം തന്നെ മറ്റുള്ളവരില്‍ നിന്നു വേറിട്ടു തിരഞ്ഞു പിടിച്ചു ആക്രമിക്കുക എന്നതാണ് .മോഡി നിരപരാധിയാണ്  !!!!

മോഡി നിരപരാധിയാണ് !!! ഈയൊരു വാദത്തിന്റെ സാധൂകരണത്തിനായി ഹിന്ദു - മിതവാദി ആരാധക വൃന്ദങ്ങള്‍ [ഹിന്ദു തീവ്രവാദ ആരാധകര്‍ - മോഡി അതു ചെയ്തെങ്കില്‍ കണക്കായി പോയി വാദക്കാരാണ്  - ഹിറ്റ്ലറെ ഒക്കെ പരസ്യമായി ആരാധിക്കാന്‍ മടിയില്ലാത്തവര്‍ക്കു മോഡി ചെയ്തതു പോരാ എന്ന അഭിപ്രായമാണ് . ]  പൊതു സമൂഹത്തിനു മുന്നിലേക്കു പ്രധാനമായും രണ്ട് വാദങ്ങളാണ് മുന്നോട്ടു വെക്കാറുള്ളത് .

 ഒന്നാമത്തെ വാദം -  ഗുജറാത്തു കലാപം ഗോധ്ര ട്രയിന്‍ അപകടത്തെ തുടര്‍ന്നുണ്ടായ ഒരു കോളാട്രല്‍ ഡാമേജ് അല്ലെങ്കില്‍ സ്വാഭാവിക പ്രതിപ്രവര്‍ത്തനം മാത്രമാണ് ,ആ സംഭവത്തില്‍ ദുഖിതരായ നാട്ടുകാര്‍ നടത്തിയ രൊഷപ്രകടനം മാത്രമായിരുന്നു ആ കലാപം. അതില്‍ ആസൂത്രിതമായി ഒന്നുമില്ല.  [ഈ സ്വാഭാവിക പ്രതിപ്രവര്‍ത്തനമാണ് മിക്കവാറും എല്ലാ വംശ ഹത്യകളുടെയും കാരണം - സിഖ് കൂട്ടക്കൊല ,റുവാണ്ടന്‍ കലാപം ,ശ്രീലങ്കന്‍ തമിഴ് വംശ ഹത്യ]


മന്ത്രിസഭയില്‍ അംഗമായ മായാ കോഡ്നാനിയുടെയും ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗിയുടെയും നേരിട്ടുള്ള  പങ്കാളിത്തം സശയമേതുമില്ലാതെ തെളിഞ്ഞതോടെ ഈയൊരു വാദം പൊളിയുന്നു . ബാബു ബജ്രംഗി ടെഹല്‍ക്കയുടെ ഒളി ക്യാമറയില്‍ ജീവനുള്ള മനുഷ്യരെ പച്ചക്കു ചുട്ടുവെന്നു പറയുമ്പോള്‍ അയാളുടെ കണ്ണുകളിലെ ആര്‍ത്തി എന്നെ കുറച്ചൊന്നുമല്ല അമ്പരമ്പിച്ചത് . ഗൈനക്കോളജിസ്റ്റും സംസ്ഥാനത്തെ ശിശുക്ഷേമ മന്ത്രിയുമായ മായാ കോഡ്നാനി  കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കൊല നടത്താനായി ആവേശം പകര്‍ന്നു ആ കൂട്ടക്കൊലയുടെ നേതൃത്വം വഹിച്ചിരുന്നു

ണ്ടാമത്തെ വാദം - ഒന്നാമത്തെ വാദത്തിന്റെ അര്‍ത്ഥശൂന്യത വെളിവാകുമ്പോള്‍ അതു സമീകരിക്കാനാണ് ഈ രണ്ടാം വാദം ഉപയോഗിക്കുക  - ഗുജറാത്തു കലാപത്തില്‍ മോഡി മന്ത്രിസഭയിലെയും  .സംഘത്തിന്റെ തലപ്പത്തുള്ള ആളുകളും ഉള്‍പ്പെട്ടിരിക്കാം പക്ഷെ നരേന്ദ്ര മോഡി നിരപരാധിയും നിസ്സഹായനുമായിരുന്നു  ,അതു അദ്ദേഹത്തിനു അറിവുള്ള കാര്യമല്ല .


ഒരു കേഡര്‍ സംഘടന / പാര്‍ട്ടിയുടെ ഓര്‍ഗനൈസേഷന്‍ സ്ട്രക്ചറിനെ പറ്റി ,അതിന്റെ മോഡസ് ഓപ്പറാണ്ടിയെ പറ്റി അല്പമെങ്കിലും ധാരണയുള്ള ആളുകള്‍ ഈ വാദത്തെ ഒരു ഫലിതത്തിനപ്പുറം കാണില്ല . ആര്‍ എസ് എസ് പോലെയുള്ള ഒരു കേഡര്‍ സംഘടനയുടെ ശൈലിയില്‍ പ്രധാനപ്പെട്ടതാണ് അതിന്റെ Hierarchy of Control Level ,മേല്‍ ഘടകത്തിന്റെ അനുമതിയില്ലാതെ ഒരില പോലും അനങ്ങാത്തത്ര സംഘടനാ രീതിയാണ് ഇതില്‍ നില നില്‍ക്കുന്നത്.. മോഡി മന്ത്രിസഭയിലെ ഒരു മന്ത്രിയോ സംഘത്തിലെ ഒരു ചെറു കിട നേതാവോ മേല്‍ ഘടകത്തിന്റെ അനുമതിയില്ലാതെ ഇതിനു നേതൃത്വം നല്‍കി എന്നു പറഞ്ഞാല്‍ അതു അവിശ്വസനീയമാണ് . മോഡി  അറിയാതെ ഗുജറാത്തില്‍ സംഘത്തിന്റെ ഒരു നീക്കം പോലും ഉണ്ടാകില്ല - അതാണ് സംഘത്തിന്റെ ഓര്‍ഗനൈസേഷന്‍ സ്ട്രക്ചര്‍ [അല്ലെന്നു ഏതെങ്കിലും ആര്‍ എസ് എസ് കാരന്‍ പറയട്ടെ .


മൂന്നാമത്തെ വാദം -  മേല്‍പ്പറഞ്ഞ രണ്ട് വാദങ്ങളുടെയും പൊള്ളത്തരങ്ങള്‍ പൊളിയുമ്പോള്‍ ഉയര്‍ന്നു വരുന്ന മറ്റൊരു വാദമാണ്  - മോഡി കുറ്റവാളിയാണെങ്കില്‍ കുറ്റം തെളിയിക്കട്ടെ ,ഇന്‍ഡ്യയിലെ ഏറ്റവും മികച്ച അന്വേഷണ വിഭാഗം പോലും മോഡിക്കിതില്‍ പങ്കില്ലെന്നു റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട് -  തെളിയാത്ത കേസില്‍ ആരോപണമുന്നയിക്കുന്നത് അധാര്‍മ്മികമാണ് ,

ഈ വാദത്തിന്റെ പരിഹാസ്യത എവിടെയാണെന്നറിയുമോ ? ഈ വാദമുന്നയിക്കുന്നവര്‍ തന്നെ  തെളിയാത്ത [കേന്ദ്രവും സി ബി ഐ യും  കോണ്‍ഗ്രസ്സ് മാത്രമല്ല ബി ജെ പി യും ഭരിച്ചിരുന്നു ] ബൊഫോഴ്സ് കേസും ,ഐസ്ക്രീം - കുഞ്ഞാലിക്കുട്ടി കേസുമെല്ലാം ഇപ്പോഴും പരാമര്‍ശിച്ചു കൊണ്ടിരിക്കും. ഈ കേസുകള്‍ ജെനുവിനാണെന്നു സാമാന്യ ബോധമുള്ള മിക്കവാറും എല്ലാവര്‍ക്കുമറിയാം ,പക്ഷെ കേസ് നിയമപരമായി തെളിഞ്ഞിട്ടില്ല - കേസുകള്‍ നിയമ പരമായി തെളിഞ്ഞിട്ടില്ല എന്നതിനര്‍ത്ഥം അവിടെ കുറ്റ കൃത്യമുണ്ടായിട്ടില്ല എന്നു മാത്രമല്ല - അവിടെ അധികാരവും സ്വാധീനവും സമ്പത്തും ആ കുറ്റകൃത്യം തെളിയിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തു എന്നതു കൂ‍ടിയാണ് . ഇവിടെ മോഡിക്കു ഈ പറഞ്ഞ ഘടകങ്ങള്‍ കൂടാതെ മറ്റൊരു അനുകൂല ഘടകം കൂടിയുണ്ട് അതാണ് മേല്‍ പറഞ്ഞ “സംഘടനാ രൂപം “  ജീവന്‍ പോയാലും മേല്‍ ഘടകത്തിലെ ഒരു  നേതാവിനെതിരെ ഒരു സംഘിയും മൊഴി കൊടുക്കില്ല ,വേണമെങ്കില്‍ ജീവന്‍ കൊടുക്കും .


ഗുജറാത്തു കലാപത്തില്‍ ഗവണ്മെന്റ് ഒഫിഷ്യലുകള്‍ പലരും പങ്കാളികളായിരുന്നു ,എന്തിനു പോലീസുകാര്‍ പോലും നേരിട്ടും അല്ലാതെയും ഇതില്‍ ബന്ധപ്പെട്ടിരുന്നു .വിദ്വേഷം നിറഞ്ഞ പ്രചരണങ്ങളിലൂടെ പ്രാദേശിക മാധ്യമങ്ങളും കലാപത്തെ ആവും വിധം ആളിക്കത്തിക്കുകയായിരുന്നു . ഇത് ആസൂത്രിതമായ പ്രചാരണത്തിന്റെ ഫലം തന്നെയായിരുന്നു .മോഡിയെ പോലെ അഡ്മിനിസ്ട്രേഷണല്‍ പവര്‍ ഉള്ള ഒരാള്‍ക്കു വേണമെങ്കില്‍ ഒരു ദിവസം പോലും നീണ്ടു നില്‍ക്കാതെ കലാപം അവസാനിപ്പിക്കാമായിരുന്നു . ഉത്തരാഞ്ചല്‍ ദുരന്ത ബാധിത പ്രദേശത്തേക്കു ഹെലികോപ്റ്ററുകളും നൂറു കണക്കിനു വാഹനങ്ങളും ഒരു പാടു ഒഫിഷ്യലുകളെയും ഒരൊറ്റ ദിവസം കൊണ്ടു തയ്യാറാക്കി അയച്ച “റാംബോ ആക്ഷനിലെ തമാശ മറന്നാലും മോഡിയെ പോലെ ഒരാളുടെ ഭരണ പരമായ ഏകാധിപത്യ ശൈലിയില്‍ നരേന്ദ്ര മോഡിക്കു അതു സാധ്യവുമായിരുന്നു . പക്ഷെ ആ നിസ്സംഗത അത് ആസൂത്രണത്തിന്റെ ഭാഗം തന്നെയാകുമ്പോള്‍ നിരപരാധിത്വമെന്നത് പൊള്ളയായ ഒരു വാദം മാത്രമാകുന്നു .Picture Courtesy - International Business Times - Rwanda genocide-  Around 800,000 people were slaughtered in just three months

32 comments:

 1. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിനു ശേഷം നടന്ന ക്രൂരമായ സിഖ് കൂട്ടക്കൊലയെ രാജീവ് ഗാന്ധി വിശേഷിപ്പിച്ചതു ഇങ്ങനെയാണ് ,ഗോധ്ര കൂട്ടക്കൊലയെ പറ്റിയുള്ള ചോദ്യത്തില്‍ നരേന്ദ്ര മോഡി വിശദീകരിച്ചത് കാറിനടിയില്‍ പെട്ടു ചാവുന്ന നായകളോടെന്ന പോലെ എനിക്കു സഹതാപമുണ്ടെന്നും [അഭിമുഖം ഞാന്‍ കേട്ടതാണ് ,അതു തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു ,നായ് കുട്ടികളോടുള്ള സ്നേഹമാണ് മോഡി ഉദ്ദേശിച്ചതെന്നൊക്കെയുള്ള വ്യാഖ്യാന ഫാക്ടറിക്കാര്‍ ക്ഷമിക്കുക ].

  എന്തൊരു സാമ്യമാണ് ,അധികാരത്തിന്റെ ,അതിന്റെ വിദ്വേഷം നിറഞ്ഞ ധാര്‍ഷ്ട്യത്തിന്റെ ഫലമായുണ്ടായ ഒരു കൂട്ടക്കൊലയെ വിശേഷിപ്പിക്കാന്‍ അതിനുത്തരവാദികളായവര്‍ ഉപയോഗിച്ച പദ പ്രയോഗങ്ങള്‍ക്കു !!! .എത്ര ലളിതമായാണ് ബാധിക്കപ്പെട്ടവരെ നിസ്സാര വല്‍ക്കരിക്കുന്നത് !!! .എല്ലാ കൂട്ടക്കൊലകള്‍ക്കും വംശ ഹത്യകള്‍ക്കും അവിശ്വസനീയമാം വിധം ലളിതമായ കാരണങ്ങളാണ് അതിനുത്തരവാദികളായവര്‍ നല്‍കുക.

  ReplyDelete
 2. അതേ...., അതൊരു വംശഹത്യ തന്നെയാണ്

  ReplyDelete
 3. ലോകത്തില്‍ എല്ലായിടത്തും ഇത്തരം വംശ ഹത്യകള്‍ നടക്കുന്നു, അല്ല നടത്തുന്നു. ഉണ്ടാക്കുന്ന ആയുധങ്ങള്‍ വിറ്റഴിക്കണ്ടേ. അപ്പോള്‍ പിന്നെ ഇതൊക്കെ നടന്നെ പറ്റൂ.

  ആരാണ് വംശഹത്യ നടത്താത്തത്..? പലസ്തീനികളെ കൊന്നുടുക്കുന്ന ഇസ്രയേലികളോ, അഫ്ഗാനികളെയും, ഇറാക്കികളെയും കൊന്നൊടുക്കുന്ന അമേരിക്കക്കാരോ, ശരീയത് നടപ്പിലാക്കാന്‍ കൊച്ചു പെണ്‍കുട്ടികളെ പോലും വെടിവേയ്ക്കുന്ന താലിബാനോ ഇതില്‍ ആരാണ് വംശഹത്യ നടത്താത്തത്. എല്ലാവരും ചെയ്യുന്നത് ഒന്നുതന്നെ.

  ReplyDelete
 4. "ഗോധ്ര കൂട്ടക്കൊലയെ പറ്റിയുള്ള ചോദ്യത്തില്‍ നരേന്ദ്ര മോഡി വിശദീകരിച്ചത് കാറിനടിയില്‍ പെട്ടു ചാവുന്ന നായകളോടെന്ന പോലെ എനിക്കു സഹതാപമുണ്ടെന്നും"

  മോഡി റോയിട്ടെര്സിനു കൊടുത്ത ഇന്റർവ്യൂൽ ഇങ്ങനെ തന്നെ ആണോ പറഞ്ഞത്.ഇംഗ്ലീഷിൽ ഉള്ള അഭിമുഖം തർജ്ജിമ ചെയ്തപോൾ ഇങ്ങനെ തന്നെ ആയിരുന്നോ വായിക്കേണ്ടത്..
  മോഡി എന്താണോ ഉദ്ദേശിച്ചത് എന്ന് അറിയില്ല,പക്ഷെ ആ തര്ജിമ, "നമ്മുടെ വാഹനം ഇടിച്ചു ഒരു പട്ടികുട്ടി ചത്താൽ പോലും, ആ വാഹനം ഓടിക്കുന്നത് ഞാനല്ലങ്കിൽ പോലും വിഷമം ഉണ്ടാകും.
  അതിന്റെ അർഥം മരിച്ചവരെല്ലാം പട്ടികുട്ടികൾ ആണ് എന്നാണോ? വെറുമൊരു പട്ടികുട്ടി മരിച്ചാൽ പോലും വിഷമം ഉണ്ടാകും.അപ്പോൾ അത്തരത്തിൽ ഉള്ള ഒരു കലാപത്തിൽ ആയിരങ്ങൾ മരിക്കുമ്പോൾ വിഷമം ഉണ്ടാകും എന്നൊരു തീര്ച്ച ആയിരുന്നില്ലേ മോഡി പറഞ്ഞത്.
  അവിടെ "പോലും" എന്നൊരു വാക്ക് മുഴച്ചു നിൽക്കുന്നുണ്ടായിരുന്നില്ലേ ?
  പക്ഷെ പലരും അവരുടെ ആവിശ്യത്തിന് തിരികേണ്ടത് മാത്രം തിരുകി,അവര്ക് വേണ്ടത് മാത്രം എടുക്കുന്നു.

  ReplyDelete
  Replies
  1. @സുനില്‍ - റോയിട്ടറിന്റെ ആ ഇന്റര്‍ വ്യൂ ഞാന്‍ കണ്ടിരുന്നു .ചോദ്യങ്ങള്‍ ഇംഗ്ലീഷിലായിരുന്നെങ്കിലും മറുപടി പലതും ഹിന്ദിയിലായിരുഇന്നു -അതില്‍ കുത്തോ കീ ബച്ചാ എന്നാണ് പറയുന്നത് . റോയിട്ടര്‍ കുറച്ചു കൂടി മാന്യമായി പപ്പി എന്നാക്കി തര്‍ജ്ജമ കൊടുത്തു എന്നാണ് എനിക്കു തോന്നിയത് - ഇനി അതില്‍ കൂടുതല്‍ നിങ്ങളെങ്ങനെ വ്യാഖ്യാനിക്കും ഈ കുത്തോം കീ ബച്ചാ പ്രയോഗത്തെ ????

   മാത്രമല്ല ,മുമ്പ് കരണ്‍ ഥാപ്പറിന്റെ ഒരു ഇന്റര്‍ വ്യൂവില്‍ നിന്നു സമാനമായ ഒരു ചോദ്യത്തിനു ഉത്തരം കിട്ടാതെ മോഡി എഴുന്നേറ്റ് പോയിരുന്നു . യഥാര്‍ത്ഥത്തില്‍ ചോദ്യമോ അഭിമുഖമോ പ്രസ്ഥാവനയോ ഒന്നുമല്ല മോഡിയുടെ പങ്കിനെ കുറിച്ചു ഞാന്‍ പറയാന്‍ കാരണം . ആ കലാപത്തില്‍ ഗവണ്മെന്റ് മെഷിനറി എത്ര മാത്രം പങ്കു വഹിച്ചിരുന്നു എന്നുള്ളത് വസ്തുതകളില്‍ നിന്നു ബോധ്യമാണ് -മോഡിയുടെ മന്ത്രി സഭയിലെ പ്രധാനിയായ മായാ കോഡ്നാനി നേരിട്ടു തന്നെ കലാപങ്ങള്‍ക്കു നേതൃത്വം കൊടുത്തിരുന്നു [മോഡിയുടെ അറിവില്ലാതെ അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ല ] .ആ സംഭവത്തിനു ശേഷം ഇന്നേ വരെ അത് പരാമര്‍ശിച്ചു കൊണ്ട് ഒരു ഖേദ പ്രകടനം പോലും ഉണ്ടായിട്ടില്ല

   Delete
  2. യോജിക്കുന്നു.

   Delete
 5. അതിനു വേണ്ടി കൂട്ടുപിടിക്കുന്നതോ ജാതി...മതം.

  ReplyDelete
 6. കാലപം നിര്ഭാഗ്യകാരം തന്നെ എന്ന് സമ്മതിക്കുന്നു. അത് ഗുജറാത്തിൽ അല്ല..എവിടെ നടക്കുമ്പോഴും.

  ഗുജറാത്ത് എന്ന് എവിടെ പറയുമ്പോഴും കൂട്ടി വായിക്കപ്പെടുന്ന ഒന്നാണ് കലാപം. ഒരു സംസ്ഥാനത്ത് കലാപം ഉണ്ടാകുമ്പോൾ അതിനു പൂർണ്ണ ഉത്തരവാദി മുഖ്യമന്ത്രി മാത്രമാണോ ? അങ്ങനെ എങ്കിൽ കേരളത്തിൽ നടന്ന , പൂന്തുറ, മാറാട് ( ഒന്നും രണ്ടും ) കലാപങ്ങല്ക്ക് അന്ന് ഭരിച്ചിരുന്ന മുഖ്യമന്ത്രിമാരെ ആരും പഴി ചാരാത്തത് എന്താണ്?

  സര്ക്കാര് സംവിധാനം ഉപയോഗിച്ച് മാത്രമേ ഒരു മുഖ്യമന്ത്രിക്കോ അഭ്യന്തര മന്ത്രിക്കോ കലാപങ്ങൾ അടിച്ചമാര്താനാവൂ. കലാപത്തിന്റെ ഇനെന്സിട്ടി യെ ആശ്രയിച്ചിരിക്കും, അവ അടിച്ചമർത്താനുള്ള കാലവിളംബവും.

  മോഡി നേരിട്ട് കലാപതിനിറങ്ങി എന്ന രീതിയിൽ ആണ് പലരും പ്രതികരിക്കുന്നത്. ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി തന്റെ പ്രജകൾ കൂട്ടക്കുരുതിക്കിരയാകുമ്പോൾ ലോ ആൻഡ്‌ ഓർഡർ എത്ര വേഗം നടപ്പാക്കാമോ അത്ര വേഗം നടപ്പാക്കാനാണ് ശ്രമിക്കുക. അതിൽ വീഴ്ച വന്നു എങ്കിൽ അത് സര്ക്കാര് മേഷീനരിയുടെ വീഴ്ചയാണ്. അതിനു ഉത്തരവാദി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി മാത്രം എങ്ങനെ ആവും ?

  താങ്കള് പറഞ്ഞ "മേല്ഖടകത്തിന്റെ അനുവാദം " എന്നാ വാദത്തോട് യോജിക്കുന്നില്ല. താൻ പരമാധികാരി ആയിരിക്കുന്ന ഒരു സംസ്ഥാനത്ത് കലാപം നടന്നോട്ടെ, അതിൽ ഒരു പ്രതെയ്ക സമുദായം മരിച്ചോട്ടെ എന്ന് കരുതി നിഷ്ക്രിയൻ ആയിരിക്കാൻ മാത്രം വിഡ്ഢിയാണോ മോഡി ? അല്ലെങ്കിൽ ഏതു ഭരണാധികാരി ആണ് അങ്ങനെ ചെയ്യുക ?

  2002 -ശേഷം ഗുജറാത്തിൽ കലാപങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ മോഡിയെ ഭയക്കുന്നവർ ജനങ്ങളുടെ മനസ്സില് ഇപ്പോഴും കലാപങ്ങൾ ഉണ്ടാക്കിക്കൊന്ടെയിരിക്കുന്നു !

  ReplyDelete
 7. @ വില്ലേജ് മാന്‍ - ഇതൊരു കലാപമാകുമ്പോള്‍ മാത്രമേ പൂന്തുറ ,മാറാട് കലാപങ്ങളുമായൊക്കെ താരതമ്യപ്പെടുത്താന്‍ സാധിക്കൂ ,ഒരു പക്ഷെ കേരളത്തിലെ ഇടതു പക്ഷ രാഷ്ട്രീയ ബൊധമില്ലായിരുന്നെങ്കില്‍ ,അല്ലെങ്കില്‍ മാപ്പളാര്‍ക്കു കുറച്ചു കൂടി അധികാരമുണ്ടായിരുന്നെങ്കില്‍ മാറാട് കലാപം കലാപം എന്ന നിലയില്‍ നിന്നു വംശ ഹത്യയിലേക്കു നയിക്കപ്പെടുമായിരുന്നു [മാറാട്കലാപം തീരദേശങ്ങളില്‍ നിന്നു ജനങ്ങളെ ഒഴിവാക്കി അവിടെ ലീഗിന്റെ കെയറോഫില്‍ ഒരു വന്‍ ബിസിനസ്സ് പദ്ധതിക്കുള്ള ഒരുക്കമായിരുന്നു എന്നു കൂടി ഒരു കിംവദന്തി ഞാന്‍ കേട്ടിട്ടൂണ്ട് ,സത്യമാകണം ] എന്നാണ് ഞാന്‍ കരുതുന്നത് ,ഗുജറാത്തു കലാപം എന്ന നിലക്കല്ല ഞാന്‍ കാണുന്നതു അതു ആസൂത്രിതമായ വംശ ഹത്യ തന്നെയാണ് .

  മൂന്നു ദിവസം കൊണ്ട് ആയിരക്കണക്കിനു ആളുകളെ തിരഞ്ഞു പിടിച്ചു കൊല്ലുക ,പച്ചക്കു തീയിടുക [ആര്‍ എസ് എസിലെ ബാബു ബജ്രംഗിയുടെ അഭിമുഖം യു ട്യൂബിലുണ്ടാകും ,കാണുക - ടെഹല്‍ക്കയുടെ ഒളി ക്യാമറയില്‍ അയാള്‍ എല്ലാം അഭിമാനത്തോടെ തന്നെ പറയുന്നുണ്ട് ] , ഇതെല്ലാം നടക്കുന്നത് സംഘത്തിന്റെയും മോഡി മന്ത്രിസഭയിലെ തന്നെ പ്രധാനിയായ ഒരാളുടെ നേതൃത്വത്തിലും . മോഡിക്കു ഇതില്‍ പങ്കില്ല ,അല്ലെങ്കില്‍ മോഡി ഇതറിഞ്ഞിട്ടില്ല എന്നതു സാമാന്യ ബുദ്ധിക്കു ദഹിക്കാത്ത കാര്യമാണ് [നിങ്ങള്‍ക്കു അങ്ങനെ വിശ്വസിക്കാം ,അതില്‍ എതിര്‍പ്പൊന്നുമില്ല :) ]

  മേല്‍ ഘടകത്തിന്റെ അനുവാദം - അതു യോജിച്ചാലും ഇല്ലെങ്കിലും ഒരു കേഡര്‍ പാര്‍ട്ടീയെ / സംഘടനയെ സംബന്ധിച്ച് അതൊരു യാഥാര്‍ത്ഥ്യം മാത്രമാണ് . ഗുജറാത്തി ഹിന്ദു ഭൂരിപക്ഷം അത്തരമൊരു വംശ ഹത്യയില്‍ സ്വാഭാവിക പ്രതികരണമെന്ന നിലക്കു തന്നെയേ പ്രതികരിക്കൂ എന്നു മോഡിക്കറിയാം ,താന്‍ ഭരിക്കുന്ന സംസ്ഥാനത്ത് അത് കൊണ്ട് വലിയ പ്രശ്നമൊന്നുമുണ്ടാകില്ലെന്നും അയാള്‍ക്കറിയാം . [ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ വിഭജന കാലത്തെ ദുരിതത്തിന്റെ ഭൂതകാലം പേറുന്നവരായതു കൊണ്ട് തന്നെ അവരെ സംബന്ധിച്ചു ആ മുസ്ലീം വിദ്വേഷത്തിനു ഒരു ചരിത്ര പരമായ ഒരു നീതീകരണം അവര്‍ സ്വയം കല്പിച്ചു കൊടുക്കുന്നുണ്ട് ]

  2002 നു ശേഷം കലാ‍പമുണ്ടായാല്‍ മാത്രമേ 2002 ലെ കലാപം അംഗീകരിക്കൂ എന്നാണോ ? എന്തൊരു വിചിത്രമായ ചിന്തയാണത് . പ്രധാന മന്ത്രി പദത്തിലേക്കു വേണ്ടി അഹോരാത്രം മീഡിയാ വര്‍ക്കും പ്രത്യേകം പബ്ലീക് റിലേഷന്‍സും ഒക്കെ തരാക്കി കാത്തിരിക്കുന്ന മോഡി വീണ്ടും കലാ‍പം നടത്തുമെന്നാണോ ? :)

  ReplyDelete
 8. അങ്ങനെ എങ്കിൽ ട്രെയിന് തീവെച്ചതും ആസൂത്രിതമായ വംശഹത്യയുടെ കീഴിൽ വരില്ലേ ? അത് തമസ്കരിക്കുന്നത് എന്തിനു ?

  ബാബു ബജ്രംഗിയുടെ അഭിമുഖത്തിന്റെ കാര്യം വിടു. അയാള്ക്ക് മാത്രമല്ല, കലാപങ്ങൾ ഉണ്ടാക്കുന്ന എല്ലാവര്ക്കും ഉണ്ടായേക്കാം താങ്കൾ പറയുന്ന ഈ അഭിമാനവും അവരുടെതായ കാരണങ്ങളും. അത് അവരുടെ വിവരക്കേട് എന്നെ എനിക്ക് പറയാനുള്ളൂ. ഒരു തരത്തിലും കലാപത്തെ ഞാൻ ന്യായീകരിക്കുന്നുമില്ല. പക്ഷെ ഇത് മോഡി നേരിട്ട് ചെയ്യിച്ചു എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. കലാപം അടിച്ചമര്തുന്നതിനുള്ള കാലതാമസതിന്റെ പാപഭാരം മുഴുവൻ എങ്ങനെയാണ് മോഡിയുടെ മേല മാത്രം ചുമതപ്പെടുന്നത് എന്നാണു എന്റെ പോയിന്റ്‌ .

  >>മേല്‍ ഘടകത്തിന്റെ അനുവാദം - അതു യോജിച്ചാലും ഇല്ലെങ്കിലും ഒരു കേഡര്‍ പാര്‍ട്ടീയെ / സംഘടനയെ സംബന്ധിച്ച് അതൊരു യാഥാര്‍ത്ഥ്യം മാത്രമാണ് << അങ്ങനെ എങ്കിൽ ഇതേ വാദം ടി പി വധത്തിൽ നിലനില്കാത്തത് എന്ത് ?

  അല്ലെങ്കിൽ കലാപം നടത്തുന്നവർ മുഖ്യമന്ത്രിയെ വിളിച്ചു അനുവാദം വാങ്ങും എന്നാണോ താങ്കൾ കരുതുന്നത് ? ഈ കലാപങ്ങൾ ഒക്കെ പൊട്ടി പുറപ്പെടുന്നത് ഉണ്ടാകുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലും കുറെ കിംവദന്തികളുടെ മേലും ആയിരിക്കും. തികച്ചും വികാരപരമായ കാരണങ്ങളാൽ നടക്കുന്ന കലാപങ്ങൾക്ക് ഉത്തരവാദി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ആകുക എന്നത് സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണ്.

  2002 ശേഷം കലാപം ഉണ്ടാകാത്തത് കൊണ്ട് 2002 ലെ കലാപം അംഗീകരിക്കണം എന്ന് ഞാൻ പറഞ്ഞില്ലല്ലോ. താങ്കളും അതുപോലെ കേരളത്തിലെ കുറെ ആളുകളും സോഷ്യൽ മീടിയായിലും ബ്ലോഗുകളിലും പറഞ്ഞു പറഞ്ഞു ആളുകളുടെ മനസ്സില് അടിചെല്പ്പിച്ചു വെച്ചിരിക്കുന്ന ഒരു തെറ്റായ ധാരണയെ തിരുത്താൻ വേണ്ടി മാത്രമാണ് 2002 ലെ കലാപത്തിനു ശേഷം കലാപങ്ങൾ ഉണ്ടായില്ല എന്ന് പറഞ്ഞത്. താങ്കൾ പറയുന്നതുപോലെ മോഡി ഒരു വംശീയ വിദ്വേഷി / ന്യുനപക്ഷ വിരോധി ആണ് മോഡി എങ്കിൽ എന്ത് കൊണ്ട് വീണ്ടും കലാപങ്ങൾ ആവര്തിച്ചില്ല എന്നെ ഉദ്ദേശിച്ചുള്ളൂ.

  ReplyDelete
  Replies
  1. ബാബു ബജ്രംഗിയുടെ കാര്യം വിടൂ :) -അയാള്‍ ഒളി ക്യാമറയില്‍ കുറ്റ സമ്മതം നടത്തിയതു കൊണ്ട് അയാളെ നമുക്കു വിടാം .

   //അല്ലെങ്കിൽ കലാപം നടത്തുന്നവർ മുഖ്യമന്ത്രിയെ വിളിച്ചു അനുവാദം വാങ്ങും എന്നാണോ താങ്കൾ കരുതുന്നത് ? ഈ കലാപങ്ങൾ ഒക്കെ പൊട്ടി പുറപ്പെടുന്നത് ഉണ്ടാകുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലും കുറെ കിംവദന്തികളുടെ മേലും ആയിരിക്കും. തികച്ചും വികാരപരമായ കാരണങ്ങളാൽ നടക്കുന്ന കലാപങ്ങൾക്ക് ഉത്തരവാദി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ആകുക എന്നത് സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണ്. //

   ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യം മോഡി മന്ത്രിസഭയിലെ സ്ത്രീ -ശിശു ക്ഷേമ വകുപ്പ് മന്ത്രിയായ മായാ കോഡ്നാനിയുടെ കലാപത്തിലെ പങ്കാണ് ,അവര്‍ക്കെതിരെ വ്യക്തമായ തെളിവുകളും ദൃക്‌ സാക്ഷികളും ഉണ്ടായിരുന്നതു കൊണ്ട് അവരുടെ കുറ്റം തെളിയിക്കപ്പെട്ടു - ദൃക്‌സാക്ഷികളോ തെളിവുകളോ ആവശ്യത്തിനുണ്ടായിരുന്നില്ലെങ്കില്‍ താങ്കള്‍ക്കു ഇങ്ങനെ ചോദിക്കാം - സംസ്ഥാനത്തെ സ്ത്രീ - ശിശു ക്ഷേമ വകുപ്പ് ഭരിക്കുന്ന ഒരു മന്ത്രി ഈ കലാ‍പം നയിച്ചു എന്നാണൊ നിങ്ങള്‍ കരുതുന്നത് ? അവരുടെ വകുപ്പിനു കീഴിലുള്ള ഒരു കാര്യത്തിനു ,അവര്‍ക്കു ഉത്തരവാദിത്തമുള്ള ഒരു കാര്യത്തിനു അവര്‍ കൂട്ടു നില്‍ക്കുമോ ? അതൊക്കെ സാമാന്യ ബുദ്ധിക്കു നിരക്കുന്നതാണോ ?

   മോഡി അടുത്തപ്രധാ‍ന മന്ത്രി പദത്തിനു കുപ്പായം തുന്നി വെച്ചിരിക്കുന്ന വേളയില്‍ ,പി ആര്‍ വര്‍ക്കുകളും ഈവന്റുകളും പോലും ഒരു പാട് പൈസ ചിലവാക്കി പ്രൈവറ്റ് പി ആര്‍ കമ്പനികള്‍ക്കു നല്‍കിയിരിക്കുന്ന സമയത്തു അങ്ങനെയൊരു സാഹസത്തിന് ,വീണ്ടുമൊരു കലാപത്തിനു മോഡി മുതിരുമോ ? മാത്രമല്ല ഇന്നു കേന്ദ്രത്തില്‍ കോണ്‍ഗ്രസാണ് ,അന്നു ബി ജെ പി യും

   Delete
  2. @Villagemaan/വില്ലേജ്മാന്‍31

   I am responding to your comment:

   //അങ്ങനെ എങ്കിൽ ട്രെയിന് തീവെച്ചതും ആസൂത്രിതമായ വംശഹത്യയുടെ കീഴിൽ വരില്ലേ ? അത് തമസ്കരിക്കുന്നത് എന്തിനു ?
   //

   BJP was 2 MP party before they tore down Babri Masjid. Post Babri they became a 180+ MP party.

   NaMo was a nobody before Godhra. Post Godhra he became the most powerful person there.

   See the parallel? Godhra was pre planned by the Sanghis, taking a clue from 9/11, which even the yankees now admit was an inside job. (Check http://www.ae911truth.org/ for more info.)

   Regarding the burning of Sabarmati Express, hear it from the horse's mouth, the horse being the Assistant Station Master (ASM) of Godhra railway station on that fateful day, Mr. Rajindersingh Meena.

   1) When TEHELKA’s stung Meena in 2007, he had said that when he came down and asked the mob why they were chasing the train, a few of them had replied that one of their people had been abducted by the karsevaks on the train. Meena also said he heard some of them suggesting the coach be set on fire to drive people out of it so they could find the missing person. But he saw no sharp weapons or inflammable material with the mob.

   2) At the place where the train stopped, the windows of coach S-6 were over 7 ft above the ground. If inflammable fluid was thrown into the coach using a bucket or carboy, a major part of the fluid would have fallen back around the track outside. This would’ve caught fire too and damaged the outer, bottom part of the coach. The coach and tracks showed no such signs.

   3) The Gujarat police had claimed that two Muslim vendors, Illyas Mullah and Anwar Kalandar, had pulled the chain "from outside". If you have ever travelled by train, you would know that it is impossible to stop a moving train by pulling the chain from the outside. The entire train was full of karsevaks drawn from VHP and Bajrang Dal with almost 200 to 250 people in coach S6. That's 3 times the normal capacity. How could two persons pull the chain, from the outside, of such a coach of a moving train?

   4) TEHELKA caught Ranjitsinh admitting on camera that he and Pratap had been bribed Rs. 50,000 by police officer Noel Parmar (ACP, Vadodara city control room), to claim that they sold 140 litres of fuel to some Muslims on 26 Feb 2002. Parmar was the chief investigating officer of the Godhra carnage.

   5) In effect, the state’s own forensic report ruled out the claims made by the nine BJP members and several karsevaks that inflammable liquid had been thrown from outside.

   So yes, the Muslims pelted stones at the train coz one of them was abducted by the Karsevaks and a girl, Sophia Bano Shaikh, around 18, was molested at the station. But they had no part in the conspiracy to burn down the train.

   -------------------------

   In a curious twist, the forensic team then decided to carry out an experiment with a bucket of water. And what conclusion does the report draw from this experiment?

   Delete
 9. First time poster here. sorry for writing in English.

  I would like to put in a fourth argument. When Maya Kodnani was convicted, one of the strong supportive evidence for the case was the spy camera data captured by Ashish Ketan (the most chilling and adventurous operation by any journalist in India), and the journalist himself was a testifier. The court officially checked the authenticity of the data.(May be because of professional jealousy, all media in India kept this factor out of their reports). If the court could use that work, for convicting Maya Kodnani, then if any court with a strong spine can use the same data to bring Modi into the picture, for Mr. Modi's name is regularly featured in all those data.
  Heres the report by Ashish Ketan, after the conviction, which by itself points out how Hindu oriented our system is - http://archive.tehelka.com/story_main53.asp?filename=Ne080912Coverstory.asp


  I am distressed by the Sikh riots in Delhi too. But Guajart 2002, was a different, it was not some killing which ended in 3/4 days. It went on for a long month and there are people who are still in camps.

  ReplyDelete
 10. People don't have the right to take the life of fellow beings.....
  Then, is there any point in arguments..
  Love others and make their life happy...............

  ReplyDelete

 11. wondershare-filmora-crack-2 has just one of the absolute most in-depth and productive characteristics of making, changing in addition to videos that are editing. With this particular specific program,
  new crack

  ReplyDelete
 12. nch-photopad-image-editor-pro-crack is a comprehensive software that allows you to edit your photo in any format. The PhotoPad Image Editor software has a simple and easy-to-use graphical interface that allows you to work directly on your photos
  freeprokeys

  ReplyDelete
 13. ഇന്നാണ്‌ വായിച്ചത്.
  ഏരിയല്‍ കോമ്പാറ്റിന്‍റെ റിപ്പോര്‍ട്ട് മലയാളത്തില്‍ വായിച്ചിട്ടുണ്ട്. അതിന്‍റെയൊരു വായനയും കൂട്ടിച്ചേര്‍ക്കാം ഏന്ന് തോന്നുന്നു.

  ReplyDelete

 14. I really enjoy reading your post about this Posting. This sort of clever work and coverage! Keep up the wonderful works guys, thanks for sharing Express Vpn Crack

  ReplyDelete
 15. Here's the softwares that you can use free. You guys just visit our site and get all the latest and older softwares Smadav Pro Crack Kindly click on here and visit our website and read more.
  Smadav Pro Crack
  Zoiper Crack Apk Free Download
  CloudMounter Crack
  Apple Keynote Crack
  Firefox Crack Free

  ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .