Like

...........

Saturday 23 July 2011

മദനിയെ തൂക്കിക്കൊല്ലുക !!!



കുറ്റവിചാരണയുടെ “കാഫ്കേയിയന്‍ സിദ്ധാന്തം “ രൂപപ്പെടുത്തിയ ഫ്രാന്‍സ് കഫ്കയുടെ പ്രശസ്തമായ നോവലാണ് The Trial ഇതിലെ നായകന്‍ ഒരു പ്രതീകമാണ് ,ഭരണകൂടത്തിന്റെ ഗൂഡാലോചനയുടെയും അടിച്ചമര്‍ത്തലിന്റെയും ഫലമായി കടുത്ത നൈരാശ്യത്തോടെ ജീവിതമവസാനിപ്പിക്കേണ്ടി വന്ന ഒരു മനുഷ്യന്‍ .ഒരു സുപ്രഭാതത്തില്‍ അജ്ഞാതരായ അധികാരികള്‍ അകാരണമായി അയാളെ തടവിലാക്കുന്നു , .അയാള്‍ ചെയ്ത കുറ്റം എന്താണെന്ന് അയാളോടോ മറ്റുള്ളവരോടോ വ്യക്തമാക്കാതെ അയാള്‍ നിരന്തരം വിചാരണ ചെയ്യുപ്പെടുന്നു , അജ്ഞാതമായ അധികാരികള്‍ നടത്തുന്ന അശുഭാപ്തിയും അശരണതയും നിറഞ്ഞ ആ വിചാരണ ജീവിതത്തിനൊടുവില്‍ ആത്മഹത്യ ചെയ്യാന്‍ വിസമ്മതിക്കുന്ന അയാളെ അജ്ഞാതരായ ആ അധികാരികള്‍ കൊലപ്പെടുത്തുന്നു , അവസാന ശ്വാസത്തില്‍ അയാള്‍ തന്റെ ക്രൂരമായ വിധിയെ ഒരൊറ്റ വാക്കു കൊണ്ട് വിശേഷിപ്പിക്കുന്നു - ഒരു നായയെ പോലെ “.

അബ്ദു നാസര്‍ മദനി എന്ന മനുഷ്യന്റെ ദുര്‍ വിധിക്കു ആക്കം കൂട്ടിക്കൊണ്ട് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസൂത്രിതമായ ഗൂഡാലോചനയുടെ ഫലമായി വീണ്ടുമൊരു വിചാരണ പ്രഹസനം കൂടി അരങ്ങേറുമ്പോള്‍ , ഒറ്റപ്പെടലിന്റെ പീഡനങ്ങളുടെ , ആത്മ സംഘര്‍ഷങ്ങളുടെയെല്ലാം പാരമ്യത്തില്‍ ഒരു മനുഷ്യനെ അവശേഷിപ്പിച്ചു കൊണ്ട് കൊല്ലാക്കൊല ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അബ്ദു നാസര്‍ മദനി മുമ്പു പറഞ്ഞത് പോലെ ഇങ്ങനെ പീഡിപ്പിക്കുന്നതിനെക്കാള്‍ ഭേദം തൂക്കിക്കൊല്ലുന്നതാണ്

“ നിങ്ങളെന്തിനാണ് ഹേ ഇങ്ങനെ വൈകാരിക കുത്തിനിറച്ച വാക്കുകളാല്‍ നിയമത്തിന്റെ സ്വാഭാവിക നടപടി ക്രമങ്ങളെ അപലപിക്കണം ?നിയമത്തിനു അതിന്റേതായ നടപടി ക്രമങ്ങള്‍ ഉണ്ട് , അതു പാലിക്കേണ്ടത് ഏതൊരു പൌരന്റെയും കടമയാണ് . ഒരു സമുദായത്തെ മുഴുവന്‍ തീവ്രവാദ വല്‍ക്കരിച്ച ഭീകര വാദിയാണയാള്‍ , അയാളുടെ വിചാരണ തടവ് അയാള്‍ ചെയ്ത കുറ്റത്തിന് ലഭിച്ച ശിക്ഷ തന്നെയാണ് , അതു ചരിത്രത്തിന്റെ കാവ്യ നീതിയാണ് .

എന്റെ വാക്കുകള്‍ വായിക്കുന്നവര്‍ ഇങ്ങനെയോ ഇതിലും കടുത്ത വാക്കുകളിലോ പ്രതി വചിക്കാനിടയുണ്ടെന്നറിയാം . അതിന് എനിക്കു പറയാനുള്ള മറുപടി ഇതാണ് - കാവ്യ നീതിയോ ദൈവ വിധിയോ അനുസരിച്ചല്ല നമ്മുടെ നീതിന്യായ വ്യവസ്ഥ നില നില്‍ക്കുന്നത് , അതു ഭരണ ഘടനയും നിയമ സംഹിതകളും അനുസരിച്ചാണ് .അതു കൊണ്ടു തന്നെ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്‍ഡ്യയില്‍ നീതിപൂര്‍വ്വകമായ ഒരു കുറ്റ വിചാരണക്കു കുറ്റവാളിയായി ആരോപിക്കപ്പെടുന്ന ഏതൊരു വ്യക്തിക്കും അവകാശമുണ്ട് .

ബാബറി മസ്ജിദ് ധ്വംസനത്തെതുടര്‍ന്നു രാജ്യത്തെമ്പാടും സൃഷ്ടിക്കപ്പെട്ട വര്‍ഗ്ഗീയ ധ്രുവീകരണത്തില്‍ തികഞ്ഞ മതേതരരായ കേരളീയ ജനതയെ കൂടി പങ്കാളി ആക്കി എന്നതാണ് മദനിയുടെ പേരിലുള്ള പ്രധാന കുറ്റം . അക്കാലങ്ങളില്‍ മുസ്ലീം യുവതയില്‍ പടര്‍ന്നു പിടിച്ച അരക്ഷിതാവസ്ഥയെയും അസഹിഷ്ണുതയെയും ഏകീകരിച്ചു ഒരു പ്രസ്ഥാനത്തിനുള്ളിലാക്കിയെന്നതു മാത്രമാണ് മദനി ചെയ്തത് .അതല്ലായിരുന്നെങ്കില്‍ ആ അസഹിഷ്ണുത മറ്റു മുഖ്യധാരാ പ്രസ്ഥാനങ്ങളില്‍ ഒളിഞ്ഞു പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ വിഷ ബീജങ്ങളായി [ഇപ്പോള്‍ പകല്‍ ലീഗും രാത്രി എന്‍ ഡി എഫുമാകുന്ന മതേതര ലീഗ് പോലെ ] മുള പൊട്ടുമായിരുന്നു , അങ്ങനെ സൃഷ്ടിക്കപ്പെടുന്ന പ്രതിലോമകരമായ അവസ്ഥാ വിശേഷത്തിന്റെ വ്യാപ്തി ഇന്നുള്ള വര്‍ഗ്ഗീയ ധ്രുവീകരണത്തെക്കാള്‍ ഏറെ ഗൌരവതരമാകുമായിരുന്നു .അതിനു പകരം മുസ്ലീം അരക്ഷിതാവസ്ഥയുടെ ഫലമായി ഇത്തരമൊരു അസഹിഷ്ണുത നിറഞ്ഞ മത മൌലിക വാദം ഇവിടെ നില നില്‍ക്കുന്നുണ്ട് എന്നു പ്രകടമായ ഒരു സമ്മത പ്രകടനം മാത്രമായിരുന്നു മദനിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട ആ സംഘടനയിലൂടെ തെളിഞ്ഞു വന്നത് .അക്കാലങ്ങളില്‍ പുകഞ്ഞു നിന്ന ആ അസഹിഷ്ണുത മുഖ്യധാരയിലേക്കു പ്രചരിക്കുന്നതില്‍ നിന്നും മനപൂര്‍വ്വമല്ലാതെ തന്നെ തടഞ്ഞു നിര്‍ത്തുകയായിരുന്നു ചെയ്തത് .നീറി പുകയുന്ന അഗ്നിയാണ് ആളിക്കത്തിയൊടുങ്ങുന്നതിനെക്കാള്‍ അപകടകരം .

പീഡനപര്‍വ്വത്തിന്റെ രണ്ടാമൂഴം .

കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ മദനിയുടെ പങ്കു ആരോപിച്ചു നീണ്ട പത്തു വര്‍ഷത്തെ വിചാരണ പീഡനങ്ങള്‍ക്കു ശേഷം മദനി പുറത്തു വന്നു ആ ദുരിതങ്ങളുടെ ഓര്‍മ്മകളില്‍ നിന്നു വിമുക്തനാകുന്നതിനു മുമ്പു തന്നെ വീണ്ടും അതേ വിധിയുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത് . ഒരു കുറ്റാരോപണത്തിന്റെ പേരില്‍ - കുറ്റത്തിന്റെ പേരിലല്ല , ആരോപണത്തിന്റെ പേരിലാണ് - ഒരു വ്യക്തിയെ തടവിലാക്കുകയും ഭരണകൂടത്തിന്റെയും രാജ്യത്തു നിലവിലുള്ള എല്ലാ നിയമ സംവിധാനങ്ങളെയും ഉപയോഗിച്ചു അന്വേഷണം നടത്തുകയും വിചാരണ ചെയ്യുകയും ചെയ്തിട്ടും അയാളെ കുറ്റവാളിയാക്കാന്‍ സാധിക്കാതെ വിചാരണ തടവെന്ന പേരില്‍ നീണ്ട പത്തു വര്‍ഷത്തെ കാരാഗൃഹ വാസം , ശാരീരിക മാനസിക പീഡനങ്ങള്‍ . ഒരു ഭരണ കൂടവും നീതി ന്യായ വ്യവസ്ഥയും ഒരു വ്യക്തിയുടെ നിരപരാധിത്വത്തിനു മുമ്പില്‍ പരാജയപ്പെട്ടിട്ടൂം വീണ്ടും അത് തന്നെ ആവര്‍ത്തിക്കുന്നത് ഒരു നീതിയുടെയും പേരില്‍ ന്യായീകരിക്കാനാവില്ല .

ബാങ്ക്ലൂരു സ്ഫോടനം .

2008 ജൂലായ് 25 തിയ്യതിയാണ് ബാങ്ക്ലൂരു നഗരത്തിനെ ഞെട്ടിച്ചു കൊണ്ട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ 9 സ്ഫോടനങ്ങള്‍ ഉണ്ടാകുന്നത് . ഏറ്റവും ജന സാന്ദ്രതയേറിയ പ്രദേശങ്ങളിലായിരുന്നു ഈ ഒമ്പതു സ്ഫോടനങ്ങളും നടന്നതെങ്കിലും ആരെയെങ്കിലും കൊല്ലാന്‍ പര്യാപ്തമായ ശക്തിയേറിയ സ്ഫോടനങ്ങള്‍ ആയിരുന്നില്ല ഇത് . low-intensity blast ആയിരുന്നു ഈ ഒമ്പതു സ്ഫോടനങ്ങളും .ഒന്നു ഭയപ്പെടുത്താനോ അല്ലെങ്കില്‍ സ്ഫോടനം ഉണ്ടായി എന്നു കാണിക്കാന്‍ വേണ്ടിയോ മാത്രമുള്ള “സ്ഫോടനങ്ങള്‍ “ മാത്രം . സ്ഫോടനം നടന്ന 2008 ലെ ജൂണ്‍ ജൂലായ് മാസങ്ങളില്‍ കാവേരി നദീ ജല തര്‍ക്കവുമായി ബന്ധപ്പെട്ടു കന്നഡിക - തമിഴര്‍ സംഘര്‍ഷം ശക്തമായി നില നിന്നിരുന്ന സന്ദര്‍ഭമായിട്ടു പോലും അന്വേഷണം അതിവേഗം “ഇസ്ലാമിക ഭീകരിലേക്കു “ തിരിച്ചു വിട്ടത് വളരെ ആസൂത്രിതമായിട്ടായിരുന്നു എന്നു ആദ്യ ദിനങ്ങളിലെ പ്രസ്താവനകള്‍ കൊണ്ടു മാത്രം നമുക്കു മനസ്സിലാക്കാമായിരുന്നു .കുറ്റം നടക്കുന്നതിനു മുമ്പു തന്നെ കുറ്റവാളിയെ സൃഷ്ടിക്കുന്ന രീതി ചരിത്രത്തില്‍ പല തവണ സംഭവിച്ചതുമാണ് . 2008 ല്‍ യെദിയുരപ്പയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ ഗവണ്മെന്റ് കര്‍ണ്ണാടകയില്‍ സ്ഥാനമേറ്റപ്പോള്‍ തന്നെ വിവരമുള്ള പലരും മദനിയുടെ ഭാവിയെക്കുറിച്ചു ഊഹിച്ചതാണ് .കാരണം കേരളത്തിലെ സംഘ പരിവാറിന്റെ എക്കാലത്തെയും ഏറ്റവും വലിയ ശത്രു മദനി തന്നെയാണ് .മദനിയെ ഒരു പാഠം പഠിപ്പിക്കുക എന്നത് അവരുടെ പ്രാഥമികമായ ആവശ്യമാണ് .ബാങ്ക്ലൂരു സ്ഫോടനത്തിന്റെ അന്വേഷണം സിമിയിലൂടെ , ഇന്‍ഡ്യന്‍ മുജാഹിദിനിലൂടെ അവസാനം മദനിയിലേക്കെത്തി , കൊടകിലെ ഇഞ്ചിത്തോട്ടത്തില്‍ തടിയന്റവിട നസീറുമായി ഗൂഡാലോചനയും ക്യാമ്പും നടത്തി മദനി ബാങ്ക്ലൂരു നഗരത്തില്‍ സ്ഫോടനം നടത്തി . മദനി തന്നെ അതു ചെയ്തത് ഒറ്റ നോട്ടത്തില്‍ തന്നെ അന്വേഷണോദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു !!! .

അങ്ങനെയാണ് ദിവസങ്ങളോളം നീണ്ട അനിശ്ചിതാവസ്ഥക്കും സംഘര്‍ഷങ്ങള്‍ക്കും അന്ത്യം വരുത്തിക്കൊണ്ട് അന്‍ വാറശേരിയില്‍ നിന്നു അനുയായികളുടെ പ്രതിഷേധങ്ങള്‍ക്കും വിലാപങ്ങള്‍ക്കുമിടയില്‍ നിന്നു 2010 august 17 ആം തിയ്യതി അബ്ദു നാസര്‍ മദനിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത് , ആ സംഭവം കഴിഞ്ഞിട്ടിപ്പോള്‍ ഒരു വര്‍ഷം തികയാറാകുന്നു .ഇതു വരെ ജാമ്യമോ കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല . ബാങ്ക്ലൂരു സ്ഫോടന വിചാരണയും കോയമ്പത്തൂര്‍ സ്ഫോടന വിചാരണ കേസിന്റെ ഒരു തനിയാവര്‍ത്തനമാകുന്നതിന്റെ എല്ലാ ലക്ഷണങ്ങളും നിസ്സംഗമായ മനസ്സോടെ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നു , കേട്ടു കൊണ്ടിരിക്കുന്നു .

എന്തു കൊണ്ട് മദനിയോട് ഐക്യദാര്‍ഡ്യം .


രാജ്യത്തു രണ്ടര ലക്ഷത്തോളം ആളുകള്‍ വിചാരണ തടവുകാരായി പല ജയിലുകളിലായി കഴിയുന്നുണ്ട് ഇവരോടൊന്നുമില്ലാത്ത ഒരു സഹതാപവും ഐക്യദാര്‍ഡ്യവും മദനിയോട് പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണ് ? മദനിയെന്താ അത്രക്കു പുണ്യാളനായിരുന്നു എന്നാണോ കരുതുന്നത് ?


മദനി ഒരു പ്രതീകമാണ് , നീതിനിഷേധത്തിന്റെ , ആസൂത്രിതമായ ഭരണ കൂട ഭീകരതയുടെ ഭീകരവാദത്തിന്റെ പേരില്‍ പീഡനമനുഭവിക്കപ്പെടുന്ന നിരപരാധികളായ നൂറു കണക്കിന് മുസ്ലീം യുവാക്കളുടെ ഒക്കെ പ്രതീകം . ഒരു വ്യക്തിയുടെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിപ്പിക്കപ്പെട്ടു , ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരാളാണ് മദനി . മദനി വര്‍ഗ്ഗീയത വമിപ്പിക്കുന്ന പ്രസംഗങ്ങള്‍ ചെയ്തിട്ടുണ്ട് ,ബാബറി മസ്ജിദ് ധ്വംസനത്തിനു ശേഷം മുസ്ലീം യുവാക്കളില്‍ ആ പ്രസംഗങ്ങള്‍ ഒരു വര്‍ഗ്ഗീയ ധ്രുവീകരണത്തിനു കാരണമായിട്ടുണ്ട് , ഇല്ലെന്നല്ല പക്ഷെ അതു കൊണ്ടു മാത്രം ഉടലെടുത്തതല്ല കേരളത്തിലെ ഇസ്ലാം യുവാക്കള്‍ക്കിടയില്‍ ഉണ്ടായ മത മൌലികവാദത്തോടുള്ള അഭിനിവേശം അതു ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹിക മാനങ്ങളുമായി ഏറെ ബന്ധപ്പെട്ടതാണ് .അതു കൊണ്ട് തന്നെ ആ ഭൂത കാലത്തിന്റെ മാറാലകളില്‍ ഒരാളെ പൊതിഞ്ഞു വെച്ചു പിന്നീടുള്ള ജീവിതം മുഴുവന്‍ അതുമായി ബന്ധപ്പെട്ടു ജീവിച്ചു കൊള്ളണമെന്നു പറയുന്നത് മനുഷ്യത്വമില്ലായ്മയാണ് .മാത്രമല്ല ഈ കുറ്റങ്ങള്‍ മറ്റാരും ചെയ്യാത്തതുമല്ല ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നത് തന്റെ വാഗ്മിത്വം വിനിയോഗിച്ചു പ്രകടമായി ചെയ്തു എന്നതാണ് മദനി ചെയ്ത തെറ്റ് . കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ നീണ്ട പത്തു വര്‍ഷത്തെ വിചാരണ തടവിനു ശേഷം നീതിപീഠം തന്നെ കുറ്റവിമുക്തനാക്കിയ ഒരാളാണ് മദനി . അയാള്‍ കുറ്റവാളിയായിരുന്നെങ്കില്‍ അതു തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്നു ഉണ്ടായിരുന്നു .കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ എന്ന പോലെ തന്നെ ബാങ്ക്ലൂരു സ്ഫോടന കേസിലും വിചാരണ തടവിലൂടെ മദനിക്കു നീതി പീഠത്തിന്റെ മുന്നില്‍ കുറ്റം തെളിയിക്കാനുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്തുകയാണ് കര്‍ണ്ണാടക പോലീസ് ചെയ്യുന്നത് .അന്വേഷണത്തിന്റെ പേരും പറഞ്ഞു നിരന്തരം നീട്ടി വെക്കുന്ന വിചാരണയിലൂടെ പരമാവധി സമയം ഒരാളെ തടവറക്കുള്ളില്‍ തളക്കാമെന്ന സിദ്ധാന്തം .എന്തു കൊണ്ടാണ് മദനിയെ കോടതിക്കു മുമ്പില്‍ ഹാജരാക്കാത്തത് ?



ആസൂത്രിതമായ കെണിയില്‍ പെടുത്തലിന്റെ തെളിവുകള്‍ .

ബാങ്ക്ലൂരു സ്ഫോടന കേസിന്റെപ്രധാന സാക്ഷികളായി കര്‍ണ്ണാടകാ പോലീസ് രേഖപ്പെടുത്തിയ സാക്ഷി മൊഴികള്‍ പ്രധാനപ്പെട്ടതെല്ലാം കെട്ടിച്ചമച്ച കൃത്രിമ സാക്ഷി മൊഴികളാണ് . ഭരണ കൂട ഭീകരതയുടെ പ്രത്യക്ഷ ഉദാഹരണമാണ് വ്യക്തമായ ഗൂഡാലോചന മദനിക്കെതിരെ നടന്നിട്ടുണ്ട് എന്നു വ്യക്തമാക്കുന്നതാണ് ബാങ്ക്ലൂര്‍ സ്ഫോടന കേസില്‍ മദനിക്കെതിരെ ഹാജരാക്കിയ തെളിവുകളില്‍ പലതും .


കൊച്ചിക്കാരനായ ജോസ് വര്‍ഗീസ് ബാങ്ക്ലൂരു സ്ഫോടന കേസില്‍ പ്രധാന സാക്ഷിയാണെന്ന തിരിച്ചറിയുന്നത് ചാനല്‍ വാര്‍ത്തകളിലൂടെയാണ് അവിശ്വസനീയത നിറഞ്ഞ ഈ സാക്ഷി മൊഴിയില്‍ ജോര്‍ ജ് വര്‍ഗീസിനെ കൊണ്ട് ഒപ്പു വെച്ച സ്റ്റേറ്റ് മെന്റില്‍ ഇങ്ങനെ പറയുന്നു . മദനി താമസിച്ചിരുന്ന വീട്ടില്‍ വാടക വാങ്ങാന്‍ വന്ന ജോസ് വര്‍ഗ്ഗീസ് തടിയന്റവിട നസീറും അബ്ദു നാസര്‍ മദനിയും സംസാരിക്കുമ്പൊള്‍ “ബാങ്ക്ലൂര്‍” എന്നും “സ്ഫോടനം “ എന്നുമുള്ള വാക്കുകള്‍ കേള്‍ക്കാനിടയായി എന്നാണ് .അതീവ രഹസ്യ സ്വഭാവമുള്ള ഒരു “സ്ഫോടന പരമ്പര “ വാതിലും തുറന്നിട്ട് ഉമ്മറത്തു ചായയും കുടിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ വാടക വാങ്ങാന്‍ വന്ന വാടകക്കാരന്‍ കേല്‍ക്കുന്നു . എന്താ കഥ ? ഒരു മൂന്നാം കിട കുറ്റാന്വേഷണ സിനിമയില്‍ പോലും ഇത്രക്കു “ലോജിക്ക്” ഇല്ലാത്ത വാദഗതികള്‍ നില നില്‍ക്കില്ല. പക്ഷെ കര്‍ണ്ണാടക പോലീസ് അതും ചെയ്തു .

ജോസ് വര്‍ഗീസും മദനിയുമായുള്ള ഏകബന്ധം ജോസ് വര്‍ഗീസിന്റെ സഹോദരിയുടെ ഉടമസ്ഥതതയില്‍ കൊച്ചിയില്‍ ഉള്ള ഒരു വീട്ടില്‍ മദനി അല്പ കാലം വാടകക്കാരനായി കഴിഞ്ഞു കൂടിയിട്ടുണ്ട് എന്നത് മാത്രമാണ് .2010 ജനുവരി ആറാം തിയതി ജോസ് വര്‍ഗീസിന് ഓംകാരയ്യാ എന്ന കര്‍ണ്ണാടകാ പോലീസിലെ ഒരു Deputy Commissioner കന്നട ഭാഷയില്‍ ഉള്ള ഒരു സാക്ഷ്യ പത്രത്തില്‍ ഒപ്പു വെപ്പിക്കുകയായിരുന്നു .ഇതില്‍ എന്താണെന്നറിയാതെ ഒപ്പു വെക്കില്ലെന്നു പറഞ്ഞപ്പോള്‍ ഇതു തെളിവെടുപ്പിനിടെയുള്ള വെറുമൊരു ഔപചാരിക നടപടിയാണെന്നു പറഞ്ഞു നിര്‍ബന്ധിച്ചായിരുന്നു ഒപ്പു വെപ്പിച്ചത് .

മദനി കുറ്റക്കാരനാണോ അല്ലയോ എന്നറിയില്ല പക്ഷെ ഇത്തരം സംഭവങ്ങള്‍ നേരില്‍ കാണുമ്പോള്‍ മദനിയെ മനപൂര്‍വ്വം കുടുക്കുകയാണൊ എന്നു താന്‍ സംശയിക്കുന്നു , തന്നെ തെറ്റിദ്ധരിപ്പിച്ചാണ് അത്തരമൊരു പ്രസ്ഥാ‍വനയില്‍ ഒപ്പു വെപ്പിച്ചതെന്നും താന്‍ തടിയന്റവിട നസീറിനെ കണ്ടിട്ടില്ല എന്നും ജോസ് വര്‍ഗ്ഗീസ് പറയുന്നു . ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് കോടതിയില്‍ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്തിട്ടുണ്ട് . [ജോസ് വര്‍ഗീസ് ഒരു പി ഡി പി കാരനോ ഇസ്ലാമിക തീവ്രവാദിയോ അല്ല ]

മദനിക്കു ജാമ്യം നിഷേധിക്കാനായി കോടതിയില്‍ ഹാജരാക്കപ്പെട്ട തെളിവുകളില്‍ പ്രധാന സാക്ഷി മൊഴികള്‍ നല്‍കിയിരിക്കുന്നത് മൂന്നു പേരുടേതാണ് . ജി പ്രഭാകര്‍ , യോഗാനന്ദ് , റഫീക് കെ ബി . ഇതില്‍ യോഗാനന്ദ് - കുടകിലെ ഒരു സാധാരണ ബി ജെ പി പ്രവര്‍ത്തകനാണ് തെഹല്‍ക്കാ .കോമിലെ ലേഖിക ആയ ഷാഹിനാ കെ കെ നടത്തിയ ഒരന്വേഷണത്തില്‍ യോഗാനന്ദില്‍ നിന്നു വെളിപ്പെട്ടത് മദനിയുടെ കേസുമായാണ് അയാള്‍ ബന്ധപ്പെട്ടിരിക്കുന്നതെന്ന് അപ്പോഴാണ് അയാള്‍ക്കു മനസ്സിലാകുന്നത് . ഈ അന്വേഷണം നടക്കുന്നതിനിടെ പുറത്തു നിന്നു പത്രലേഖകര്‍ സ്ഥലത്തെത്തി എന്നറിഞ്ഞ ലോക്കല്‍ പോലീസ് അസ്വാഭാവികമായ വിധത്തില്‍ പരിഭ്രാന്തരാവുകയും ടെഹല്‍ക്കാ ടീമിനെ നിര്‍ബന്ധിച്ചു തിരിച്ചയക്കുകയുമായിരുന്നു .അതിര്‍ത്തി കടത്തി വിട്ട ടെഹല്‍ക്കാ ടീം മറ്റൊരു വാഹനത്തില്‍ തിരിച്ചെത്തി മറ്റൊരു സാക്ഷിയായ റഫീക്കിനോടു സംസാരിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് - ഉസ്താദിന്റെ പേരു പറയാന്‍ വേണ്ടി മാത്രം ഇലക്ട്രിക് ഷോക്കു പോലെയുള്ള കടുത്ത ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നുവെന്നാണ് .മദനി കുറ്റവാളിയോ നിരപരാധിയോ എന്നു നമുക്കറിയില്ല പക്ഷെ അതറിയാമെന്നും മദനിയാണ് ബാങ്ക്ലൂരു സ്ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നും “അന്വേഷിച്ചു “ കണ്ടെത്തിയ കര്‍ണ്ണാടക പോലീസെന്തിന് ഈ കൃത്രിമ സാക്ഷികളെ , കൃത്രിമ തെളിവുകളെ ഉണ്ടാക്കണം ?

കര്‍ണ്ണാടക പോലീസ് സൃഷ്ടിച്ചെടുത്ത സാക്ഷികളില്‍ ടെഹല്‍ക്കാ .കോം അന്വേഷണം പൂര്‍ത്തിയാക്കി എന്നു മനസ്സിലാക്കിയ ലോക്കല്‍ പോലീസ് ഉടനെ തന്നെ സ്ഥലത്തെത്തി ടെഹല്‍ക്കാ റിപ്പൊര്‍ട്ടറായ ഷാഹിനയെ അറസ്റ്റ് ചെയ്യുകയായിരുന്നു .ഷാഹിനയുടെ പേരില്‍ ആരോപിപ്പിക്കപ്പെട്ട കേസ് - സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന് . അന്യ സംസ്ഥാനത്തു , മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരു സ്ഥലത്തു ഒരു സ്ത്രീ തനിയെ ചെന്നു ഒരു നിര്‍ണ്ണായകമായ കേസിലെ സാക്ഷികളെ മൊഴി മാറ്റിക്കാന്‍ ശ്രമിക്കുന്നു . എന്തൊരു കേസാണിത് ???ഷാഹിന ഒരു ഭീകര വാദിയാണെന്നായി പിന്നീട് പോലീസ് വാദം . ടെഹല്‍ക്കയുടെ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചിട്ടും ടെഹല്‍ക്കാ എഡിറ്ററുമായി സംസാരിച്ചിട്ടു പോലും ഷാഹിനയെ തീവ്രവാദ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയായിരുന്നു , . ഇതൊക്കെ നടക്കുന്നത് ഒരു ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയില്‍ ,ജനപ്രതിനിധികള്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്താണെന്നോര്‍ക്കണം . മറ്റൊരു പത്ര പ്രവര്‍ത്തകനും ഇനി അത്തരമൊരു അന്വേഷണത്തിനു കടന്നു ചെല്ല്ലാന്‍ പറ്റാത്ത വിധത്തില്‍ ഭീകരവാദി മുദ്ര പതിപ്പിച്ച വലിയ ഭീതിയുടെ ആവരണം ഈ കേസിലുണ്ട് .ഷാഹിനക്കു ആ കേസില്‍ ജാമ്യം ലഭിച്ചത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ് .അതായത് ബാങ്ക്ലൂര്‍ സ്ഫോടന കേസിനെ സംബന്ധിച്ചോ അതില്‍ മദനിയുടെ പങ്കിനെക്കുറിച്ചോ കര്‍ണ്ണാടക സര്‍ക്കാര്‍ അല്ലാതെയുള്ള മറ്റൊരന്വേഷണവും അവര്‍ വെച്ചു പൊറുപ്പിക്കില്ല , സ്വതന്ത്രമായ ഒരന്വേഷണത്തിനു പകരം അവര്‍ മുന്‍ കൂട്ടി നിശ്ചയിച്ച കുറ്റവാളികളെ മാത്രം അവതരിപ്പിക്കുന്നു അവരെ ശിക്ഷക്കു വിധിക്കുന്നു . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മദനിയെ ആസൂത്രിതമായി കുടുക്കുകയായിരുന്നു വിശ്വസിക്കാനാണ് കൂടുതല്‍ സാധ്യത .

മനുഷ്യാവകാശ ലംഘനങ്ങള്‍ .

മദനിയുടെ കേസില്‍ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ തോത് വളരെ വലുതാണ് . കേസിന്റെ ഗതി അകാരണമായി നീട്ടിക്കൊണ്ടു പോകുന്നു എന്നതാണ് അതില്‍ ഏറ്റവും പ്രധാനം . മദനിയെപ്പോലെ ശാരീരികാസ്വസ്ഥതകള്‍ നേരിടുന്ന ഒരാള്‍ക്കു ജാമ്യം പോലും അനുവദിക്കാതെ വിചാരണ തടവുകാരനായി നില നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി പ്രോസിക്യൂഷന്‍ അന്വേഷണങ്ങള്‍ക്കും രേഖകള്‍ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ സാവകാശം എടുക്കുന്നു . വിചാരണ തടവില്‍ സുരക്ഷാ കാരണങ്ങളുടെ പേരില്‍ 24 മണിക്കൂറും ലൈറ്റ് ഓഫാക്കാതെയുള്ള ഒരു മുറിയിലാണ് മദനിയെ പാര്‍പ്പിച്ചിരിക്കുന്നത് . സ്വസ്ഥമായി ഉറങ്ങാനോ മറ്റു സ്വകാര്യാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനോ പോലും പറ്റാത്ത അവസ്ഥ .വികലാംഗനും സ്പോണ്ടിലോസിസ് രോഗ ബാധിതനുമായ ഒരാള്‍ക്കു കൊടുക്കേണ്ട യാതൊരു പരിഗണനയും ജയിലില്‍ മദനിക്കു ലഭിക്കുന്നില്ല .

മദനി ഒരു ഇന്‍ഡ്യന്‍ പൌരന്‍ എന്ന നിലയില്‍ സ്വതന്ത്രവും നീതിപ്പൂര്‍വ്വവുമായ ഒരു വിചാരണ അര്‍ഹിക്കുന്നുണ്ട് . അത്തരമൊരു വിചാരണയില്‍ മദനി കുറ്റക്കാരനാണെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ അതിലാര്‍ക്കും എതിര്‍പ്പില്ല .മദനിയുടെ ജാമ്യാപേക്ഷ നിരസിക്കാന്‍ കോടതിക്കു മുമ്പില്‍ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച ഒരു തെളിവ് - മദനിയുടെ അറസ്റ്റിനോടനുബന്ധിച്ച അനുയായികളുടെ അതി വൈകാരികത നിറഞ്ഞ ആര്‍പ്പു വിളികളുടെ വീഡിയോ ആയിരുന്നു .ഇത്തരത്തില്‍ ഒരു പ്രത്യേക മത വിഭാഗം ഹിസ്റ്റീരിയാ ബാധിതരെ പോലെ ഉറഞ്ഞു തുള്ളുന്നുവെങ്കില്‍ മദനിക്കു ജാമ്യം കൊടുത്താലുള്ള അപകടത്തെക്കുറിച്ചാണ് പ്രോസിക്യൂഷന്‍ വാദിച്ചത് . അതു കൊണ്ട് തന്നെ മദനിയുടെ വിഷയം ഒരു മതാവകാശ പ്രശ്നം എന്നതിലുപരി മനുഷ്യാവകാശ പ്രശ്നം എന്ന നിലയിലാണ് ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് . കുറെ “മാപ്ലാര് “ സംഘം ചേര്‍ന്നു അതി വൈകാരികത നിറഞ്ഞ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനു പകരം പൊതു സമൂഹത്തിന്റെ ഇടപെടലുണ്ടാകുന്നതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത് .മറ്റൊരു സംസ്ഥാനത്തിന്റെ നിയമ പരിധിയിലുള്ള ഒരു കേസിനെ സംബന്ധിച്ചു കേരളത്തില്‍ സെമിനാറും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നതിനു പകരം കേരളാ ഗവണ്മെന്റ് മദനിയുടെ കാര്യത്തില്‍ നീതിപൂര്‍വ്വകമായ ഒരു വിചാരണക്കു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ തന്നെ ആവശ്യപ്പെടുകയാണ് വേണ്ടത് . . ഓരോരോ തിരഞ്ഞെടുപ്പിനും മദനിയുടെ സഹായം തേടിയ നിരവധി നിയമ സഭാ സാമാജികര്‍ ഇരു മുന്നണികളിലും ഉണ്ട് .അതിനു സാധിക്കുന്നില്ലെങ്കില്‍ മദനി പറഞ്ഞതു പോലെ അദ്ദേഹത്തെ തൂക്കിക്കൊല്ലാനുള്ള എന്തെങ്കിലും വഴിയാണ് നമ്മള്‍ തേടേണ്ടത് .കാഫ്കേയിയന്‍ കുറ്റ വിചാരണയിലെ വെറുമൊരു നായയായി ഒരു മനുഷ്യനെ അവസാനിപ്പിക്കുന്നതിനെക്കാള്‍ ന്യായമാണ് ആ വിധി .

68 comments:

  1. മുസ്ലിം പേരുള്ള ആര്‍ക്കും ഇടപെടാന്‍ കഴിയാത്ത അല്ലേല്‍ അഭിപ്രായം പറയാന്‍ പറ്റാത്ത വിഷയമാണ് മദനി കേസ് .... എതിരഭിപ്രായം ഉള്ളവന്‍ മറ്റൊരു തീവ്രവാദി ആയിപ്പോകുന്ന അവസ്ഥ ...മദനി എന്ന ജീവിക്കുന്ന രക്തസാക്ഷിയെ മുന്നില്‍ നിര്‍ത്തി വോട്ടും മറ്റു പലതും നേടുന്നവrum മദനിയെ ചൂണ്ടിക്കാട്ടി മുസ്ലിം തീവ്ര വാദത്തെ പറ്റി ഘോരഘോരം പ്രസങ്ങിക്കുന്നവരും ഒരു പോലെ കുറ്റവാളികള്‍ തന്നെ ....

    ReplyDelete
    Replies
    1. അവിടെയാണ് കാന്തപുരം വ്യത്യസ്തനാവുന്നത് !!

      Delete
  2. ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തപ്പെട്ട സവര്‍ണഫാഷിസത്തിന്റെ വേരുകളെക്കുറിച്ച് കൃത്യമായ നിലപാടുകളില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളും സിവില്‍ സമൂഹവും സംസ്‌കാരിക നായകരുമാണ് ഈ ദുരവസ്ഥയുടെ കാരണക്കാര്‍. മദനിയെ തൂക്കിലേറ്റിയതുകൊണ്ടു മാത്രം ഇല്ലാതാകുന്ന ഒന്നല്ല ഈ ഭീകരത. മുസ്ലീം എന്നത് ഇന്ത്യയില്‍ ഒരു മതത്തിന്റെയോ മതാനുയായിയുടേയോ പേരല്ല. അത് ഒരു ജാതിയാണ്. ജാതിവ്യവസ്ഥ ഇന്നും നിലനില്‍ക്കുന്നുവെന്ന് അംഗീകരിക്കാന്‍ നവോത്ഥാനാന്തര കേരളത്തിലെ ' ആധുനിക' ബുദ്ധീജീവികളും ഇടതു ബുദ്ധിജീവികളും മതേതര ബുദ്ധിജീവികളും സമ്മതിച്ചു തരാത്തിടത്തോളം അവര്‍ണ ജനതക്ക് രക്ഷയില്ല. മദനി, ഡി.എച്ച്.ആര്‍.എം, തുടങ്ങി നീണ്ടു പോകും ആ നിര വീണ്ടും. അഭിനന്ദനങ്ങള്‍ വിഷ്ണു.

    ReplyDelete
  3. ഇന്ത്യയിൽ ഇത്രയുമേ നടക്കൂ...നീതി എത്ര പേർക്ക് കിട്ടിയിട്ടുണ്ട് 30 മില്യണിലധികം കേസുകൾ ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടപ്പുണ്ട്...മദനിയേപ്പോലൊരാളുടെ അവസ്ഥ ഇതാണെങ്കിൽ എത്ര പണമുണ്ടായാലും രാഷ്റ്റ്രീയസ്വാധീനമില്ലാത്ത ഒരു സാധാ സിറ്റിസണിന്റെ അവസ്ഥ എന്താകും...ഇതേ രാജ്യത്ത് തന്നല്ലേ കോടതി ശിക്ഷിച്ച ബാലക്യഷ്ണപിള്ള കൂളായി പരോളിൽ നടക്കുന്നത്...

    ഇത്രയേറെ മീഡിയ ഹൈക്കുണ്ടായിട്ടും മദനിയെപ്പോലൊരു തന്ത്രവാനാ‍യ കോണ്വർസേഷണലിസ്റ്റിന് ഈ ഗതി വന്നല്ലോ...ഇന്ത്യൻ രാഷ്ട്രീയത്തിലെ ടൈക്കൂണുകളുടെ ശക്തി അപാരമാണ്....

    ReplyDelete
  4. ഞാന്‍ മുസ്ലിം
    രണ്ടുകുറി കുഞ്ഞാലി
    ഒരു കുറി അബ്ദുറഹ്മാന്‍
    ഉബൈദില്‍ താളമിട്ടവന്‍
    മോയിന്‍ കുട്ടിയില്‍ മുഴങ്ങി പെയ്തവന്‍
    ക്രൂര മുഹമ്മടരുടെ കത്തി കൈവിട്ടില്ലെങ്കിലും
    മലബാര്‍ നാടകങ്ങളില്‍ നല്ലവനായ അയല്‍ക്കാരന്‍
    ...................................................................
    ...................................................................
    ഒരുനാളുണര്‍ന്നു നോക്കുമ്പോള്‍
    സ്വരൂപമാകെ മാറിയിരിക്കുന്നു
    തൊപ്പിക്കു പകരം കുഫിയ്യ
    കത്തിക്ക് പകരം തോക്ക്
    കളസം നിറയെ ചോര
    ഖല്‍ബിരുന്നിടത്ത് മിടിക്കുന്ന ബോംബ്‌
    കുടിക്കുന്നത് ഖഹ് വ
    വായിക്കുന്നതിടത്തോട്ടു
    പുതിയ ചെല്ലപ്പേര് ഭീകരവാദി

    ഇന്നാട്ടില്‍ പിറന്ന് പോയി
    ഖബര്‍ ഇവിടത്തന്നെയെന്നുറപ്പിച്ചു
    ഇപ്പോള്‍ വീട് കിട്ടാത്ത യത്തീം
    ആര്‍ക്കുമെന്നെ തുറങ്കിലടക്കാം
    തെളിവെന്നുമതി: എന്‍റെ പേര്
    ................................................
    ...............സ ച്ചിദാനന്ദന്‍.

    ReplyDelete
  5. ന്നിട്ടു വേണം നമുക്ക് മദനിയെ തൂക്കിയേ എന്നു പറഞ്ഞു നിലോളിക്കാന്‍...
    ഒരുപാടു മദനി പേരുകാര്‍ ഈ നാട്ടില്‍ ഒരു കുഴപ്പവുമില്ലതെ ജീവിക്കുന്നു...
    ഉപ്പു തിന്നവന്‍ വെള്‍ലം കുടിചേ ഒക്കൂ മൊനേ...

    ReplyDelete
  6. പാവം മദനി ... ആ വെറും നസീരുമായി ചുമ്മാ ഒരു ചങ്ങാത്തം . നമ്മടെ കേരളത്തില്‍ ദേ ചുമ്മാ മാന്യനായി നടന്നോനല്ലേ ഈ നസ്സിര് .
    കര്‍ണാടക പോലീസിന് ഒരു വിവരവുമില്ല ...ചുമ്മാ ആളുകളെ അകത്ത്തിടുന്നു , കേരളത്തിന്റെ ഒരു മൂലക്കു
    ചുമ്മാ ഇരുന്ന മദനിയെ അല്ലാതെ എന്നെ പിടിക്കാന്‍ എന്തെ അവര്‍ വരാത്തത് ??

    ReplyDelete
    Replies
    1. അയാള്‍ ഉള്ളത് വിളിച്ചു പറയാന്‍ ചഗൂട്ടം ഉള്ള ആണ് ആയിരുന്നു അത് കൊണ്ട്

      Delete
  7. ഇവിടത്തെ അടിസ്ഥാന വര്‍ഗത്തിന് നിഷേതിക്കപ്പെടുന്ന അവകാശങ്ങള്‍ക്ക് വേണ്ടിയും അവരുടെ നീതിക്ക് വേണ്ടിയും മദനി സംസാരിച്ചു ...

    ആ ശ്ബ്തം പല സവര്‍ണ തമ്പുരാക്കന്മാരുടെയും കോട്ട കൊത്തളങ്ങളില്‍ വില്ലലുണ്ടാകുന്നതരത്തിലുള്ള കുലുക്കങ്ങള്‍ ഉണ്ടാക്കിയിട്ട...ുണ്ട് ....

    ഫഷിസത്തോടും സവര്‍ണ തമ്ബുരക്കന്മാരോടും സന്ധിയില്ലാത്ത പോരാട്ടം നടത...്തുന്നു എന്നത് കൊണ്ട് തന്നെയാണ് എന്റെ പ്രിയ സഹോദരാ അബ്ദുല്‍ നാസര്‍ മദനി ഇന്ന് ഈ പീഡനം അനുഭവിക്കേണ്ടി വരുന്നത് ..... മര്ധിതരോട് ഐക്യപ്പെടുന്ന മനസ്സുള്ളവര്‍ക്ക് ഒരിക്കല്‍ പുറം തിരിഞ്ഞു നില്‍ക്കാനാകില്ല ഇത്തരം ക്രൂരതകള്‍ കാണുമ്പോള്‍ ....പോരാടുക മദനിയുടെ മോജനത്തിനായി ...........

    ReplyDelete
  8. ഇവിടത്തെ അടിസ്ഥാന വര്‍ഗത്തിന് നിഷേതിക്കപ്പെടുന്ന അവകാശങ്ങള്‍ക്ക് വേണ്ടിയും അവരുടെ നീതിക്ക് വേണ്ടിയും മദനി സംസാരിച്ചു ...

    ആ ശ്ബ്തം പല സവര്‍ണ തമ്പുരാക്കന്മാരുടെയും കോട്ട കൊത്തളങ്ങളില്‍ വില്ലലുണ്ടാകുന്നതരത്തിലുള്ള കുലുക്കങ്ങള്‍ ഉണ്ടാക്കിയിട്ട...ുണ്ട് ....

    ഫഷിസത്തോടും സവര്‍ണ തമ്ബുരക്കന്മാരോടും സന്ധിയില്ലാത്ത പോരാട്ടം നടത...്തുന്നു എന്നത് കൊണ്ട് തന്നെയാണ് എന്റെ പ്രിയ സഹോദരാ അബ്ദുല്‍ നാസര്‍ മദനി ഇന്ന് ഈ പീഡനം അനുഭവിക്കേണ്ടി വരുന്നത് ..... മര്ധിതരോട് ഐക്യപ്പെടുന്ന മനസ്സുള്ളവര്‍ക്ക് ഒരിക്കല്‍ പുറം തിരിഞ്ഞു നില്‍ക്കാനാകില്ല ഇത്തരം ക്രൂരതകള്‍ കാണുമ്പോള്‍ ....പോരാടുക മദനിയുടെ മോജനത്തിനായി ...........

    ReplyDelete
  9. ANOMANEYS എന്നാ പേരില്‍ മ അടനിയെ മോശമാക്കാന്‍ ഏതോ ഒരു തീവ്ര വാദിയുടെ ജല്പനങ്ങള്‍ വായിച്ചു ഒരു പാടു മടനിമാര്‍ ജീവിക്കുന്നെന്നും ഇവനെ എന്താ പിടിക്കത്തെതെന്നും ചോതിക്കുന്നു ..ഇവനെ പോലുള്ള മദനി മാര്‍ (നട്ടെല്ലും ചങ്കുറപ്പും)ഇല്ലാത്തവന്‍ മാരെ പിടിക്കാന്‍ ഏതുപട്ടി വരും ? പട്ടി പിടുത്തം ഞാന്‍ പണ്ടെ നിര്‍ത്തിയത് കൊണ്ടു ഈ പട്ടിയെ ഞാന്‍ പിടിക്കില്ല ,,,,,,,,,,,,,,,,,,,?

    ReplyDelete
  10. മീഡിയ ബാഹുല്യമുള്ള ഒരു സ്റ്റേറ്റിൽ മദനി എങ്ങനെ കള്ളക്കേസിൽ കുടുക്കപ്പെട്ടു എന്നത് പരിശോധിക്കേണ്ട വിഷയമാണ്. അതും കോയമ്പത്തൂർ‌ കേസിൽ നിരപരാധി ആയി വന്ന് മാധ്യമങ്ങളുടെ പ്രിയങ്കരനായ മദനി. പിന്നെ എങ്ങനെ ഇയാൾ‌ പ്രഥമ ദൃഷ്ടിയാൽ തന്നെ കള്ളക്കേസ് എന്ന് തോന്നുന്ന ഒരു കേസിൽ ജയിലിൽ ആയി. ഇനി അങ്ങോട്ട് ഏതൊക്കെ സ്പോടന കേസിൽല്പ്രതിയാകാൻ പോകുന്നു

    ഇതിന്റെ മൂലകാരണം അൻവേഷിച്ച് ചെന്നാൽ അത് ലോകസഭ തിരഞ്ഞെടുപ്പിൽ പിണറായി വിജയനുമായി ഉണ്ടാക്കിയ സഖ്യമാണ് എന്ന് തെളിയും. അന്നാണ് മദനിയുടെ നേരേ വീണ്ടും മാധ്യമ ആക്രമണമുണ്ടായത്. അതുവരെ മദനിക്ക് അനുകൂലമായി വാർത്ത എഴുതിയവരൊക്കെ ഒറ്റ ദിവസം മലക്കം മറിഞ്ഞു. പിന്നെ പഴയ ക്രൈം വാരിക എടുത്ത് കഥകളും തെളിവികളും നിരത്തുകയയൈരുന്നു.

    അതോടെ മദനിയോട് ഉണ്ടായിരുന്ന സിമ്പതി കേരളത്തിൽ നിന്ന് പോയിക്കിട്ടി. പിന്നെ ഒരു കേസ് വരേണ്ട താമന്മെ ഉണ്ടായിരുൻനുള്ളൂ . എങ്ങനെ എങ്കിലും ഈ ഭീകരനെ ഇവിടെ നിന്ന് ഒഴിവാക്കിയാൽ മതി എന്നായി. അപ്പോഴാണ് ബാഗ്ലൂർ കേസ് വന്നത്. മദനിയെ പിടിച്ച് കൊടുത്തതോടെ എല്ലാവരും ഹാപ്പി

    ഇന്ന് മദനിക്ക് വേണ്ടി മുക്കറ ഇടുന്ന എല്ലാം സാംസ്ക്കാരിക നേതക്കളും മദനിയെ പിടിച്ച് കൊണ്ട് പോയപ്പോൾ‌ മൗനം പാലിച്ചു. ഇപ്പോൾ‌ വീണ്ടും അവർ സജീവമാകുന്നു. മദനി ജയിലിൽ നിന്ന് ഇറങ്ങിയതോടെ പി.ഡിപിക്ക് പണി ഒന്നു ഇല്ലാതായി. ഇപ്പോൾ‌ അവരും ഹാപ്പി. മദനി മോചനം എന്ന സ്ഥിരം അജണ്ട തന്നെ അവർക്ക് കിട്ടി.പണപ്പിരിവും ഉശാറായി നടക്കും

    ReplyDelete
  11. അപ്പോ അ.മദനി, നസീര്‍ ഇവര്‍ക്കൊഴിച്ച് ഇവിടെ ജീവിക്കുന്ന ഒരുത്തനും നട്ടെല്ലും ചങ്കുറപ്പും ഇല്ല എന്നറിങ്ങതില്‍ സന്തോഷമായി. അകത്താകാതെ ജീവിക്കുന്ന ഹംസ സാഹിബ്ബിനും നട്ടെല്ല് കാണാന്‍ വഴിയില്ല... നട്ടെല്ലും ചങ്കുറപ്പും ഇല്ലത്തവനെന്ന്തു പട്ടി പിടുത്തം അല്ലേ... ഇനിയൊരു മലബാര്‍ ലഹള ഇവിടെ നടക്കില്ല മോനെ...

    ReplyDelete
  12. കാവ്യനീതിക്ക് മഅദിനിയേക്കാള്‍ അര്‍ഹരായിട്ടുള്ളവര്‍ ആര്‍ഷഭാരത പ്രസംഗങ്ങളുമായിട്ട് വെളിയില്‍ വിലസുന്നുണ്ട്..... അപ്പോ അദ്വാനിയേ എപ്പോഴാ തൂക്കിക്കൊല്ലുന്നത് ?

    ReplyDelete
  13. @ കിരണ്‍ - മീഡിയാ ബാഹുല്യവും മാധ്യമ ജാഗ്രതയും വളരെ സെലക്റ്റീവായ ഒന്നാണ് . പൊതു സമൂഹത്തിനു ഏതാണ് രുചിക്കുക എന്നതിലാണ് അവര്‍ സ്പെഷ്യലൈസ് ചെയ്യുക .മദനിയുടെ കേസില്‍ വല്ലാത്തൊരു റിസ്ക് ഫാക്റ്റര്‍ ഉണ്ട് - മദനിക്കു വേണ്ടി വാദിച്ചിട്ടു അവസാനം പഹയന്‍ ഇതിലെങ്ങാനും പെട്ടാല്‍ അതു വരെ കാത്തു സൂക്ഷിച്ച മാധ്യമ വിശ്വാസ്യത നഷ്ടമാകില്ലെ എന്നൊരു റിസ്ക് . മാത്രമല്ല മദനിയുടെ കാര്യത്തില്‍ മാധ്യമ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും പുലര്‍ത്തുന്ന നിസ്സംഗതാ മനോഭാവം ഒരു മാര്‍ക്കറ്റിങ്ങ് സര്‍വേ ഇല്ലാതെ തന്നെ മനസ്സിലാക്കാന്‍ സാധിക്കും .അതു കൊണ്ടു തന്നെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കു അത്തരം വാര്‍ത്തകളെ ഒഴിവാക്കുകയാണ് കൂടുതല്‍ ആയാസരഹിതവും റിസ്ക് ഫ്രീയും ആയ സംഗതി , പിന്നെ മദനിക്കു വേണ്ടി വാര്‍ത്തകള്‍ വരുന്നത് “ മാധ്യമ “ ത്തിലാണ് .മാധ്യമത്തെ നമ്മള്‍ പണ്ടേ കാറ്റഗറൈസ് ചെയ്തു കഴിഞ്ഞതാണ് അതു കൊണ്ടു തന്നെ പൊതു സമൂഹത്തില്‍ അതിനും വലിയ പ്രാധാന്യമില്ല . അങ്ങനെ ആത്യന്തികമായി മദനിയെ സംബന്ധിച്ച വാര്‍ത്തകള്‍ തമസ്കരിക്കപ്പെടുന്നു എന്നു തന്നെ പറയാം . കേരളത്തിലെ മാധ്യമ രംഗത്തു സജീവമായി ഉണ്ടായിരുന്ന ഷാഹിനക്കു നേരിടേണ്ടി വന്ന കെട്ടിച്ചമച്ച കേസിനോടു പോലും മലയാള മാധ്യമ രംഗം കണ്ടില്ലെന്നു നടിക്കുകയായിരുന്നു .


    ഷാഹിനക്കു സംഭവിച്ചതെന്തായിരുന്നു ? മദനിയുടെ കേസിലെ പ്രധാന സാക്ഷിയായി കര്‍ണ്ണാടക പോലീസ് രേഖപ്പെടുത്തിയ് കൊച്ചിക്കാരനായ ജോസ് വര്‍ഗ്ഗീസ് , തന്റെ മൊഴി കെട്ടിചമച്ചതാണെന്നും കന്നട ഭാഷയിലുള്ള ഒരു രേഖയില്‍ തന്നെ തെതിദ്ധരിപ്പിച്ചു ഒപ്പു വെപ്പിക്കുകയായിരുന്നു എന്നു പറഞ്ഞു കോടതിയില്‍ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു , അതിനെ തുടര്‍ന്നു മറ്റു സാക്ഷികളുടെ മൊഴി കൂടി പരിശോധിക്കണമെന്ന അന്വേഷണവുമായി ടെഹല്‍ക്കാ ടീമിനൊപ്പം ദ്വിഭാഷിയുടെ സഹായത്തോടെ മറ്റു സാക്ഷികളായ യോഗാനന്ദിനെയും കെ ബി റഫീക്കിനെയും അഭിമുഖം ചെയ്യാന്‍ എത്തുകയായിരുന്നു . യോഗാനന്ദില്‍ നിന്നു കിട്ടിയ മൊഴിയും കര്‍ണ്ണാടക പോലീസ് തയ്യാറാക്കിയ ചാര്‍ജ് ഷീറ്റിലെ മൊഴിയും വ്യത്യസ്ഥമായിരുന്നു . സ്ഥലത്തു പത്രപ്രവര്‍ത്തകര്‍ എത്തി എന്നറിഞ്ഞ ലോക്കല്‍ പോലീസ് അവരെ നിര്‍ബന്ധിച്ചു തിരിച്ചയച്ചുവെങ്കിലും മറ്റൊരു സാക്ഷിയായ കെ ബി റഫീക്കിനെ കൂടി അഭിമുഖം ചെയ്യേണ്ടതിനാല്‍ ടഹല്‍ക്കാ ടീം മറ്റൊരു വാഹനത്തില്‍ വന്നു റഫീക്കിന്റെ മൊഴിയെടുക്കുകയായിരുന്നു .റഫീക്ക് പറഞ്ഞതു കടുത്ത പീഡനത്താല്‍ മദനിയുടെ പേരു പറയിപ്പിച്ചു എന്നാണ് . ഈ സമയത്തു ലോക്കല്‍ പോലീസ് വന്നു ഷാഹിനയെ തീവ്രവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു , ഇതെന്തൊരു കേസാണ് ?

    ReplyDelete
  14. പ്രത്യക്ഷത്തില്‍ തന്നെ ഇതൊരു കെട്ടിച്ചമച്ച കേസാണ് എന്നു ഏതു പോലീസുകാരനും മനസ്സിലാവും എന്നിരിക്കെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ നീട്ടി വലിച്ചെഴുതുന്ന ഒറ്റ പത്രവും ഷാഹിനയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയോ വാര്‍ത്ത പ്രസകതമായ രീതിയില്‍ കൊടുക്കുകയോ ചെയ്തില്ല .കര്‍ണ്ണാടക പോലീസ് മദനിയുടെ കാര്യത്തില്‍ പുറത്തുനിന്നു ഒരന്വേഷണവും അനുവദിക്കില്ല , അതിനാരെങ്കിലും തുനിഞ്ഞാല്‍ അവരെ ഭീതിയുടെ വലയത്തില്‍ നിര്‍ത്തുക ഇതാണ് അവരുടെ സ്ട്രാറ്റജി . ജാമ്യം കിട്ടുന്നതിനു മുമ്പ് ഷാഹിനക്കു കേസിനെക്കുറിച്ച് ഞാനയച്ച ഒരു മെസ്സേജിനു മറുപടിയായി അവര്‍ പറഞ്ഞു -

    കേസ് അകാരണമായി നീട്ടി കൊണ്ടു പോവുകയാണ് , ചാര്‍ജ് ഷീറ്റ് പോലും സമര്‍പ്പിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല . ഈ നിയമ പോരാട്ടത്തില്‍ എനിക്കൊരു പാട് ദൂരം സഞ്ചരിക്കേണ്ടി വരും “

    മദനിയുടെ കേസിനെക്കുറിച്ച് അന്വേഷിക്കാന്‍ തുനിഞ്ഞ ഒരു സ്വതന്ത്ര പത്ര പ്രവര്‍ത്തകക്കു പോലും ഇത്തരത്തില്‍ ആസൂത്രിതമായ രീതിയില്‍ കേസില്‍ പെടേണ്ടി വരുന്നുവെങ്കില്‍ മദനിയുടെ കാര്യത്തില്‍ അതെത്ര മാത്രം ഗൂഡാലോചന നിറഞ്ഞതായിരിക്കണം .

    പിണറായി വിജയനോടോപ്പം വേദി പങ്കിട്ടു എന്നതു കൊണ്ടൊന്നുമല്ല മദനി വീണ്ടും അകത്തായത് , അതു ഉമ്മന്‍ ചാണ്ടിയോടൊപ്പം സഖ്യമായിരുന്നെങ്കിലും സംഭവിക്കുമായിരുന്നു എന്നാണെനിക്കു തോന്നുന്നത് .കര്‍ണ്ണാടകത്തില്‍ യെദിയൂരപ്പയുടെ നേതൃത്വത്തില്‍ സംഘ പരിവാര്‍ ഗവണ്മെന്റ് വന്ന ഉടനെ അല്പം രാഷ്ട്രീയ ബോധമുള്ളവരൊക്കെ ഒന്നു ഊഹിച്ചതായിരുന്നു മദനിയുടെ അവസ്ഥ .കാരണം കേരളത്തിലെ സംഘപരിവാറിനു പല കാരണങ്ങളാല്‍ ഏറ്റവും വ്യക്തി വിരോധമുള്ള ആളാണ് മദനി ,അയാളെ കുടുക്കുക എന്നതു ദക്ഷിണ മേഖലയിലെ സംഘ പരിവാറിന്റെ ഏറ്റവും വലിയ അജണ്ട തന്നെയായിരുന്നു .

    ReplyDelete
  15. നല്ല ലേഖനം വിഷ്ണു..

    മദനിയുടെ കാര്യത്തില്‍ ഗൂഢാലോചന ഉണ്ടെന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു..

    കഴിഞ്ഞ വിചാരണ തടവിനു ശേഷം പുറത്തു വന്ന മദനി ഏറെ മാറിയിരുന്നു. തീവ്രവാദ രീതികളും ഭാഷണവും ഒക്കെ ഒഴിവാക്കിയിരുന്നു..

    ഒരുതതരത്തില്‍ പറഞ്ഞാല്‍ മദനി ഭൂതകാലത്തിന്റെ തടവുകാരനായിരുന്നു.... പൊതു സമൂഹത്തിന്റെയാകെ ശക്തമായ ഇടപെടലിലൂടെ മാധ്യമ പിന്തുണയോടെ പുറത്തു വന്ന മദനി വീണ്ടു വിമര്‍ശന വിധേയനാകാന്‍ തുടങ്ങിയത് ഇടതു പക്ഷത്തോടൊപ്പം ചേര്‍ന്നുള്ള രാഷ്ട്രീയ ശ്രമങ്ങളിലൂടെയാണ്.. കൂടെ നിന്ന മാധ്യമങ്ങളൊക്കെ എതിരായി... മുന്‍ കാലങ്ങളിലെ പ്രസംഗങ്ങള്‍ ഉന്നയിക്കപ്പെട്ടു.. മദനിയെ കൂട്ടിയത്തിന്റെ പേരില്‍ ഇടതുപക്ഷവും അനുഭവിച്ചു.. ലോക്‌ സഭാ ഇലക്ഷനിലെ തോല്‍വിക്ക് ഒരു നിര്‍ണായക ഘടകമായി അത് മാറുകയും ചെയ്തു..

    മദനി തന്നെ പറഞ്ഞത് പോലെ നല്ലവനാകാന്‍ അനുവദിക്കില്ലെന്നായിരുന്നു മാധ്യമങ്ങളുടെയും ഇടപെടലുകള്‍..
    ഫൂലന്‍ ദേവി എം പി യായ നാട്ടില്‍ മദനിക്കുണ്ടായ അന്നത്തെ അനുഭവങ്ങള്‍ ചിന്തനീയമാണ്..

    ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനിയെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കെല്ലാം പൂര്‍ണ ഉത്തരവാദിത്വം പി ഡി പി ക്കും മറ്റു മത വാദികള്‍ക്കും ഉണ്ട്.. ആ പരിസരമാകെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും അവരാണ്.. ഇതൊക്കെ മദനിക്ക് ബാക്കിയുണ്ടായിരുന്ന പിന്തുണ കൂടി ഇല്ലാതാക്കി..

    വിഷ്ണു പറഞ്ഞത് പോലെ പൊതു സമൂഹത്തിന്റെ ശക്തമായ ഇടപെടലിന് മാത്രമേ ഈ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്ന് തോന്നുന്നു.. സര്‍ക്കാരുകളുടെ ക്രിയാത്മകമായ ഇടപെടലും ഉണ്ടാവണം..

    രാഷ്ട്രീയമായ സഹായം കിട്ടില്ലെന്ന് കണ്ടു തിരിഞ്ഞു നിന്ന കൊണ്ഗ്രസ്സുകാര്‍ അത് ചെയ്യുമോ? കര്‍ണാടക സര്‍ക്കാര്‍ ചെയ്യുമോ? മദനിയുടെ ഭാവി കണ്ടു തന്നെ അറിയണം..

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. പിണറായി വിജയന്റെ പ്രതിഛായ ഏറ്റവും മോശമായി നിന്ന സമയത്താണ് മദനി അദ്ദേഹവുമായി സഖ്യത്തിൽ‌ ഏർപ്പെടുന്നത്. അന്ന് ആ സഖ്യത്തോടെ വി.എസ് പക്ഷം അത് ആയുധമാക്കി. അന്നത്തെ പത്രങ്ങൾ‌ പരിശോധിച്ചാൽ നമുക്കത് മനസിലാകും. ലാവ്്ലിൻ‌ കേസിൽ പിണറായി പ്രതിയല്ല എന്ന് വിശ്വസിക്കുന്നതായി പിഡിപി നേതൃത്വം പറയുക കൂടി ചെയ്തപ്പോൾ‌ മദനിയുടെ കാര്യത്തിൽ തീരുമാനമായി.

    കോയമ്പത്തൂർ‌ കേസിലെ കള്ളങ്ങൾ‌ പൊളിഞ്ഞത് മദനിക്ക് മാധ്യമ പിൻതുണ നേടിക്കൊടിത്തിരുന്നു. അത് പിണറായി ബന്ധം വഴി മദനി കളഞ്ഞു കുളിച്ചു. ഒപ്പം സാംമ്രാജിത്ത നിലപാടിന്റെ പേരിൽ മുസ്ലും ലീഗിനെ കടന്നാക്രമിച്ചു. അതോടെ വി.എസ് പക്ഷവും യുഡിഎഫും സി.പി.ഐയുമൊക്കെ മദനിക്കെതിരായി. ഒപ്പം ഇന്ന് നിഷ്പക്ഷ വേഷം കെട്ടി മദനിക്ക് വേണ്ടി ഓരിയിടുന്ന പലരും അന്ന് മദനിയെ കുടുക്കാൻ മുന്നിൽ നിന്നിരുന്നു എന്നതും ഓർക്കുക.

    ഷാഹിന സംഭവത്തിൽ മിക്ക മാധ്യമങ്ങളും മാധ്യമപ്രവർത്തകരും എന്തിന് പിണറായി വിജയൻ പോലും ഷാഹിനക്ക് അനുകൂല നിലപാട് പരസ്യമായി പറഞ്ഞു. എന്നാൽ ഷാഹിനക്ക് അനുകൂലമായി പറയുന്നതെല്ലാം മദനിക്ക് അനുകൂല കാര്യമാണ് എന്നത് എല്ലാവറ്റും മ്അൻപൂർവ്വം തമസ്ക്കരിച്ചു. മദനിയുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്നായി

    പിന്നെ പിഡിപി എന്ന പാർട്ടിക്കും ജയിൽ കിടക്കുന്ന മദനിയേ തന്നെയാണ് ഇഷ്ടം എന്ന് തോന്നുന്ന തരത്തിലാണ് കാര്യങ്ങൾ‌ പോകുന്നത്. മദനി പുറത്തിറങ്ങിയാൽ പാർട്ടിക്ക് നയവും പരിപാടിയുമൊക്കെ ഉണ്ടാകണം. അല്ലെങ്കിൽ ഒരേ ഒരു അജണ്ട മാത്രം മതി മദനി മോചനം

    ReplyDelete
  18. കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ മദനി ചെയ്ത കുറ്റം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒരു വ്യക്തിക്ക് നഷ്ട്ടപെട്ട പത്തു വര്‍ഷകാലത്തെ യുവത്വം, കുട്ടികള്‍ക്ക് നഷ്ട്ടപെട്ട പിതൃ സാമീപ്യം ഭാര്യക്ക്‌ നഷ്ടപ്പെട്ട കുടുംബ ജീവിതം ഇതെല്ലാം ഏതു നീതി കൊണ്ട് അളക്കും. ഇത്തരം നീതി നിഷേധങ്ങള്‍ ഒരു പക്ഷെ ഭരണ കൂട വിരുദ്ധ ചിന്തകള്‍ക്കും തീവ്രമായ ശൈലിയിലുള്ള പ്രതിഷേധങ്ങള്‍ക്കും പുതിയ തലമുറയെ കൊണ്ടെത്തിക്കുമോ എന്നും ഭയപ്പെടണം . കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ കുറ്റ വിമുക്തനായി വന്ന മദനിക്ക് കേരളത്തില്‍ കിട്ടിയ സ്വീകരണങ്ങള്‍ അദ്ദേഹത്തില്‍ ഉണ്ടാക്കിയ അമിത ആത്മവിശ്വാസം, ആയിരിക്കാം bangaloor സ്ഫോടന രൂപത്തില്‍ വന്ന ചതിയെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിയാതെ പോയത്. നീതി നിഷേധിക്കപ്പെടുക എന്നത് ജീവിക്കാനുള്ള അവകാശം നിഷേധിക്കുക എന്നത് തന്നെയാണ്. അത് കൊണ്ട് തന്നെ വിഷ്ണു വിന്റെ ഈ വിഷയത്തിലുള്ള നിരീക്ഷണം നൂറു ശതമാനം ശരിയാണ്

    ReplyDelete
  19. ആകാശത്തെ സൂര്യനെ നോക്കി ഞാന്‍ എറിഞ്ഞു വീഴ്ത്തും എന്ന് പറയുന്ന ഒരു ബുദ്ദിയുറക്കാത്ത പയ്യനെ പോലെ കുറെ വീരവാദ ഭീഷണികള്‍ മുഴക്കി എന്നല്ലാതെ ഒരു പടക്കം പോലും പൊട്ടിക്കാന്‍ അറിയാത്തവനായിരുന്നു മദനിയെന്ന പൂച്ചക്കുട്ടി..
    പറയപ്പെടുന്ന എല്ലാ കേസുകളിലും അദ്ദേഹം നിരപരാധിയും ആയിരിക്കും.
    പക്ഷെ മദനിയുടെ തീ പിടിച്ച വാക്കുകളില്‍ ആവേശം തലയ്ക്കു കയറി ഒരു ബോംബെങ്കിലും പൊട്ടിച്ചിട്ട് ബാക്കി കാര്യം എന്ന് പറഞ്ഞു മണ്ടി നടക്കുന്ന ഒരു വിഭാഗത്തെ സമൂഹത്തില്‍ അദ്ദേഹം പടച്ചു വിട്ടു.
    നിസ്സഹാരും,നിഷ്ക്രിയരുമായിരുന്ന ഒരു സമുദായത്തെ അത് ഉത്തേജിപ്പിച്ചു എന്നത് നേര്...അത് പക്ഷെ യഥാര്‍ത്ഥ ശത്രുവിനെ വിട്ടു അലക്ഷ്യ ഗമനങ്ങളിലേക്കും രാജ്യദ്രോഹതിലേക്കുമാണത് യുവതയെ നയിച്ചത്.
    പില്‍ക്കാലത്ത്‌ മറ്റു പല തീവ്രവാദ സംഘടനകള്‍ക്കും തഴച്ചു വളരാനുള്ള ആശയ പരിസരം അവശേഷിപ്പിച്ചു കൊണ്ടാണ് മദനി മാനസാന്തരപ്പെട്ടതും..
    തന്റെ തീവ്രവാദ പരമായ പ്രഭാഷണങ്ങള്‍ എല്ലാം തിരുത്തി ആത്മീയതയിലേക്ക് തിരിഞ്ഞ ഒരു സമയത്താണ് അദ്ദേഹത്തെ പൂര്‍വ്വ കാല ചെയ്തികളുടെ പേരില്‍ നീതിപീഠം വേട്ടയാടാന്‍ തുടങ്ങിയത്..
    അന്ന് വരെ മദനിയെ വിശുദ്ദനായ പോരാളിയായി ചുമന്ന മാധ്യമം പത്രം തന്നെ അദ്ദേഹത്തെ ലീഗിന്റെ ഒറ്റുകാരനായും ചിത്രീകരിച്ചിരുന്നു അക്കാലത്ത്.
    അല്ലെങ്കിലും മാധ്യമത്തിനൊക്കെ എങ്ങിനെ സഹിക്കാനാണ് ആത്മീയതയും , സമാധാന ദൂതും!
    ഓരോ സമയത്തെ നിലപാട് മാറ്റവും മദനിക്ക് ഉണ്ടാക്കിയ പുതിയ ശത്രുക്കളാണ് പില്‍ക്കാലങ്ങളില്‍ അദ്ദേഹത്തെ വേട്ടയാടിയതും.
    അത് പിണറായിയായാലും കുഞ്ഞാലിയായാലും ചുമന്നിടത്തൊക്കെ ഒരു ആയുധം കൂടി അവ്ശേഷിപ്പിച്ചേ മദനി വിട്ടു പോന്നുള്ളൂ...
    മദനിയുടെ ഇന്നത്തെ അവസ്ഥയില്‍ സഹതാപമുണ്ട്. നിഷേധിക്കപ്പെടുന്ന നീതിക്കെതിരെ പ്രതിഷേധവും ഉണ്ട്..
    പക്ഷെ എന്ത് ചെയ്യാം? മദനി പുറത്തു വരരുതെന്ന് അത്രമേല്‍ നിര്‍ബന്ധമുള്ളവരുടെ ശക്തി മതപരവും രാഷ്ട്രീയപരവുമാണ്..
    നീതിക്ക് വേണ്ടിയുള്ള നമ്മുടെ നിലപാടുകള്‍ അത്തരം സങ്കുചിത വീക്ഷണങ്ങള്‍ പേറുന്നില്ലെങ്കിലും ദുര്‍ബ്ബലവും...
    കാത്തിരുന്നു കാണാം..

    ReplyDelete
  20. ലേഖനം വായിച്ചു..മദനി എന്ന വ്യക്തിക്ക് മാത്രമല്ല.ഏതൊരു വ്യക്തിക്കും നീതി നിഷേധിക്കുന്നതിന് ആരും അനുകൂലം ആയിരിക്കയില്ല. ഭരണഖടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിനു എല്ലാവരും അര്‍ഹരാണ്. നീതി വൈകിക്കുന്നത് നീതി നിഷേധത്തിന് തുല്യമാണ് എന്ന കാര്യം സമ്മതിക്കുന്നു. ഭാരതീയ നിയമ സംഹിതയുടെ ഏറ്റവും വലിയ പ്രശ്നമാണ് ഈ കാലതാമസം. പക്ഷെ അത് മദനിക്ക് മാത്രം അല്ലല്ലോ . പല കേസുകളും ഉണ്ട്. ഭാരതത്തിലെ ജനങ്ങള്‍ മിക്കവാറും ടിവിയില്‍ കണ്ട മുംബൈ ആക്രമണത്തില്‍ പിടിക്ക പെട്ട കസബ് പോലും രണ്ടു വര്‍ഷമായി അകതല്ലേ .

    ഈ കേസില്‍ ലേഖകന്‍ അല്‍പ്പം പക്ഷം പിടിക്കുന്നതുപോലെ തോന്നുന്നു. താങ്കള്‍ പറഞ്ഞത് പോലെ ഇതൊരു ഫ്രെയിമ്ട് കേസ് ആണെന്ന് എങ്ങനെ അനുമാനിക്കാന്‍ പറ്റും ? ഈ കേസിനെ പറ്റി അന്വേഷിക്കുന്ന എജെന്സി അധിക വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല എന്നാണു അറിവ്. മാധ്യമങ്ങളില്‍ വരുന്നത് പലതും അനുമാനങ്ങള്‍ ആയിരിക്കെ ഒരാള്‍ നിരപരാധി ആണെന്ന് കണ്ണും അടുച്ചു പറയുന്നത് ശരിയാണോ ? മുന്‍കാലത്ത് ഒരു കേസില്‍ നിന്നും നിരപരാധി ആയി കോടതി വെറുതെ വിട്ടു എന്ന് കരുതി അയാള്‍ പിന്നീട് ഒരു കുറ്റതിലും എര്പെടില്ല എന്ന് ഉറപ്പിക്കാമോ ?

    മദനി എന്ന വ്യക്തിയോട് അനുതാപം കാണിച്ച രാഷ്ട്രീയക്കാര്‍ എല്ലാം, അയാള്‍ വഴി കിട്ടിയെക്കാംആയിരുന്ന വോട്ടുകളുടെ പിന്നാലെ ഓടിയവര്‍ മാത്രം ആയിരുന്നു .കോയം ബത്തൂര്‍ ജയിലില്‍ പോയി മദനിക്ക് പിന്തുണ പ്രഖ്യാപിച്ചവരെ ഒന്നും അന്വാരുസ്സേരിയില്‍ കണ്ടില്ലല്ലോ .

    തൊണ്ണൂറുകളില്‍ വര്‍ഗീയ വിഷം ചുരത്തിയ പ്രസംഗങ്ങള്‍ കേരള സമൂഹം മറന്നിട്ടില്ല . മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് മത നെവ്ന പക്ഷങ്ങള്‍ക്ക്‌ സമാധാനമായി കഴിയാനുള്ള ഒരു കാലാവസ്ഥ കേരളത്തില്‍ ഉണ്ട്. അതില്ല എന്ന് കരുതികൂട്ടി വരുത്തി ഇവിടെ വിദ്വേഷം സൃഷ്ട്ടിച്ചതില്‍ മദനിക്ക് വലിയ ഒരു പങ്കുണ്ട് . നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ .അദ്ദേഹം നിരപരാധി ആണെങ്കില്‍ നിയമത്തിനു ഒന്നും ചെയ്യാന്‍ ആവില്ല.

    ഇവിടുത്തെ മാധ്യമങ്ങള്‍ ഊതി പെരുപ്പിച്ച ഒരു നേതാവല്ലേ മദനി ? മുസ്ലിം സമുദായത്തില്‍ പെട്ട ബഹു ഭൂരിപക്ഷത്തിനും അദ്ദേഹവും അദ്ദേഹം മുന്നോട്ടു വെച്ച ആശയങ്ങളും സ്വീകാര്യമല്ലായിരുന്നു.

    സംഖപരിവാരിനു രാഷ്ട്രീയമായി വിരോധം ഉള്ള എത്രയോ ആള്‍ക്കാര്‍ കേരളത്തില്‍ ഉണ്ട്. എന്തുകൊണ്ട് അവര്‍ ഒന്നും ഇതേപോലെ ഉള്ള കേസുകളില്‍ ചെന്ന് പെടുന്നില്ല ? അപ്പോഴാണ് തീയില്ലാതെ പുകയുണ്ടാകുമോ എന്ന സാമാന്യ തത്വം ഓര്‍മ്മ വരുന്നത് ..

    ReplyDelete
  21. ഗൌരവകരമായ ഒരു ചര്‍ച്ച ഈ പോസ്റ്റ്‌ ആവശ്യപ്പെടുന്നുണ്ട്.
    തിമിങ്ങലംഗള്‍ ആയ ഉമാഭാരതിമാരും ബാല്താക്കാരെമാരും അദ്വാനികളും ജീവിക്കുന്ന അതെ രാജ്യത്താണ് മദനിയും ജീവിക്കുന്നത്. നീതിനിര്‍വഹണത്തില്‍ ഇരട്ടത്താപ്പ്‌ പാടില്ല. അനീതി മദനിയോടും അരുത് .രാജ്യദ്രോഹം ചെയ്തെങ്കില്‍ തൂക്കിലേറ്റുക കരണീയം.
    ഭരണകൂടത്തിന്റെ ഇത്തരം ഭീകരതയാണ് ഭീകരവാദികള്‍ ഉണ്ടാവാന്‍ വിത്തിടുന്നത്.
    അണക്കുമൊരു കൈ , അടിക്കുമൊരു കൈ എന്ന നിലയില്‍ വര്തിച്ചാല്‍ മറ്റൊരു ഈജിപത് വിദൂര സ്വന്പം ആയിരിക്കില്ല.

    ReplyDelete
  22. കാലിഡോസ്കോപ് എന്ന ഉപകരണം എപ്പോഴും പ്രദാനം ചെയ്യുന്നത് മായക്കാഴ്ചകള്‍ മാത്രമാണ്. ഈ ബ്ലോഗിന്റെ ഉടമ ആ പേര് തന്റെ പോസ്റ്റുകളിലൂടെ അന്വര്‍ത്ഥം ആക്കുകയും ചെയ്യുന്നു !!!

    മ അദനി തന്‍റെ ആദ്യ സംഘടന ഉണ്ടാക്കിയ കാലത്ത് അദ്ദേഹത്തെ ഒരു രക്ഷകനായി തന്നെ ബാബറിമസ്ജിദ്‌-രാമജന്മഭൂമി വിവാദത്തിലും അക്കാലത്ത് പ്രബലമായിരുന്ന ആര്‍ എസ്സ് എസ്സ് -സെ പീ എം സംഘട്ടനങ്ങളിലും ഭയന്ന് അരക്ഷിതരായ കുറെ ദുര്‍ബല കേരള മുസ്ലീംകള്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ മാസ് ഹിസ്ടീരിയ ജനിപ്പിച്ചിരുന്ന തീപ്പൊരി പ്രസംഗ വേദികളില്‍ തടിച്ചു കൂടിയ ആള്കൂട്ടവും അവരുടെ അപ്പോഴത്തെ ചേഷ്ടകളും അത് വ്യക്തമാക്കിയിരുന്നു. ആ തീപ്പൊരി പ്രസംഗങ്ങളില്‍ ഹിസ്ടീരിയക്ക്‌ അടിപ്പെട്ട സ്ത്രീ ശ്രോതാക്കള്‍ കയ്യിലും കഴുത്തിലും അണിഞ്ഞിരുന്ന ആഭരണങ്ങള്‍ മ അദനിക്ക് ഊറി കൊടുക്കുക പതിവായിരുന്നു. മേശ വിരിപ്പ് നിവര്‍ത്തി പിടിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അനുയായികള്‍ സദസ്സില്‍ നടന്നു സ്വര്‍ണ്ണാഭരണങ്ങള്‍ അതിലേക്കു വാങ്ങി കൂട്ടിയിടുന്ന കാഴ്ച അദ്ദേഹത്തിന്റെ പ്രസംഗ വേദികളിലെ സ്ഥിരം കാഴ്ച ആയിരുന്നു. ആ പണത്തിന്റെ പെരുക്കം ഒരു തരം ഫാസിനെഷനിലെക്ക് അദ്ദേഹത്തെ എത്തിച്ചുവോ എന്ന് സംശയമുണ്ട്‌.

    അതിനു ശേഷം തെലുങ്ക്‌ സിനിമകളിലെ വില്ലന്മാരെ തോല്പ്പിക്കുന്ന തരത്തിലുള്ള റോഡ്‌ ഷോയോട് കൂടി രാജ്ഭവന്‍ മാര്‍ച്ച് !! തീപ്പൊരി പ്രസംഗവും ഈ ഷോയും ഒക്കെ അദ്ദേഹം യദാര്‍ത്ഥത്തില്‍ അക്കാലത്ത് മുന്‍പ് പറഞ്ഞ ഫാസിനെഷന്റെ ഫലമായി രൂപപ്പെടുത്തി എടുത്തതാണോ എന്നും സംശയമുണ്ട്‌.

    എന്തായാലും, അതിലൊക്കെ ആകൃഷ്ടരായി കുറെ ഈയാം പാറ്റകള്‍ ഉണ്ടായി. ഒപ്പം നിശബ്ദ ശത്രുക്കളും. ശത്രുവിന്റെ ശത്രു മിത്രം എന്ന തിയറി അദ്ദേഹത്തെ സമൂഹത്തില്‍ നിന്നും ഒഴിച്ച് നിര്‍ത്താന്‍ ഉപയോഗിക്കപ്പെട്ടു . അത് തന്നെയാണ് ഇപ്പോഴും പ്രയോഗികവല്‍ക്കരിചിരിക്കുന്നതും !!

    ReplyDelete
  23. @villageman - ഈ എഴുത്തില്‍ കൃത്രിമമായ ഒരു പക്ഷപാതിത്വത്തിന്റെ ധ്വനി കടന്നു വരുന്നുണ്ടോ ? മദനി അതിനും മാത്രം വിശുദ്ധനാണോ ? ബ്ലോഗ് വായിച്ച മദനി ആരാധകരല്ലാത്ത മിക്കവര്‍ക്കും സ്വാഭാവികമായി തോന്നാനിടയുള്ള സംശയം തന്നെയാണത് .

    മദനിയുടെ വിശുദ്ദിയുടെ ആഴമളക്കാനോ നിഷ്കളങ്കതയുടെ തോതിനെക്കുറിച്ചു വിലപിക്കാനോ എനിക്കു യാതൊരു ഉദ്ദേശവുമില്ല , ഞാനൊരു മദനി ഭക്തനല്ല , മദനി വിരുദ്ധനുമല്ല .

    നിലവിലുള്ള സാഹചര്യത്തില്‍ അടിസ്ഥാന പരമായി മദനിയോടുള്ള ഐക്യദാര്‍ഡ്യം മനുഷ്യത്വത്തിന്റേതു കൂടിയാണ് . കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ നിരപരാധികളെ ബോംബിട്ടു കൊന്നപ്പോള്‍ എവിടെയായിരുന്നെടാ ഈ മനുഷ്യത്വം ? പാവപ്പെട്ട മുസ്ലീം യുവാക്കളെ കുത്തിത്തിരിച്ചു തീവ്രവാദത്തിലേക്കു കൊണ്ടു പോയി ജീവിതം തകര്‍ത്തപ്പോള്‍ എവിടെയായിരുന്നു ഈ മനുഷ്യത്വം ?

    ഇത്തരം ചില ചോദ്യങ്ങള്‍ കാലങ്ങളായി നാം മദനിയെ അനുകൂലിക്കുന്നവരോടു ചോദിക്കുന്ന ചോദ്യങ്ങളാണ് .കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ നീണ്ട പത്തു വര്‍ഷത്തെ വിചാരണ തടവിനും രണ്ടു വ്യത്യസ്ഥ ഭരണ കൂടങ്ങളുടെ എല്ലാ വിധ പ്രയത്നങ്ങള്‍ക്കും ശേഷം മദനി സംശയത്തിന്റെ ആനുകൂല്യമില്ലാതെ തന്നെയാണ് നിരപരാധിത്വം തെളിയിക്കപ്പെട്ടു പുറത്തു വന്നത് .മദനി നിരപരാധിയാണെന്നു തന്നെ നമുക്കു വിശ്വസിക്കേണ്ടി വരുന്നു .നീണ്ട പത്തു വര്‍ഷങ്ങള്‍ വിചാരണ തടവെന്ന പേരില്‍ ഒരു മനുഷ്യന്‍ അനുഭവിച്ച ശാരീരിക മാനസിക പീഡനങ്ങള്‍ക്കപ്പുറത്തു ജയില്‍ വിമോചിതനായ ഒരു സൌമ്യനായ , വ്യത്യസ്ഥനായ മദനിയെയാണ് നാം കാണുന്നത് . മദനിയുടെ ചോര തിളപ്പിക്കുന്ന പ്രസംഗങ്ങള്‍ , വര്‍ഗ്ഗീയത വമിക്കുന്ന പ്രസംഗങ്ങള്‍ ലഘുലേഖകളായി ഞാന്‍ വായിച്ചിട്ടുണ്ട് - ഇതു വരെ കേള്‍ക്കാനൊത്തിട്ടില്ല .ബാബറി മസ്ജിദ് ധ്വംസനത്തിനു ശേഷം മുസ്ലീം യുവാക്കളില്‍ പടര്‍ന്നു പിടിച്ച അസഹിഷ്ണുതാവസ്ഥയെയും അരക്ഷിതാവസ്ഥയെയും ചൂഷണം ചെയ്തു അവരെ എളുപ്പത്തില്‍ “തീവ്രരാക്കി “ മാറ്റുകയായിരുന്നു മദനി ചെയ്തത് .ഒരു വിധത്തില്‍ പറഞ്ഞാല്‍ അതൊരു തരം “പ്രെഷര്‍ കുക്കര്‍ സേഫ്റ്റി വാല് വ് “ അഭ്യാസമായിരുന്നു .പുകഞ്ഞു നില്‍ക്കുന്ന അന്തരീക്ഷത്തില്‍ പെട്ടെന്നു അത്തരമൊരു ചെറിയ പൊട്ടിത്തെറികള്‍ കൊണ്ടു ദൂരവ്യാപകമായ ഒരു വര്‍ഗ്ഗീയ ധ്രുവീകരണം ഒഴിവാകുകയായിരുന്നു . അങ്ങനെ സംഭവിച്ചതു കൊണ്ടു അന്നു അത്തരം തീവ്ര നിലപാടിലേക്കു തിരിഞ്ഞ ചെറുപ്പക്കാര്‍ ഒരു പരിധിക്കപ്പുറം സ്വയം തെറ്റ് മനസ്സിലാക്കു തിരിച്ചു വരുകയുമുണ്ടായി അതല്ലായിരുന്നെങ്കില്‍ എന്താണ് സംഭവിക്കുമായിരുന്നത് ? കോണ്‍ഗ്രസ്സും സി പി എം അടക്കമുള്ള മുഖ്യധാരാ പാര്‍ട്ടികളില്‍ കൃത്യമായ വര്‍ഗ്ഗീയ അജണ്ടകളോടെ കൂടുതല്‍ പ്രവര്‍ത്തകരുണ്ടാകുമായിരുന്നു .ഇപ്പോള്‍ സൌമ്യരും സമാധാന വാദികളുമായ മുസ്ലീം ലീഗില്‍ ഒളിഞ്ഞു പ്രവര്‍ത്തിക്കുന്ന എന്‍ ഡി എഫ് പോലെ , ബാബറി മസ്ജിദ് ധ്വംസനത്തിനു ശേഷം സമാധാനം പ്രസംഗിച്ച മുസ്ലീം ലീഗ് ഒളിച്ചു വളര്‍ത്തിയ എന്‍ ഡി എഫ് ചെയ്ഠ പോലെ മത മൌലിക വാദമോ അക്രമമോ പി ഡി പി ചെയ്തിട്ടുണ്ടോ ? മദനിയുടെ നേതൃത്വത്തില്‍ ഉടലെടുത്ത ആ പ്രസ്ഥാനം അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മുസ്ലീം അരക്ഷിതാ‍വസ്ഥ എന്ന അവസ്ഥയുടെ അനിവാര്യതയായിരുന്നു .പിന്നീട് കേരളീയ സമൂഹത്തില്‍ അത്തരമൊരു അരക്ഷിതാവസ്ഥ ഇല്ലെന്നു തിരിച്ചറിഞ്ഞു അതില്‍ നിന്നു പിന്‍ മാറുകയും ചെയ്തു . പി ഡി പി വഴി തീവ്രവാദികളായ എത്ര പേരുണ്ടു കേരളത്തില്‍ ?

    ReplyDelete
  24. വിലേജ് മാന്‍ ചൊദിച്ച ഒരു പ്രധാനപ്പെട്ട ഒരു ചോദ്യം - ഇതു ബാങ്ക്ലൂരു സ്ഫോടന കേസില്‍ മദനിയുടെ പങ്കു പോലീസ് ഫ്രെയിം ചെയ്തതാണ് എന്ന ധ്വനിയെക്കുറിച്ചാണ് .

    മദനി വിശുദ്ധനാണോ നിരപരാധിയാണൊ എന്നതൊക്കെ നിയമവും തെളിവുകളും തീരുമാനിക്കട്ടെ , കര്‍ണ്ണാടക പോലീസ് പല നിര്‍ണ്ണായക തെളിവുകളും പുറത്തു വിട്ടിട്ടില്ല എന്നത് ശരി തന്നെ , പക്ഷെ പുറത്തായ തെളിവുകള്‍ എന്താണ് കാണിക്കുന്നത് ?
    തടിയന്റവട നസീറും മദനിയും തമ്മില്‍ ഉള്ള സംസാരത്തില്‍ “ബാങ്ക്ലൂരു “ എന്നും സ്ഫോടനം “ എന്നും വാടക വാങ്ങാന്‍ വന്നപ്പോള്‍ യാദൃശ്ചികമായി കേട്ടു എന്നു കര്‍ണ്ണാടക പോലീസ് മൊഴി എഴുതി വാങ്ങിയ ജോസ് വര്‍ഗ്ഗീസ് എന്ന സാക്ഷി പറയുന്നു തന്നെ തെറ്റിദ്ധരിപ്പിച്ച് കന്നട ഭാഷയില്‍ എഴുതിയ ഒരു രേഖയില്‍ ഒപ്പു വെപ്പിക്കുകയായിരുന്നു എന്നു .ഓംകാരയ്യ എന്ന ഡെപ്യൂട്ടി പോലീസ് കമ്മീഷണറാണ് തെളിവെടുപ്പിനായി കേരളത്തില്‍ എത്തിയതും ജോസ് വര്‍ഗ്ഗീസിനെ കൊണ്ട് രേഖകളില്‍ ഒപ്പു വെപ്പിച്ചതും .മറ്റൊരു സാക്ഷിയായ യോഗാനന്ദ് പറയുന്നത് കുടകില്‍ വെച്ചു താന്‍ മദനിയെ കണ്ടിട്ടില്ല എന്നാണ് - കുടകിലെ ഇഞ്ചിതൊട്ടത്തില്‍ ജോലിക്കാ‍രനായ റഫീക്ക് പറയുന്നതു നിരന്തര പീഡനം കൊണ്ടാണ് താന്‍ മദനിക്കെതിരെ മൊഴി കൊടുത്തത് എന്നാണ് .

    മദനി ബാങ്ക്ലൂരു സ്ഫോടനത്തില്‍ പങ്കാളിയാണ് എന്നു കര്‍ണ്ണാടകാ പോലീസിനു നിശ്ചയമുണ്ടെങ്കില്‍ , അതു തെളിയിക്കുന്ന മറ്റു തെളിവുകളുണ്ടെങ്കില്‍ ഇത്തരത്തില്‍ കൃത്രിമമായ തെളിവുകള്‍ സൃഷ്ടിക്കാതെ , ലഭ്യമായ തെളിവുകളുമായി മദനിയെ കോടതിക്കു മുമ്പില്‍ ഹാജരാക്കുകയാണ് വേണ്ടത് . അതിനു പകരം ജാമ്യം കൊടുക്കാതെ അന്വേഷണത്തിന്റെ പേരില്‍ നിരന്തരം കേസ് നീട്ടി വെക്കാനാണ് കര്‍ണ്ണാടക പോലീസിന്റെയും പ്രൊസിക്യൂഷന്റെയും ശ്രമം .വില്ലേജ് മാന്‍ പറഞ്ഞതു പോലെ തീവ്രവാദ കേസില്‍ മറ്റു തെളിവുകള്‍ എല്ലാം പരസ്യമാക്കണമെന്നു നിര്‍ബന്ധമില്ല പക്ഷെ പുറത്തു വന്ന തെളിവുകള്‍ എല്ലാം കെട്ടിച്ചമച്ചതാണെന്നു തെളിയുമ്പോള്‍ നമുക്കല്പം സംശയം തോന്നേണ്ടതല്ലെ ? ആ സംശയം മാത്രമേ എനിക്കും തോന്നിയിട്ടുള്ളൂ . ഇനി ഈ സംശയങ്ങള്‍ എല്ലാം മദനിയോടുള്ള സഹതാപത്തിന്റെ പുറത്തു എനിക്കു തോന്നിയതാണ് മദനി കുറ്റവാളിയാണ് എന്നായാല്‍ പോലും മദനി ഒരു വിചാ‍രണക്കര്‍ഹനാണ് , നീതി പീഠത്തിനു മുമ്പില്‍ ആ വിചാരണക്കുള്ള അവകാശം നിഷേധിക്കരുത് .കുറ്റവാളിയാണു എന്നു തെളിവുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ.

    ReplyDelete
  25. "വി.എസ് പക്ഷം അത് ആയുധമാക്കി. അന്നത്തെ പത്രങ്ങൾ‌ പരിശോധിച്ചാൽ നമുക്കത് മനസിലാകും. ലാവ്്ലിൻ‌ കേസിൽ പിണറായി പ്രതിയല്ല എന്ന് വിശ്വസിക്കുന്നതായി പിഡിപി നേതൃത്വം പറയുക കൂടി ചെയ്തപ്പോൾ‌ മദനിയുടെ കാര്യത്തിൽ തീരുമാനമായി"


    അതെന്താ തോമാസേ ഇനി വീയെസ്സിന്‍റെ വല്ല ഇടപെടലും ഇതിലുണ്ടെന്നാണോ? വീയെസ്സും സംഘുമായി ഒരുപാലമിട്ടുകൊടുക്കാന്‍ ഇത്ര തിടുക്കം ആകാമോ?
    മഅദ്നിക്ക് നീതികിട്ടണം അതൊത്തില്ലെങ്കിലും വീയെസ്സിനിട്ടൊരു കൊട്ടെങ്കിലും കൊടുക്കണം...ഉം ഉം നടക്കട്ടെ നടക്കട്ടെ.

    ReplyDelete
  26. ഇരുപത്തിമൂന്നാം വയസ്സിൽ സ്വന്തമായി പാർട്ടി രൂപീകരിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്കെടുത്തു ചാടിയ മ‍അദനി തന്റെ ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയുന്നതിൽ പരാജ്ജയപ്പെട്ടു. ഭരണകൂടഭീകരതയുടെ ഇരയായി നീണ്ട ജയിൽ വാസം കഴിഞ്ഞെത്തിയ മദനിയിൽ നിന്നും നാം കേട്ടത് പക്വമതിയായ ഒരു രാഷ്ട്രീയക്കാരന്റെ ശബ്ദമായിരുന്നു. അല്ലെങ്കിൽ രാഷ്ട്രീയപ്രവർത്തനത്തിൽ നിന്നുള്ള ഒരു മാറിനിൽക്കലായിരുന്നു. പിന്നെ എല്ലാം മാറിയത് പെട്ടെന്നായിരുന്നു. നിലപാടുകളിൽ നിന്നും ചാഞ്ചാടുന്ന മദനിയുടെ അപക്വത വീണ്ടൂം വിനയായി. മാർക്സ്സിസ്റ്റ് അധികാരക്കൊതിയുടെ ചൂണ്ടയിലെ ഇരയായി മദനി വീണ്ടൂം രാഷ്റ്റ്രീയത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. എഴിതിത്തയ്യാറാക്കിയ ഒരു തിരക്കഥയിലെ ഇരയായി വീണ്ടും മദനിയെ ചതിയിൽ കുരുക്കിയപ്പോൾ അദ്ദേഹത്തെ തേരിലേറ്റി നാടുചുറ്റിയവർ മാളത്തിലൊളിച്ചു. വളരെ ചുരുങ്ങിയ രണ്ടാം വരവിനിടെ വേണ്ടത്ര ശത്രുക്കളെ സമ്പാദിച്ചുകൂട്ടാൻ മദനി മറന്നതുമില്ല! ഒരു മലയാളിയെ ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ കൊല്ലാക്കൊല ചെയ്യുമ്പോൾ നാട് വാഴുന്നോർക്കൊന്നും ചെയ്യാനില്ലേ?

    ReplyDelete
  27. അത്യാവശ്യം കോമന്‍ സെന്‍സ് ഉള്ള ആര്‍ക്കും അറിയാം ബാങ്ങളൂര്‍ സ്ഫോടന കേസില്‍ മദനി നിരപരാധി ആണെന്ന്. പക്ഷെ മദനി ഇതില്‍ ഒരു ഈസി ടാര്‍ജെറ്റ്‌ ആണ്. സംഘ പരിവാറിന്റെ ഏറ്റവും വലിയ ശത്രു മദനി ആണെന്നത് മാത്രമല്ല കാര്യം, എന്റെ ഒരു ബാങ്ങലൂരിയന്‍ മുസല്‍മാന്‍ ആയ സുഹൃത്ത്‌ പകുതി തമാശായി പറഞ്ഞത് ഇങ്ങനെയാണ് നിങ്ങള്‍ മല്ലുകള്‍ ഇവിടെ വന്നു ആവശ്യത്തിനു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്, അതും പോരാഞ്ഞിട്ടാണോ ഞങ്ങളുടെ സമാധാനം കളയാന്‍ ഇയാലോക്കെ വരുന്നത് എന്ന്. കര്‍ണാടക മുസ്ലീങ്ങള്‍ക്ക് പ്രത്യേകിച്ച് സോഫ്റ്റ്‌ കോര്‍ണര്‍ ഒന്നുമില്ലാത്ത മദനിയെ പ്രതിയാക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതൊരു വിന്‍- വിന്‍ സിറ്റുവേഷന്‍ ആണ്. അത് കൊണ്ട് തന്നെ ഇവിടെയാരും മദനിയെ അനുകൂലിക്കില്ല. വേറൊരു കാര്യം ഇപ്പോഴും മദനി മതത്തെ സ്വന്തം രക്ഷക്കായി കരുവാക്കുന്നുണ്ട് എന്നതാണ്. മദനിയെ അരസ്റ്റ് ചെയ്യാന്‍ ചെന്നപ്പോള്‍ അന്വാര്‍ ശേരിയില്‍ പീ ഡീ പീ ക്കാര്‍ സംഘം ചേര്‍ന്ന് നിന്നതും മറ്റും മതത്തെ കരുവാക്കാന്‍ ശ്രമിക്കുന്നതിന്റെ ഒരു ഉദാഹരണം തന്നെയല്ലേ? അത് പോലെ പുതിയൊരു കേസ് ഈയിടെ കോടതിയില്‍ ഫയല്‍ ചെയ്യപെട്ടത്‌ സേവ് മദനി ഫോറം കാര്‍ ആരാധനാലയങ്ങളെ കേന്ദ്രീകരിച്ചു പിരിവു നടത്തുന്നു എന്നാണു. ഇതൊക്കെ കൊണ്ട് തന്നെ നിഷ്പക്ഷര്‍ പീലാത്തോസിനെ പോലെ ഈ വിഷയത്തില്‍ നിന്നും കൈ കഴുകി മാറി നില്‍കാന്‍ ശ്രമിക്കുന്നു. മദനി നിരപരാധി ആണ്, പക്ഷെ സ്വന്തം ഭൂത കാലത്തിന്റെ ഇമേജ് ഇപ്പോഴും അങ്ങേരെ വേട്ടയാടുന്നു.

    ReplyDelete
  28. കോയമ്പത്തൂരിലും ,ബാങ്ങളൂരിലും മരിച്ചവര്‍ക് മനുഷ്യ അവകാശങ്ങള്‍ ഇല്ല അവ ഉള്ളത് മദനിക്കും തടിയന്ടവിട നസീരിനും കൂട്ടര്കും മാത്രം .RSS ഇനും PDP ക്കും,NDF ഇനും സംഘ്കപരിവാരിനും ജമാത്തിനും മാത്രം പത്ര താളുകളില്‍ വെറും നംബരുകളായി തീരുന്ന മുഖമില്ലാത്ത ഇരകള്‍ക്ക് മനുഷ്യ ആവകാശങ്ങള്‍ ഇല്ല !! ഉള്ളത് വേട്ടക്കാര്‍ക്ക് മാത്രം

    ReplyDelete
  29. v.c.joseph കോടതി വിധി അന്കീകരിക്കാന്‍ കഴിയില്ല അല്ലെ ?

    ReplyDelete
  30. പോഡേ! കുറ്റമൊന്നും ചെയ്യാഞ്ഞാണോ അങ്ങേരെ അകത്തിട്ടിരിക്കുന്നത്? അവിടെ കിടക്കട്ടെ കുറേ നാള്‍. ബാക്കിയുള്ളോനൊക്കെ ബോംബിന്റേം (ലവ്)ജിഹാദിന്റേം എടേലൂടെ എങ്ങനേലും ഒന്ന് ജീവിച്ച് പോയാല്‍ മതീന്നു നടക്കുമ്പോഴാ ഒരു (എക്സ്) മിലിറ്റന്റിനു വേണ്ടി കണ്ണീരൊഴുക്കാന്‍ കുറേ സ്ഥാപിതലക്ഷ്യക്കാര്‍ കരഞ്ഞോണ്ടിറങ്ങുന്നത്. തടിയന്റവിടേം മാറാടിനും ഒന്നും ആ തൊപ്പിക്കാരനു പങ്കില്ല എന്നാണോ? പീഡിപ്പി സോളിഡാരിറ്റി എല്ലാം ഒരേ വീഞ്ഞ് നിറയുന്ന പല കുപ്പികളാണു.

    ReplyDelete
  31. സത്യസന്ധമായ ഒരു വിലയിരുത്തല്‍ നടത്തിയ സഹോദരന് നന്ദി. 'രാജാവ് നഗ്നനാണ്' എന്ന് വിളിച്ചുപറയാന്‍ ആണ്‍കുട്ടികള്‍ അന്യംനിന്നു പോകുന്ന ഒരു സമൂഹത്തില്‍ ‍ തനിക്കറിയാവുന്ന സത്യം വിളിച്ചുപറഞ്ഞ സഹോദരന്‍ എന്തു കൊണ്ടും അഭിനന്ദനമര്‍ഹിക്കുന്നു.കേവലം രാഷ്ട്രീയ വിരോധത്തിന്റെ പേരിലും അല്ലെങ്കില്‍ തന്റെ മേലും തീവ്രവാദത്തിന്റെ മൂടുപടം ചാര്‍ത്തപ്പെടും എന്ന ഭീതിയിലും‍ പ്രതികരിക്കാന്‍ അറച്ചു നില്‍ക്കുന്നവര്‍ യദാര്‍ത്ഥത്തില്‍ നീതിനിഷേധത്തിന് കൂട്ട് നില്‍ക്കുകയാണ്.

    ReplyDelete
  32. ജനാധിപത്യത്തിന്റെ ഭാരങ്ങള്‍ പേറുന്ന ഒരു ഹൈന്ദവ രാജ്യമാണ് ഇന്ത്യ .ഇവിടെ നല്ലവരായ ,മതേതര വാദികളായ ഹിന്ടുക്കലുണ്ട് ,മുസ്ലിങ്ങലുമുണ്ട് .പക്ഷെ
    കാര്യതോടടുക്കുമ്പോ വളരെ മനോഹരമായി ഈ നാട് അതിന്റെ ഹൈന്ദവത പുറത്തെടുക്കുന്നു ..അതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത് .ഇന്ത്യയില്‍ എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശം എന്നത് വളരെ മനോഹരമായി പ്രസംഗിക്കുന്ന ചില മഹാന്മാരെ കാണുമ്പോ സത്യത്തില്‍ പുശ്ചം തോന്നുന്നു ...

    ReplyDelete
  33. ഈ പോസ്റ്റിലെ അഭിപ്രായങ്ങളോട് ഞാന്‍ തികച്ചും യോജിക്കുന്നു. കാരണം ഇവിടെ മ'അടനിയെന്ന ഒരു ഇന്ത്യന്‍ പൌരന്‍ നേരിടുന്ന പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

    കോയമ്പത്തൂര്‍ കേസിന്റെ പേരില്‍ ഒന്‍പത കൊല്ലം തടവിളിട്ടിട്റ്റ് നിരപരാധിയായി പുറത്ത് വന്ന മ'അടങി ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‍ പിന്തുണ കൊടുക്കുകയും ഒടുവില്‍ ഹിട്ലര്‍ തന്ത്രത്തിലൂടെ നുണപറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച് ഭൂരിപക്ഷ വര്‍ഗീയത കളിച്ചു യു ഡി എഫ് വിജയിച്ചപ്പോള്‍ ഭൂരിപക്ഷ വോട്ട് തിരിച്ചു പിടിക്കാന്‍ എല്‍ ഡി എഫും മ'അടനിയുടെ അര്രെസ്റ്റില്‍ മൌനം പാലിച്ചു.

    ഇതാണ് യാഥാര്‍ത്ഥ്യം .. ഇടത് വലത് തെമ്മാടി രാഷ്ട്രീയക്കാരോട് എനിക്ക് ചോദിക്കാനുള്ളത് കേരളത്തില്‍ വര്‍ഗീയത പ്രസങ്ങിച്ചുനടക്കുന്ന ശശികല( ടീച്ചറെ ) അറസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ തയ്യാറാവുമോ.. മാറാട് കലാപത്തിനു ആക്കം കൂട്ടിയ ഉമാ ഉണ്ണിയെ ഇന്നും തീവ്രവാദിയായി നിങ്ങള്‍ കാണുന്നുണ്ടോ.? ഉമ ഉണ്ണി ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ കൂടെയാണ്.

    ReplyDelete
  34. ആർ എസ് എസുകാരന്റെ ഒരു അനോണിയൻ വെല്ലുവിളികൾ വിവരിക്കുമ്പോൾ കൊയമ്പത്തൂർ കേസിൽ ഏത് വെടി പൊട്ടിയാണ് താങ്കളും പരിവാരും മദനിയെ അകത്തിട്ടത്? താങ്കൾ നല്ല ഒരു സംഘി എന്നത് പോലെ ദേശസ്നേഹിയും ആറയിരിക്കുമല്ലൊ. അപ്പോൾ കോടതിയിൽ വിശ്വാസമില്ലെ?

    ReplyDelete
  35. Wait, how Madani can claim innocense in Coimbatore case?. If the news reports are reliable, he was released giving the 'benefit of doubt'. i.e the honourable Court continue to believe that Madani is a culprit in the issue. However the court is not satisfied with the technicality of the evidence provided. No one can evan ensure that after Bangalore, the Coimbatore case will be re-opened with new set of evidence.

    ReplyDelete
  36. മ‌അദനി നിരപരാധിയെന്ന് കണ്ടാണ് കൊയമ്പത്തുര്‍ സ്ഫോടനത്തില്‍ വിട്ടയക്കപ്പെട്ടത്. അത് തന്നെ മേല്‍‌കോടതി ശരിവെക്കുകയും ചെയ്തിട്ടുണ്ട്. അല്ലാതെ തെളിവിന്റെ അഭാവത്തില്‍ രക്ഷപ്പെട്ടതല്ല.

    ReplyDelete
  37. "ബാബറി മസ്ജിദ് ധ്വംസനത്തെതുടര്‍ന്നു രാജ്യത്തെമ്പാടും സൃഷ്ടിക്കപ്പെട്ട വര്‍ഗ്ഗീയ ധ്രുവീകരണത്തില്‍ തികഞ്ഞ മതേതരരായ കേരളീയ ജനതയെ കൂടി പങ്കാളി ആക്കി എന്നതാണ് മദനിയുടെ പേരിലുള്ള പ്രധാന കുറ്റം . അക്കാലങ്ങളില്‍ മുസ്ലീം യുവതയില്‍ പടര്‍ന്നു പിടിച്ച അരക്ഷിതാവസ്ഥയെയും അസഹിഷ്ണുതയെയും ഏകീകരിച്ചു ഒരു പ്രസ്ഥാനത്തിനുള്ളിലാക്കിയെന്നതു മാത്രമാണ് മദനി ചെയ്തത് "


    മദനിയുടെ കാര്യത്തില് നീതികരിക്കാന്‍ പറ്റാതത് 'pre-trial' കാല വിലംമ്പം മാത്രമാണ്. അത് നമ്മുടേ നീതി ന്യായ വ്യ്വസ്ഥിതിയുടേ കുഴപ്പമാണ്. പക്ഷെ അത് മദനിയുടെ 'ചെയ്തികള്' നീതികരിക്കുന്നില്ല.

    "ഭരണകൂടത്തിന്റെയും രാജ്യത്തു നിലവിലുള്ള എല്ലാ നിയമ സംവിധാനങ്ങളെയും ഉപയോഗിച്ചു അന്വേഷണം നടത്തുകയും വിചാരണ ചെയ്യുകയും ചെയ്തിട്ടും അയാളെ കുറ്റവാളിയാക്കാന്‍ സാധിക്കാതെ വിചാരണ തടവെന്ന പേരില്‍ നീണ്ട പത്തു വര്‍ഷത്തെ കാരാഗൃഹ വാസം , ശാരീരിക മാനസിക പീഡനങ്ങള്‍ . ഒരു ഭരണ കൂടവും നീതി ന്യായ വ്യവസ്ഥയും ഒരു വ്യക്തിയുടെ നിരപരാധിത്വത്തിനു മുമ്പില്‍ പരാജയപ്പെട്ടിട്ടൂം വീണ്ടും അത് തന്നെ ആവര്‍ത്തിക്കുന്നത് ഒരു നീതിയുടെയും പേരില്‍ ന്യായീകരിക്കാനാവില്ല"

    'ബ്രെകിങ്ങ് ഇന്ത്യ' എന്ന പുസ്തകത്തില് മദനി 'inspired' ഭീകര പ്രവര്‍ത്തനങ്ങള് (സ്ഫോടന പരമ്പരകല്) സവിസ്തരം (with sources ) പ്രതിപ്പാടിച്ചിട്ടുണ്ട്.

    വായിച്ച് നോക്കുക.(

    ReplyDelete
  38. ഈ ലെഗനതില്‍ NDF @LEAG ഒന്നാണെന്ന് പറയുന്നത് കണ്ടു

    സുഹ്രത്തെ ഈ മദനിയുടെ വിഷയത്തില്‍ സൊന്തം പ്രവര്തഗര്‍ പോലും പര്തിശേതിക്കാന്‍ ഭയന്നു നിന്നപ്പോല്‍ അദ്ധേഹത്തിനു വേണ്ടി ആദ്യം സമരമുഗതെക്ക് എരഗിവന്നവര ഈ NDF കാര്‍ അന്നും മുസ്ലിം ലീഗ് കാര്‍ അദ്ധേഹത്തെ തീവ്ര വാതിയെന്ന വിളിച്ചതെ ..!
    {.അതല്ലായിരുന്നെങ്കില്‍ ആ അസഹിഷ്ണുത മറ്റു മുഖ്യധാരാ പ്രസ്ഥാനങ്ങളില്‍ ഒളിഞ്ഞു പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ വിഷ ബീജങ്ങളായി [ഇപ്പോള്‍ പകല്‍ ലീഗും രാത്രി എന്‍ ഡി എഫുമാകുന്ന മതേതര ലീഗ് പോലെ ] മുള പൊട്ടുമായിരുന്നു , }

    ഞ്ഹഗളുടെ നാട്ടില്‍ വന്നാല്‍ പകല്‍ സിപിഎമ്മും രാത്രി ആര്‍'എസ എസും ആയവരെ കാണിച്ചു തരാന്‍ എനെ കൊണ്ടാവും എന്നാല്‍ ഒരു എന്‍ ഡി എഫുകരനെയും നിനക്ക് ലീഗില്‍ കാണിച്ചു തരാന്‍ കഴിയില്ല


    ഈ വാക് പറയുന്ന നിഗല്‍ എന്താണെ എന്‍ ഡി എഫ' ചെയ്ത തീവ്ര വാതം എന്നുകൂടി പറയണം പിന്നോകം നില്‍ക്കുന്ന മുസ്ലിം സമുതയാതെ മാത്രമല്ല അവര്‍ണ ദളിടുഗല്കമ സംവരനമവശ്യപെട്ടപോല്‍ ആണ് നിഗല്ല്ക് അവര്‍ തീവ്രവാദി ആയത' വെറുതെ വായ ഇട്ടലക്കരുതെന്നെ നിനോടൊക്കെ പരയാനോല്ല് പ്രിയ സുഹ്രത്തെ......

    ReplyDelete
  39. ഇതേതാ ബാശ എന്നു മാത്രമേ എനിക്കു ചോദിക്കാനുള്ളൂ സുഹൃത്തെ :)

    ReplyDelete
  40. വളരെ നന്നായി എല്ലാ വശങ്ങളും വിശകലനം ചെയ്തു എഴുതിയ ലേഖനം .ഇതില്‍ വിഷ്ണു പറഞ്ഞത് പോലെയുള്ള വിമര്‍ശനങ്ങളാണ് പലപ്പോഴും എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത് . ഒരു പോസ്റ്റില്‍ ഒരു മുസ്ലിം യുവാവ് എഴുതിയ കമന്റ്‌ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു .'അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല . പക്ഷെ അതിനെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് പേടിയാണ് എന്ന് .' വിദേശപണം വാങ്ങി പാകിസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന് പോലും എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ട് . ഇവിടെ മറ്റൊരു വിഷയം കൂടി കാണേണ്ടതുണ്ട് .പല മുസ്ലിം സന്ഖടനകളും മദനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു ഇസ്ലാം മതത്തെ മറ്റു മതങ്ങളില്‍ നിന്നും രക്ഷപെടുത്താന്‍ വന്ന രക്ഷകന്‍ എന്നാ പരിവേഷം നല്‍കി വിഷയം തെറ്റായ ദിശയിലേക്കു കൊണ്ട് പോകുന്നുണ്ട് .അദ്ദേഹം ഭരണകൂട ഭീകരതയുടെ ഇരയാണ് .കാരണം എന്തെന്ന് അറിയാതെ വിചാരണ പോലും ലഭിക്കാതെ ഒരു മുസ്ലിം ആയിപോയി എന്നാ ഒറ്റകാരണം കൊണ്ട് ഇരുട്ടില്‍ അടക്കപ്പെടുന്ന ആയിരങ്ങളുടെ പ്രതീകം .ദിനം പ്രതി അപ്രത്യക്ഷര്‍ ആകുന്ന ,ബാലാല്സന്ഘം ചെയ്തു കുഴിച്ചുമൂടപ്പെടുന്നവരുടെ പ്രതീകം . ഭരണഖടന ഒരു പൌരനു വാഗ്ദാനം ചെയ്തിരിക്കുന്ന മിനിമം അവകാശങ്ങളുണ്ട് . അത് പോലും കൊടുക്കാതെ ,രോഗത്തിന് ആവശ്യമുള്ള മരുന്ന് പോലും നല്‍കാതെ ,കോടതിയില്‍ ഹാജരാക്കാതെ, എന്തിനേറെ ഒരു മനുഷ്യനാണ് എന്നാ പരിഗണന പോലും കൊടുക്കാതെ എന്ത് അടിസ്ഥാനത്തില്‍ ആണ് അടച്ചിട്ടിരിക്കുന്നത് എന്നതാണ് ചോദ്യം .അതും ഇത്രയും മനുഷ്യാവകാശ പ്രവര്‍ത്തകരും സന്ഖടനകളും അദ്ദേഹത്തിനു വേണ്ടി പരിശ്രമിച്ചിട്ടും .അപ്പോള്‍ ആരും ശ്രദ്ധിക്കാനില്ലാത്ത ,ആരും ചോദിക്കാനില്ലാതവരുടെ അവസ്ഥയോ ?അറസ്റ്റ് ചെയ്യപെട്ട ഷാഹിന പറഞ്ഞത് അപ്പോഴാണ്‌ താന്‍ ഒരു മുസ്ലിം ആണ് എന്ന് ജീവിതത്തില്‍ ആദ്യമായി മനസ്സില്‍ ഓര്‍ക്കേണ്ട അവസ്ഥ വന്നത് എന്നാണു .

    ReplyDelete
  41. mahdaniye pole e rajyathinde nerikedukalikedire changootathode mugam nokade vilich paranja oru rastreeya nedavine e rajyath vere kaanikan kaziyilla, adinulla sikshayan eppol mahadni anubahvikunnad neriked kandal pradikarud rastreeya kallanmarkum vargheeya fasistukalkum kootu nilkanam enkil mhdani ithrayum anubhavikendi varillayirunnu sure bt adinonnum mahdaniyenna simha kuttiye kittoola nattell aarudeyum munbil adiyarav vekkatha mahdaniye vijaranayillathe jailildach thakarkan ningal kaziyilla pala thanadak jhanicha needimanmarude vesham kettunnavare ningalk

    ReplyDelete
  42. ഇപ്പോള്‍ വര്ഷം രണ്ടു കഴിഞ്ഞിരിക്കുന്നു ...ഇതില്‍ ഭേദം തൂക്കി കൊല്ല്ക തന്നെ ആയിരുന്നു.... മദനി ..ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആയി തുടരുന്നു...കാരണം മാത്രം ഇന്നും അജ്ഞാതം ........ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥത നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നു....

    നല്ല ലേഖനം..അഭിനന്ദനങ്ങള്‍

    ReplyDelete
  43. Ethu sadarana criminal nadapadiyayi kanarudu, ayal pandu cheydadinte efect eppol nammude muslim sahodarangal anubavikkunnu..eppol nattil aaru vargeeyada kanichalum Musliminte peril cherkunnu. karanam ayale kannum pootti anusarikan padicha oru koottam viddigalude peril..

    ReplyDelete
  44. Do you have any video of that? I'd want to find out some additional information.
    Here is my website - make an app

    ReplyDelete
  45. Hello! I could have sworn I've been to this web site before but after browsing through a few of the posts I realized it's
    new to me. Anyhow, I'm definitely happy I stumbled upon it and I'll be
    bookmarking it and checking back regularly!
    Check out my web page how to download movies

    ReplyDelete
  46. Hello! I just wanted to ask if you ever have any problems
    with hackers? My last blog (wordpress) was hacked
    and I ended up losing months of hard work due to no data backup.
    Do you have any solutions to stop hackers?
    my page > erinmore

    ReplyDelete
  47. Hello! I simply want to offer you a big thumbs
    up for the great information you have here on this post.
    I am coming back to your site for more soon.
    My site ... amphora tobacco

    ReplyDelete
  48. you're in reality a good webmaster. The web site loading speed is incredible. It sort of feels that you're doing any unique trick.
    Furthermore, The contents are masterpiece. you've performed a magnificent activity on this matter!
    My website drum tobacco

    ReplyDelete
  49. It's an remarkable post designed for all the online users; they will take benefit from it I am sure.
    Here is my blog post www.yourtobaccosstore.com

    ReplyDelete
  50. Hi there, all is going perfectly here and ofcourse every one is sharing information,
    that's in fact good, keep up writing.
    my web page - www.yourtobaccosstore.com

    ReplyDelete
  51. It's amazing in favor of me to have a web page, which is beneficial for my experience. thanks admin
    Feel free to visit my page ... laser tattoo removal

    ReplyDelete
  52. ലോകത്ത് ഇത്രയധികം പ്രശ്നങ്ങളുണ്ടാക്കുന്ന മറ്റൊരു മതമില്ല തന്നെ...ഇവര്‍ ആരെയെങ്കിലും കൊന്നാല്‍ ജിഹാദ്...ആരെങ്കിലും അതിനെതിരെ പ്രതികരിച്ചാല്‍ നീതിനിഷേധം...അതിനു കൊടി പിടിക്കാന്‍ ഒരു മണ്ടന്‍ ബ്ലോഗറും...കമ്മന്റുകളില്‍ കാണാം തിളക്കുന്ന വര്‍ഗീയത...എന്റെ വ്യക്തിപരമായ അനുഭവത്തില്‍ തീര്‍ത്തും വര്‍ഗ്ഗീയമായി മാത്രം ചിന്തിക്കുന്ന ഒരേയൊരു മതവിഭാഗം ഇവരാണു...ബുദ്ധിക്കു നിരക്കാത്ത കുറെ വിശ്വാസങ്ങളും പേറി നടക്കുന്ന കൂട്ടം...പേരു വെളിപ്പെടുത്താത്തതു ഭയന്നിട്ടു തന്നെയാണു...ശരിയ്യ എന്റെ മേല്‍ നടപ്പാക്കുമെന്നുള്ള ഭയം...സ്വതന്ത്ര ചിന്തകനായ ബ്ലോഗറേ...നിങ്ങള്‍ മറ്റൊരു പേരില്‍ മഅദനിയ്ക്കെതിരെ ഒന്നെഴുതി നോക്കൂ...ഒരു പരീക്ഷണം...അപ്പോഴറിയാം ഇപ്പോള്‍ താങ്കളെ അനുകൂലിചവരുടെ തനിനിറം...അപ്പോഴറിയാം മഅദനി കേരളത്തിലെ മുസ്ലിം വിശ്വാസികളുടെ ഇടയില്‍ ഉണ്ടാക്കിയ യതാര്‍ത്ഥ സ്വാധീനം...

    ReplyDelete
  53. Wonderful, what a website it is! This webpage presents useful information to us, keep it up.
    my web page > acne remedies

    ReplyDelete
  54. കുറെ “മാപ്ലാര് “ സംഘം ചേര്‍ന്നു അതി വൈകാരികത നിറഞ്ഞ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനു പകരം പൊതു സമൂഹത്തിന്റെ ഇടപെടലുണ്ടാകുന്നതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത് .

    ReplyDelete
    Replies
    1. നല്ല ലേഖനം വിഷ്ണു അഭിനന്ദനങ്ങള്‍ ...........!!

      Delete
  55. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ ജാമ്യാപേക്ഷക്കെതിരെ കര്‍ണാടക സര്‍ക്കാര്‍. മദ്‌നി 57 കേസുകളില്‍ പ്രതിയാണെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
    സംഘ്പരിവാര്‍ സര്‍ക്കാരിന്റെ അഭിഭാഷകനേക്കാള്‍ ഭീകരമായ നിലപാടാണ് കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ അഭിഭാഷകനും മഅദനിയുടെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എന്നു മാത്രമല്ല ഇതുവരെ ആരും ഉന്നയിക്കാതിരുന്ന കുറ്റപത്രത്തില്‍ പോലുമില്ലാത്ത പാക്കിസ്ഥാന്‍ ബംഗ്ലാദേശ് തീവ്രവാദ സംഘടനകളുമായി മഅദനിക്കു ബന്ധമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍!. പറഞ്ഞു .

    ReplyDelete
  56. അതെ പെട്ടെന്ന് തൂക്കി കൊല്ലുക!!!!!!!!!!!!!!!!!!! നീതി ദേവതയ്ക്ക് തിമിരം!!!

    ReplyDelete
  57. http://www.indiavisiontv.com/2013/09/01/250356.html/4

    ReplyDelete
  58. I do not want to be hide as anonymous"Anonymous" I Do not have an account in this category though anyone can go to "The Dialogue-സംവാദം's Page" for clarification
    - I do know a lot of example for deny of justice in India !! Madni is highlighted just because as popular ,there are millions ,Billions

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .