Like
...........
Sunday, 1 May 2011
ആവര്‍ത്തിക്കപ്പെടുന്ന ചരിത്രങ്ങള്‍
പഴമക്കാര്‍ പറയാറുണ്ട് ലോകത്തില്‍ വിജയിക്കാന്‍ ബുദ്ധിയും പണവും മാത്രം പോരാ ദൈവാധീനവും കൂടി വേണമെന്ന് .എന്തൊക്കെയുണ്ടായാലും ഒരു പ്രതിസന്ധി ഘട്ടത്തില്‍ ദൈവ സഹായം ഉണ്ടായില്ലെങ്കില്‍ പിന്നെന്തുണ്ടായിട്ടും കാര്യമില്ലല്ലോ . ഓരോരോ സംഭവങ്ങള്‍ കാണുമ്പോള്‍ നമ്മുടെ അംബാനിമാരോളം ദൈവാനുഗ്രഹമുള്ള ആരെങ്കിലും ലോകത്തുണ്ടോ എന്നു പോലും നമ്മള്‍ സംശയിച്ചു പോകും . നിര്‍ണ്ണായക ഘട്ടത്തിലെല്ലാം തന്നെ ദൈവം നേരിട്ട് സഹായിക്കുന്നതു പോലെയാണ് . അവസാനമായി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ഡോര്‍ജി ഖാണ്ടു ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായിരിക്കുന്ന ദുഖകരമായ സാഹചര്യത്തില്‍ പോലും അംബാനിമാരുടെ ദൈവാനുഗ്രഹത്തെ പറ്റിയാണ് ഓര്‍ത്തു പോയത് .
അരുണാചല്‍ പ്രദേശ് എന്ന അതിര്‍ത്തി സംസ്ഥാനം നമുക്കൊന്നും അത്ര പ്രാധാന്യമുള്ളതല്ലെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ചൈനയുമായുള്ള ഉരസലുകള്‍ മൂലം ഏറെ പ്രാധാന്യമുള്ള സംസ്ഥാനമാണ് .നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന ഒരു സ്ഥലം . മലനിരകളും നദികളും കൊണ്ട് ജലവൈദ്യുത പദ്ധതികള്‍ക്കു ഭൂമിശാസ്ത്രപരമായി ഇത്ര അനുകൂലമായ മറ്റൊരു സംസ്ഥാനവുമില്ല .അത് കൊണ്ടു തന്നെ ഇന്‍ഡ്യയിലെ ജലവൈദ്യുത പദ്ധതികളുടെ ആസ്ഥാനം കൂടിയാണ് അരുണാചല്‍ പ്രദേശ് .ലക്ഷക്കണക്കിന് കോടി രൂപ ബഹുരാഷ്ട്ര കമ്പനികള്‍ ഊര്‍ജ്ജോല്പാദനത്തിനു വേണ്ടിയുള്ള വന്‍ കിട ജലവൈദ്യൂത പദ്ധതികള്‍ക്കായി അരുണാചല്‍പ്രദേശില്‍ നിക്ഷേപിച്ചിട്ടുണ്ട് . റിലയന്‍സ് ആണ് ഏറ്റവുമധികം നിക്ഷേപം അരുണാചല്‍ പ്രദേശില്‍ നടത്തിയിട്ടുള്ളത് , പ്രാരംഭ നിക്ഷേപമായി 12000 കോടി രൂപ നിക്ഷേപിച്ചു കൊണ്ടു 1999 മെയ് മാസത്തില്‍ 2520 മെഗാവാട്ട് ജലവൈദ്യുതിക്കായുള്ള ഒരു പദ്ധതിയില്‍ റിലയന്‍സ് ഒപ്പു വെച്ചിരുന്നു .
ഡോര്‍ജി ഖണ്ടു 2007 ലാണ് അരുണാചലിന്റെ മുഖ്യമന്ത്രിയായത് . മുന്‍ ഗാമിയായ ജിയാങ്ങ് അപാങ്ങിന്റെ 19 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് ശേഷം വന്ന ഡോര്‍ജി ഖണ്ടുവിനെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ നോക്കിക്കണ്ടത് .ഓഫീസിലെ ഒരു അഴിമതിക്കാരനെ തെളിവോടെ പോലീസിന് ഏല്‍പ്പിച്ചു കൊടുത്ത് കൊണ്ടാണ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ആദ്യ ദിവസം തുടങ്ങിയത് . ഈ അപ്രത്യക്ഷമാകലില്ലെങ്കില്‍ ഡോര്‍ജി ഖണ്ടു എന്ന മുഖ്യമന്ത്രിയെക്കുറിച്ചു നമ്മളിലധികം പേരും കേള്‍ക്കുക പോലുമില്ലായിരുന്നു .പക്ഷെ ആള് പുലിയാണ് .ഇന്‍ഡ്യന്‍ സൈന്യത്തിലെ ഇന്റലിജന്‍സ് വിഭാഗത്തില്‍ സ്തുത്യര്‍ഹമായ സേവനത്തിന് സുവര്‍ണ്ണ പതക്കം വാങ്ങിയ ആളാണ് .സൈന്യത്തില്‍ നിന്നു വിരമിച്ചതിന് ശേഷം ഗ്രാമങ്ങളില്‍ അല്പം സാമൂഹ്യ സേവനമൊക്കെ നടത്തുന്നതിടയിലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് . വിട്ടു വീഴ്ചയില്ലാത്ത സൈനിക കാര്‍ക്കശ്യം പുലര്‍ത്തിയെങ്കിലും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമങ്ങള്‍ക്കു മുന്‍ തൂക്കം കൊടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു .
"സ്വകാര്യ സംരംഭകര്‍ക്കു ഗവണ്മെന്റിന്റെ ഭാഗത്തു നിന്നു എല്ലാ വിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു കൊണ്ട് തന്നെ MoU [മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിങ്ങ്] വില്‍ പറഞ്ഞിരിക്കുന്ന കാലപരിധിക്കുള്ളില്‍ , സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാത്ത പക്ഷം സ്വകാര്യ കമ്പനികളില്‍ നിന്നു പദ്ധതിയുടെ അംഗീകാരം റദ്ദ് ചെയ്തു കൊണ്ടു പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കൊടുക്കുകയോ സ്വകാര്യ മേഖലയില്‍ തന്നെ പുതിയ സംരഭകരെ ക്ഷണിക്കുകയോ ചെയ്ത് കൊണ്ട് പൊതുമേഖലാ കമ്പനികള്‍ക്കു കൊടുക്കുകയോ പുതിയ സ്വകാര്യ സംരഭകരെ ക്ഷണിക്കുകയോ ചെയ്യും - 2010 ഏപ്രില്‍ മാസത്തില്‍ നടന്ന ഇന്‍ഡ്യാ ടെക്ക് ഫൌണ്ടേഷന്റെ അഞ്ചാമത് വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള ഡോര്‍ജി ഖണ്ടുവിന്റെ പ്രസംഗത്തില്‍ നിന്നു. 2008 ജലവൈദ്യുത നയമനുസരിച്ചു സംസ്ഥാനത്തെ തൊഴില്‍ രഹിതര്‍ക്കു മുന്‍ ഗണന നല്‍കണമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും പല സ്വകാര്യ കമ്പനികള്‍ അക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
ആറ് ഭീമന്‍ പദ്ധതികളിലായി 4220 മെഗാവാട്ട് പദ്ധതിയുടെ നിക്ഷേപമാണ് റിലയന്‍സ് പവറിന് അരുണാചല്‍പ്രദേശിലുള്ളത് .
സമയ ബന്ധിതമായി പദ്ധതി തീര്‍ത്തില്ലെങ്കില്‍ പദ്ധതി റദ്ദ് ചെയ്യുമെന്നതൊക്കെ റിലയന്‍സിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ചൈനീസ് അതിര്‍ത്തിയില്‍ സുരക്ഷാ പരമായ കാരണങ്ങളാല്‍ വിചാരിച്ചത്ര എളുപ്പത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുക ബുദ്ധിമുട്ടാണ് സുരക്ഷാ കാര്യങ്ങളിലുള്ള ചിലവുകള്‍ അതത് കമ്പനികള്‍ തന്നെ വഹിക്കണമെന്നു കൂടി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് പദ്ധതി റദ്ദ് ചെയ്താല്‍ എത്രയോ ആയിരം കോടികളാണ് റിലയന്‍സിന് നഷ്ടം .ഇത്തരമൊരു നിര്‍ണ്ണായക ഘട്ടം നില നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി ഡോര്‍ജീ ഖണ്ടുവിന് ഈ ആപത്തു പിണഞ്ഞത് . ഇതിനെയൊക്കെ ദൈവാധീനമെന്നല്ലാതെ എന്തു പറയാന്‍ ?.ഇനിയിപ്പോള്‍ പുതിയ മുഖ്യമന്ത്രി വരും അയാള്‍ മുന്‍ ഗാമിയെപ്പോലെ ഇത്തരത്തില്‍ വിഡ്ഡിത്തം നിറഞ്ഞ തീരുമാനമെടുക്കില്ലെന്ന് സമാധാനിക്കാം .
18 മാസങ്ങള്‍ക്കു മുമ്പു സമാനമായ ഒരപകടത്തിലൂടെയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടത് .മോശം കാലാവസ്ഥയും പഴയ കോപ്റ്ററുമൊക്കെയാണ് അപകട കാരണം എന്നിട്ടും ചില ദുഷ്ടശക്തികള്‍ അത് റിലയന്‍സ് കമ്പനിക്കാര്‍ ചെയ്യിച്ചതാണെന്ന് കിംവദന്തി പരത്തി .എക്സൈല്‍ എന്നൊരു റഷ്യന്‍ വെബ്സൈറ്റായിരുന്നു ഇത്തരത്തിലൊരു വാര്‍ത്ത പുറത്തു വിട്ടത് .വാര്‍ത്ത കേട്ട ആവേശത്തില്‍ അണികള്‍ റിലയന്‍സിന്റെ ഓഫീസും ഔട്ട് ലെറ്റുമെല്ലാം അടിച്ച് പൊളിക്കാന്‍ ഒന്നു ശ്രമിച്ചു ,അതു പെട്ടെന്ന് തന്നെ ആ ആവേശം തണുക്കുകയും ചെയ്തു .നേതാവോ സിനിമാ നടനോ ഹേര്‍ട്ട് അറ്റാക്ക് വന്നു മരിച്ചാലും ബസും ഓഫീസും തല്ലിപ്പൊളിക്കുന്ന ആന്ധ്രാക്കാര്‍ പെട്ടെന്നു തന്നെ ശാന്തരായി .സംഭവം ഹര്‍ത്താലോ ബന്ധോ ഒക്കെ നടത്തിക്കോളൂ പക്ഷെ കളി റിലയന്‍സിനോട് വേണ്ട .
രാജശേഖര റെഡ്ഡി ഗാരു മരിക്കുന്നതിന് മുന്നായി റിലയന്‍സുമായി ഒന്നു ഉടക്കിയിരുന്നു .ഗോദാവരീ തീരത്തെ പ്രകൃതി വാതക നിക്ഷേപം സംബന്ധിച്ച തര്‍ക്കം അംബാനി സഹോദരന്മാരുടെ കുടുംബ കാര്യമാവുകയും അത് അമ്മ കോകിലാ ബെന്‍ തീരുമാനിക്കും ആര്‍ക്കു കൊടുക്കണമെന്നൊക്കെ പത്രങ്ങള്‍ അടിച്ചു വിട്ടപ്പോള്‍ ഞാനൊക്കെ കരുതിയിരുന്നത് ധീരുഭായി അംബാനിക്കു പരമ്പരയായി കിട്ടിയ പൈതൃക സ്വത്താണ് അതെന്നായിരുന്നു .ഒരു രാജ്യത്തിലെ പ്രകൃതി വാതകത്തിന്റെ കുത്തക ചേട്ടനും അനിയനും കൂടി തല്ലു കൂടി അമ്മ തീര്‍പ്പു കല്‍പ്പിക്കാന്‍ അവരുടെ കുടുംബസ്വത്തോ മറ്റോ ആണോ ?. ഇതൊക്കെ തന്നെയാണ് റെഡ്ഡി ഗാരുവും അന്നു പറഞ്ഞത് .അമ്മ തീരുമാനിക്കുന്നതൊക്കെ അങ്ങ് വീട്ടില്‍ ഇത് എങ്ങനെ വിതരണം ചെയ്യണമെന്നും അതേതു വിലക്കു വില്‍ക്കണമെന്നും ഗവണ്മെന്റ് തീരുമാനിക്കുമെന്ന് .
ധാര്‍ഷ്ട്യമല്ലെ അത് ,ഇങ്ങനെയൊക്കെയാണോ മുഖ്യമന്ത്രിമാര്‍ പറയേണ്ടത് ? .ഇങ്ങനെയൊക്കെ പറയുന്നതിന് മുമ്പു തന്നെ സോണിയാ ഗാന്ധി അരുത് രാജാ നീ ഇങ്ങനെയൊന്നും പറയരുതെന്നു കൂടി ഉപദേശിച്ചതാണ് എന്നിട്ടും കേട്ടില്ല .എന്തായാലും അധികം താമസിയാതെ വൈ എസ് രാജശേഖര റെഡ്ഡി സുഖ സുഷുപ്തിയിലായി .റോസയ്യ എന്ന കര്‍മ്മ ധീരന്‍ മുഖ്യമന്ത്രിയായി .മൂപ്പര്‍ ഇത്തരം കാര്യങ്ങളില്‍ പോയിട്ടു സ്വന്തം കാര്യം വരെ നോക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് . റിലയന്‍സുമായി ഒടക്കി എന്നതും റെഡ്ഡി ഉണ്ടായിരുന്നെങ്കില്‍ റിലയന്‍സിന്റെ കളി നടക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നതു കൊണ്ടു മാത്രം ശുദ്ധരില്‍ ശുദ്ധരായ അംബാനിമാരെ സംശയിച്ച റഷ്യന്‍ വെബ് സൈറ്റൊക്കെ നശിച്ച് പോകും അല്ലേലും ഈ റഷ്യക്കാരൊക്കെ പണ്ടേ ഇന്‍ഡ്യക്കാര്‍ നന്നാവുന്നത് സഹിക്കാത്ത ആളുകളാണ് .
നമ്മുടെ നാട്ടില്‍ ചിലപ്പോഴൊക്കെ അവിശ്വസനീയമായ ട്വിസ്റ്റുകള്‍ നില നിര്‍ത്തുന്ന ഹോളിവുഡ് പടത്തെക്കാള്‍ അസാധാരണമായ സംഭവഗതികളുണ്ടാവും .അത് അങ്ങനെയല്ലെന്നു വിശ്വസിക്കുകയും അതില്‍ അസാധാരണത്വമൊന്നുമില്ലന്ന് സമാധാനിക്കുകയും ചെയ്യുക . ഡോര്‍ജി ഖണ്ടുവിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട് . തിരച്ചിലിന്റെ അന്ത്യം ശുഭകരമായി തീരട്ടെ എന്നു ആഗ്രഹിക്കുന്നു - may -1 -2011 .
--------------------------------------------------------------------------
ഡോര്‍ജി ഖണ്ടുവിനെ കാണാതായതിന്റെ പിറ്റേ ദിവസം എഴുതിയ ബ്ലോഗ് ആണിത് .മൂന്നു ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം മരിച്ചുവെന്നറിയിപ്പു കിട്ടുമ്പോള്‍ വലിയ അല്‍ഭുതം തോന്നാത്തത് കടുത്ത കാലാവസ്ഥയില്‍ ഹെലികോപ്റ്ററില്‍ സഞ്ചരിച്ചത് കൊണ്ടു മാത്രമല്ല , വൈ എസ് ആറിന്റെ ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന ആശങ്ക ഉള്ളിലുണ്ടായിരുന്നത് കൊണ്ടു കൂടിയാണ്
Subscribe to:
Post Comments (Atom)
.ഗോദാവരീ തീരത്തെ പ്രകൃതി വാതക നിക്ഷേപം സംബന്ധിച്ച തര്‍ക്കം അംബാനി സഹോദരന്മാരുടെ കുടുംബ കാര്യമാവുകയും അത് അമ്മ കോകിലാ ബെന്‍ തീരുമാനിക്കും ആര്‍ക്കു കൊടുക്കണമെന്നൊക്കെ പത്രങ്ങള്‍ അടിച്ചു വിട്ടപ്പോള്‍ ഞാനൊക്കെ കരുതിയിരുന്നത് ധീരുഭായി അംബാനിക്കു പരമ്പരയായി കിട്ടിയ പൈതൃക സ്വത്താണ് അതെന്നായിരുന്നു .ഒരു രാജ്യത്തിലെ പ്രകൃതി വാതകത്തിന്റെ കുത്തക ചേട്ടനും അനിയനും കൂടി തല്ലു കൂടി അമ്മ തീര്‍പ്പു കല്‍പ്പിക്കാന്‍ അവരുടെ കുടുംബസ്വതോ മറ്റോ ആണോ ?. ഇതൊക്കെ തന്നെയാണ് റെഡ്ഡി ഗാരുവും അന്നു പറഞ്ഞത് .അമ്മ തീരുമാനിക്കുന്നതൊക്കെ അങ്ങ് വീട്ടില്‍ ഇത് എങ്ങനെ വിതരണം ചെയ്യണമെന്നു ഗവണ്മെന്റ് തീരുമാനിക്കും , അതേതു വിലക്കു വില്‍ക്കണമെന്നും ഗവണ്മെന്റ് തീരുമാനിക്കുമെന്ന് .
ReplyDeleteധാര്‍ഷ്ട്യമല്ലെ അത് ,ഇങ്ങനെയൊക്കെയാണോ മുഖ്യമന്ത്രിമാര്‍ പറയേണ്ടത് ?
*****************************************
ദൈവാധീനമുള്ളവരെ എതിർക്കുന്നത് ദൈവത്തെ എതിർക്കുന്നത് പോലെ ആണ്.... അവർക്കുള്ള ശിക്ഷ ദൈവ കൊടൂക്കും,,
ഓരോ ഇന്ത്യാക്കാരനും എന്ത് ഭക്ഷിയ്കണം ,ഏതു വസ്ത്രം ധരിയ്കണം, എവിടെ കിടന്നു ഉറങ്ങണം എന്ന് തീരിമാനിയ്കുന്നത്. എന്നും ഇവിടുത്തെ സാമ്പത്തിക ശക്തികളായ ഇന്ത്യന്‍ കോര്‍പ്പറേറ്റ്‌കള്‍ ആണല്ലോ ! അതിന്റെ ചില ബാക്കി പത്രങ്ങള്‍ മാത്രമാണ് ഇതും.ഇതില്‍ ഈ രക്തതിന്റെ കറകള്‍ ആരുടെ ഒക്കെ "കൈകളില്‍" പുരണ്ടിരിക്കുന്നു എന്ന് അറിയാന്‍ കവടി നിരത്താണോ? കുറിപ്പ് നന്നായിട്ടുണ്ട് അഭിന്ദനങ്ങള്‍ !
ReplyDeleteഇങ്ങനെയങ്ങ് ദോഷൈക ദൃക്ക് ആവാതെ !!!
ReplyDeleteഒന്നോര്‍ത്താല്‍ കാര്യമില്ലാതില്ല ...
പണത്തിനു മീതെ ഹെലികോപ്ടറും പറക്കില്ല ...!
ലവന്മാര്‍ക്ക് ഇവ്ടെങ്ങും വല്യ മുതല്മുടക്കില്ലാത്തത് കൊണ്ടും ഹെലികോപ്ടറില്‍ അങ്ങനെ കയറാത്തതു കൊണ്ടും മ്മടെ അച്ചുമാമന്‍ ഉയിരോടിരിക്കുന്നു !!
നിങ്ങളെന്തൊക്കെയാണീ പറയുന്നത് .
ReplyDeleteനിങ്ങള്‍ ഞാന്‍ പറയുന്നത് തെറ്റിദ്ധരിച്ചിരിക്കയാണ് .അംബാനിമാര്‍ക്കു നല്ല ദൈവാനുഗ്രഹമുണ്ടെന്ന് മാത്രമെ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ .വെറുതെ ആവശ്യമില്ലാത്തതൊന്നും വിചാരിക്കണ്ടാ .
പണത്തിനു മീതെ ആരും ഇപ്പം അങ്ങനെ പറക്കണ്ട..!!
ReplyDeleteathu thanne..ivarkkellaam daivam
ReplyDeletevarikoori kodukkum..anugraham..!!
good writing....
i had the same doubt
ReplyDelete