tag:blogger.com,1999:blog-7776123822028832264.post6505618308825643205..comments2024-03-27T02:00:16.016-07:00Comments on *കാലിഡോസ്കോപ്പ് -*: ഏഴാം അറിവ് : തമിഴ് നാട് ഒരു രാഷ്ട്രമാണ് .Unknownnoreply@blogger.comBlogger18125tag:blogger.com,1999:blog-7776123822028832264.post-85027892127541912312012-02-14T03:02:32.527-08:002012-02-14T03:02:32.527-08:00"നോക്ക് മര്‍മ്മം ഉപയോഗിച്ച് കണ്മുന്പിലുള്ള ..."നോക്ക് മര്‍മ്മം ഉപയോഗിച്ച് കണ്മുന്പിലുള്ള ആള്‍ക്കാരുടെ മനസ്സ് നിയന്ത്രിക്കാന്‍ കഴിയും" ഇത് നേരത്തേ കേട്ടിട്ടുണ്ട്.

"വൈമാനിക ശാസ്ത്രത്തില്‍ മനസ്സ് കൊണ്ട് എങ്ങനെ ഒരു വാഹനം പറപ്പിക്കാം എന്ന് പറയുന്നുണ്ട്."
ഇത് കേട്ടിട്ടില്ല. എന്റെ അറിവില്ലായ്മ.

ഇതിനൊക്കെ തെളിവില്ലെങ്കിലും ശരിയായിരിക്കാം അല്ലെങ്കിൽ അന്ധവിശ്വാസമായിരിക്കാം . എന്നാൽ ഇവിടുത്തെ പ്രശ്നം ഇത്തരം കാര്യങ്ങളൊക്കെ സാധാരണ പ്രേക്ഷകന് വിശ്വാസയോഗ്യമായ രീതിയിൽ സംവേദിക്കുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു എന്നതാണ്.maneeshhttps://www.blogger.com/profile/15919766878358386608noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-46999457048165422562011-11-21T06:28:20.216-08:002011-11-21T06:28:20.216-08:00Dont ask questions about illusions... all movies a...Dont ask questions about illusions... all movies are made out of illusions not realty.. so we should try to enjoy what are given for entertainment...... that should be the theory to watch cinema.....Anonymousnoreply@blogger.comtag:blogger.com,1999:blog-7776123822028832264.post-28436763353225399292011-11-15T21:17:31.588-08:002011-11-15T21:17:31.588-08:00@ അപരിചന്‍ - തമിഴനോളം ദേശീയ ബോധമുള്ള മറ്റൊരു വംശമ...@ അപരിചന്‍ - തമിഴനോളം ദേശീയ ബോധമുള്ള മറ്റൊരു വംശമില്ല , മറിച്ച് തമിഴ് വംശ മഹിമയാണ് അവരുടെ മുഖമുദ്ര അതു പ്രാദേശിക വാദമായി അവര്‍ സ്വയം കരുതുന്നില്ല ലോകത്തുള്ള മുഴുവന്‍ തമിഴരും ഒരു രാഷ്ട്രമാണ് ഒരു ജനതയാണ് - ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങള്‍ ഒരു പാട് സിനിമകളില്‍ കടന്നു വരുന്നുണ്ട് .ബാലയുടെ നന്ദ എന്ന ചിത്രത്തില്‍ ശ്രീലങ്കയില്‍ നിന്നു അഭയാര്‍ത്ഥികളായി വരുന്നവരെ രക്ഷിക്കാന്‍ ഇന്‍ഡ്യന്‍ ഗവണ്മെന്റ് സംശയിച്ചു നില്ക്കുന്നതും ആ സമയത്ത് ഒരു ലോക്കല്‍ പ്രമാണിയായ ചിത്രത്തിലെ നായക തുല്യ കഥാപാത്രം ഗവണ്മെന്റ് തുലയട്ടെ എന്നോ മറ്റോ പറഞ്ഞ് ആ ദൌത്യം ഏറ്റെടുക്കുന്നുണ്ട് - ഇത് നമ്മുടെ ജനതയാണ് , അവരെ സംരക്ഷിക്കാന്‍ ഒരു ഗവണ്മെന്റിന്റെയും സഹായം ആവശ്യമില്ല -സത്യത്തില്‍ അത്തരം വംശീയമായ ഉണര്‍വ്വ് തന്നെയാണ് ശ്രീലങ്കയിലെ തമിഴ് ഈഴം പ്രവര്‍ത്തകരുടെ ഇന്ധനം .

ഭാഷാ പ്രശ്നവും തമിഴ് ദേശീയതയും കൊടുമ്പിരിക്കൊണ്ടിരിക്കുന്ന 1960 കളിലാണ് ഹിന്ദി ദേശീയ ഭാഷയാക്കുന്ന ഭൂരിപക്ഷ ന്യായത്തിനെ പെരിയാര്‍ ഇ വി രാമസ്വാമി - പെരുച്ചാഴികള്‍ കൂടുതലുണ്ടെന്ന് കരുതി അതിനെ ദേശീയ മൃഗമാക്കുന്നില്ലല്ലോ - എന്ന പ്രശസ്തമായ ഡയലോഗടിച്ചത് .സ്വാതന്ത്ര്യാനന്തരം വളരെ ശക്തമായിരുന്ന കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി ഇല്ലാതായതും അതിന്റെ സ്ഥാനത്ത് ദ്രാവിഡ പാര്‍ട്ടികള്‍ മാത്രമായ ഒരവസ്ഥ അതിദ്രുതം വളര്‍ന്നു വരികയും ചെയ്തത് ഇത്തരമൊരു തമിഴ് വംശീയതയുടെ ജനകീയത കൊണ്ടാണ് .

എന്റെ ബിരുദാനന്തര പഠനം തമിഴ് നാട്ടിലായിരുന്നു , അത് കൊണ്ട് തന്നെ ആ രണ്ട് വര്‍ഷം തമിഴ് സംസ്കാരത്തിന്റെ വിവിധ മുഖങ്ങള്‍ എനിക്കു അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട് . പാരമ്പര്യ മഹിമയോടൊപ്പം തന്നെ സുഹൃദ് ബന്ധത്തിന്റെ തീവ്രതയും വളരെ അധികമാണ് , എന്ന്വച്ചാല്‍ തമിഴ് ഫ്രണ്ടുക്കളെ നമ്പലാം . മുല്ലപ്പെരിയാര്‍ ഇഷ്യൂ ഉണ്ടായ സമയത്ത് മലയാളികളെ വ്യാപകമായി ആക്രമിച്ച ഒരു സമയത്തും തിയറ്ററുകളില്‍ ഉണ്ടാകുന്ന കശ പിശകളിലുമൊക്കെ ഒരു പാട് തവണ തമിഴ് ഫ്രണ്ട്സ് തമിഴന്മാരോട് തന്നെ എതിരിട്ട് ഒപ്പം നിന്നിട്ടുണ്ട് , ഒരിക്കല്‍ ഒരു തിയറ്റര്‍ കശ പിശയില്‍ ഇടി കൊണ്ട് പഞ്ചറാകേണ്ടുന്ന ഒരവസ്ഥയില്‍ നിന്ന് തമിഴ് ഫ്രണ്ട്സ് ഞങ്ങള്‍ മലയാളികള്‍ക്കു വേണ്ടി തമിഴന്മാരില് നിന്നു തല്ലു കൊണ്ട് എന്നെയൊക്കെ പ്രൊട്ടക്റ്റ് ചെയ്തിട്ടുണ്ട് :) .ഇപ്പോഴും കുറെ തമിഴ് സുഹൃത്തുക്കള്‍ ഉണ്ട് .പക്ഷെ അവര്‍ക്കു നമ്മളെ അത്ര വിശ്വാസം പോരാ - മലയാളത്താന്മാരെ നമ്പക്കൂടാത് എന്നതാണ് അവരുടെ ഒരു തിയറി , ഒരു കണക്കിനത് സത്യവുമാണ് :) .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-80017912782723598852011-11-15T20:48:18.717-08:002011-11-15T20:48:18.717-08:00@തച്ചൊടിയന് - ബോധിധര്‍മ്മനെ കാണിക്കുന്ന ആദ്യത്തെ ...@തച്ചൊടിയന് - ബോധിധര്‍മ്മനെ കാണിക്കുന്ന ആദ്യത്തെ കുറച്ചു സമയം നമ്മള് ഒരു ക്ലാസ്സിക് സിനിമ പ്രതീക്ഷിച്ചു പോകും എന്നത് നേര്

@fahad - :)Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-21181622457265838682011-11-15T20:41:00.765-08:002011-11-15T20:41:00.765-08:00@ മധു - സില്മേലെ തമാശകള്‍ പറഞ്ഞാല്‍ ഇനിയുമുണ്ട്...@ മധു - സില്മേലെ തമാശകള്‍ പറഞ്ഞാല്‍ ഇനിയുമുണ്ട് ,സാദാ മൈക്രോസ്കോപ്പ് വെച്ചു ഡി എന്‍ എ ഘടന കണ്ട് പിടിക്കുക , ഒരു ചൈനക്കാരന് ഒരു പോലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരുടെയും മരണത്തിനുത്തരവാദിയായിട്ടും ദിവസങ്ങളോളം ചെന്നയിലൂടെ ചുമ്മാ കറങ്ങി നടക്കുക ,ഏറ്റവും ഇഷ്ടമായ തമാശ ജനറ്റിക്ക് സര്‍ജറിക്ക് വേണ്ടിയുള്ള സാധനങ്ങള്‍ 50 പൈസേടെ കിറ്റില്‍ ഗ്രോസറി ഷോപ്പില്‍ നിന്നെന്ന പോലെ വാങ്ങിക്കൊണ്ട് വരുന്നതായിരുന്നു .

@ സാബു - സിനിമയില്‍ യുക്തി ഭംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒരു സ്റ്റുപ്പിഡ് മൂവീ എന്നു പറയാന്‍ കഴിയില്ല കാരണം സിനിമയില്‍ വ്യക്തമായി ഒരു അജണ്ട രൂപം കൊടുക്കാനായി വളരെ ബ്രില്ല്യന്റ് ആയ മാനിപ്പുലേഷന്‍സ് നടത്തുന്നുണ്ട് . സിനിമയുടെ അവസാനം നായക കഥാപാത്രം പ്രേക്ഷകരോട് ഒരു ഇന്റര്‍ വ്യൂവിലൂടെ പറയുന്ന കാര്യങ്ങളാണ് ഈ സിനിമയുടെ മൊത്തം അജണ്ടയും ഒളിഞ്ഞിരിക്കുന്നത് . അതില്‍ പാരമ്പര്യ തമിഴന്റെ പ്രാധാന്യത്തെക്കുറിച്ചും തമിഴ് വംശത്തിന്റെ മഹിമയെക്കുറിച്ചും ഉദ്ബോധിപ്പിക്കുന്നുണ്ട് ഒരു പക്ഷെ ഒരു തട്ടുപൊളിപ്പന്‍ തമിഴ് പടത്തിന്റെ ക്ലൈമാക്സ് വില്ലനെ കൊന്നു നായകന് വിജയം വരിക്കുമ്പോള്‍ അവസാനിക്കേണ്ടതായിരുന്നുവെങ്കിലും അതില്‍ നിര്‍ത്താതെ വീണ്ടും ഒരു അഭിമുഖ ഭാഷണം നടത്തുന്നത് ആ ഒരു ഹിഡന്‍ അജണ്ടയുടെ ബുദ്ധിപൂര്‍വ്വമായ ഉപയോഗമാണ് .തമിഴ് മഹിമ പറയുന്ന ആദ്യത്തെ സിനിമ ഒന്നുമല്ല എന്നു തന്നെയല്ല ഒരു മാതിരി പെട്ട എല്ലാ തമിഴ് സിനിമയിലും അത് പരോക്ഷമായി ഉപയോഗിക്കാറുമുണ്ട് . ഏഴാം അറിവിനോടൊപ്പം ഇറങ്ങിയ “വേലായുധത്തിലും “ അഫ്ഘാനിസ്ഥാനിലെ ജിഹാദികള്‍ നേരെ തമിഴ് നാടിനെ നശിപ്പിക്കാനാണ് വരുന്നത് , ഇന്ഡ്യയൊന്നും ഇവരുടെ സിനിമയില്‍ കടന്നു വരുന്നതേയില്ല , ഇന്‍ഡ്യയൊക്കെ എന്തു ഇന്‍ഡ്യ മദ്രാസല്ലെ കിടിലന്‍ എന്നുള്ള ഒരു പഴയ തമാശ ലൈനാണ് ഈ സിനിമകള്‍ .പാക്ക് - അഫ്ഘാന്‍ ജിഹാദികളടക്കം എല്ലാവരും തമിഴാണ് സംസാരിക്കുന്നത് അവസാനം മുരുഗന് അതായത് വേലായുധനിലൂടെ ഒരു അമാനുഷികന്‍ എല്ലാ അനീതിയില്‍ നിന്നും ലോകത്തെ രക്ഷപ്പെടുത്തുന്നു - ഇതും ഒരു തമിഴന് കള്‍ട്ട് ഫിലിമാണ് പക്ഷെ വേലായുധം തമിഴ് പാരമ്പര്യ ബുദ്ധിജീവികള്‍ക്കു വലിയ ചിന്തയൊന്നും നല്‍കുന്നില്ല , അതൊരു സിനിമ മാത്രമായി കഴിഞ്ഞു പോകും പക്ഷെ ഏഴാം അറിവ് കുറച്ചു കൂടി ബൌദ്ധികമായ ഒരു തരം ആവേശം നല്‍കുന്നുണ്ട് എന്നതാണ് നേര്Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-86531370233174850582011-11-15T09:52:31.490-08:002011-11-15T09:52:31.490-08:00തമിഴന്റെ സ്വത്വ ബോധവും,ഭാഷാ പ്രേമവും പലപ്പോഴും അത്...തമിഴന്റെ സ്വത്വ ബോധവും,ഭാഷാ പ്രേമവും പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്..

എൽ.ടി.ടിയെയും പ്രഭാകരനെയും തീവ്രമായ ആവേശത്തോടെ ന്യായീകരിച്ചിരുന്ന ഒരു തമിഴ് സുഹൃത്ത് എന്റെ കോളേജ് ദിനങ്ങളിൽ ഉണ്ടായിരുന്നു.
ക്രിക്കറ്റ് ഗ്രൗണ്ടിലെ ബാലാജിക്കും മുത്തയ്യ മുരളീധരനും വേണ്ടി ഒരേ സമയം കൈയടിച്ച് അവൻ ദേശീയതയെ അപ്രസക്തമാക്കി..

ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെക്കാൾ തമിഴൻ സിനിമയുടെ ദ്വിമാന ചിത്രങ്ങളുടെ സങ്കല്പങ്ങളെയാണ് വിശ്വസിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്..

പക്ഷെ തമിഴ് പറയാൻ തുടങ്ങിയതിനു ശേഷം നിഷ്ക്കളങ്കമായ ചിരിയുമായി തമിഴരിൽ ചിലർ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുകയും ചെയ്തു..സിനിമയിലെ വിചിത്ര നടനങ്ങളെ വല്ലാതെ സ്നേഹിക്കുമ്പോഴും തമിഴന്റെ പെരുമാറ്റത്തിൽ പൊതുവെ നാട്യങ്ങൾ കാണാറില്ല..(മലയാളികളുടെ മറുവശം)..

എഴാം അറിവ് കാണാൻ കഴിഞ്ഞില്ല..
പക്ഷെ ഗജിനിയുമായി ചേർത്തുള്ള വായന ഇഷ്ടപ്പെട്ടു..

ആശംസകൾ..അപരിചിതന്https://www.blogger.com/profile/01254399694726294162noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-66428219504823297072011-11-13T10:12:46.187-08:002011-11-13T10:12:46.187-08:00വലിയ ഗ്ലാസ്സ് ടാങ്കില്‍ ഇട്ടു പുഴുങ്ങിയെടുക്കലും ,...വലിയ ഗ്ലാസ്സ് ടാങ്കില്‍ ഇട്ടു പുഴുങ്ങിയെടുക്കലും , സര്‍ജറിക്കു വേണ്ട സാധനങ്ങള്‍ ഗ്രോസറിയില്‍ നിന്നും ലോക്കല്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങുകയും ഇടക്കിടെ മോണീട്ടറില്‍ ഡി എന്‍ എ യുടെ പിരിയന്‍ ഗോവണിയുടെ ചിത്രം മിന്നി മിന്നി കാണിക്കുകയും ചെയ്യുന്നതാണ് ജനറ്റിക്ക് സര്‍ജറി , അതിനു ശേഷം വെയില് കൊള്ളിക്കാന്‍ പാടില്ല എന്നും പറയുന്നുണ്ട് , രണ്ട് വര്‍ഷത്തെ സിനിമാ തയ്യാറെടുപ്പുകളില്‍ ജനറ്റിക്ക് എഞ്ചിനീയറിങ്ങ് എന്താണെന്നൊന്നു പഠിക്കാന്‍ സംവിധായകന് തുനിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെയുള്ള കോമഡി സീന്‍സ് സിനിമയില്‍ നമുക്കു നഷ്ടപ്പെട്ടേനെ .fahadhttps://www.blogger.com/profile/14193172540307396498noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-74665982842829525342011-11-13T00:42:49.579-08:002011-11-13T00:42:49.579-08:00പോക്കിരി രാജയും ക്രിസ്ത്യന്‍ ബ്രദേഴ്സും കണ്ട ഒരുത്...പോക്കിരി രാജയും ക്രിസ്ത്യന്‍ ബ്രദേഴ്സും കണ്ട ഒരുത്തന് എന്നെ നിലക്ക് കുറേ നാളത്തേക്ക് മലയാളം
പടം ഓടിയില്ലേലും ഒരു കുഴപ്പവും ഇല്ല എന്നതിനോട് ഞാന്‍ യോജിക്കുന്നു. കാണാന്‍ ആളുള്ളതുകൊണ്ടാണ് തമിഴ് പടം ഓടുന്നത്.
തീയറ്റര്‍ കത്തിക്കും തരത്തിലുള്ള "ദേശീയത" ഇല്ലാതത് നന്നായെന്നേ പറഞ്ഞൊള്ളു.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-23623699145485482032011-11-12T22:12:10.209-08:002011-11-12T22:12:10.209-08:00പടം കണ്ടിരുന്നു..മേല്പറഞ്ഞ കോമഡി സീനുകള്‍ കണ്ടു എന...പടം കണ്ടിരുന്നു..മേല്പറഞ്ഞ കോമഡി സീനുകള്‍ കണ്ടു എന്തിനാ മുരുഗാ രണ്ടു വര്‍ഷം കളഞ്ഞത് എന്നു ആലോചിച്ചിരുന്നു.പറയാവുന്ന ഒരു പ്ലസ് പോയിന്റ് ആ പടത്തില്‍ ബോധിധര്‍മന്റെ ഭാഗം കാണിക്കുന്ന ക്യാമരാ ഷോട്ടുകളാണു .വളരേ ഭംഗിയുള്ള ഫ്രെയിമുകള്‍..
ഏഴാം അറിവിനെ കുറിച്ച് മനസിലുള്ള ചില സംശയങ്ങള്‍ക്കു വ്യക്താമായ മറുപടിയായി ..നന്നായി എഴുതി..തച്ചോടിയന്‍https://www.blogger.com/profile/08884623708265007144noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-53036091340626616012011-11-12T20:47:42.207-08:002011-11-12T20:47:42.207-08:00ഇന്നലെ എല്ലാ വാര്‍ത്തകളിലും പ്രൊഡ്യൂസേഴ്സ് അസോസിയേ...ഇന്നലെ എല്ലാ വാര്‍ത്തകളിലും പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ മറ്റോ സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം കുറക്കണമെന്നു പറഞ്ഞു സമരം ചെയ്യുന്നത് കണ്ടു ....ഹ ഹ ഹ നല്ല സമാസ . പത്തു മുപ്പത് കൊല്ലകാലമായി മോഹന്‍ ലാലിന്റെ തോളില്‍ കയ്യിട്ടു നടക്കുന്ന മേനകാ സുരേഷ് കുമാര്‍ ആണ് സൂപ്പര്‍ താരത്തിന്റെ ശമ്പളം കുറക്കണമെന്നു വികാരാധീനരായി പറയുന്നത് . ഇതൊരു തരം സ്ഥാപിച്ചെടുക്കലാണ് സൂപ്പര്‍ താരങ്ങള്‍ മാത്രമാണ് സിനിമ എന്ന രീതിയില്‍ . നിരന്തരം പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന സൂപ്പര്‍ താരങ്ങള്‍ ഇപ്പോഴും മലയാള സിനിമക്കു അനിവാര്യമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് ഈ പൊറാട്ട് നാടകം .

കൃത്യമായി പ്രതിഫലം നിശ്ചയിച്ച് അതനുസരിച്ച് സിനിമയില്‍ ആരും അഭിനയിക്കുമെന്നു തോന്നുന്നില്ല .തനിക്കു അഭിനയ സാധ്യത ഉള്ള ചിത്രങ്ങളില്‍ ചുരുങ്ങിയ പ്രതിഫലത്തിനു മമ്മൂട്ടി അഭിനയിക്കാറുണ്ട് , കയ്യൊപ്പിലൊന്നും പ്രതിഫലമായി അധികം വാങ്ങിയില്ല എന്നാണ് രഞ്ചിത്ത് പറയുന്നത് മോഹന്‍ ലാല്‍ ആണെങ്കില്‍ ആന്റണി പെരുമ്പാവൂരിന്റെ അല്ലാതെ മറ്റൊരു പടത്തില്‍ ഇപ്പോള്‍ അഭിനയിക്കുന്നുമില്ല - ആന്റണി പെരുമ്പാവൂര്‍ എന്നാല്‍ മോഹന്‍ ലാല്‍ തന്നെ അപ്പോള്‍ മോഹന്‍ ലാലിന്റെ കാശ് മോഹന്‍ ലാല്‍ മോഹന്‍ ലാലിന് തന്നെ കൊടുക്കുന്നതില്‍ നിങ്ങക്കെന്താ പ്രൊഡ്യൂസര്‍ അസ്സോസിയേഷന്‍കാരെ - അപ്പോള്‍ സംഗതി ഇതാണ് സൂപ്പര്‍ താരങ്ങള്‍ ഒരു അനിവാര്യതയാണ് എന്നൊരു വ്യാജ സ്ഥാപിച്ചെടുക്കല്‍ മാത്രമാണ് നിര്‍മ്മാതാക്കളുടെ ഈ സമരം .അവര്‍ പടം പിടിച്ചില്ലെങ്കില്‍ പിടിക്കണ്ട .അത്രെ ഉള്ളൂ .

നാട്ടില്‍ ഇപ്പോ ഇറങ്ങുന്ന പടങ്ങള്‍ എന്തൊക്കെയാണ് - ഡോക്ടര്‍ ലവ് , പാച്ചുവും ഗോവാലനും , സാന്‍ഡ് വിച്ച് , ഇതൊക്കെ കണ്ട്സഹിക്കുന്നതിനെക്കാള് നല്ലത് നിങ്ങളൊന്നും പടം പിടിക്കാത്തതാണ് . കാണാന്‍ കൊള്ളാവുന്ന ഒരു പടമായിരുന്നു രഞ്ചിത്തിന്റെ ഇന്‍ഡ്യന്‍ റുപി - അതാണെങ്കില്‍ സൂപ്പര്‍ ഫാന്‍സ് മന്ദബുദ്ധികളുടെ കൂവിത്തോല്‍പ്പിക്കലും , അപ്പോ ഇതു കൊണ്ടൊക്കെ തന്നെയാണ് സന്തോഷ് പണ്ഡിറ്റ് വിജയിക്കുന്നതും ഞാനൊക്കെ അയാളെ സപ്പോര്‍ട്ട് ചെയ്യുന്നതും .നിങ്ങള്‍ ചൈനാ ടൌണ്‍ , ക്രിസ്ത്യന്‍ ബ്രദേഴ്സ് , തേജാ ഭായി , പട്ടണത്തില്‍ ഭൂതം , ഡബിള്‍സ് എന്നീ ചിത്രങ്ങള്‍ മുഴുവന്‍ കണ്ടിട്ടുള്ള ആളാണോ എങ്കില്‍ കൃഷ്ണനും രാധയും 3 മണിക്കൂര്‍ എഞ്ചോയ് ചെയ്യാവുന്ന മൂവി ആണ് എന്നു ഞാനുറപ്പു തരുന്നു .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-986566546036650652011-11-12T20:34:19.143-08:002011-11-12T20:34:19.143-08:00ഷിബു , സതീഷ് - ചുമ്മാ ആവശ്യമില്ലാത്തത് പറേരുത് :)...ഷിബു , സതീഷ് - ചുമ്മാ ആവശ്യമില്ലാത്തത് പറേരുത് :) .

സോണി & ഇഗ്ഗോയ് - ഉപദംശത്തെക്കുറിച്ചു - കേരളത്തിലെ തിയറ്ററുകളില്‍ മലയാളം സിനിമ കുറച്ചു നാളേക്കു ഓടാതിരിക്കുക തന്നെയാണ് നല്ലതെന്നു ഒരു സാദാ പ്രേക്ഷകന് എന്ന നിലയിലുള്ള എന്റെ അഭിപ്രായം .

ഇത്രയധികം കോമ്പ്രമൈസ് ചെയ്യുന്ന പ്രേക്ഷകര്‍ വേറെ എങ്ങുമുണ്ടാകില്ല എന്നു തോന്നുന്നു . കാരണം ഒരു മിനിമം കണ്ടിരിക്കാവുന്ന പടം പോലും തിയറ്ററില്‍ കുറച്ചു കാലം ഓടുന്നുണ്ട് .ഡോക്ടര്‍ ലവ് പോലെയുള്ള ഒരു ചവറ് പടം പോലും ഹിറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചു [ഹെന്റമ്മെ ഇന്റര്‍ വെല്‍ വരെ അത് കണ്ടിരിക്കാന്‍ പെട്ട പാട് ]ചൈനാ ടൌണും ക്രിസ്ത്യന്‍ ബ്രദേഴ്സും പോക്കിരി രാജയും വരെ വന്‍ വിജയം നേടി . അതായത് പ്രേക്ഷകന് ഒരു മലയാള പടം വന്നാല്‍ ചവറാണെങ്കില്‍ പോലും കാണാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട് അങ്ങനെയുള്ള ഒരു പ്രേക്ഷകര്‍ക്കു മുന്നിലേക്കാണ് ദിനം പ്രതി മുനിസിപ്പാലിറ്റി ഓടകളിലെ മാലിന്യം കൊണ്ടു വന്നു തിയറ്ററില്‍ മലയാള പടമെന്ന ലേബലൊട്ടിച്ചു ഇറക്കുന്നത് . ഗള്‍ഫിലോ അമേരിക്കയിലോ നിന്നു പണം സമ്പാദിച്ചു നാട്ടില്‍ വന്നു അഴകിയ രാവണന്മാരാകുന്നവരും നാട്ടിലെ കള്ളപ്പണം വെളുപ്പിക്കുന്നവരും മാത്രമാണ് സിനിമ എടുക്കുന്നതെന്നു തോന്നുന്നു , അല്ലെങ്കില്‍ പിന്നെ ഒന്നു രണ്ട് കോടി വെറുതെ തുലച്ചു കളയാന്‍ ഇവര്ക്കെന്തു അസുഖമാണ് ??? ഒരു മലയാളി പ്രേക്ഷകനെന്ന നിലക്കു ക്ലാസ്സിക് സിനിമയോ സ്റ്റാന്‍ഡേഡ് സിനിമയോ ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല But at least it must be a watchable movie അത്രയെ പ്രതീക്ഷിക്കുന്നുള്ളൂ ,അതു പോലും നല്കാന് കഴിഞ്ഞില്ലെങ്കില്‍ ഇവിടെ തിയറ്ററില്‍ മലയാളം പടം ഓടാതിരിക്കുകയാണ് നല്ലത് .

ഇനി മറ്റൊരു കാര്യം തന്റെ സ്ഥാപനത്തില്‍ എന്തു പ്രൊഡക്റ്റ് / സെര്‍വീസ് വില്ക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരു കച്ചവടക്കാരനുണ്ട് . തിയറ്ററുടമക്കും ആ സ്വാതന്ത്ര്യമുണ്ട് .ചവറ് മലയാളം പടം ഇട്ടു തിയറ്റര്‍ നഷ്ടത്തിലോടിക്കുന്നതിനെക്കാള് നല്ലത് അന്യഭാഷാ ചിത്രങ്ങള്‍ ഓടിച്ച് വിജയം വരിക്കുന്നതാണെന്ന് തോന്നിയാല്‍ അവരെ കുറ്റം പറയാനൊക്കുമോ ? ഇല്ല ഇനി അതിനെതിരെ കോണ്‍ ഗ്രസ്സും ഡി വൈ എഫ് ഐ യും സമരം ചെയ്താല്‍ വിജയിക്കുമോ ? ഇല്ല ..അപ്പോ മലയാളം സിനിമാക്കാര് ആദ്യം നല്ല പടം പിടിക്കട്ടെ എന്നിട്ടാവാം സമരംTom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-22594930758965401782011-11-12T15:11:50.853-08:002011-11-12T15:11:50.853-08:00വിശദമായ വിശകലനം (വിശകലനം എപ്പോഴും വിശദമായല്ലേ പറ്റ...വിശദമായ വിശകലനം (വിശകലനം എപ്പോഴും വിശദമായല്ലേ പറ്റൂ!). Hidden agendas wrapped in a stupid movie.. അല്ലേ?Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-22267294521666810842011-11-12T10:52:01.070-08:002011-11-12T10:52:01.070-08:00ജനറ്റിക് എഞ്ചിനീയറിങ്ങ് വഴി ആയിരക്കണക്കിനു വര്‍ഷം ...ജനറ്റിക് എഞ്ചിനീയറിങ്ങ് വഴി ആയിരക്കണക്കിനു വര്‍ഷം മുന്നത്തെ ബോധിവര്‍മ്മന്റെ ജനിതകരൂപം സൃഷ്ടിക്കാനുള്ള സര്‍ജറിയാണ് . വലിയ ഗ്ലാസ്സ് ടാങ്കില്‍ ഇട്ടു പുഴുങ്ങിയെടുക്കലും , സര്‍ജറിക്കു വേണ്ട സാധനങ്ങള്‍ ഗ്രോസറിയില്‍ നിന്നും ലോക്കല്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങുകയും ഇടക്കിടെ മോണീട്ടറില്‍ ഡി എന്‍ എ യുടെ പിരിയന്‍ ഗോവണിയുടെ ചിത്രം മിന്നി മിന്നി കാണിക്കുകയും ചെയ്യുന്നതാണ് ജനറ്റിക്ക് സര്‍ജറി , അതിനു ശേഷം വെയില് കൊള്ളിക്കാന്‍ പാടില്ല എന്നും പറയുന്നുണ്ട് ,

ഇവന്റെ ഒക്കെ തലയും വെയില് കൊള്ളിക്കരുത്മധുhttps://www.blogger.com/profile/13512510528734896860noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-86864372350612847282011-11-12T09:25:56.893-08:002011-11-12T09:25:56.893-08:00ആ ഉപദംശം നടപ്പിലാകാത്തതുകൊണ്ടാണ് കേരളത്തോട് ഇത്തി...ആ ഉപദംശം നടപ്പിലാകാത്തതുകൊണ്ടാണ് കേരളത്തോട് ഇത്തിരി സ്നേഹം ബാക്കി ഉള്ളത്.
മൈക്രോസ്കോപ് കൊണ്ട് നേരിട്ട് dna കാണുന്ന സീന്‍ മറന്നുപോയോ.
2 വര്‍ഷം ഗവേഷണം. എന്റമ്മച്ചീ എന്തിനാണാവോ?ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-31982564300961628932011-11-12T09:01:35.690-08:002011-11-12T09:01:35.690-08:00ആ കടിക്ക്(ഉപദംശം) എന്റെ ആയിരം ലൈക്ക്ആ കടിക്ക്(ഉപദംശം) എന്റെ ആയിരം ലൈക്ക്Anonymoushttps://www.blogger.com/profile/13076202727129815464noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-24059059706085074162011-11-12T08:45:46.593-08:002011-11-12T08:45:46.593-08:00nannayi ishtamayi padanam gambheeramnannayi ishtamayi padanam gambheeramസതീഷ് കുമാര്‍. എസ്https://www.blogger.com/profile/11115961450549758619noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-67722392591712578622011-11-12T08:17:53.935-08:002011-11-12T08:17:53.935-08:00മനോഹരമായി എഴുതി,എഴുത്തിന്റെ മനോഹാരിത വിഷയത്തിനു മു...മനോഹരമായി എഴുതി,എഴുത്തിന്റെ മനോഹാരിത വിഷയത്തിനു മുകളില്‍ നില്ക്കുന്നു .Anonymoushttps://www.blogger.com/profile/10823119553207028642noreply@blogger.comtag:blogger.com,1999:blog-7776123822028832264.post-82229936790532706282011-11-12T07:17:32.972-08:002011-11-12T07:17:32.972-08:00സിനിമയിലെ രാഷ്ട്രീയവും ദേശീയതയും പോസിറ്റീവായോ നെഗറ...സിനിമയിലെ രാഷ്ട്രീയവും ദേശീയതയും പോസിറ്റീവായോ നെഗറ്റീവായോ പരിഗണിക്കപ്പെടേണ്ടത് എന്ന പ്രേക്ഷകന് ധര്‍മ്മ സങ്കടത്തിലാകും വിധത്തില്‍ സങ്കീര്‍ണ്ണത നിറഞ്ഞ ആശയങ്ങളാണ് സിനിമ മുന്നോട്ടു വെക്കുന്നത് ശ്രീലങ്കന്‍ തമിഴരുടെ കഷ്ടപ്പാടുകള്‍ പരാമര്‍ശിക്കുന്നതോടൊപ്പം തന്നെ , തമിഴ് ദേശീയത എന്ന സങ്കല്പം തമിഴനായിരുന്നാല്‍ മാത്രം പോരാ മത പരിവര്‍ത്തനമില്ലാത്ത നല്ല “തങ്ക തമിഴന് “ കൂടിയായിരിക്കണം എന്നൊരു സന്ദേശം കൂടി ഈ സിനിമ മുന്നോട്ടു വെക്കുന്നുണ്ട് . ശ്രീലങ്കയില്‍ തമിഴ് ഈഴം പോരാട്ടങ്ങളില്‍ മുസ്ലീം തമിഴരെ ഒഴിച്ചു നിര്‍ത്തുന്നതും ശ്രീലങ്കയില്‍ തന്നെ തമിഴ് മുസ്കീങ്ങളെ ആക്രമിക്കുന്നതും ഇതേ ശുദ്ധ തമിഴ് വാദത്തിന്റെ അടിസ്ഥാനത്തിലാണ് , ശ്രീലങ്കന്‍ മുസ്ലീം തമിഴരെ മറ്റു തമിഴര്‍ ഒഴിച്ചു നിര്‍ത്തുന്നതിനെക്കുറിച്ചു തമിഴര്‍ക്കിടയില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് അതു കൊണ്ട് തന്നെ തമിഴ് ദേശീയ വാദമുയര്‍ത്തുന്നവര്‍ക്കു അതിനു കൃത്യമായ ഒരു മറുപടി നല്കേണ്ടതുണ്ടായിരുന്നു അവിടെയാണ് മത പരിവര്‍ത്തനം ചെയ്യപ്പെടാത്ത തനി തമിഴന്റെ ശുദ്ധിയെക്കുറിച്ച് ബോധി വര്‍മ്മന്റെ പിന്മുറക്കാരന് തമിഴ് മക്കളോട് അവസാന വാക്കില്‍ ഉല്‍ബോധിപ്പിക്കുന്നതും . ഒരു ചലചിത്രത്തിന്റെ രാഷ്ട്രീയം നിര്‍വചിക്കപ്പെടുമ്പോള്‍ ഏഴാം അറിവ് തമിഴ് നാട് ഒരു രാജ്യമാണെന്ന അറിവാണ് നമുക്കു നല്‍കുന്നത് .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.com